അണ്ണാ നിങ്ങളാണ് താരം..!

on Thursday, January 21, 2010

രണ്ട് മാസം മുന്‍പുള്ള ഒരു ഞായറാഴ്ച.

ബൂലോകത്തെ നാലാള്‍ അറിയുന്ന ഒരു ബ്ലോഗറുടെ വീട്ടിലേക്ക് ഒരു ഫോണ്‍‌കോള്‍ എത്തി

ഹലോ താങ്കളാണോ സുപ്രസിദ്ധ ബ്ലോഗ്ലര്‍ .........?

വല്ല ബ്ലോഗറും തന്റെ പുതിയ പോസ്റ്റിനെക്കുറിച്ച് നല്ല രണ്ട് പറയാനാകും എന്ന് കരുതി അദ്ദേഹം ഫോണ്‍ എടുത്തു " അതേ ഞാനാ"

ഗുഡ് മോര്‍‌ണിങ്ങ് സര്‍..ഞങ്ങള്‍ ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ ആലോചിച്ചു വരുകയാണ് ഒരു പ്രവാസകഥ. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുവാനാണ് താങ്കള്‍ ഇതില്‍ സഹകരിക്കണം. താങ്കളുടെ കഥയാണ് ഞങ്ങള്‍ പ്ലാനിടുന്നത്

പൊതുവേ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അഹങ്കാരം പൂര്‍‌വാധികം ശക്തമായ് തന്നെ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു.

ങൂം.. ശരി ശരി.. ഞാന്‍ ശ്രമിക്കാം ബട്ട്.. ഒരു കണ്ടീഷന്‍

എന്താ സര്‍..?

ഷൂട്ടിങ്ങിന് ഞാന്‍ സെറ്റില്‍ ഉണ്ടാകും. അവിടെ വച്ച് ഞാന്‍ ഓരോ എപ്പിസോഡും എഴുതിത്തരും. ഇവിടുന്നു നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഹോട്ടല്‍ സൗകര്യങ്ങള്‍. ഒക്കെ നിങ്ങളുടെ അറേഞ്ച് ചെയ്യണം.. ഒക്കെ..?

ഇദ്ദേഹത്തിന്റെ മസ്സിലുപിടിത്തം കണ്ട് "പോ പുല്ലേ " എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ബൂലോകത്ത് ഇദ്ദേഹത്തിന്റെ പിന്നില്‍ അത്യാവശ്യം ആളുകള്‍ ഉണ്ടെന്നും അവരും അവരുടെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഒക്കെ കാണുമല്ലോ അതോടെ സീരിയല്‍ പപ്പുലറാകുമെന്നും ധരിച്ച നിര്‍മാതാവ് അരമനസ്സോടെ അതിനും സമ്മതം മൂളി. അങ്ങിനെ ഷൂട്ടിങ്ങ് തുടങ്ങി.

പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഊട്ടിയിലായിരുന്നു. സംഭവം സീരിയല്‍ നിര്‍മ്മാണമാണെങ്കിലും ഏതോ സിനിമ ഷൂട്ടിങ്ങ് ആയിരിക്കും സൂപ്പര്‍ സ്റ്റാര്‍ ആരെങ്കിലും ഒക്കെ കാണുമായിരിക്കും എന്ന് ധരിച്ച് കൂടിയ പാവം നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് തന്നെ വേണ്ടി വന്നു. ആ ബഹളത്തിനിടെ ഒരു മൂലയില്‍ മാറിയിരുന്നു നമ്മുടെ കഥാകൃത്ത് അടുത്ത എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് ഒരാള്‍ ക്യാമറയുമായ് അദ്ദേഹത്തിനു മുന്നില്‍ ചെന്നത്. അയാള്‍ പറഞ്ഞു
സാര്‍ പടം കിടിക്കട്ടുമാ...?

കഥാകൃത്ത് അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. ഹോ...! മലയാളത്തിലെ നാലാള്‍ അറിയുന്ന എത്രയോ നടീ നടന്മാര്‍ ഈ ലൊക്കേഷനില്‍ ഉണ്ടായിട്ടും എനിക്കൊരാരാധകന്‍ ഇവിടെയോ..?

ചിലപ്പോ തന്റെ നവരസങ്ങള്‍ പകര്‍ത്തി ഇട്ട പോസ്റ്റ് ഇയാള്‍ കണ്ട് കാണുമായിരിക്കും..ശോ..! എന്നെ പോലുള്ള സാധാ എഴുത്തുക്കാരുടെ അവസ്ഥ ഇതാണെങ്കില്‍ ആ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒക്കെ അവസ്ഥ എന്തായിരിക്കും പാവങ്ങള്‍..!

ഒക്കെ തമ്പീ പെട്ടെന്ന് വേണം കേട്ടോ..കഥാകൃത്ത അല്പം ഗമയില്‍ തന്നെ പറഞ്ഞു

ആയാള്‍ നമ്മുടെ കഥകൃത്തിന്റെ വിവിധ സ്റ്റൈലിലെ കുറേ പടങ്ങള്‍ എടുത്തു.

അഞ്ചേ അഞ്ചു മിനിറ്റിനകം ക്യാമറാമാന്‍ ഫോട്ടോകളുമായ് എത്തി..

സര്‍, മൊത്തം ആറ് കോപ്പി ഇറുക്ക്.. കോപ്പി ഒന്നുക്ക് 50രൂപായ് ആകെ 300 രൂപ. സാര്‍ ഒരു 250 രൂപ തന്നാ പോതും..

കിലുക്കം സിനിമയില്‍ നമ്മുടെ ജഗതിയുടെ കഥാപാത്രം പോലെ ഊട്ടിയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ചിത്രങ്ങളെടുക്കുന്ന ഒരു ക്യാമറാമാന്‍ ആയിരുന്നു അയാള്‍ എന്നറിഞ്ഞ് അല്പം ചമ്മലോടെ പണം എണ്ണിക്കൊടുക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന ചില ജൂനിയര്‍ ആര്‍‌ട്ടിസ്റ്റ് ഊറിച്ചിരിച്ചതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും നമ്മുടെ കഥാകൃത്തിനു മനസ്സിലായില്ല.

അത്ര സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ഹോട്ടലില്‍ ആയിരിന്നു സെറ്റിലുള്ളവക്ക് താമസം ഏര്‍പ്പാടാക്കിയിരുന്നത്. അമേരിക്കയിലെ സുഖസൗകര്യങ്ങളില്‍ കിടന്നുറങ്ങുന്ന കഥാകൃത്തിനുണ്ടോ ഈ ചെറിയ ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വരുന്നു.

രാത്രി പത്തര മണിയായിക്കാണും. ഉറക്കം വരാതെ ഹോട്ടല്‍ വരാന്തയിലൂടെ ഉലാത്തി നടക്കുമ്പോഴായിരുന്നു നായികയുടെ മുറിയില്‍ നിന്നും അവരുടെ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നത്.

"ഇന്ത മുറിയില്‍ ഫാനിറുക്ക് നമ്മുക്ക് ഇങ്ക തൂങ്കിയാലോ..?"

കഥാകൃത്ത് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച നിന്നുപോയീ..!

നായികയ്ക്ക് പ്രത്യേകം മുറി കൊടുത്തിട്ടും അവര്‍ അമ്മയുടെ മുറിയില്‍ തൂങ്ങാന്‍ വന്നത്...?

സില്‍ക്ക് സ്മിത. മയൂരി .. പിന്നെ പഴയ ലേഖ.. അവരെപ്പോലെ നമ്മുടെ നായികയും...?

എന്തെങ്കിലും അവിവേകം കാണിക്കുന്നതിനു മുന്‍പേ അവരെ രക്ഷപെടുത്തിയേ തീരൂ..

"ബ്ലോഗര്‍ക്കാവിലമ്മേ ശക്തിതരണേ " എന്നു മനസ്സില്‍ കരുതി അദ്ദേഹം കതകില്‍ ആഞ്ഞു ചവിട്ടി.
പെട്ടെന്നുള്ള അറ്റാക്ക് കാരണം പാവം നായികയും അമ്മയും പേടിച്ചു വിറച്ച് ഒച്ചവച്ചു

സംഭവം അറിഞ്ഞു നിര്‍മ്മാതാവും സം‌വിധായകനും മുതല്‍ റ്റീബോയ് വരെ അവിടെ എത്തി.

ഇവര്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞിട്ടാ ഞാന്‍ .....കഥാകൃത്ത് നയം വ്യക്തമാക്കി

നായിക കരഞ്ഞുകൊണ്ട് പറഞ്ഞു

"എന്റെ മുറിയിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ല ഇന്ത രാത്രി എതുക്ക് കം‌പ്ലെയില്‍ പണ്ണണ്ണം നാളെക്ക് ശൊല്ലാം എന്ന് നിനച്ചെ. ഇന്നേക്ക് ഞാന്‍ അമ്മാവിന്‍ മുറിയില്‍ തൂങ്കവന്നതാക്കും.."

സംഭവം ആകെ കൊളമായി എന്ന് ചുരുക്കം.

അന്ന്‍ നിര്‍മ്മാതാവും സം‌വിധായകും കൂടി ഒരു തീരുമാനത്തിലെത്തി.

സര്‍, നിങ്ങള്‍ സെറ്റില്‍ ഒന്നും വരണമെന്നില്ല. തിരിച്ച് പോയി അവിടിരുന്നു എഴുതിത്തീര്‍ത്തിട്ട് ഓരോ എപ്പിസോഡും മെയില്‍ ചെയ്താല്‍ മതി.

----------

അങ്ങിനെ ബൂലോകത്ത് നിന്നുമൊരു കഥാകൃത്ത് സീരിയല്‍ രംഗത്തേക്ക് കടന്നു വരുന്നു. നമ്മുക്ക് അദ്ദേഹത്തിനു എല്ലാ ആശംസകളും നേരാം...


ങാ.... ഇതുവരെ ഞാന്‍ ആ ബ്ലോഗറെ പരിച്ചയപ്പെടുത്തിയില്ല അല്ലെ..


ദേ, ഈ പോസ്റ്ററില്‍ നിന്നു നിങ്ങള്‍ തന്നെ ആ കഥാകൃത്തിനെ കണ്ടെത്തിക്കോളൂ..ഇനിയും ആളെ മനസ്സിലായില്ലെങ്കില്‍ ഒരു ക്ലൂ കൂടി പിടിച്ചോളൂ


14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

കാപ്പൂ...


ആശംസകള്‍...!


അങ്ങിനെ ആദ്യത്തെ ഗോസ്സിപ്പ് എന്റെ വക...!

കാപ്പിലാന്‍ said...

ശോ ലവനെ ഒതുക്കാന്‍ നമ്മള്‍ എന്തോരം നേര്‍ച്ച നേര്‍ന്നത
ഒടുവില്‍ ഇങ്ങനെ വല്ലതും ഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല
ഈശോയോ ലവന്മാരുടെ ബുദ്ധീം നശിച്ചോ ?
കര്‍ത്താവേ ഒരെത്തും പിടീം കിട്ടുന്നില്ല ഒന്നിനും .

mini//മിനി said...

??? ഇങ്ങനെയും ചില താരവേഷങ്ങൾ!!!

അരുണ്‍ കായംകുളം said...

അണ്ണാ, ആശംസകള്‍!!

കൊട്ടോട്ടിക്കാരന്‍... said...

നാലാള്‍ മാത്രം അറിയിന്ന കാപ്പിലാനു വിളിവന്നെങ്കില്‍ നാലായിരമെങ്കിലുമറിയുന്ന കൊട്ടോട്ടിയുടെ അവസ്ഥയെന്താവും...!

അസൂയയോടെയാണെങ്കിലും ആശംസകള്‍....

ശ്രീ said...

കലക്കി നജീമിക്കാ.

കാപ്പിലാന്‍ മാഷേ... ആശംസകള്‍! [ഇത് എല്ലാം ഒള്ളത് തന്നേ? ;)]

OAB/ഒഎബി said...

അതെന്ന് വരും ടിവിയില്‍?
ഒരു സീരിയലും കാണാത്ത എനിക്ക് ആ സീരിയലും കാണാതിരിക്കാനാ :) :)

Typist | എഴുത്തുകാരി said...

ആ സീരിയല്‍ എന്തായാലും കാ‍ണണം.
(അല്ല, സത്യമാണോ?)

ram said...

കുപ്പീസ്
അല്ല
കാപ്പീസ്

ബ്ലോഗാശംസകൾ

അമ്മേടെ നായര് said...

സ്വന്തം കയ്യീന്ന് കാശ് മുടക്ക് അവനവനു തന്നെ സ്വീകരണം നടത്തുന്നത് കേട്ടിട്ടുണ്ട്.ഇപ്പോ ഗോസിപ്പും! ശിവ ശിവാ ബ്ലോഗ് കാലം കഠിനം!
നാണമില്ലാതവന്റെ എവിടെയോ ആല് കിളിര്‍ത്താല്‍...

എന്നാ നായരങ്ങട്...

നരസിംഹം said...

ഇപ്പൊ ശരിയായി ...കൂലിക്ക് എഴുത്തുകാരെ എടുത്ത് എഴുതിക്കല്‍ അതു കഴിഞ്ഞ് ഇമ്മതിരി ഒരു കമന്റും.

"കാപ്പിലാന്‍ said... ശോ ലവനെ ഒതുക്കാന്‍ നമ്മള്‍ എന്തോരം നേര്‍ച്ച നേര്‍ന്നത ഒടുവില്‍ ഇങ്ങനെ വല്ലതും ഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല
ഈശോയോ ലവന്മാരുടെ ബുദ്ധീം നശിച്ചോ ?
കര്‍ത്താവേ ഒരെത്തും പിടീം കിട്ടുന്നില്ല ഒന്നിനും."

അപ്പോള്‍ അതു പറയാന്‍ ഒരു വേദി നോക്കി നടക്കുകയായിരുന്നു ...

ഈ ബ്ലോഗ് നറ്റിക്കണമാരുന്നോ നജീമിക്കാ?

കറുത്തേടം said...

അപ്പൊ ഇനി മുതല്‍ ഏഷ്യാനെറ്റിലും സഹിക്കണം ... തുടരുക കാപ്പില്സ്

Rajesh said...

weldone Najeem...

pattepadamramji said...

ഇതൊക്കെ നമ്മുടെ ചാനലുകളില്‍ കാണാമല്ലോ അല്ലെ......!
ഫോട്ടോവിന് മുഴുവന്‍ പൈസയും കൊടുത്തോ.
പത്ത് രൂപ കുറച്ച് കൊടുത്താല്‍ പോരായിരുന്നോ....