മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ, സ്നേഹമേ!
മറവിതന്‍ കാട്ടില്‍ പെടാതെ എന്നുടെ
മൗന ഗീതങ്ങള്‍ തന്‍ അലകളായ് മാറിയ
സരസ്വതീ ക്ഷേത്രമേ, വിദ്യാലയമേ !
അറിവിന്റെ ആദ്യകിരണമെന്നെ
ചുംബിച്ചതും നിന്നിടം
ഒരിക്കലും മറക്കാത്ത സൗഹൃദം തന്നിടം
പൊട്ടിച്ചിരിച്ചും പരിഭവിച്ചും ഞാന്‍
ഒട്ടേറേ നാളുകള്‍ വിദ്യ നേടിയൊരിടം
കഥകളും ചിരിയും കളിയും തമാശയും
കഥയാക്കി മാറ്റിക്കടന്നു പോയ് കാലവും
അവിടുത്തെ വായുവും ചരല്‍മണ്ണും പാടവും
അവിടുത്തെ പൂമര ചില്ലകളൊക്കെയും
അവിടുത്തെ പ്രാര്‍ത്ഥനാലയവും
പിന്നെ അറിവു പകര്‍ന്നൊരെന്‍
ഗുരുനാഥരേയും
ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍
Labels: കവിത
Subscribe to:
Post Comments (Atom)
10 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍
വിദ്യാലയത്തിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ
നജീം ,
“മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ”
വിദ്യാലയത്തെ പറ്റി എഴുതിയ
ഈ വരികള്‍ വളരെ ഹൃദ്യം
ആശംസകള്‍
vidyaalayangalude mahathvam pakarnnath ishtaayi...
നജീം,
മറവിയില്ലാതെ,നിന്നെനോക്കി...
പുഞ്ചിരിതൂകിടും....ആ
ക്ഷേത്രവാതില്‍!
ശ്രീദേവിനായര്‍
ഓർമ്മിപ്പിച്ചതിനു നന്ദി....
“ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം..”
ഓര്‍മ്മകളിലേക്കു കൊണ്ടു പോയി..നന്ദി
നജീം,
അപ്പോ ഇപ്പം ചെയ്യുന്ന ജോലി ഉപേക്ഷിച്ച് അദ്ധ്യാപകനാകാനാണോ?മോഹം!കവിത ചൊല്ലാനൊരൊഴുക്കുണ്ട്!!നന്നയിരിക്കുന്നു
പതിവു പോലെ നല്ല വരികള്‍, നജീമിക്കാ...
"മനസ്സില്‍ തെളിയുമന്തകാരത്തിന്‍"
“അന്ധകാരമല്ലേ“ ശരി..?
Post a Comment