നിനക്കായ്..

on Wednesday, February 4, 2009
ഞാനും അവളും,
ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന
അദൃശ്യമായൊരു സ്വര്‍ണ്ണ നൂലായിരുന്നു
സ്നേഹം.
ഒരു ദാഹമായി, വികാരമായി
അവളത് ആവോളമെനിക്ക്
പകര്‍ന്നു തരുമ്പോള്‍,
ആ കനക നൂലുകള്‍ എന്നെ
ഒരു മുല്ലവള്ളിയെന്നോണം
വരിഞ്ഞു മുറുക്കുമ്പോള്‍
അതെന്നെ മെല്ലെ നോവിച്ചിരുന്നുവോ ?

അവളറിഞ്ഞുകൊണ്ട് ഒരിക്കലും
എന്നെ നോവിക്കില്ലെന്നറിയുമെങ്കിലും
ആ നോവിനെ ഞാന്‍ ആസ്വദിച്ചിരുന്നു
ഒരു ലഹരിപോലെ അനുഭവിച്ചിരുന്നു
എന്റെ, എന്റേതു മാത്രമായ
ഈ കാതുകളെ ഈ ചുണ്ടുകളെ
കാണാന്‍ എനിക്കൊരു
കണ്ണാടി സഹായിയാവണം
എന്നാല്‍ അവളുടെ വിടര്‍ന്ന
കണ്ണുകളില്‍ ഞാനെന്റെ
കാതുകളെ, ചുണ്ടുകളെ കണ്ടു
അവളില്‍ ഞാനെന്നെ
കണ്ടെത്തുകയായിരുന്നോ ?

പക്ഷേ,
പുലര്‍ക്കാല സ്നേഹത്തിന്‍ ദീര്‍ഘമാംനിഴലുപോലെ,
അകലങ്ങള്‍ കുറഞ്ഞ്,കുറഞ്ഞ്;
എന്നിലേയ്ക്ക് അടുത്ത്, ഒടുവില്‍
എന്റെ കാല്‍ച്ചുവട്ടിലേയ്ക്ക് മാത്രം
ഒതുങ്ങിയപ്രണയം...
അകലങ്ങളിലേയ്ക്ക്, പിന്നെ
ശൂന്യതയിലേയ്ക്ക്...
വിലയം പ്രാപിക്കുന്നു!

ഇന്നു വീണ്ടും ഞാനെന്‍
നിഴലിനെ തേടുന്നു...
എന്നെ തേടുന്ന്....
വൃഥായെന്നറിഞ്ഞും..

14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഇന്നു വീണ്ടും ഞാനെന്‍
നിഴലിനെ തേടുന്നു...
എന്നെ തേടുന്ന്....
വൃഥായെന്നറിഞ്ഞും

മാണിക്യം said...

പുലര്‍ക്കാല സ്നേഹത്തിന്‍ ദീര്‍ഘമാംനിഴലുപോലെ,
അകലങ്ങള്‍ കുറഞ്ഞ്,കുറഞ്ഞ്;
എന്നിലേയ്ക്ക് അടുത്ത്, ഒടുവില്‍
എന്റെ കാല്‍ച്ചുവട്ടിലേയ്ക്ക് മാത്രം
ഒതുങ്ങിയപ്രണയം....

വളരെ നല്ല ആശയം അകലങ്ങളില്‍ നിന്ന് അടുത്ത്
കാല്‍ ചുവട്ടില്‍, മറ്റോരു ലോകമില്ല്ലാതെ ..
നല്ല കവിത വിഷാദ ഛായ കലര്‍ന്ന ഈ പ്രണയ കവിത നന്നായി....ആശംസകള്‍..

Typist | എഴുത്തുകാരി said...

“അതെന്നെ മെല്ലെ നോവിച്ചിരുന്നുവോ ?

അവളറിഞ്ഞുകൊണ്ട് ഒരിക്കലും
എന്നെ നോവിക്കില്ലെന്നറിയുമെങ്കിലും
ആ നോവിനെ ഞാന്‍ ആസ്വദിച്ചിരുന്നു
ഒരു ലഹരിപോലെ അനുഭവിച്ചിരുന്നു“

അതും ഒരു സുഖമല്ലേ?

SreeDeviNair said...

നജീം,
വൃഥാവിലായെന്ന്
വെറുതേ,ചിന്തിക്കാതിരിയ്ക്കുക
നന്നായിട്ടുണ്ട്...
ആശംസകള്‍.....

പള്ളിക്കരയില്‍ said...

തേടുക; നേടും വരെ.

ശ്രീ said...

നന്നായിട്ടുണ്ട്, നജീമിക്കാ...

കാപ്പിലാന്‍ said...

:(വരും അല്ലെങ്കില്‍ വരുത്തും .വരാതെ എവിടെപ്പോകാന്‍ ?

ഇജ്ജ് ഒന്ന് മിണ്ടാണ്ടിരി എന്‍റെ നജീമേ . പ്രണയവും , വിഷാദവും .

എന്താണ് നാട്ടില്‍ പോയി വന്നതിനു ശേഷം ഒരു വൈക്ലബ്യം ? വിഷമം ഒക്കെ മാറിയില്ലേ ഇതുവരെ .

ഇനി ഒന്ന് ചിരിച്ചേ .. അങ്ങനെയല്ല ദേ

:) ഇങ്ങനെ .

വെളിച്ചപ്പാട് said...

നാട്ടിലേക്ക് പോകുമ്പോള്‍ ഭാര്യയെ പ്രണയം കൊണ്ട് മൂടാം,ആ പ്രണയപുതപ്പിനടിയില്‍ രമിക്കുമ്പോഴായിരിക്കും ഭാര്യയുടെ പരാതികളും പരിഭവങ്ങളും. പിന്നെ ആ പ്രണയം വഴക്കിലേക്കും വക്കാണത്തിലേക്കും വഴിതിരിയും. പിന്നെ പറയേണ്ടതില്ലല്ലോ...?.

പിന്നെ തിരിച്ചുവന്നാലാണ് ഇത്തരം കവിതകള്‍ക്ക് പ്രസക്തി ഏറുന്നത്.

ചങ്കരന്‍ said...

നജീം ഗംഭീരം, നല്ല പ്രണയം പക്ഷെ വെളിച്ചമില്ലാതെ അല്പം കാമിക്കാമെന്നു വച്ചാല്‍ നടക്കില്ല :)

ദീപക് രാജ്|Deepak Raj said...

കാലം എല്ലാം മാറ്റുന്ന മരുന്നാണല്ലോ.. വിഷമിക്കാതെ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നഷ്ടപ്പെട്ട പ്രണയത്തേക്കാള്‍ സുഖകരമായ ഏത് പ്രണയമാണുള്ളത്?

തെന്നാലിരാമന്‍‍ said...

നന്നായിട്ടുണ്ട്‌ നജീമിക്കാ...

പ്രയാസി said...

വയസ്സനായി പ്രണയനഷ്ടമാ ഇപ്പഴും ഇഷ്ടവിഷയം..!

പ്രണയത്തെക്കുറ്രിച്ച് മഹാ കവി പ്രയാസി പാടിയ വരികള്‍
“നിനക്കായി തോഴീ..
ഒരു തൊഴി തൊഴിക്കാം..
ഇനിയും കാലുകള്‍
ബാക്കി വന്നാ...ല്‍..”

ഇങ്ങനെ വേണം എഴുതാന്‍..അല്ലാണ്ട്..;)

ജ്വാല said...

ഇത് പ്രണയത്തിന്റെ സാക്ഷിപത്രം..നന്നായിട്ടുണ്ടു