എന്റെ സ്വപ്നം

on Saturday, November 14, 2009

എന്റെ സ്വപ്നം,
ഉച്ചവെയിലില്‍ തിളങ്ങുന്ന സൂര്യതേജസ്സല്ല.
രജനിയെ പാല്‍ക്കടലാക്കുന്ന
പാല്‍ നിലാവല്ല
ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം
മാത്രം..!


എന്റെ സ്വപ്നം
അലറുന്ന തിരമാലകളല്ല
കൊടുംകാറ്റല്ല
മന്ദമാരുതന്റെ തലോടലേറ്റ്
പുളകം കൊള്ളുന്ന
നിളയുടെ ഒരു കുഞ്ഞോളം മാത്രം..!

എന്റെ സ്വപ്നത്തില്‍
പൂന്തോട്ടമോ
വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളോ
ഇല്ല, ഒരു കുഞ്ഞു പനിനീര്‍‌പ്പൂവുമാത്രം..!


ഇന്ന് എന്റെ സ്വപ്നത്തില്‍
വാടിക്കരിഞ്ഞ
ഒരു പൂവിതള്‍ മാത്രം ..!
പക്ഷേ
ഈ സ്വപ്നം എന്റെ പ്രാണനാണ്
എന്റെ ഹൃദയമാണ്
ഈ പൂവിതളും ഒരിക്കല്‍
ആരും മോഹിച്ചിരുന്ന
വര്‍‌ണ്ണമുള്ള
ഒരു പൂവിന്റെ ഭാഗമായിരുന്നല്ലോ..?

16 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എന്റെ സ്വപ്നം

ഒരു നുറുങ്ങ് said...

എന്‍റെ സ്വപ്നം,അതെന്നുമൊരു സ്വപ്നം മാത്രം !!

Typist | എഴുത്തുകാരി said...

കുഞ്ഞു സ്വപ്നമാണെങ്കിലും ഒരു സ്വപ്നം ഉണ്ടല്ലോ, അതു മതി.

ഷൈജു കോട്ടാത്തല said...

ഏറ്റവും മികച്ചതാണല്ലോ
കയ്യില്‍ ഉള്ളതൊക്കെ
ആശംസകള്‍

യൂസുഫ്പ said...

സ്വപ്നങ്ങള്‍ ഉണ്ടായിരിക്കട്ടെ.....

ശാരദനിലാവ്‌ said...

സൂര്യ കാന്തിപ്പൂക്കളെയും, സൂര്യ തേജസ്സിനെയും പ്രണയിക്കാതെ കുഞ്ഞു നക്ഷത്രത്തെയും , കുഞ്ഞോളങ്ങളെയും സ്നേഹിക്കുന്ന നജീമേ .. എന്ത് കൊണ്ട് ആ പൂവിതള്‍ വാടിപ്പോയത് .. സ്വപങ്ങളുടെ ചൂടും ചൂരും ഏറ്റിട്ടോ.. അതോ വേണ്ടു വിധം കിട്ടാഞ്ഞിട്ടോ

OAB/ഒഎബി said...

ഒരിതളിനെ പ്രാണനായ് കാണാന്‍
വാടിയതെന്നറിഞ്ഞിട്ടും
മണമില്ലാതായിട്ടും!

കാന്തികവലയത്തിനുള്ളില്‍ പെടാന്‍ മാത്രം?

അഭിജിത്ത് മടിക്കുന്ന് said...

ഇനിയും സ്വപ്നം കാണൂ.
സ്വപ്നങ്ങളാണ് ഏറ്റവും വേഗത്തില്‍ ‘നാളെ‘കളെ ‘ഇന്ന്’കളായി തീര്‍ക്കുന്നത്.
സ്വപ്നങ്ങള്‍ വില്‍ക്കുന്നവനാണ് എഴുത്തുകാരന്‍.
എഴുതൂ ഇനിയും.
:)

താരകൻ said...

വാടിയാതാണെങ്കിലും ഓമനിക്കാൻ ഒരു പൂങ്കിനാവുണ്ടാവുക എന്നത് വലിയ കാര്യം തന്നെ

മിഴി വിളക്ക്. said...

സ്വപ്നങ്ങല്‍ക്ക് ചിറക് മുളച്ചവ പറന്നുയരട്ടെ..
ഒരു കുഞ്ഞു നക്ഷത്രം, ഒരു കുഞ്ഞോളം, ഒരു കുഞ്ഞു പൂവ്, ഒരിതള്‍....ഇത്രയൊക്കെ മതീട്ടോ...സ്വപ്നങ്ങളോടും ആശകളോടും മതി എന്നു പറയാനാവുക നിസ്സാരമല്ല..
ദൈവം അനുഗ്രഹിക്കട്ടെ..

ഗീത said...

Small is cute and beautiful!

ആ കുഞ്ഞു പൂവിതള്‍ വാടി നിറം മങ്ങിയാലും സുഗന്ധം പോയ്മറഞ്ഞാലും അതു നല്‍കിയ ദിവ്യാനുഭൂതി എന്നും നിലനില്‍ക്കില്ലേ?

കുഞ്ഞുകാര്യങ്ങളില്‍ സംതൃപ്തിയടയുന്ന പാട്ടുകാരാ, ഈ സ്വപ്നം മനോഹരം.

അലി said...

ഹായ്... സന്തോഷം.

Mahesh Cheruthana/മഹി said...

ഈ കുഞ്ഞു സ്വപ്നങ്ങള്‍ സഫലമാവട്ടെ !അഭിനന്ദനങ്ങള്‍ !!

mini//മിനി said...

സ്വപ്നങ്ങള്‍ എന്നും സുന്ദരമാണ്.

Sabu M H said...

Please check my blog
www.neehaarabindhukkal.blogspot.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ സ്വപ്നത്തിന്റെ പങ്കുപറ്റാൻ ആരെങ്കിലുമുണ്ടേൽ നന്നായേനെ

:)