പ്രതികര്‍മ്മം

on Thursday, December 3, 2009

കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍
കറുപ്പുനിറം പകര്‍‌ത്താന്‍ !.
ആഞ്ഞുവീശട്ടെ മണല്‍‌ക്കാറ്റെന്‍
കണ്ണുകളിലന്ധകാരം പരത്താന്‍ !
ഉരുകിയൊലിക്കട്ടെ വിയര്‍‌പ്പെന്‍
ശിരസ്സില്‍ നിന്നും
ഇറ്റിറ്റു വീണിതെല്ലാം നനയ്ക്കുവാന്‍ !
വീശിയടിക്കട്ടെ കൊടുങ്കാറ്റെന്‍
കൊച്ചു സ്വപ്നങ്ങളൊക്കെ തകര്‍ക്കുവാന്‍ !

ഞെട്ടറ്റ പോലെ ഞാന്‍ വീണതായ് തോന്നീടാം
പൊട്ടുകില്ലെല്ലുകള്‍, കാരാഗ്രഹങ്ങളില്‍
കൊണ്ടെന്റെ ജീവനെ തകര്‍ക്കുവാനും !
കേവലം നിഷ്‌ഫലമായുധം ഒക്കെയും !.

കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക
ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

17 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പ്രതികര്‍മ്മം

കാപ്പിലാന്‍ said...

നല്ല കവിത നജീം .

mini//മിനി said...

ആ കാല്പാടുകള്‍ വളരെ നന്നായി. നല്ല കവിത.

പാവപ്പെട്ടവൻ said...

കൊള്ളാം നജീം

Anil cheleri kumaran said...

ഞെട്ടറ്റ പോലെ ഞാന്‍ വീണതായ് തോന്നീടാം
പൊട്ടുകില്ലെല്ലുകള്‍, കാരാഗ്രഹങ്ങളില്‍
കൊണ്ടെന്റെ ജീവനെ തകര്‍ക്കുവാനും !

നല്ല നിലവാരമുണ്ട്. തുടരുക.

ശ്രീജ എന്‍ എസ് said...

ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

പോരാട്ടം അവസാനം വരെയും...

രഘുനാഥന്‍ said...

കൊള്ളാം നജിം...ഇനിയും എഴുതൂ

siva // ശിവ said...

ഒരു വിപ്ലവ കവിത പോലെ നന്നായിരിക്കുന്നു.
“കാരാഗൃഹം“ ആണ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

thenthaappo ingane choodaavaan ?

:)

Typist | എഴുത്തുകാരി said...

കാരണം കാണിച്ചു കേഴുവാനാളല്ല, അത് തന്നെയാ വേണ്ടതു്, കരുത്തോടെ മുന്നോട്ടുപോവുക.

jayanEvoor said...

"കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക.."

ഉശിരന്‍ കവിത!
അഭിനന്ദനങ്ങള്‍!

ഗീത said...

കാലത്തിനോടുള്ള ആ വാശിയും വെല്ലുവിളിയും കൊള്ളാം കേട്ടോ. അങ്ങനെ തന്നെ, വെറുതേ കേണുകൊണ്ടിരിക്കാതെ കരുത്താര്‍ജ്ജിച്ചു മുന്നോട്ടു പോവുക.

[“കത്തിജ്ജ്വലിക്കട്ടെ സൂര്യന്‍, ചുട്ടുപൊള്ളും
വെയിലിലെന്‍ തൊലിയില്‍
കറുപ്പുനിറം പകര്‍‌ത്താന്‍ !”...

ഞാന്‍ നേരേ തിരിച്ചാട്ടോ പ്രാര്‍ത്ഥിക്കുന്നത് :) :)]

Irshad said...

കാലമേ നീ നിന്‍ വഴിപോകുക.....

ശക്തമായ കവിത....ആശയം കൊന്റും വാക്കുകള്‍ കൊണ്ടും.

അഭിനന്ദനങള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കാരണം കാണിച്ചു കേഴുവാനാളല്ല
കാലമേ നീ നിന്‍ വഴിപോകുക
ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

ഈ വരികളത്രയും ഇഷ്ടമായി ....

Unknown said...

കൊള്ളാം കാൽ‌പ്പാടുകൾ :)

OAB/ഒഎബി said...

ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

അത് മാത്രം മതി ബാക്കി!

വരികളെല്ലാം അർത്ഥവത്തായി.

Anonymous said...

http://markonzo.edu zofran peacefully metformin freight zolpidem garelli zithromax versatile atarax recibido bazar claritin yess posession fluoxetine sella