ശിവാജി റാവു വില്‍ നിന്നു ശിവജിയിലേക്ക്

on Friday, June 15, 2007


ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 'ശിവജി ദി ബോസ്' എന്ന ഒരു തമിഴ് ചിത്രം ബോളീവുഡും, മോളീവുഡും കടന്നു ലോകത്തിലെ തന്നെ വിവിധ രജ്യങ്ങളിലായി ആയിരത്തോളം തീയറ്ററുകളില്‍ ഇന്നു (15 -06-07) പ്രദര്‍‌ശിപ്പിക്കുകയാണ്.തൊട്ടതെല്ലാം പൊന്നക്കി മാറ്റിയ ശങ്കര്‍ എന്ന സൂപ്പര്‍ സംവിധായകനോ. AR. റഹ്‌മാന്റെ മാന്ത്രിക സംഗീതവുമോ അല്ല "സ്‌റ്റൈല്‍ മന്നന്‍" എന്ന രജനീകാന്തിന്റെ വക്തി പ്രഭാവം മാത്രമാണ് ഈ ചിത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
1950 ഡിസമ്പര്‍ 12 നു ജനിച്ച "ശിവജി റാവു ഗൈക്ക്‌വാദ്" എന്ന സാധാരണ മനുഷ്യന്‍ തന്റെ ഇരുപത്തി അഞ്ചാം വയസില്‍ 1975 -ല്‍ അപൂര്‍‌വരാഗങ്ങള്‍ എന്ന സിനിമയില്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നു 100 കോടി ചിലവാക്കിയെടുത്ത ശിവജിയില്‍ എത്തി നില്‍‌ക്കുമ്പോള്‍ അറിയാം ആ താരത്തിന്റെ അര്‍പ്പണമനൊഭാവവും കഴിവും. ചടുലവും താളാത്‌മകവുമായ സ്വന്തം ശൈലിയില്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന് തിന്‍‌മക്കു മേല്‍ നന്‍‌മയുടെ വിജയവും മുതലാളിത്തതിനെതിരേ പാവപ്പെട്ടവന്റെ വിജയവും സിനിമയിലൂടെ തമിഴ് ജനതയെ കാട്ടി ത്രസിപ്പിച്ച അത്‌ഭുത പ്രതിഭ തന്നെയാണ് രജനി.
കോടിക്കണക്കിനു ജനങ്ങളുടെ നായകനായി കത്തിനില്‍ക്കുമ്പോഴും തന്റെ ഇമേജിനെ കുറിച്ചു ചിന്തിക്കാതെ മേക്കപ്പ് പോലും ഇല്ലാതെ നരച്ച താടിയും കഷണ്ടിതലയും കറുത്തുമെലിഞ്ഞ ശരീരവുമായി ജനങ്ങളിലേക്കു ഇറങ്ങി ചെന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആയല്ല തങ്ങളില്‍ ഒരാളായാണ് തമിഴ് ജനത അദ്ധേഹത്തെ സ്വീകരിച്ചത്. അതു കൊണ്ടാണല്ലോ അല്പം ആത്മീയത കുത്തിനിറച്ച അദ്ധേഹത്തിന്റെ 'ബാബ' യെ ജനം സ്വീകരിക്കാതിരുന്നത്.
സമാനതകളില്ലാത്ത ആ സൂപ്പര്‍ സ്റ്റാറിന്റെ 'ശിവജി' ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കപ്പെടുക തന്നെ ചെയ്യും തീര്‍ച്ച.
മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം രണ്ടുകോടി രൂപയ്ക്കുള്ളില്‍ നിര്‍മ്മിച്ച് പുറത്തിറക്കാമെന്നുള്ളപ്പോഴും മൂന്നു കോടിയോളം രൂപക്ക് ആണ് ആ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് എന്നറിയുമ്പോള്‍ രജനീകാന്ത് എന്ന നടന്‍ കേരള ജനതക്കിടയിലും എത്രമാത്രം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കാം. ഒപ്പം മലയാള സിനിമ പിടിക്കുന്നവരും നടിക്കുന്നവരും തമ്മിലുള്ള പടലപ്പിണക്കങ്ങളും അനാവശ്യ ഈഗോകളും അവസാനിപ്പിച്ചാല്‍, പരസ്‌പ്പരം കൂവിത്തോല്‍‌പ്പിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ മുതിരാതിരുന്നാല്‍. രണ്ടല്ല മൂന്നു കോടി മുടക്കി മലയാളം സിനിമ പിടിക്കാന്‍ ഇവിടെ ആളുണ്ട് എന്നതിന്റെ തെളിവാണ് ഇത്.
രജനീകാന്ത് എന്ന മഹാത്ഭുതം!! ...അങ്ങാണ് യഥാര്‍ത്ഥ താരം....

5 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

രജനീകാന്ത് എന്ന മഹാത്ഭുതം!! ...അങ്ങാണ് യഥാര്‍ത്ഥ താരം....!!

G.manu said...

yes..

എസ്. ജിതേഷ്/S. Jithesh said...

ഇന്ന് പ്രതിഭകളെയല്ല ആര്‍ക്കും വേണ്ടത്... സെലിബ്രിട്ടികളെയാണ്‍.
ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും സിനിമക്കാര്‍ക്കും ഒക്കെ അവരെ മതി.പുറംമോടികളെ പ്രണയിക്കുന്നവരുടെ ലോകത്ത് ഇതും ഇതിനപ്പുറവും നടക്കും. പ്രതിഭാധനനായ മോഹന്‍ലാല്‍ എവിടെ നില്‍ക്കുന്നു...സ്റ്റൈല്‍മന്നന്‍ രജനി എവിടെ നില്‍ക്കുന്നു എന്നറിയാന്‍ "തേന്മാവിന്‍ കൊമ്പത്തും" അതിന്‍ടെ തമിഴ്റീമേക്ക് "മുത്തുവും" തമ്മില്‍ താരതമ്യം നടത്തിയാല്‍ മതി...!!!!

WWG said...

Good Blog
Look From Québec Canada
http://www.wwg1.com

coupdecoeur said...

Hello
a small mark at the time of my passage on your very beautiful blog!
congratulations!
thanks for making us share your moments
you have a translation of my English space!
cordially from France
¸..· ´¨¨)) -:¦:-
¸.·´ .·´¨¨))
((¸¸.·´ ..·´ -:¦:-
-:¦:- ((¸¸.·´* ~ Chris ~ -:¦:-
http://SweetMelody.bloguez.com
http://www.bloguez.com/shaina/