ഈ ശാപത്തിനു നേരേ മുഖം തിരിക്കൂ

on Tuesday, June 26, 2007

Photo Sharing and Video Hosting at Photobucketനാളെയുടെ ശക്തിയാകേണ്ട യുവാക്കള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ ഒരു ലഹരിയായി മയക്കുമരുന്നുകളുടെ ഉപയോഗം മാറിക്കഴിഞ്ഞിരിക്കുകയാണല്ലോ...ഇന്ത്യയിലെന്നല്ല മൂന്നാം ലോകരാജ്യങ്ങള്‍ മുതല്‍ വികസിതരാജ്യങ്ങളില്‍ വരെ ഏറ്റകുറച്ചിലുകളോടെയാണെങ്കിലും ഇത് സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നുമയക്കുമരുന്നിന്റെ ഉപയോഗത്തിനു അഞ്ചു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും എണ്‍പതുകളോടെയാണ് ഇതു അപകടകരമായ രീതിയില്‍ രൂക്ഷമായി തുടങ്ങിയത്. ഇതിന്റെ ഭീകരത മനസിലാക്കി ഐക്യരാഷ്‌ട്രസഭ 1987 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 26 മയക്കു മരുന്നു ദുരുപയോഗ വിരുദ്ധദിനമായി ആചരിച്ചു വരികയാണ്.
"സ്വയം വിലമതിക്കൂ അരോഗ്യകരമായ ശീലങ്ങള്‍ പാലിക്കൂ" എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒപ്പം മയക്കുമരുന്നിന്റെ ഉപയോഗവും കൈമാറ്റവും തടയാനും ജനങ്ങളെ ബോധവത്കരണം നടത്തുവാനും, അതിനടിമപെട്ടുകഴിഞ്ഞവരെ പുനരധിവസിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയഇലേക്കു കൊണ്ടുവരുവാനും ഐക്യ രാഷ്‌ട്ര സഭ ആഹ്വാനം ചെയ്യുന്നു..2008 ഓടെ ഈ രംഗത്തു കാര്യമായ നേട്ടം ലക്ഷ്യമിട്ടാണ് 1987 യു. എന്‍. ഇതാരംഭിച്ചതെങ്കിലും അതെത്രത്തോളം പ്രായോഗികമെന്നൊക്കെ ചിന്തിക്കാതെ. കൂറെ പേരെയെങ്കിലും ഈ ദിനത്തിന്റെ ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനായാല്‍, കുറെ ജീവന്‍ രക്ഷിക്കാനും , കുറെ കുടുമ്പത്തിന്റെ കണ്ണീരെങ്കിലും തോര്‍ന്നുകിട്ടുവാനും ഇടയായേനേ....Photo Sharing and Video Hosting at Photobucket

2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഇന്നു ലോക മയക്കുമരുന്നു വിരിദ്ധ ദിനം
ഈ ശാപത്തിനു നേരേ മുഖം തിരിക്കൂ

മുസ്തഫ|musthapha said...

ഇതു നന്നായി നജീം...
ഈ ശാപത്തിനു നേരെ സ്വയം മുഖം തിരിച്ചാല്‍ മാത്രം പോരാ... മറ്റുള്ളവരെ ഈ ശാപം ബാധിക്കാതിരിക്കാന്‍ ഓരോരുത്തരാലും ആവുന്നത് ചെയ്യാനും നമുക്ക് കഴിയണം.