മനീഷയോട് സഹതാപമാവാം..എന്നാല്‍....

on Saturday, June 30, 2007

"മനീഷ, ദുര്‍‌വിധികളുടെ കൂട്ടുകാരി" എന്ന എന്റെ പോസ്‌റ്റിനേക്കുറിച്ചുള്ള അഭിപ്രായമറിയിച്ച കുറെ മാന്യ സുഹൃത്തുക്കള്‍ക്കുള്ള മറിപടി ആണിത്. കമന്റില്‍ ഇട്ടാല്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്നു കരുതി മാത്രം ഒരു പോസ്‌റ്റ് ആയി കൊടുക്കുന്നു..

ഒരു മലയാളി സഹോദരിയോടുള്ള സ്‌നേഹമോ സഹതാപമോ ആകാം അത്രയും ദേഷ്യം തോന്നാന്‍ കാരണം.

എന്നാല്‍ ആദ്യമേ പറയട്ടെ, മനീഷ എന്ന പെണ്‍കുട്ടി വെറും സാങ്കല്പ്പികം മാത്രമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് മനീഷയോട് സഹതാപം ആകാം എന്നാല്‍ എന്നോട് വെറുപ്പു തോന്നരുതേ...

എന്റെ സ്‌നേഹിതന്‍ ആഞ്ചല്‍കാരന്‍ സൂചിപ്പിചതു പൊലെ നോക്കിനിന്നിട്ടു വന്നു എഴുതാന്‍ തക്കവണ്ണം മനസാക്ഷി ഇല്ലാത്തവനായി ഞാന്‍ അധപ്പതിക്കുകയില്ല എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ നമ്മുക്കു ചുറ്റും ഒരുപാട് മനീഷമാരുണ്ട് ഇപ്പൊഴും.., എല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യാന്‍ നമ്മുക്കു കഴിയാതത്ര, ഉയരത്തില്‍ പിടിപാടുള്ളവരുടെ ഇരകളാകുന്നവര്‍..
നമ്മള്‍ പലപ്പോഴും നിസ്സഹായരാവുന്ന അവസ്ഥ...

നാളെ ഏതെങ്കിലും ഒരു മനീഷയുടെ കഥ അറിയുമ്പോള്‍..അവരെയെങ്കിലും സഹായിക്കണം എന്ന തോന്നലുണ്ടാക്കാന്‍ ഇതു കാരണമായിട്ടുണ്ടെങ്കില്‍ എനിക്കു സന്തോഷമേയൂള്ളു.

തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..

2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

"മനീഷ, ദുര്‍‌വിധികളുടെ കൂട്ടുകാരി" എന്ന എന്റെ പോസ്‌റ്റിനേക്കുറിച്ചുള്ള അഭിപ്രായമറിയിച്ച കുറെ മാന്യ സുഹൃത്തുക്കള്‍ക്കുള്ള മറിപടി ആണിത്. കമന്റില്‍ ഇട്ടാല്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്നു കരുതി മാത്രം ഒരു പോസ്‌റ്റ് ആയി കൊടുക്കുന്നു..
ഒരു മലയാളി സഹോദരിയോടുള്ള സ്‌നേഹമോ സഹതാപമോ ആകാം അത്രയും ദേശ്യം തോന്നാന്‍ കാരണം.
എന്നാല്‍ ആദ്യമേ പറയട്ടെ, മനീഷ എന്ന പെണ്‍കുട്ടി വെറും സാങ്കല്പ്പികം മാത്രമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് മനീഷയോട് സഹതാപം ആകാം എന്നാല്‍ എന്നോട് വെറുപ്പു തോന്നരുതേ...
എന്റെ സ്‌നേഹിതന്‍ ആഞ്ചല്‍കാരന്‍ സുഹൃത്ത് സൂചിപ്പിചതു പൊലെ നോക്കിനിന്നിട്ടു വന്നു എഴുതാന്‍ തക്കവണ്ണം മനസാക്ഷി ഇല്ലാത്തവനായി ഞാന്‍ അധപ്പതിക്കുകയില്ല എന്നാണ് എന്റെ വിശ്വാസം.
എന്നാല്‍ നമ്മുക്കു ചുറ്റും ഒരുപാട് മനീഷമാരുണ്ട് ഇപ്പൊഴും..,
എല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യാന്‍ നമ്മുക്കു കഴിയാതത്ര, ഉയരത്തില്‍ പിടിപാടുള്ളവരുടെ ഇരകളാകുന്നവര്‍..നമ്മള്‍ പലപ്പോഴും നിസ്സഹായരാവുന്ന അവസ്ഥ...
നാളെ ഏതെങ്കിലും ഒരു മനീഷയുടെ കഥ അറിയുമ്പോള്‍..അവരെയെങ്കിലും സഹായിക്കണം എന്ന തോന്നലുണ്ടാക്കാന്‍ ഇതു കാരണമായിട്ടുണ്ടെങ്കില്‍ എനിക്കു സന്തോഷമേയൂള്ളു.
തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..

എസ്. ജിതേഷ്ജി/S. Jitheshji said...

എയ്ഡ്സ് ഒരു രോഗമാണ്‍. ദയവുചെയ്ത് എയ്ഡ്സ് രോഗിയെ ഒരു കുറ്റവാളിയെപ്പോലെ ചിത്രീകരിക്കരുത്...

രതി ഒരു പാപമോ കുറ്റമോ അല്ല. അത് പാപമായി മാറുന്നത് ഇണയുടെ ഹിതത്തിനു വിരുദ്ധമായി അരങ്ങേറുമ്പോഴാണ്‍. രതിക്ക് മരണദണ്‍ഡനം വിധിക്കുന്ന ഏക കോടതി എയ്ഡ്സിന്‍ടേതാണ്‍.