തപ്ത മാനസം

on Sunday, November 30, 2008




ഭാരതം മാറുന്നു ഭീകരര്‍ക്കൊക്കെയും
താവളം നല്‍കുന്നൊരമ്മ വീടായ് !
മുംബെയില്‍, ബാന്ദ്രയില്‍, നാദാപുരത്തിലും
കൂണുപോല്‍ ബോംബുള്ള കണ്ണൂര്‍ നിരത്തിലും
വട വൃക്ഷമായ് നിലകൊള്ളുമദൃശ്യമാം
തീവൃവാദത്തിന്‍ ചില്ലകള്‍ മേല്‍ക്കുമേല്‍
സ്റ്റേറ്റുകള്‍ തോറും പടര്‍ന്നീടുന്നു !!

പണമെന്ന പേരിലോ, മതമെന്ന പേരിലോ
ദേശാഭിമാനമില്ലാത്തവര്‍ നല്‍കുന്ന
പിച്ചയുമുച്ചിഷ്ടവും തിന്നവ
ധൂമകേതുക്കളായ് മാറിടുന്നു !
ഭാരത ഖണ്ഡത്തിലെങ്ങും പതിയ്ക്കുവാന്‍
ശക്തിയാര്‍ജ്ജിച്ചു വന്നീടുന്നു !

ഭാരതാം‌മ്പതന്‍ സ്വന്തമാം നടെന്നു ചൊല്ലുന്നു
വെങ്കിലും, ആ അമ്മയ്ക്കും
ചൊല്ലാവതല്ലെന്നെവിടെയെപ്പോളിടി-
വെട്ടുമാറുച്ചത്തില്‍ പൊട്ടുമോ ബോംബുകള്‍ !
ഒരുവനെ കൊല്ലുവതിനായിരമാളുകള്‍
കൂടെ മരിക്കണമെന്നതെത്ര ഭീകരം !

ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാം
നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം
തുണയായ് പിറന്നവന്‍, ഗുണമായ് വളര്‍ന്നവന്‍
പിണമായ് മാറുന്നു ജിഹാദിനായ്

നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര്‍ തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്‍
വ്യഥ കണ്ടു കേഴുവാനാളെവിടെ ?

20 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര്‍ തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്‍
വ്യഥ കണ്ടു കേഴുവാനാളെവിടെ ?

പ്രിയ said...

"നനവാര്‍ന്ന നയനത്തിന്നഗ്രത്തില്‍ നിന്നിറ്റു
വീഴുന്ന കണ്ണുനീര്‍ തുള്ളി നോക്കി
ഒരു തപ്ത മാനസം പേറുന്നരീ
ഭാരത മാതാവിന്‍
വ്യഥ കണ്ടു കേഴുവാനാളെവിടെ ?"


മറവിയും അലസതയും കെടുകാര്യസ്ഥതയും സ്വാര്‍ത്ഥതയും ഒക്കെ ഭരിക്കുന്ന മക്കളുള്ളോരമ്മയുടെ കണ്ണുനീര്‍ ആര് കാണാന്‍? എന്ന് തോരാന്‍?

ശ്രീ said...

നജീമിക്കാ...
തിരിച്ചു വരവ് ഗംഭീരമായല്ലോ. സന്ദര്‍ഭോചിതമായ പോസ്റ്റ്.

“...ഒരുവനെ കൊല്ലുവതിനായിരമാളുകള്‍
കൂടെ മരിക്കണമെന്നതെത്ര ഭീകരം ! ”

ഉപാസന || Upasana said...

അവസാനം നജീം ഭായ് വന്നു.
നല്ല കാലികപ്രസക്തിയുള്ള കവിത.
:-(
ഉപാസന

കാപ്പിലാന്‍ said...

നജീമേ ,അവസരോചിതമായ കവിത .ഇപ്പോള്‍ എവിടെ ? നാട്ടില്‍ ,കുവൈറ്റ് ,അതോ ദുബായ് .വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു .

ബഷീർ said...

ഒരാളെ കൊല്ലുക എന്നതല്ല മറിച്ച്‌ ഒരു രാജ്യത്ത്‌ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നതിനാണു ഭികരതയുടെ പിറകിലുള്ള ഉന്നം.

ബഷീർ said...

>> പിണമായ് മാറുന്നു ജിഹാദിനായ് << !! :(

മാണിക്യം said...

കവിത വായിച്ചു ..
മനസ്സിനെ വല്ലതെ മഥിച്ച കുറെ ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത് ..
വാര്‍ത്തകള്‍ വല്ലതെ വേദനയുളവാക്കി.

ഈ ലോക ജീവിതത്തിലെ
നേട്ടങ്ങളുടെ അര്‍ത്ഥ ശൂന്യതയാണു
ഇവിടെ വ്യക്തമാകുന്നത്.

'നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം'
ആര്‍
ആര്‍ക്ക് വേണ്ടി
എന്തിനു വേണ്ടി
ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാതെ ചോദിക്കാം.
ഒരു ഉത്തരവും പൊലിഞ്ഞു വീണ
ആത്മാക്കള്‍ക്ക് മറുപടിയാകുന്നില്ലാ.

ശക്തമായ ഭാഷയില്‍ "തപ്ത മാനസം " അതു വായനക്കാര്‍ക്ക് വെളിവാക്കുന്നു.
നജീമിന്റെ നല്ല ഒരു പോസ്റ്റ്.
തിരിച്ചു വരവ് ഗംഭീരമായി..

മുംബൈ ഭീകരാക്രമണത്തില്‍
മരണമടഞ്ഞ നിരപരാധികള്‍ക്കും
പോലീസ് ഉദ്യോഗസ്ഥര്‍ക്കും
ആദരാജ്ഞലികള്‍.

Unknown said...

Najeem.... very good... and timely.sorry my malayalam unicode is not working. cheers... kunjubi

Dr.Biji Anie Thomas said...

നജിമിനെ കണ്ട് കുറെയായല്ലോ...സുഖമെന്നു കരുതട്ടെ.
നാട് വിറങ്ങലിച്ചിരിക്കുന്ന ഈ സമയത്ത് ഇത് നല്ലൊരു പോസ്റ്റ്..

chithrakaran ചിത്രകാരന്‍ said...

നജീം,
നന്നായിരിക്കുന്നു.
അവസരോചിതമായ പ്രതികരണം.

വിജയലക്ഷ്മി said...

nalla kavitha vaayikkaan patti...sakthhamaaya varikal....

ഏ.ആര്‍. നജീം said...

പ്രിയ,

അതേ, അതാ എന്റെയും ചോദ്യം.. അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശ്രീ : താങ്ക്യൂ...താങ്ക്യൂ... ഇനി ഇവിടെയൊക്കെ തന്നെ കാണുംട്ടോ...

സുനില്‍: ശ്രീയോട് പറഞ്ഞതു തന്നാ സുനിലിനോടും എനിക്ക് പറയാനുള്ളത്..

കാപ്പിലാന്‍ : ഇപ്പോ നട്ടിലാട്ടോ, ഉടന്‍ യാത്ര തിരിക്കും പ്രവാസത്തിലേക്.. വീണ്ടും

ബഷീര്‍ : അതെ, അതും ഒരു സത്യം തന്നെ.. അഭിപ്രായത്തിന് വളരെ നന്ദി

മാണിക്ക്യം : നന്ദീട്ടോ വളരെ നന്ദി

കുഞ്ഞുബി മഷേ : നന്ദി, ഭാഷയില്‍ കാര്യമില്ലല്ലോ. അഭിപ്രായത്തിന് നന്ദി

മിഴിവിളക്കേ : അതെ, ഒരു ചെറിയ ഒളിച്ചോട്ടമായിരുന്നു.. സുഖം തെന്നെ, ഇനി ഇവിടെ ഒക്കെ തന്നെ കാണും. തുടര്‍ന്നും പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പറയണേ...

ചിത്രകാരന്‍ : നന്ദി

കല്യാണി : താങ്ക്യു..

കമന്റ് ചെയ്ത എല്ലാവര്‍ക്കും. വായിച്ചു പോയവ മറ്റുള്ളവര്‍ക്കും നന്ദി

Sriletha Pillai said...

smitha vazhi ivideyethi.nalla sandesam!

പ്രയാസി said...

എവിടെയാ സാറെ!???

Sureshkumar Punjhayil said...

Valare Manoharam. Abhinandanagal.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരുമുണ്ടാവില്ലെന്നതു വാ‍സ്തവം

തിരിച്ചൂവരവില്‍ നല്ലൊരു കവിത

ചന്ദ്രകാന്തം said...

നജീം ജീ,
കുറെ നാളുകള്‍ക്കു ശേഷം... !!

നന്നായി.

SreeDeviNair.ശ്രീരാഗം said...

നജീം,
വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍...

വിജയലക്ഷ്മി said...

"ലാദനോ , ഖ്വായിദയോ ഭീകരര്‍ ചൊല്ലീടാം
നെറികെട്ട രാഷ്ട്രീയ നാടകം ഭീകരം
തുണയായ് പിറന്നവന്‍, ഗുണമായ് വളര്‍ന്നവന്‍
പിണമായ് മാറുന്നു ജിഹാദിനായ് "
nalla kavitha orovarikalum assalaayittundu..neriketta raashtreeyam thanneyaanu ellaathhinum kaaranam.nammalkkokke ingineye prathikarikkaan pattathhullu mone..