വെറുതെ..

on Tuesday, October 20, 2009കൂട്ടിയാലും കുറച്ചാലും
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ്
ജീവിതമെന്ന്
ഒരിക്കലും പറയാതെയെങ്കിലും
നീയെന്നെ പഠിപ്പിച്ചു .

എന്തെല്ലാം ജീവിത പാഠങ്ങളാണ്
ഇനിയും നീയെന്നെ പഠിപ്പിക്കേണ്ടത്
നീയിപ്പോഴും പറയാന്‍ മടിക്കുന്ന
ഭാഗങ്ങളില്‍ ഞാന്‍
എന്തെഴുതിയാണ് മുഴുപ്പിക്കുക ?

നീ ഇതുവരെ പകര്‍ന്നു തന്നതില്‍
ഏത് ശരി ഏത് തെറ്റെന്ന്
എങ്ങിനെ ഞാന്‍ കണ്ടെത്തും..?
അവയൊക്കെ ചേരും‌പടി ചേര്‍ക്കാന്‍
എന്നും എന്റെ മനസ്സില്‍
സ്നേഹമഷി ഒരു തുള്ളിയെങ്കിലും
ബാക്കിയുണ്ടാവുമോ
ആവോ....?

15 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

വെറുതെ..

പാമരന്‍ said...

കുറച്ചാലും
ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത "ഗുണിതമാണ്" ????

ഏ.ആര്‍. നജീം said...

പാമരന്‍ : തെറ്റ് ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദിട്ടോ.. ഇത്ര ശ്രദ്ധയോടെ വായിക്കുന്നു എന്നറിയുമ്പോള്‍ ശരിക്കും സന്തോഷമുണ്ട്...

തിരുത്തിയത് കണ്ട് കാണുമല്ലോ അല്ലെ..

Typist | എഴുത്തുകാരി said...

ഒരു തുള്ളിയല്ല, ഒരു കുടം തന്നെ ഉണ്ടാവുമല്ലോ!

പാവപ്പെട്ടവന്‍ said...

മനോഹരം

ശ്രീ said...

കൊള്ളാം നജീമിക്കാ.

(നീയെന്നെ പഠിപ്പിച്ചു എന്നല്ലേ ഉദ്ദേശ്ശിച്ചത്)

കുമാരന്‍ | kumaran said...

:)

മാണിക്യം said...

കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലും
ഉത്തരം കിട്ടാത്ത ഗണിതമാണ് ജീവിതമെന്ന്.......

ജീവിതത്തിനു ഉത്തരം ഇന്നു വരെ കിട്ടിയതായി ആരും പറഞ്ഞില്ല.ഒരോ പ്രശ്നവും നേരിട്ട് വരുമ്പോള്‍ കൂടുതല്‍ കടുപ്പമുള്ളത് മുന്നില്‍ എത്തും, ഒടുവില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഹോ!ഇതു വരെ വന്നതൊക്കെ എത്ര നിസ്സാരം എന്നു പറയുന്ന സ്ഥിതിയില്‍ എത്തുന്നു..
അതെ എല്ലാ പ്രശ്നവും സമസ്യയും കുരുക്കഴിക്കാന്‍ സ്നേഹം അതൊന്നു മാത്രം മതി.. എന്നു മനസിലാക്കുന്നത് ജീവിതവിജയവും !

ഏ.ആര്‍. നജീം said...

എഴുത്തുകാരീ :

അതെ, ഉണ്ടാവണം എന്ന് തന്നെയാ ആഗ്രഹവും.. ഇല്ലാതായാലോ എന്ന ചെറിയ ഒരു ഉത്കണ്ടയാകാം ആ വരിയില്‍..
അഭിപ്രായത്തിനു ഒരു സ്പെഷ്യല്‍ താങ്കസ്ട്ടോ

പാവപെട്ടവന്‍ :

കമന്റിനല്ല വന്നതിനും വായിച്ചതിനും നന്ദി കെട്ടാ :)

ശ്രീ : നന്ദി.. പിന്നെ അക്ഷരപിശാചിനു എക്സ്യൂസ് ഇല്ലെന്നറയാമെങ്കിലും ചുമ്മ ഒരു എക്സ്യൂസ് പറയട്ടെ.. കുറേ നാളായില്ലെ ഈ വഴിയൊക്കെ ടച്ച് വിട്ടു പോയത് കൊണ്ടാകാം.. :).


കുമാരന്‍ : വളരെ നന്ദി

മാണിക്ക്യം : അതെ ആ വാക്കുകള്‍ക്ക് എന്റെയും ഒരു കൈയ്യൊപ്പ്..

ശ്രീവല്ലഭന്‍. said...

:-)

താരകൻ said...

ഗണിതക്രിയകൾക്കൊടുവിൽ ഉത്തരം പൂ‍ജ്യം കിട്ടുമ്പോൾ ഉദകക്രിയ നടത്തുന്ന അരിതമറ്റിക്സ് അല്ലെ ജീവിതം..?

ഗീത said...

ഇതുവരെ പകര്‍ന്നു തന്നതെല്ലാം ശരി തന്നെ എന്നു തന്നെയങ്ങു കൂട്ടിക്കോണം. യഥാര്‍ത്ഥ സ്നേഹമഷി ഒരിക്കലും വറ്റൂല്ലാ.

ജാഹ്നവി said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

നജീം,

ചേരുംപടി ചേര്‍ക്കാന്‍
എന്നു തിരുത്തൂ..

കൊള്ളാം കേട്ടോ...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

നജീം താങ്കളുടെ ബ്ലോഗ്‌ വായിച്ചു. സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ്‌ കുപ്പായം ഒന്നു നോക്കണം.
www.http://kuppaayam.blogspot.com

kunhikannan vanimel,
chandrika daliy,
calicut.
mob: 9447336273