മക്കളെ, നിങ്ങളെ വേര്‍പെട്ടു പോന്നു ഞാന്‍
ഇക്കൊടും ചൂടിലലഞ്ഞിടുന്നു
'അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍വിളി കേള്‍ക്കുവാന്‍
കാലങ്ങളെത്ര ഞാന്‍ പിന്നിടേണം..?.
മക്കളേ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുവാന്‍
വര്‍ഷങ്ങളെത്ര ഞാന്‍ പാടുപെട്ടീടണം
മോഹങ്ങളൊക്കെയും വിയര്‍പ്പാക്കി
നിങ്ങള്‍ക്ക് നല്ലോരു ഭാവി വന്നീടുവാന്‍.
കാണുമോ നിങ്ങള്‍ക്കാ സ്‌നേഹം
തിരിച്ചേകുവാനാകുമോ നാളെയെങ്കിലും
വ്യര്‍ത്ഥമോ, സത്യമോ, മിഥ്യയോ..?
ആരതറിയുന്നു കേവലം ശോഷിച്ച
ജീവന്റെ കോലമായ് ഞാന്‍ മടങ്ങീടവേ.
എങ്കിലും നിങ്ങളെ മാത്രമേ ചിന്തിപ്പൂ
നിങ്ങളാണെന്നുമെന്‍ ജീവന്റെ ജീവന്‍.
എന്തും വരട്ടെ, നിരാശയില്ലല്ലവും
ഇനിയെന്തീ പ്രവാസിക്കു നഷ്‌ടമാവാന്‍..?
നഷ്‌ടപ്പെടുന്നതെന്‍ യൗവ്വനമോ
നിങ്ങളൊടൊത്തെന്‍ ജീവിത കാലമോ.
നിങ്ങള്‍ക്ക് നല്‍കുന്നൊരീ നല്ലകാലം
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?
ഇക്കൊടും ചൂടിലലഞ്ഞിടുന്നു
'അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍വിളി കേള്‍ക്കുവാന്‍
കാലങ്ങളെത്ര ഞാന്‍ പിന്നിടേണം..?.
മക്കളേ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുവാന്‍
വര്‍ഷങ്ങളെത്ര ഞാന്‍ പാടുപെട്ടീടണം
മോഹങ്ങളൊക്കെയും വിയര്‍പ്പാക്കി
നിങ്ങള്‍ക്ക് നല്ലോരു ഭാവി വന്നീടുവാന്‍.
കാണുമോ നിങ്ങള്‍ക്കാ സ്‌നേഹം
തിരിച്ചേകുവാനാകുമോ നാളെയെങ്കിലും
വ്യര്‍ത്ഥമോ, സത്യമോ, മിഥ്യയോ..?
ആരതറിയുന്നു കേവലം ശോഷിച്ച
ജീവന്റെ കോലമായ് ഞാന്‍ മടങ്ങീടവേ.
എങ്കിലും നിങ്ങളെ മാത്രമേ ചിന്തിപ്പൂ
നിങ്ങളാണെന്നുമെന്‍ ജീവന്റെ ജീവന്‍.
എന്തും വരട്ടെ, നിരാശയില്ലല്ലവും
ഇനിയെന്തീ പ്രവാസിക്കു നഷ്‌ടമാവാന്‍..?
നഷ്‌ടപ്പെടുന്നതെന്‍ യൗവ്വനമോ
നിങ്ങളൊടൊത്തെന്‍ ജീവിത കാലമോ.
നിങ്ങള്‍ക്ക് നല്‍കുന്നൊരീ നല്ലകാലം
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?
11 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ജീവിത ഭാരം ബുദ്ധിമുട്ടിക്കുന്ന എല്ലാ പ്രവാസികള്‍ക്കുമായ്.....
നല്ല വരികൾ നജീം ഭായ്..
ബ്ലോഗിലെ പെരുമാറ്റത്തിലും അന്തസ്സ് പുലർത്തുന്ന അപൂർവ്വം ചില ബ്ലോഗർമാരിലൊരാളാണ് താങ്കൾ..
ഇനിയുമെഴുതുക, എഴുതിക്കൊണ്ടേയിരിക്കുക. കമന്റുകളിട്ടില്ലെങ്കിലും വായിക്കുന്നുണ്ട് നിങ്ങളുടെ ഓരോ രചനകളും.. ആശംസകൾ..
നല്ല വരികൾ നജീം..
ലക്ഷങ്ങൾക്കൊപ്പം കഴിയുമ്പോഴൊക്കെ സാമീപ്യവും നൽകുക.അതിൽ വരുന്ന നഷ്ടങ്ങൾ കണ്ടില്ലെന്നു വക്കുക.അതാണു ചെയ്യേണ്ടത് തീർച്ചയായും.
ഇഷ്ടമായി, നജീമിക്ക...
-----
'നിരാശയില്ലല്ലവും'???
നിരാശയില്ലല്പവും എന്നായിരിയ്ക്കുമല്ലേ?
-----
നന്നായിരിക്കുന്നു. അവിടെ നിങ്ങളനുഭവിക്കുന്ന ഈ നഷ്ടം ഇവിടെ അവരും അനുഭവിക്കുന്നുണ്ടാവും, മറ്റൊരു തരത്തിലാണെന്നു മാത്രം. ഈ നഷ്ടപ്പെടലുകള്‍ക്കൊക്കെ പകരം കിട്ടും, ഒന്നും വെറുതെയാവില്ല. നാട്ടില്‍ വന്നുപോയിട്ടൊരുപാട് നാളായോ?
പ്രവാസിയുടെ മനോ വികാരം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.
എല്ലാവരും നല്ലത് മാത്രം പറഞ്ഞത് കൊണ്ട് ഞാന്‍ അല്പം കുറ്റം പറയട്ടെ...
എങ്കിലും ഇതിന്റെ തലക്കെട്ട് സാധാരണക്കാരന് മനസ്സിലാകുന്ന ഒന്നല്ല.
എന്താണതിന്റെ അര്‍ത്ഥം? ഉദ്ദേശം?
(ഉറക്കം എന്നോ മരണം എന്നോ അതോ വേറെ എന്തെങ്കിലുമോ?)
അതു പോലെ,
"അചഛാ'യെന്നുച്ചത്തിലുള്ള നിന്‍
പൊന്‍വിളി കേള്‍ക്കുവാന്‍"
പൊന്‍വിളി എന്ന് തന്നെയാണോ ഉദ്ദേശിച്ചത്?
പിന്നെ,
മക്കളെ, നിങ്ങളെ വേര്‍പെട്ടു പോന്നു ഞാന്‍
എന്ന് തുടങ്ങിയിട്ട്
ഞങ്ങള്‍ക്ക് നീയേകുമോ ശിഷ്‌ടകാലങ്ങളില്‍..?
എന്നാക്കിയതും അഭംഗിയല്ലേ?
അവിടെയും ഏകവചനം മതിയായിരുന്നു...
ഒട്ടകങ്ങളേ പ്പോലെ ഓരൊ പ്രവാസിയും
എന്റെ മനസ്സ് വായിച്ചെഴുതിയ പോലുണ്ടല്ലോ മി: നജീം.
പ്രവാസിക്ക് കൂടെ കൊണ്ട് നടക്കാവുന്ന വരികളെന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും.
അതിനാൽ പറയാം നന്നായി എന്ന്.
നല്ല വരികള്‍...
(തലക്കെട്ടിന്റെ അര്‍ത്ഥം മനസ്സിലായില്ല :( )
മുതിരുമ്പോള്‍ അവരുടെ കണക്കില്‍ ഇതൊക്കെ പിതാവിന്റെ കടമയായിട്ടെ കാണാന്‍ സാധ്യതയുള്ളൂ ..
കൂടാതെ കൂടെ നിന്ന് സ്നേഹം പകരാതെ പണത്തിനു വേണ്ടി പാഞ്ഞു നടന്നില്ലേ ..എന്നൊരു കുറ്റപ്പെടുത്തലും ഉണ്ടായേക്കാം .. ഒന്നും തിരിച്ചു പ്രതീക്ഷിക്കേണ്ട നജീം ..
വീണ്ടുമൊരു പ്രവാസിക്കവിത...
മനോഹരമായിരിക്കുന്നു...
പിന്നെ തലക്കെട്ടില്‍ എനിക്കും....................
:)
Post a Comment