സത്യവും മിഥ്യയും

on Monday, December 14, 2009

എന്റെ മനമാം നോട്ടുബുക്കിലെ
കുറേ താളുകള്‍ ഞാന്‍
അവള്‍ക്കായ് മാറ്റിവച്ചു
അവയിലാകെ
അവളുടെ സ്നേഹം നിറച്ചുവച്ചു.
എന്റെ ചിന്തയില്‍
പ്രണയത്തിന്റെ
ഒരു താജ്മഹലും
അവള്‍ക്കായി പണിതുവച്ചു.


സ്വപ്നത്തില്‍ കുറെ നിറമുള്ള
കനലുകള്‍ കൂട്ടിയിട്ടു
അവളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ
കത്തുന്ന കനലുകള്‍

ഒരുപാട് മോഹങ്ങളും
പിന്നെ കുറേ സ്വപ്നങ്ങളും
നെഞ്ചോടേറ്റ് ഞാന്‍ മയങ്ങി
വിരഹത്തിന്റെ നൊമ്പരച്ചൂട്
പുതപ്പായി മൂടിപ്പുതച്ച്
സന്തോഷത്തോടെ
സമാധാനത്തോടെ
ഞാനുറങ്ങുകയായിരുന്നു.

ഒരിക്കലവള്‍
ആ സ്വപ്നത്തില്‍ നിന്നെന്നെ
വിളിച്ചുണര്‍ത്തി
എന്നോട് മെല്ലെപ്പറഞ്ഞു
എല്ലാം കിനാവായിരുന്നെന്ന്
വെറും പകല്‍ക്കിനാവ്
മാത്രമായിരുന്നെന്ന്!

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?

8 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

സ്വപ്നത്തിനും ജീവിതത്തിനിമിടയില്‍
മുറിഞ്ഞു വേദനിച്ചത്
എന്റെ ഹൃദയമാണെന്നും
അതിലൂടെ ഒലിച്ചിറിങ്ങിയത്
എന്റെ ഹൃദയ രക്തമാണെന്നും
അവള്‍ക്കറിയില്ലെല്ലോ
അതോ, അറിവില്ലായ്മ നടിച്ചതോ...?

ശ്രീ said...

സ്വപ്നവും ജിവിതവും കൂട്ടിക്കെട്ടിയിട്ടല്ലേ നജീമിക്കാ ;)

SreeDeviNair.ശ്രീരാഗം said...

നജീം,


“തോരാത്ത മഴപോലെ ദുഃഖം
കുളിര്‍ മഴപോലെ മോഹം.
മഞ്ഞുമഴപോലെ സ്വപ്നം
വേനല്‍ മഴപോലെ സത്യം”

ശ്രീദേവിനായര്‍

സന്തോഷ്‌ പല്ലശ്ശന said...

പ്രണയത്തേയും നജീമിന്‍റേ നൈരാശ്യത്തേയും വെറുതെ എഴുതിവയ്ക്കുകമാത്രമാണ്‌ നജീം ചെയ്തത്‌. അതിനെ ആര്‍ദ്രമായ ഒരു വേദനയായി വായനക്കാരില്‍ സംക്രമിക്കുന്ന ഒരു ആവിഷ്ക്കാര മികവ്‌ ഈ കവിത പ്രകടപ്പിക്കുന്നില്ല. തികച്ചും വൈയ്യക്തികമായ ഒരു വിഷയമായതുകൊണ്ടു മാത്രം ഈ കവിതയെ ഞങ്ങള്‍ വായനക്കാര്‍ക്ക്‌ വെറുതെ വായിച്ചു മറക്കാം. എന്നാലും നിങ്ങളുടെ വൈയ്യക്തികതയെ വായനക്കാരന്‍റെ കൂടെ വ്യഥയായി വായിച്ചെടുക്കാനാവേണ്ടതല്ലെ അപ്പോഴല്ലെ ഒരു കവിത നല്ല കവിതയാവുന്നത്‌ (ഒരു ചര്‍ച്ച തുടങ്ങി വയ്ക്കുന്നു). നജിം എഴുതി തെളിയാനുണ്ട്‌. എഴുത്തു തുടരുക....

ശാന്ത കാവുമ്പായി said...

വിരഹത്തിന്റെ നൊമ്പരച്ചൂട്‌ പുതപ്പായി പുതച്ചുറങ്ങുന്ന നല്ല മനസ്സിനു എല്ലാം വെറും പകൽക്കിനാവ്‌ മാത്രമാവാതിരിക്കട്ടെ.
പിന്നെ താങ്കളൊരു ബൂലോകകാരുണ്യത്തെപ്പറ്റി പറഞ്ഞല്ലോ.എന്തെങ്കിലും ചെയ്യാൻ ഒന്നു സഹായിക്കാമോ?
എന്റെ മെയിൽ അഡ്രസ്സ്‌ താഴെകൊടുക്കുന്നു.
santhatv.tv@gmail.com

siva // ശിവ said...

സഫലമായില്ലെങ്കില്‍ പ്രണയം മുറിവായ് മാറും. സ്വപ്നത്തിലായാലും ജീവിതത്തിലായാലും :)

mini//മിനി said...

സ്വപ്നം എപ്പോഴും ഒരു മധുരനൊമ്പരമായി മാറട്ടെ.

മാണിക്യം said...

രണ്ടു പേരുടെ പ്രണയം!
ഒറ്റക്ക് അതു വെറും പകല്‍ക്കിനാവ്
ഒരു നീര്‍കുമിളപോലെ

'ഇതു വെറും പകല്‍ക്കിനാവ്'എന്നവള്‍ പറഞ്ഞെങ്കില്‍
അവളെ എങ്ങനെ കുറ്റപ്പെടുത്തും?

ഹൃദയം ഒരവയവം
വാക്ക് കൊണ്ടതു മുറിപ്പെടില്ല.
എന്നാല്‍ മനസ്സോ?
സ്വപ്നം മനസ്സിലല്ലേ?