ജാതി കോമരങ്ങള്‍

on Friday, August 17, 2007

അങ്ങിനെ നാം നമ്മുടെ നാടിന്റെ 60 ആം പിറന്നാള്‍ സന്തോഷത്തോടെ ആഘോഷിച്ചു. രാഷ്‌ട്രപതാക നെഞ്ചോട് ചേര്‍ത്തുവച്ച് ലോകത്തോടു കൊട്ടിഘോഷിച്ചു നമ്മൂടെ നാടിനെ കുറിച്ച് ,നമ്മുടെ സാഹോദര്യം മതേതരത്വം എന്നൊക്കെ പറഞ്ഞ്. എന്നാല്‍ അതിനിടയില്‍ നാം കാണാതെ പോയ എത്രയോ സത്യങ്ങള്‍ !.


ജാതിയുടെ തൊട്ടുതീണ്ടലുകള്‍ ഇന്നും അവശേഷിക്കുന്നു നമ്മുക്കിടയില്‍ എന്നതിനു വ്യക്തമായ ഒരു സംഭവം ഇതിനിടെ നാം അറിയാതെ കടന്നു പോയി.
ബീഹാറിലെ 'റൊഹിതാസ്' ജില്ലയിലെ പിപ്പ്‌രി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താമസിക്കുന്ന ഗ്രമത്തിലെ ഒരു സ്‌കൂളില്‍ ഉച്ചക്കഞ്ഞി വച്ചു കൊടുത്ത് അതില്‍ നിന്നും കിട്ടുന്ന തുഛവരുമാനത്തില്‍ ജീവിക്കാമെന്ന് വച്ചാണ് ദളിത സ്‌ത്രീയായ ലളിദേവി എന്ന 30 വയസുകാരി സ്ത്രീ ജോലിക്ക് ചേര്‍ന്നത്.

എന്നാല്‍ "ഉയര്‍ന്ന ജാതിയില്‍ പെട്ട" സ്‌കൂള്‍ സെക്രട്ടറി ഉമ ഷങ്കര്‍ തിവാരി അതോടെ ഉത്തരവിറക്കി കുട്ടികള്‍ ആരും ഭക്ഷണം കഴിക്കരുത് !!. കാരണം ഒരു ദളിത സ്ത്രീയുടെ കൈ കൊണ്ടുണ്ടാക്കിയതാണത്രേ !.


രണ്ടു മാസത്തോളം ആ സ്ത്രീ അവരുടെ ആട്ടും തുപ്പും സഹിച്ചു വന്നുപോയ് കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കഞ്ഞിവച്ചു കൊണ്ടിരുന്ന അവരെ വലിച്ചിഴച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയും, പാചക സാമഗ്രികള്‍ വലിച്ചെറിയുകയും ഉണ്ടായി. തടയാന്‍ എത്തിയ ഭര്‍ത്താവിനേയും അക്ഷേപിക്കുകയുമായിരുന്നു.


അതു കഴിഞ്ഞും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തല്‍‌പര്യപ്പെടുന്നില്ല എന്ന കാരണം പറഞ്ഞു അവരെ പിരിച്ചു വിട്ടു. അക്കാരണം കൊണ്ടു തന്നെ അവരെ തിരിച്ചെടുക്കാനുമാവില്ലെന്നു ജില്ലാ ഭരണകൂടവും തീരുമാനിച്ചു !!.
എന്തായാലും അവിടുത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ അന്വഷണത്തിനായി ഗ്രാമത്തിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവം തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നതും. കാത്തിരുന്നു കാണാം.

7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എന്തായാലും അവിടുത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ അന്വഷണത്തിനായി ഗ്രാമത്തിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവം തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നതും. കാത്തിരുന്നു കാണാം.

ശ്രീ said...

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 60 വര്‍‌ഷങ്ങള്‍‌ കഴിഞ്ഞിട്ടും ഇത്തരം നീചമായ വിവേചനം ഇന്നും പലയിടത്തും നില നില്‍‌ക്കുന്നു എന്നത് ലജ്ജാവഹമാണ്‍. ഇതിനെതിരേ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തെ സാംസ്കാരികമായി ഏറ്റവും മുന്‍പന്തിയിലുള്ള ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്ത് ഇനിയും ഇങ്ങനെ സംഭവിച്ചു കൂടാ. മനുഷ്യാവകാശ കമ്മീഷന്‍‌ വേണ്ട നടപടികള്‍‌ സ്വീകരിക്കും എന്നു തന്നെ നമുക്ക് കരുതാം...

പോസ്റ്റിനു നന്ദി.

Paultera135 said...

cool blog could u visit mine

മൂര്‍ത്തി said...

"സംഭവം തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നതും."
നടപടി ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

സ്വാതന്ത്രം കിട്ടി 60 വര്‍ഷമായി.

ഇന്ന് ആലപ്പുഴക്ക് 30 വയസ്സ് തികഞ്ഞു..വാര്‍ത്ത ഇവിടെ

sandoz said...

നമുക്ക്‌ ശരിക്ക്‌ സ്വാതന്ത്ര്യം കിട്ടിയോ എന്ന് വിവരമുള്ളവര്‍ ചോദിക്കുന്നത്‌ വെറുതേയല്ല...
അല്ലാതെ അവരന്നത്തെ പേപ്പര്‍ വായിക്കഞ്ഞിട്ടല്ലാ...

മൂര്‍ത്തിസാറേ.....
ആലപ്പുഴ മുപ്പതല്ലല്ലോ..അമ്പതല്ലേ....
അന്ന് ഇ.എം.എസ്‌ വച്ച തെങ്ങ്‌ ഇന്ന് നില്‍ക്കണ കണ്ടാല്‍ സങ്കടം തോന്നും...

SHAN said...

എനിക്കും നിനക്കും സ്വാതന്ത്ര്യത്തിന്റെ അറ്ത്ഥം വേറെ വേറെ യാണു നജീമേ!

ഏ.ആര്‍. നജീം said...

അഭിപ്രായത്തിനു നന്ദി ശ്രീ, മൂര്‍ത്തി, സാന്‍ഡോസ്, ഷാന്‍
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

ഓടൊ..
മൂര്‍‌ത്ത്, സാന്‍ഡോസ്.. നിങ്ങള്‍ ആലപ്പുഴയി ആണൊ
സാന്‍ഡോസ് പറഞ്ഞതു പോലെ 30 അല്ല 50 വര്‍ഷമാണ്.