അസുര ഗണം

on Monday, September 17, 2007


മാനുഷ വംശത്തിനുണ്ടു പോലും
രണ്ടു ഗണങ്ങളെന്നാരോ ചൊല്ലി
ദേവഗണം പിന്നസുരഗണം
എന്താണ് സത്യമെന്നാരറിവൂ ?നോക്കുകില്‍ ഞാനൊരസുരഗണം
പാപങ്ങള്‍ ചെയ്തതായോര്‍മ്മയില്ല
പിച്ചക്കു കേഴുന്നഗതിക്കുപോലുമെന്‍
ഭക്ഷണം നല്‍കി ഞാനാശ്വസിച്ചു .


എങ്കിലും ചൊല്ലിയകറ്റി നിര്‍ത്തി-
യെന്നെ, പാടില്ല ഞാനൊരസുര ഗണം
കഷ്‌ടങ്ങള്‍ പേറുന്ന കൂട്ടരെ പുച്‌ഛിച്ചി
ട്ടാനന്ദം കൊള്ളുന്നു ദേവഗണം .


രാവണനും, പിന്നെ വിഭീഷണനും
ആയിരുന്നല്ലോ അസുരഗണം
എന്തിനു നമ്മുടെ മവേലിത്തമ്പുരാന്‍
‍പോലും പിറന്നൊരസുരഗണത്തില്‍


പിന്നെന്തിനേകീ അവര്‍ക്കു ഭഗവാനാ
സത്യ ലോകത്തിലെ സിംഹാസനം ?
മോക്ഷങ്ങളൊക്കെയും നല്‍കി
അവര്‍ക്കിനിജന്മമില്ലാത്ത വരവുമേകി
എങ്കിലഭിമാന പൂരിതമാണെന്റെ
ജന്മം, ഞാനുമൊരസുരഗണമായതില്‍.

12 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എങ്കിലഭിമാന പൂരിതനാണെന്റെ
ജന്മം, ഞാനുമൊരസുരഗണമായതില്‍.

ശ്രീ said...

നന്നായിരിക്കുന്നു, നജീമിക്കാ...

[ഈ കവിത ഇഷ്ടമായ സ്ഥിതിക്ക് ഞാനും അസുരനായിരിക്കുമല്ലേ? ]
:)

നിഷ്ക്കളങ്കന്‍ said...

നജീമേ,
വായിച്ചു. കവിതയില്‍ താഴെപ്പറയുന്ന തിരുത്തുക‌ള്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. കവിതയില്‍ അക്ഷരത്തെറ്റ് കല്ലുകടിക്കും.

പിച്‌ഛിച്ചി :പുച്‌ഛിച്ചി
വിഭീക്ഷണനും : വിഭീഷണനും
എങ്കിലഭിമാന പൂരിതനാണെന്റെ : എങ്കിലഭിമാന പൂരിതമാണെന്റെ

പിന്നെ "ദേവഗണമൊന്നസുര ഗണം" എന്നു പറഞ്ഞിടത്ത് ഒരു യോജിപ്പില്ലായ്മ.
ആരാണിവിടെ ദേവഗ‌ണം?

ഏ.ആര്‍. നജീം said...

നിഷ്കളങ്കന്‍ : വളരെ വളരെ നന്ദിയുണ്ട്..
ആ തെറ്റുകള്‍ സൂചിപ്പിച്ചതില്‍. ഒരല്പം ശ്രദ്ധിക്കേണ്ടതായിരുന്നു.
മേലില്‍ തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.
തിരുത്തലുകള്‍ ശ്രദ്ധിച്ചു കാണുമല്ലോ..?


ശ്രീ : എനിക്ക് തുടര്‍ന്നും എഴുതുവാനും പോസ്റ്റ് ചെയ്യുവാനും ശ്രീയേപോലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരുപാട് പ്രചോദനം ഏകുന്നു എന്നറിയിക്കട്ടെ...

ചന്ദ്രകാന്തം said...

നജീം,
നല്ല ചിന്തകള്‍...
നന്മ ചെയ്യുന്ന അസുരന്മാരും, തിന്മ മുഖമുദ്രയായുള്ള സുരന്മാരും ധാരാളം.
നമുക്ക്‌ , ലോകനന്മ കാംക്ഷിയ്ക്കുന്ന മനുഷ്യഗണമായി ജീവിയ്ക്കാം.

സനാതനന്‍ said...

താളവും വൃത്തവും തേടി ബദ്ധപ്പെടണമെന്നില്ല.പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞാലും കവിതയാകും.അല്ലെങ്കില്‍ പറയാനുള്ളതു താളത്തിലാ‍ണ് പുറത്തുചാടുന്നതെങ്കില്‍ താളത്തില്‍ പറഞ്ഞാല്‍ മതി.ഇങ്ങനെ പരത്തിയതു കൊണ്ട് മൂര്‍ച്ചപോയി എന്നു തോന്നുന്നു.

I wonder... said...

nannayirikkunnu...

sahitya reethiyil niroopikkan ariyilla. pakshe feels nice :)

മന്‍സുര്‍ said...

നജീം
വായിച്ചു ഇഷ്ടായി......
ജനിച്ചു വീഴും നാമാരുമേ ജനികുന്നില്ലയസുര ഗണമായ്
താന്‍ തന്‍ പ്രവ്രത്തികള്‍ ആകീടും നമ്മേയും ഓരോ അസുരഗണങ്ങളായ്‌അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

ചന്ദ്രകാന്തം, സനാതനന്‍, പ്രിയ, മന്‍സൂര്‍ :
അഭിപ്രായമറിയിച്ചതിനു വളരെ നന്ദി..

SHAN ALPY said...

സ്നേഹത്തിന്‍റ്റെയും,
സഹനത്തിന്റെയും,
സാഹോദര്യത്തിന്റെയും,
സഹാനുഭൂതിയുടെയും,
സന്തോഷത്തിന്റെയും,
സുദിനങ്ങള്‍ വരവായി...
അകംനിറഞ്ഞ റമദാന്‍ ആശംസകള്‍

ഏ.ആര്‍. നജീം said...

ഷാന്‍ : വളരെ വളരെ നന്ദി , തിരിച്ചും ആശംസകള്‍ നേരുന്നു..
ദു'ആയില്‍ എന്നെയും ഉള്‍പ്പെടുത്തണേ

Priya Unnikrishnan said...

നന്നായിരിക്കുന്നു.