ക്ഷണം ( കവിത )

on Wednesday, September 19, 2007
കളമൊഴികളകതാരില്‍
കനക മഴ പെയ്തു,
നിളയിലത് നാണമായ്
അലമാലയിലൊഴുകി.
തരളിതമൊരു മധുഗാനം
നിന്‍ നാവിലുണര്‍ന്നു,
തളരും മമ മനമാകെ
നവ താരമുയര്‍ന്നു.
സുര സുന്ദര നടനാമൃത
രസഗംഗയില്‍ മുങ്ങി,
ലയ സുന്ദരി വരു നീയീ
മധു പാത്രം നുകരാന്‍..


18 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

കളമൊഴികളകതരില്‍
കനക മഴ പെയ്തു,
നിളയിലത് നാണമായ്
അലമാലയിലൊഴുകി.


തരളിതമൊരു മധുഗാനം
നിന്‍ നാവിലുണര്‍ന്നു,
തളരും മമ മനമാകെ
നവ താരമുയര്‍ന്നു.


സുര സുന്ദര നടനാമൃത
രസഗംഗയില്‍ മുങ്ങി,
ലയ സുന്ദരി വരു നീയീ
മധു പാത്രം നുകരാന്‍..

ഹരിശ്രീ said...

നല്ല വരികള്‍...

ആശംസകള്‍..

ശ്രീ said...

നജിമിക്കാ...
നന്നായിട്ടുണ്ട്.
:)

കുഞ്ഞന്‍ said...

ഹൃദ്യമായിട്ടുണ്ട്..


മധു പാത്രം ‘നുകര്‍ന്നിടാന്‍’ എന്നെഴുതിയാല്‍ അഭംഗിയാകുമൊ ?

ചന്ദ്രകാന്തം said...

ബഹുവര്‍ണ്ണ വിലാസം-തവ
ചിത്രാങ്കിത ലിഖിതം.

സനാതനന്‍ said...

ചങ്ങമ്പുഴേ :)

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കണൂട്ടൊ...
:)

എന്റെ ഉപാസന said...

നജീമിക്കാ കൊള്ളാം
:)
ഉപാസന

ഓ. ടോ: ആരെങ്കിലും വന്നോ

മയൂര said...

ഹൃദ്യം..:)

Santhosh Sunny said...

നന്നായിട്ടുണ്ട്....എന്താ അതിന്റെ ഒരു വര്‍ണന .... ഹായ് എന്തൊരു മനൊഹാരിത....

I wonder... said...

:) hmmmmmmm....... :beautiful:

Typist | എഴുത്തുകാരി said...

കവിതയ്ക്കു മുകളില്‍ കൊടുത്തിരിക്കുന്ന പടമാണെനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടതു്. കവിതയും കൊള്ളാം.

ഏ.ആര്‍. നജീം said...

ഹരീശ്രീ, കുഞ്ഞന്‍, ശ്രീ, ചന്ദ്രകാന്തം, സനാതനന്‍, സഹയാത്രികന്‍, ഉപാസന, മയൂര, സന്തോഷ്, പ്രിയ, എഴുത്തുകാരി...
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. നിലവാരമൊന്നും ഇല്ലാത്തതെങ്കിലും തുടരെ എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഇതെപോലുള്ള പ്രതികരണങ്ങളാണ്.
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
സ്‌നേഹത്തോടെ

ആലപ്പുഴക്കാരന്‍ said...

:)

ആവനാഴി said...

പ്രിയ നജീം

അതെ,

സുന്ദരീ നടനഭൈരവീ പെരിയ
പാട്ടുകാരി സുരലോകസുന്ദരീ
എന്റെ ഹൃത്തിലതിമോദമേകിലയ
ഭാവമാര്‍ന്നുകുടികോണ്ടുനീസദാ
വന്നുകൊള്‍കസതതംകുണുങ്ങിനീ
യെന്റെകൊച്ചുകുടിലില്‍കരേറുവിന്‍‍
പേടിവേണ്ടയതിമോദമോടെയിഹ
കുത്തിരുന്നു ചഷകംനുകര്‍ന്നിടൂ.

സസ്നേഹം
ആവനാഴി

ആവനാഴി said...

പ്രിയ നജീം,

അല്ല സ്മാളടിക്കാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു വരുന്നതേ!

കവിത അസ്സലായിട്ടുണ്ട്.

സസ്നേഹം
ആവനാഴി.

മന്‍സുര്‍ said...

സ്നേഹിതാ...നജീം

ഒരു പളുങ്ക്‌ പോല്‍
തൂവുമീ ലാസ്യഭാവം
മനതാരില്‍ മോഹം
നിറച്ചീ രാഗം
മാഞുപോയൊരാ മന്ദസ്‌മിതം
കാണുവതെന്നു ഞാനെന്‍ ഓമലേ.....

നജീം ഭായ്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ആലപ്പുഴക്കാരന്‍ : വളരെ നന്ദി തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ..
ആവനാഴി : എന്റമ്മോ.., ആ വരികള്‍ കണ്ടാല്‍ വീഴാത്ത സുന്ദരിമാര്‍ ഈ ഭൂലോകത്തുണ്ടാവുമോ..? വന്നതിനും കമന്റിയതിനും ഒരായിരം നന്ദി.
മന്‍സൂര്‍ ഭായ് : മനോഹരമായ വരികള്‍ നന്ദിയോടെ..