കീഴടങ്ങല്‍....

on Wednesday, September 26, 2007


അപരാധമായിരം ചെയ്തു പോയി
അറിവില്ലാതല്ലെന്നറിയുന്നു ഞാന്‍
എന്തോ നിനച്ചെന്റെ ഉള്ളം പിടഞ്ഞപ്പോള്‍
എന്തിനോ തോന്നിയതായിരുന്നു.

എന്നെ തഴയാതെ കാത്തുവല്ലോ
ഞാനൊരു പാമരനെങ്കിലും നീ
ഇല്ലിനി നിന്നെ മറക്കുകില്ല
കാരുണ്യ മൂര്‍‌ത്തേ കുമ്പിടുന്നേന്‍.

കേഴും മനസ്സില്‍ നിന്‍ നാമ മന്ത്രങ്ങള്‍
തേന്‍‌മഴയായ് പെയ്തിറങ്ങേണമേ
അര്‍‌പ്പിച്ചിടാം പാദ പത്മങ്ങളില്‍
അശ്രുകണങ്ങളാം പൂക്കള്‍ നിത്യം.

വന്നോട്ടെ നിന്നുടെ നവ്യ സങ്കേതത്തില്‍
നീ കൂടെയുണ്ടെന്ന ചിന്തയുമായ്
നിന്‍ നാമ മന്ത്രങ്ങള്‍ മാത്രമോതി ഞാന്‍
എന്‍ ദിനരാത്രങ്ങള്‍ നീക്കിടാം
നിന്‍ കാരുണ്യ വര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ..

13 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അപരാധമായിരം ചെയ്തു പോയി
അറിവില്ലാതല്ലെന്നറിയുന്നു ഞാന്‍
എന്തോ നിനച്ചെന്റെ ഉള്ളം പിടഞ്ഞപ്പോള്‍
എന്തിനോ തോന്നിയതായിരുന്നു.

എന്നെ തഴയാതെ കാത്തുവല്ലോ
ഞാനൊരു പാമരനെങ്കിലും നീ
ഇല്ലിനി നിന്നെ മറക്കുകില്ല
കാരുണ്യ മൂര്‍‌ത്തേ കുമ്പിടുന്നേന്‍.


കേഴും മനസ്സില്‍ നിന്‍ നാമ മന്ത്രങ്ങള്‍
തേന്‍‌മഴയായ് പെയ്തിറങ്ങേണമേ
അര്‍‌പ്പിച്ചിടാം പാദ പത്മങ്ങളില്‍
അശ്രുകണങ്ങളാം പൂക്കള്‍ നിത്യം.


വന്നോട്ടെ നിന്നുടെ നവ്യ സങ്കേതത്തില്‍
നീ കൂടെയുണ്ടെന്ന ചിന്തയുമായ്
നിന്‍ നാമ മന്ത്രങ്ങള്‍ മാത്രമോതി ഞാന്‍
എന്‍ ദിനരാത്രങ്ങള്‍ നീക്കിടാം
നിന്‍ കാരുണ്യ വര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ..

മയൂര said...

നന്നായിരിക്കുന്നു...

അപ്പു said...

അര്‍ത്ഥവത്തായ പ്രാര്‍ത്ഥന

ശ്രീ said...

ഇതും കൊള്ളാം, നജീമിക്കാ
:)

Typist | എഴുത്തുകാരി said...

‘നിന്‍ കാരുണ്യവര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ‘.

അതുതന്നെയാണു് പ്രാര്‍ഥന

കുഞ്ഞന്‍ said...

എല്ലാവരിലും അനുഗ്രഹം ചൊരിയണമേ..


നന്നായിരിക്കുന്നു..:)

മറ്റൊരാള്‍\GG said...

നീ കൂടെയുണ്ടെന്ന ചിന്തയുമായ്
നിന്‍ നാമ മന്ത്രങ്ങള്‍ മാത്രമോതി ഞാന്‍
എന്‍ ദിനരാത്രങ്ങള്‍ നീക്കിടാം
നിന്‍ കാരുണ്യ വര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ..

അര്‍ത്ഥവത്തായ പ്രാര്‍ത്ഥന.

നന്നായിരിക്കുന്നു..

എന്റെ ഉപാസന said...

തെറ്റു ചെയ്തിട്ട് ക്ഷമ ചോദിക്കുകയാ അല്ലേ..?
ഒകെ നടക്കട്ടെ.
നല്ല കവിത
:)
ഉപാസന

നിഷ്ക്കളങ്കന്‍ said...

ന‌ന്നായി. പ്രാ‌ര്‍ത്ഥിച്ച‌തും എഴുതിയ‌തും.

I wonder... said...

oru nalla sthuthi.

എന്തോ നിനച്ചെന്റെ ഉള്ളം പിടഞ്ഞപ്പോള്‍
എന്തിനോ തോന്നിയതായിരുന്നു.

daivathine nammal kuttapeduthunna aa samayangalil orkkunnathenthenno cheyunnathenthennu ariyathe pokunnu.

pinnidathine manasilakkumbol athinte aa papabharam, athu pinneyum ullam neetunnu.

nannayi paranjirikkunnu ikka.

nalla vakkukal

ഏ.ആര്‍. നജീം said...

മയൂര, അപ്പു, ശ്രീ, എഴുത്തുകാരി, കുഞ്ഞന്‍, മറ്റൊരാള്‍, ഉപാസന, നിഷ്ക്കളങ്കന്‍, പ്രിയ..
അഭിപ്രായമറയിച്ചതിനു വളരെ നന്ദി..
തുടര്‍ന്നും അറിയിക്കണേ..
:)

മന്‍സുര്‍ said...

നജീംഭായ്‌.....

മനോഹരം അതിമനോഹരം
എന്തിനെന്‍ വാക്കുകള്‍ അധികം
വാക്കുകള്‍ തന്‍ വര്‍ണ്ണകള്‍ക്കുമപ്പുറം
എത്തി നില്‍ക്കുന്നു നിന്‍ വരികള്‍

നന്‍മകള്‍ നേരുന്നു.

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്..
വളരെ നന്ദി..
തുടര്‍ന്നും അഭിപ്രായം അറിയിക്കില്ലേ..?