മൗനം............

on Thursday, February 28, 2008


മൗനമേ, മനതാരിന്‍ സമ്മതമേ
നിനക്കായിരം നാവുകളാരു തന്നു ?
പതിവായി വന്നവള്‍
പറയാന്‍ ഞാനോര്‍ത്തത്
നിന്നിലൊതുങ്ങുകയായിരുന്നോ ?
വസന്ത പഞ്ചമി
നാളുകളെത്രയോ
പിന്നെയും വന്നു മറഞ്ഞു പോയ് !
പാടിത്തളര്‍‌ന്നെന്റെ
മാറില്‍ പതിഞ്ഞൊരാ
പൂമുഖമെന്തേ തുടുത്തു പോയീസ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

46 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇക്കാ ഒരുതേങ്ങ ന്നാ പിടിച്ചോ.
((((((((((((((((((((((((((ഠോ))))))))))))))))))))))))
തേങ്ങ പൊട്ടിയാ എന്നാ ഒരു അഭിപ്രായവും പറയാം.


സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിന് തുണയായി
അലിയുന്ന എന്‍ ഹൃത്തിന്‍ രോദനം..
അകലങ്ങളിലേയ്ക്ക് ഉതിരുന്ന നാളെകളില്‍ കൊഴിഞ്ഞഹിമകണത്തിന് കണ്ണുനീരിന്റെ ഗന്ധമായിരിയ്ക്കാം

കാപ്പിലാന്‍ said...

സ്വരലോക വാതില്‍ തുറക്കുകില്ലേ ?

എപ്പോ തുറന്നന്നു ചോദിച്ചാല്‍ മതി.

വാല്‍മീകി said...

സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

എന്താ സംഭവം? ആരോടാ ചോദ്യം?

എന്തായാലും വരികള്‍ മനോഹരം നജീമിക്കാ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

ഉമ്മറവാതുക്കല്‍ സനൂജത്താത്ത കാത്തുനില്‍പ്പ് തു
ടങ്ങീട്ട് കുറച്ചായി. നാട്ടീപ്പോവാന്‍ ഇനി കുറച്ച് ദിവസല്ലേ ഉള്ളൂ....

Gopan (ഗോപന്‍) said...

ഒരു പ്രതീക്ഷ വെക്കുന്നത്‌ നല്ലതാന്നാ തോന്നണേ.
പക്ഷെ, ഇതാരാ ഈ രാജകുമാരി ?
നല്ല വരികള്‍. :)

Anonymous said...

Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsing

സി. കെ. ബാബു said...

ഡിമാന്‍ഡ്സ് കുറച്ചു് കൂടുതലാണല്ലോ നജീംജി! രാജകുമാരി സ്വപ്നങ്ങള്‍ വില്‍ക്കുന്നതിന്റെ കൂട്ടത്തില്‍ വാതില്‍ തുറക്കണം, തമ്പുരു മീട്ടണം, ഉമ്മറത്തു് കാത്തു് നില്ക്കണം...! :)

കവിത നന്നായി. അതുകൊണ്ടു് സാദ്ധ്യത കുറവല്ല എന്നു് പറയാതിരിക്കാനും വയ്യ. :)

ജ്യോനവന്‍ said...

മൗനം വാക്കുകളുടെ പക്ഷത്തുനിന്നും ഒരുകുടം ചോദ്യം കടം വാങ്ങി!
:)‌

ശ്രീവല്ലഭന്‍ said...

"പാടിത്തളര്‍‌ന്നെന്റെ
മാറില്‍ പതിഞ്ഞൊരാ
പൂമുഖമെന്തേ തുടുത്തു പോയീ "

നല്ല ഭാവന, എഴുത്തും.

കണ്ട്രോള്‍! :-)

മാണിക്യം said...

നജിം അവസരോചിതമായ പോസ്റ്റ്
ബസ്റ്റ് റ്റൈമിങ്ങ്!
ഇതിന്റെ ഹാര്‍ഡ് കോപ്പി
സനൂജക്ക് അയച്ചല്ലൊ അല്ലേ?
സി. കെ. ബാബു പറഞ്ഞതു പോലെ
ഡിമാണ്ട് ഹുമ്മ്!
എന്നാ പിന്നേ വേഗം ചെന്നാട്ടേ!

ഏ.ആര്‍. നജീം said...

സജീ : തേങ്ങായ്ക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്..

കാപ്പിലാനേ : അതന്നേ അതാണ് എന്റെയും ആഗ്രഹം.. :)

വാല്‍മീകി : നന്ദി,

പ്രിയ : അതെ അതാവും ഞാനറിയാതെയെങ്കിലും ഈ വരികളുടെ പ്രചോദനം

ഗോപന്‍ : ചുമ്മാ സ്വപ്നം കാണുകയല്ലേ..:) നന്ദിട്ടോ

ബാബുജീ : ഹ ഹാ... അതെനിക്കിഷ്ടായി.. നന്ദിട്ടോ :)

ജ്യോനവന്‍ : വളരെ നന്ദീ :)

ശ്രീവല്ലഭന്‍ : ഓക്കെ ഓക്കെ... കണ്ട്രോള്‍... കണ്ട്രോള്‍ (എന്നോട് തന്നെയാ ഞാന്‍ പറഞ്ഞത് ) :)

മാണിക്ക്യം : താങ്ക്സ് കേട്ടോ :)

കമന്റ് എഴുതിയവര്‍ക്കും അല്ലാതെ വായിച്ച് പോയവര്‍ക്കും എന്റെ നന്ദി

ശ്രീ said...

നല്ല വരികള്‍, നജീമിക്കാ...
:)

ശ്രീനാഥ്‌ | അഹം said...

:)

കുട്ടന്‍മേനൊന്‍ said...

ഒരു സിനിമാ / ആല്‍ബം പാട്ടുപോലെ തോന്നി. നന്നായി.

sivakumar ശിവകുമാര്‍ said...

നല്ല വരികള്‍....

സസ്നേഹം
ശിവ.....

ചന്തു said...

നല്ല വരി. ഈണം കൊടുക്കൂ നജീം സാഹിബ്‌.

G.manu said...

തുടിക്കൂ അവളുടെ മൌനസാഗര്‍ത്തിന്റെ
തിരയില്‍, അകച്ചിപ്പി പെറുക്കിയെടുക്കൂ...

ഡോക്ടര്‍ said...

മൌനമായി ...നമ്മളും കൂടെയുണ്ട് ...മുന്നോട്ട് പോകാം ..

നിലാവര്‍ നിസ said...

പിന്നെ നില്‍ക്കാതെ! ):

വിനോജ് | Vinoj said...

നല്ല കവിത. എങ്കിലും ഒരു പാട്ടുപോലെയുണ്ട്.

സ്നേഹതീരം said...

കവിത നന്നായീ, ട്ടോ.
ഒരു പാട്ടു പാടട്ടെ..?
‘വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം..”

:)

നിരക്ഷരന്‍ said...

തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

കാപ്പിലാന്റെ ഭാഷയില്‍ പറഞ്ഞാല്‍..
എപ്പോ നിന്നെന്ന് ചോദിച്ചാല്‍ മതി :) :)

മയൂര said...

നല്ല ഈണമുള്ള വരികള്‍..ഇഷ്ടമായി :)

Priya said...

ഞാന് പറയാംന്നു വച്ചത് ദേ എല്ലാരും മുന്നേ അങ്ങ് പറഞ്ഞു. എന്നാലും ചോദിക്കാതെ വയ്യല്ലോ ... "ഇക്ക ഇതെന്നാ ഭാവിച്ചാ? " :)

നാല് വരികളില് ഒരു ഹൃദയം പറയുന്നു. നന്നായിരിക്കുന്നു ഇക്കാ .

ഹരിശ്രീ said...

നജീമിക്കാ,

മനോഹരമായ വരികള്‍....
സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്‍
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?

ആശംസകള്‍

പോങ്ങുമ്മൂടന്‍ said...

എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?
:)

ശെഫി said...

എല്ലാ മൌനവും വാചാലമാണോ?

അപ്പു said...

നജീം, വായിച്ചു. നല്ല വരികള്‍. എനിക്കിഷ്ടമായി.

Sharu.... said...

നല്ല വരികള്‍...:)

ദേവതീര്‍ത്ഥ said...

നജീംക്ക നന്നായിട്ടോ!!
2 വരി ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ
എങ്കിലും വൃഥാ സ്വപ്നങ്ങള്‍ കാണുന്നു-
തലയ്ക്കുള്ളില്‍
കുന്തിരിക്കം പുകയുന്ന നേരത്തും

ഹരിത് said...

ഇഷ്ടപ്പെട്ടു നജീം. കവിതയിലെ വരികള്‍ക്കു പുതുമയുണെങ്കിലും ബിംബങ്ങള്‍ പഴയതു തന്നെ.

purakkadan said...

ബിംബങ്ങളുടെ കാര്യത്തില്‍ ഹരിത്‌ പറഞ്ഞത്‌ തന്നെ ഞാനും പറയട്ടെ നജീമിക്കാ... വരികള്‍ വളരെ നന്നായിട്ടൂണ്ട്‌.... :)

doney “ഡോണി“ said...

മൌനം.. ഒരു ഭാഷയാണ്..
അതിലെല്ലാമടങ്ങിയിരിക്കുന്നു..സകല വികാരങ്ങളും..
എങ്കിലും ചിലപ്പോഴെനങ്ിലും മൌനം സംസാരിക്കാറിരുന്നിട്ടുണ്ട്...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല കവിത വായിച്ചപോള്‍ ഞാനും മൗനത്തിലാണ്ടുപോയി

ഗീതാഗീതികള്‍ said...

പ്രിയ പറയുന്ന സനൂജത്താത്തയാണോ സ്വപ്നങ്ങള്‍ വില്‍ക്കുന്ന രാജകുമാരിയായ ആ പഴയ ‘ഹൃദയരാധ’?

മൌനം പോലും വാചാലമാകുന്നു.....

Rare Rose said...

ജീവനുള്ള വരികള്‍.......നന്നായിരിക്കുന്നു.....:)

ശ്രീ said...

നജിമിക്കാ...
ഇതെവിടെ പോയി?

Multifuncional said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Impressora e Multifuncional, I hope you enjoy. The address is http://impressora-multifuncional.blogspot.com. A hug.

maramaakri said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വളരെ നല്ല വരികള്‍

ശ്രീ said...

നജീമിക്കാ...

അവധി കഴിഞ്ഞു തിരിച്ചു വരാറായില്ലേ?
:)

ഉപാസന || Upasana said...

where are you bhai
what happended
:-)
Upasana

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിത.
ആശംസകള്‍.