കളിവീട് കെട്ടിനീ കളിയാട്ടമാടുവാന്‍
കളിയായുമെന്നെ വിളിച്ചതില്ല
പിന്നെ, കടലോരക്കാറ്റിലാ
കളിവീടുടഞ്ഞപ്പോള്‍
കരയാനായെന്തേ അരുകില്‍ വന്നു
മൂവാണ്ടന്‍ മാവിലെ ഞെട്ടറ്റു വീഴുന്ന
തേന്‍ കനിയ്ക്കോടി നടന്നകാലം
ഭഗവതിക്കാവിലെ ആല്‍മരച്ചോട്ടില്‍ നാം
കിന്നാരം ചൊല്ലിയിരുന്ന കാലം
ഋതുമതിയാകവേ മാറിനിന്നു
എല്ലാം നിറവാര്‍ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍
എല്ലാരും ചൊല്ലി അകറ്റി നിര്‍ത്തി
പാടില്ല കാണുവാന്‍ പോലുമത്രേ.
കാണുവാന്‍ നന്നേ കൊതിച്ചിരുന്നു
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിന്നിരുന്നു
മന:തന്ത്രികള്‍ മീട്ടുന്ന മൃദു മന്ത്രണം
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്
33 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
കാണുവാന്‍ നന്നേ കൊതിച്ചിരുന്നു
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിന്നിരുന്നു
മന:തന്ത്രികള്‍ മീട്ടുന്ന മൃദു മന്ത്രണം
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്
എല്ലാ സഹോദരിമാര്‍ക്കുമായി.
നഷ്ടസ്വപ്നങ്ങള്‍ കൂട്ടിനെത്തും ഋതുമതിയാകുന്ന നാള്‍മുതല്‍...
പിന്നെയെല്ലാം വിഹായ്യസ്സിലെ പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റ പോലെ, കാണുന്നവരുടെ മിഴികള്‍ക്ക് നിറവേകും...
നല്ല കവിത.
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്..
nice.
നന്നായിട്ടുണ്ട്, നജീമീക്കാ...
“പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്”
പിന്നെ,
“ഋതുമതിയാകവേ മാറിനിന്നു
എല്ലാം നിറവാര്‍ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍”
ഈ വരികള്‍ മാത്രം അത്ര താളത്തില്‍ കിട്ടുന്നില്ല എന്നു തോന്നുന്നു.
:)
നജീമിക്കാ...
“ഋതുമതിയാകവേ മാറിനിന്നു
എല്ലാം നിറവാര്‍ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍”
ഈ വരികള്‍ മാത്രം ആണ്‍ ഉദ്ദേശ്ശിച്ചത് കേട്ടോ
:)
നജീമേ..
വള്‍രെ നന്നായിട്ടുണ്ട്.
ഇനിയും നല്ല നല്ല കവിതകള്‍ എഴുതാന്‍ ആശംസിക്കുന്നു.
കൊള്ളാം
എല്ലാരും ചൊല്ലി അകറ്റി നിര്‍ത്തി
പാടില്ല കാണുവാന്‍ പോലുമത്രേ....
ഇതു തന്നെയാണെ വിത്യാസം!!
പട്ടട വരെ കൂട്ടുവരാന്‍ വിലക്കുകള്‍ ..
ജഡായുവിനെ പോലെ
മുറിഞ്ഞചിറകുമായ് ജീവിത
വഴിവക്കില്‍ വീണ് കിടക്കുമ്പോള്‍
ഏതു വിഹായസ്സിലേക്ക് പറക്കാന്‍?
ഋതുക്കള്‍ പാകിയ
വസന്തവഴികളില്‍
ഋതുമതിപ്പെണ്ണെന്ന പൂമ്പാറ്റ!
പറക്കട്ടെ.................
ചിറകുകള്‍ നല്‍കിയ കവിയേ...
വണക്കം.
ഏതോ ഒരു ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്നുണ്ട് ഈ പുതിയ കവിത. കുറച്ചു കൂടി നീളത്തില്‍ എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നെനേ എന്നു തോന്നുകയാണ്..
മനസ്സ് ദാ ആ കടന്നു പോയ കുട്ടിക്കാലത്തിലേക്കും,കൌമാരത്തിന്റെ കളിചിരികളിലേക്കും ഒന്നു കൂടി എത്തി നോക്കുകയാണ് ഇതു വായിക്കുമ്പോള്‍..
നന്നായിരിക്കുന്നു...
മന:തന്ത്രികള്‍ മീട്ടുന്ന മൃദു മന്ത്രണം
പോകൂ വിഹായസ്സിലങ്ങുമിങ്ങും നീ
എല്ലാം മറന്നൊരു പൂമ്പാറ്റയായ്..
ഇക്കാ സൂപ്പര്‍ നന്നായിരിക്കുന്നൂ.
ഇക്കാ ഞാന്‍ ഇത് പാട്ടാക്കി റിക്കൊര്‍ഡ് ചെയ്തു ഇക്കായ്ക്കയച്ചുതരാം ഒത്തിരി ഇഷ്ടമായി.
നജീം ഭായ്...
മനോഹരമീ ചിത്രം
ഹിത്രത്തിനനുയോജ്യമാമീ കവിതയും
ഉണരുന്നുവോ മനം
ഇന്നലെകളുടെ പൂക്കലങ്ങളിലേക്ക്
എല്ലാം മറന്നൊരു പൂമ്പാറ്റയായ്
നന്‍മകള്‍ നേരുന്നു
നല്ല വരികള്‍
പടവും നന്നായിരിക്കുന്നു
നന്നായിരിക്കുന്നു നജീം ഭായ്... :)
നജീമിക്കാ, കൊള്ളാം...സജിയുടെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..
ആദ്യത്തേയും മൂന്നാമത്തേയും സ്റ്റാന്‍സകള്‍ സംഗീതാത്മകം. പക്ഷെ ഇടയ്ക്കുള്ള സ്റ്റാന്‍സയില്‍ ഒരല്‍പ്പം കല്ലുകടി.കൃത്യം പറഞ്ഞാല്‍,
“എല്ലാം നിറവാര്‍ന്നു തളിരിടുന്ന
കൗമാര സ്വപ്നങ്ങളില്‍” ഈ വരികളാണ് കുഴപ്പക്കാര്‍.(ഞാനെപ്പോഴും ഇങ്ങനെ കുറ്റം കണ്ടു പിടിക്കാന്‍ ഇരിക്കയാണെന്നു വിചാരിക്കരുതേ...
കവിതയാകുമ്പോള്‍ അതു പാടി നോക്കും. അപ്പോള്‍ തോന്നുന്ന താളഭംഗത്തെക്കുറിച്ചു പറയുന്നു എന്നു മാത്രം).
പിന്നെ ഒരു കാര്യം. കവിതയിലിങ്ങനെയൊക്കെ എഴുതാം...
യഥാര്‍ത്ഥ ജീവിതത്തില്‍ ഋതുമതിപ്പെണ്ണ് എല്ലാം മറന്നൊരു പൂമ്പാറ്റയായ് പറന്നു നടന്നാല്‍ നജീമിക്കയുടെ വര്‍ഗ്ഗത്തില്പെട്ടവര്‍ തന്നെ-അതായത് ആണുങ്ങള്‍ - എന്തായിരിക്കും പറയുക?
നജീമിക്കയുടെ കവിതകള്‍ ഒന്നിനൊന്ന് മെച്ചമായി വരുന്നു.
നജീമീക്കാ,
കവിത ഇഷ്ടമായി ഒപ്പം പടവും !
നജീം ഭായ്..
പ്രയാണം നന്നായി,..
വളരെ നല്ല വരികള്‍..
പിന്നെ ചിത്രവും നന്നായിട്ടുണ്ട്..
ആദ്യമായി സ്വാതന്ത്ര്യം നഷ്ടപെടുന്ന ഒരു അവസ്ഥ
വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു..
അഭിനന്ദനങ്ങള്‍ !
സ്നേഹത്തോടെ
ഗോപന്‍
നജീമേ
എഴുത്തൊക്കെക്കൊള്ളാം.
എന്നാലും മൂവാണ്ടന്‍ മാവും, കാവും ആല്‍മരവും ഋതുമതിയാവുന്ന പെണ്ണിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടലുമൊക്കെ ഒരുപാട് ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ട കാര്യങ്ങളാണെന്ന് തോന്നുന്നു.
ഈയ്യിടെ പ്രിയ ഉണ്ണികൃഷ്ണനും ഏതാണ്ടിതുപോലൊരെണ്ണം എഴുതിയിരുന്നതായി ഒരോര്‍മ്മ.
നജീമില്‍ നിന്നും നൂതന ആശയങ്ങളുള്ള കൂടുതല്‍ നല്ല കവിത പ്രതീക്ഷിയ്ക്കുന്നു.
എന്തോരു കൌതുകം ഇതിനോട്..\ചിത്രം പതിവു പോലെ മനോഹരം
കൊള്ളാമിക്കാ.. ഒരു പ്രയാണം തന്നെയാണേ..:)
“മൂവാണ്ടന്‍ മാവിലെ ഞെട്ടറ്റു വീഴുന്ന
തേന്‍ കനിയ്ക്കോടി നടന്നകാലം
ഭഗവതിക്കാവിലെ ആല്‍മരച്ചോട്ടില്‍ നാം
കിന്നാരം ചൊല്ലിയിരുന്ന കാലം“
കുറച്ചൊക്കെ പ്രകൃതി കല്‍പ്പിച്ച് കൊടുക്കുന്നത് ബാക്കി മനുഷ്യരും...
ഒരു നല്ല കവിത വായിച്ച സംതൃപ്തി.
:)
എന്നും സ്നേഹത്തോടെ
ഉപാസന
നജീം..
പ്രയാണം വായിച്ചു.നന്നായി.
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
ഇന്നും കവികള്‍ക്കല്ലാതെ
പടം പിടുത്തക്കാര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്.
നജീം ഭായ്,
മനോഹരം....
അതി മനോഹരം...
ഈവരികള്‍....നല്ല കവിത...
ഹരിശ്രീ.
എന്നിട്ട് പോയി കണ്ടോ? ഒളിച്ചെങ്കിലും ഒരു നോക്ക്?
കാണുവാന്‍ നന്നേ കൊതിച്ചിരുന്നു
ഋതുമതിപ്പെണ്ണിന്റെ കന്നി നാണം
നല്ല വരികള്‍....
നന്മയാല്‍.കണ്ണുതുറക്കുവാന്‍...
ശ്രമിക്കുന്ന...
നന്മയെ ഞാനിന്നു..കണ്ടിടുന്നു..
ശ്രീദേവി..
valare nannayitundu ikka.....
പ്രിയപ്പെട്ട എഴുത്തുകാരാ..
താങ്കളുടെ കമന്റ് വഴിയാണു ഈ ബ്ലോഗില്‍ എത്തിയത്.. കവിത വളരെ നന്നായിട്ടുണ്ട്..പിന്നെ ഉള്ളിലേക്കിറങ്ങി വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള വിവരക്കേട് ഇല്ലെന്ന് കൂട്ടിക്കോളൂ.. എങ്കിലും ഒരു ആസ്വാദകന്റെ അഭിപ്രായമായി സ്വീകരിക്കുക.. ബ്ലോഗ് ഡിസൈനിംഗ് ഇഷ്ടമായി.. ഞാനി ഈ ബൂലോഗത്ത് പുതുതായി എത്തിയതാണ്. ഇതിന്റെയൊക്കെ ഒരു ഗുട്ടന്‍സും സൂത്രവാക്യങ്ങളുമൊക്കെ പഠിക്കാന്‍ ശ്രമിക്കുന്നു. നിര്‍ദ്ധേശങ്ങള്‍ പ്രതീക്ഷിക്കുന്നു..
സസ്നേഹം പി.ബി
നന്നായിട്ടുണ്ട് നജീമിക്കാ...
നന്നായി ട്ടോ...എന്നോ നഷ്ടപെട്ട കുട്ടികാലം ഓര്‍മിപ്പിക്കുന്ന വരികള്‍...
Post a Comment