മൂന്നു മുഖങ്ങള്‍

on Tuesday, January 22, 2008

അമ്മ

ഭാര്യക്ക് സമ്മാനമായി നല്‍കാന്‍ കുറച്ച് ദൂരെ ഒറ്റക്ക് താമസിക്കുന്ന അമ്മയുടെ കരള്‍ പറിച്ചെടുത്ത് സന്തോഷത്തോടെ വീട്ടിലെക്ക് നടക്കുന്നതിനിടെ വയല്‍ വരമ്പിലെ മണ്‍ തിട്ടയില്‍ തട്ടി കാലൊന്നിടറിയപ്പോള്‍ അയാളൂടെ കൈയ്യിലെ സഞ്ചിയിലിരുന്ന കരള്‍ ഒന്ന് പിടച്ചു കൊണ്ട് പറഞ്ഞു " മോനേ, സൂക്ഷിച്ച്..."

------------------------------------------------------------------------------------------

ഭാര്യ

രോഗം തളര്‍ത്തിയ ശരീരവും ശൂന്യമായ ഭാവിയേയും ബാങ്കിന്റെ ജപ്തി നടപടികളേയും അഭിമുഖീകരിക്കനാവാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ തന്റെ ഞരമ്പിലൂടെ വിഷം സിരകളില്‍ എത്തിയ ഏതോ നിമിഷത്തില്‍ തന്റെ ദുര്‍‌വിധിയോര്‍ത്തു കരഞ്ഞു.

അതേ സമയം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി ചാനലിലെ റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൗണ്ട് കണ്ടിട്ടാണെന്നു മാത്രം....!!
------------------------------------------------------------------------------------------

ഒട്ടകം


മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ കച്ചവടക്കാരന്‍ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപാനീയങ്ങള്‍ തീര്‍ന്ന് ദാഹത്താല്‍ ആ മരുഭൂമിയില്‍ തളര്‍ന്നു വീണു. ചുറ്റും നിഴലിന്റെ കണികപോലും കണ്ടെത്തനാവാതെ. സൂര്യതാപത്താല്‍ തളര്‍ന്നു കിടക്കുന്ന യജമാനനു സമീപം ഉണ്ടായിരുന്ന അയാളുടെ ഒട്ടകം തന്റെ കഴുത്ത്, പൊള്ളുന്ന വെയിലില്‍ നിന്നും അയാള്‍ക്ക് ഒരു ചെറു മറ സൃഷ്‌ടിച്ച് കിടന്നു. മുഖത്ത് ആശ്വാസത്തിന്റെ ഒരു തണല്‍ പതിച്ച അയാല്‍ കണ്ണു തുറന്നു. ചില നിമിഷങ്ങള്‍ക്ക് ശേഷം ചാടി എഴുന്നേറ്റ് തന്റെ കൈയിലെ ചെറിയ കത്തി ആ ഒട്ടകത്തിന്റെ വിശാലമായ കഴുത്തില്‍ പിടച്ചു നില്‍‌ക്കുന്ന ഞരമ്പുകളിലേക്ക് കുത്തിയിറക്കി. മുറിവിലൂടെ കുത്തിയൊലിച്ച ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു ആശ്വാസം കണ്ടെത്തി.


ഒട്ടകത്തിന്റെ കണ്ണിലൂടെ കുത്തിയൊലിച്ച കണ്ണീര്‍ ഒരു നീര്‍ച്ചാല്‍ കണക്കെ മരുഭൂമിയിലെ പൊരിമണലില്‍ പതിച്ചു... തന്റെ യജമാനന്റെ ക്രൂരതയില്‍ മനം നൊന്താണൊ അതോ യജമാനന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാത്ഥ്യമാണൊ ആ കണ്ണീരിന്റെ സാരം..? അതറിയാന്‍ നാം മനുഷ്യന്റെ വിവേചന ബുദ്ധി മതിയാവില്ലല്ലോ...

51 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ചുമ്മ വെറുതെ കുത്തിക്കുറിച്ചത്...

കാപ്പിലാന്‍ said...

നജിമേ ,
നന്നായി വരച്ചു ചേര്‍ത്തിട്ടുണ്ടല്ലോ മൂന്നു മുഖങ്ങളും
ഇത് തന്നെയല്ലേ നമ്മുടെയും മുഖങ്ങള്‍ .

ശ്രീ said...

നജീമിക്കാ...

വളരെ ഇഷ്ടപ്പെട്ടു, ഈ മൂന്നു കൊച്ചു കുറിപ്പുകളും.

ആദ്യത്തേതു പ്രത്യേകിച്ചും.

:)

ജൈമിനി said...

വളരെ നന്നായിട്ടുണ്ട്, മൂന്നു മുഖങ്ങളും! നന്നായി വിവരിച്ചിരിക്കുന്നു.

ശ്രീ പറഞ്ഞതു പോലെ ആദ്യത്തേത് വല്ലാതെ ഉലച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദ്യമുഖം വല്ലാത്തൊരു മുഖമായിപ്പോയി... ഹോ

ദിലീപ് വിശ്വനാഥ് said...

നജീമിക്കാ, ഈ മൂന്നു മുഖങ്ങളും മനസ്സില്‍ നൊമ്പരമുണര്‍ത്തി.

ചീര I Cheera said...

ആദ്യത്തേതും അവസാനത്തേതും ശരിയ്ക്കും ഇഷ്ടമായി, പക്ഷെ രണ്ടാമത്തേതിനോടെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.. :)
(വെറുതെ പറഞ്ഞതാണേ..)

Dr.Biji Anie Thomas said...

ആദ്യ മുഖം അമ്മ.. ‘അമ്മ’യെന്ന വാക്കിനു തുലനം ചെയ്യാന്‍ ഒറ്റ വാക്കേയുള്ളു ഈ ഭൂമിയില്.....അതു ‘സ്നേഹം’ എന്ന വാക്കാണു..അതേ പറ്റി ഒരു കുറിപ്പെഴുതണമെന്നു കരുതിയിരുന്നതാണ്...സമയക്കുറവു കാരണം..
എന്നാലും ഭാര്യയെ ഇങ്ങനെ താഴ്ത്തിക്കെട്ടണ്ടായിരുന്നു. ഈ ഭാര്യ തന്നെയല്ലേ അമ്മയും..എന്തു വിരോധാഭാസം ഒരേ വ്യക്തിയെങ്കിലും വിവിധ മുഖങ്ങള്‍ തമ്മില്‍, അല്ലേ?..
വെറുതെ കുത്തിക്കുറിച്ചത് എന്നെഴുതിയിരിക്കുന്നുവെങ്കിലും ചിന്തനീയമായ ഒരു കുറിപ്പ് നജീം...

Seema said...

ചുമ്മ വെറുതെ കുത്തിക്കുറിച്ചത്...

ചുമ്മാ എഴുതിയത് ഇങ്ങനെ ആണെങ്കില്‍ ശെരിക്കും എഴുതിയാല്‍ എന്തായിരിക്കും??


നന്നായിരിക്കുന്നു ...മു‌ന്നും ...

CHANTHU said...

അതെ, ചിലപ്പോള്‍ മനുഷ്യന്റെ ഒരു പടി മുന്നിലാവും മൃഗങ്ങള്‍

420 said...

എഴുത്ത്‌
അനുഭവിപ്പിച്ചു.

മാണിക്യം said...

മകള്‍, സഹോദരി, ഭാര്യാ, അമ്മ, അമ്മായിഅമ്മ,മുത്തശ്ശി ....
എല്ലാം സ്‌ത്രീ തന്നെ അല്ലേ ?
വിവിധ ഘട്ടങ്ങളില്‍ പുരുഷന്‍ അല്ലേ
വീക്ഷണം മാറ്റുന്നത്?
****************************
എലിമിനേഷന്‍ റൗണ്ട് എത്തുമ്പോള്‍
കടും ചായകൂട്ടില്‍ വേണൊ
നല്ല പാതിയെ വരക്കാന്‍ .. ??
****************************
"ചുടുചോര കുടിച്ച് അയാള്‍ ദാഹത്തിനു
ആശ്വാസം കണ്ടെത്തി...."
സ്വന്തം നിലനില്‍പ്പ് ആണല്ലെ
ഏപ്പൊഴും ഏറ്റവും പ്രധാനം
*************************
നന്നായിട്ടുണ്ട് ! ആശംസകള്‍
സ്നേഹാദരങ്ങളൊടെ മാണിക്യം.

Sharu (Ansha Muneer) said...

ആദ്യത്തേതിനോടും അവസാനത്തേതിനോടും ഞാന്‍ യോജിക്കുന്നു.നന്നായി ..
ഭാര്യയുടെ മുഖം ഇത്രയും വികൃതമാക്കണോ? അവള്‍ തന്നെ അല്ലെ അമ്മയും... ??

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നജീമിക്കായൊ.....
നിങ്ങളാള് കൊള്ളാല്ലൊ...
ഈ പ്രകൃതിയിലെ സകല സൌന്ദര്യങ്ങളെ നമ്മളിലേയ്ക്ക് എത്തിച്ചത് നമ്മുടെ അമ്മയിലൂടെയല്ലെ..? അപ്പോള്‍ ഭൂമിദേവി എന്നത് അമ്മ.
ആ അമ്മയിലൂടെയല്ലെ നമ്മള്‍ സ്നേഹം എന്താന്ന് തിരിച്ചറിഞ്ഞത്..?
അമ്മയിലൂടെ കിട്ടിയ സ്നേഹം, അത് പകര്‍ന്നു നല്‍കുന്നൂ ..? നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം
ഈ ഭൂമിയുടെ കടം വാങ്ങിയ സ്നേഹം ദീര്‍ത്തുമുടിച്ചിട്ടല്ലാതെ
നമുക്കും നമ്മുടെ തലമുറയ്ക്കും കടന്നുപോകാന്‍ പറ്റുമൊ.?
അപ്പോള്‍ ആ അമ്മതന്നെയല്ലെ.. സ്നേഹത്തിന്റെ ഉറവിടം..?
ഭാര്യയിലേയ്ക്കും പെങ്ങളിലേയ്ക്കും കാമുകിയിലേയ്ക്കും തിരിയുന്നത്...ഈ ഇതിഹാസം തന്നെയല്ലെ..?
ആ സ്നേഹത്തെ വിലയിരുത്താന്‍ നമുക്കാകുമൊ..?ഇക്കാ...
എന്റെ ഓരോരൊ ഡൈട്ടെ ഞാന്‍ എന്നെക്കൊണ്ട് തന്നെ തോറ്റൂ..

ഉഗാണ്ട രണ്ടാമന്‍ said...

വളരെ നന്നായിട്ടുണ്ട്, മൂന്നു മുഖങ്ങളും!ശ്രീ പറഞ്ഞതു പോലെ ആദ്യത്തേത് വല്ലാതെ ഉലച്ചു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനത്തെ മുഖം മുന്‍പ് വായിച്ചിട്ടുണ്ട്.

Murali K Menon said...

പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഭംഗിയായ് അവതരിപ്പിച്ച നജീമിന് എന്റെ അഭിനന്ദനങ്ങള്‍!

നജൂസ്‌ said...

അതേ സമയം അടുത്ത മുറിയില്‍ അയാളുടെ ഭാര്യയും കരയുകയായിരുന്നു....ഏതോ ടിവി ചാനലിലെ റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൗണ്ട് കണ്ടിട്ടാണെന്നു മാത്രം....!!
ശാപം.
എത്ര എഴുതിയിരിക്കുന്നു....
അല്ല എഴുത്ത്‌ അതിനുള്ളതല്ലല്ലല്ലോ..

നന്നായി

നന്മകള്‍

ജ്യോനവന്‍ said...

നന്നായതില്‍ ക്രൂരതയുണ്ട മൂന്നു മുഖങ്ങളും 'മുഖമില്ലായ്മകളും' നല്ലൊരു ചിത്രമായി.
എന്നാലും അമ്മയെയും ഭാര്യയെയും കണ്ടശേഷം നേരെ ഒട്ടകത്തിലേയ്ക്കു പോയതിന്റെ
'കലാഗൂഢത' ആലോചിച്ചു തല പെരുത്തു!
ഭാവുകങ്ങള്‍.

ഉപാസന || Upasana said...

:)

M. Ashraf said...

ആദ്യത്തെ മിനിക്കഥക്ക്‌ തന്നെ എന്റെയും നൂറ്‌ മാര്‍ക്ക്‌. അതില്‍ സംഗതികള്‍ ധാരാളം. ചുമ്മാതൊന്നുമല്ല ഈ കുറിപ്പുകള്‍. നന്ദി

M. Ashraf said...

ഇതിന്റെ ഒറിജിനല്‍ അറബിക്കഥയില്‍ വായിച്ചതായി എന്റെ സുഹൃത്ത്‌ സാദിഖ്‌ പറയുന്നു. താഴ്‌ന്ന ക്ലാസിലെ അറബി പാഠപുസ്‌കതത്തിലാണത്രെ അവന്‍ പഠിച്ചത്‌. അങ്ങനെയെങ്കിലും അവനെയും അക്കഥ ഓര്‍മിപ്പിക്കാന്‍ നജീമിന്‌ കഴിഞ്ഞല്ലോ?

ബഷീർ said...

ആധുനികതയുടെ തിര തള്ളലില്‍ അമ്മയുടെ മുഖവും നഷ്ടമാവുകായാണോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു..

പെറ്റുമ്മ.. എന്നും സഹിക്കാനും ക്ഷമിക്കാനും മാത്രം അറിയുന്നവള്‍... സ്ത്രീയുടെ യഥാര്‍ത്ഥ മുഖം..

ആദ്യമുഖം നൊമ്പരമുണര്‍ത്തി.. രണ്ടാമതിനോട്‌ പൂര്‍ണ്ണമായി യോജിക്കാന്‍ വയ്യ..

മൂന്നാമത്‌.. നമ്മുടെ സ്വാര്‍ത്ഥത വെളിവാക്കുന്നു

മലബാറി said...

നജീം..
ആദ്യ ഭാഗം എവിടെയോ വായിച്ച പോലെ..
എന്തായാലും ശരിക്കും ടച്ചിംഗ് ആണുട്ടോ...

Aluvavala said...

നിറങ്ങളേക്കാള്‍ നന്നായി ചിത്രം വരയ്ക്കാന്‍ താങ്കളുടെ അക്ഷരങ്ങള്‍ക്കു കഴിയുന്നു...
അഭിനന്ദനങ്ങള്‍..

തറവാടി said...

നജീം ,
:)

മലബാറി :)

തറവാടി said...

നജീം ,
:)

മലബാറി :)

binisivan said...

nityajeevithathil naam kanunna mukhangal...

Sherlock said...

ആദ്യത്തേതും അവസാനത്തേതും ഇഷ്ടമായി :)

വിബ്സ് said...

നജീമിക്ക സംഗതി ഒക്കെ അടിപൊളി പക്ഷെ ആദ്യത്തേതും അവസാനത്തെതും എവിടെയൊ കേട്ടിട്ടുണ്ടു. കരളിനു പകരം ഹ്രിദയം ആയിരുന്നു എന്നു മാത്രം.

പിന്നെ റിയാലിറ്റി ഷൊ കാണാനും മറ്റും പെണ്ണുങ്ങളൊത്തു നമ്മള് ആണുങ്ങളും ഇല്ലെ. അല്ലതെ പിന്നെ നമുക്കെന്നാ പണി. :)

Satheesh Haripad said...

നജീമിക്കാ...
യാദൃശ്ചികമായാണ് ഈ ബ്ലോഗ് കണ്ടത്. ആദ്യ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ മനസ്സു നിറഞ്ഞു. മനോഹരമായിട്ടുണ്ട്.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

-സതീഷ്

http://satheeshharipad.blogspot.com

ശെഫി said...

അമ്മ ഇഷ്ടായി ഒത്തിരി

Gopan | ഗോപന്‍ said...

നജീം ഭായ്..
വ്യത്യസ്തമായ കുറിപ്പ്..
മൂന്നു മുഖങ്ങളെയും വളരെ തന്മയത്വത്തോടെ വരച്ചിരിക്കുന്നു..ചുവപ്പ് നിറം സ്ഥായിയായി കാണാം ഇതില്‍..ഇതു സ്നേഹത്തിന്‍റെ വൈവിധ്യമോ..

ഏ.ആര്‍. നജീം said...

കാപ്പിലാന്‍ : ആദ്യ കമന്റിന് ഒരു സ്പെഷ്യല്‍ താങ്ക്സ് ... :)

ശ്രീ : വളരെ നന്ദിട്ടോ

മിനീസ് : നന്ദി :)

പ്രിയ ഉണ്ണികൃഷ്ണന്‍ : അതും ജീവിതത്തിന്റെ ഒരു മുഖം മാത്രമാണല്ലോ പ്രിയ :)

വാല്‍മീകി : നന്ദി

PR: ഹ ഹാ, അതില്‍ പ്രതിഷേധിക്കാന്‍ എന്താ..? അതും ഇന്ന് നടക്കുന്ന ഒരു നഗ്ന സത്യം മാത്രമാണ്. അഭിപ്രായത്തിന് നന്ദി

ഡോക്‌ടര്‍ ആനി : അയ്യോ, അതില്‍ താന്‍ ഒരിക്കലും ഭാര്യയെ കുറ്റപ്പെടുത്തിയില്ലല്ലോ.. :). ഭാര്യ ആവശ്യപ്പെട്ടിട്ട് എന്ന് അവിടെ ഇല്ലല്ലോ.. ഉവ്വോ.. ?

അനാമിക : അയ്യൊ , അങ്ങിനെയൊന്നും ഇല്ലാട്ടോ.. പാവം ഞാന്‍. വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും നന്ദി :)

ചന്തു : ശരിയാണ് പലപ്പോഴും അങ്ങിനെ ആകാറുണ്ട് അല്ലേ.. അഭിപ്രായത്തിന് നന്ദി :)

ഹരിപ്രസാദ് : നന്ദിട്ടോ, തുടര്‍ന്നും വായിക്കുകയും അഭിപ്രായം അറിയിക്കുകയും വേണമേ

ഏ.ആര്‍. നജീം said...

മാണിക്ക്യം : പുരുഷന്‍ മാത്രമാണൊ വീക്ഷണം മാറ്റുന്നത്. സാഹചര്യങ്ങളല്ലെ ? ജീവിതത്തില്‍ നിന്നും ഒളിച്ചോടി സീരിയലിലും റിയാലിറ്റി ഷോകളിലും ആഹ്ലാദം കണ്ടെത്തുന്ന പലരും നമ്മുക്കിടയിലുണ്ടെന്നതും സത്യം മാത്രമാണ്. നന്ദി :)

ഷാരൂ : അയ്യോ, വീണ്ടും പറഞ്ഞു കൊള്ളട്ടെ, ഭാര്യയുടെ മുഖം വികൃതമാക്കി ഞാന്‍ എവിടെയും പറഞ്ഞില്ലല്ലോ.. ഭാര്യ ആവശ്യപ്പെട്ടിട്ട് എന്ന് അതില്‍ ഉണ്ടോ..? അഭിപ്രായത്തിന് വളരെ നന്ദി :)

സജീ : അതെ തികച്ചും സത്യം ..! നന്ദി

ഉഗാണ്ട റാണ്ടാമന്‍ : വളരെ നന്ദി :)

കുട്ടിച്ചാത്തന്‍ : അഭിപ്രായത്തിന് നന്ദി :)

മുരളി മേനോന്‍ : അഭിപ്രായത്തിന് നന്ദി....

നജൂസേ : എന്താ ഉദ്ദേശിച്ചതെന്ന് മനസിലായില്ലാട്ടോ.. :) വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

ജ്യോനവന്‍ : അതില്‍ അത്ര വലിയ നിഗൂഢത ഒന്നും ഇല്ലാട്ടോ :)

ഉപാസന : :)

ഏ.ആര്‍. നജീം said...

അഷ്റഫ് :ഇതിന്റെ ഒറിജിനല്‍ എന്നത് കൊണ്ട് എന്താ സാദിഖ് ഉദ്ദേശിച്ചതെന്നറിയില്ല.. ഈ മൂന്നും അറബിക്കഥയില്‍ കണ്ടു എന്നാണോ..? പിന്നെ ഏത് അറബി പുസ്തകമാണെന്ന് കൂടെ ഒന്നു അന്വഷിച്ചു പറയാമോ ..? നന്ദി :)

ബഷീര്‍ : അതെ, ശരിയാണ് അതാണല്ലോ മുന്‍പെങ്ങുമില്ലാത്തവണ്ണം വൃദ്ധസദനങ്ങള്‍ ഒക്കെ നാട്ടില്‍ പെരുകി വരുന്നത് :)

മലബാറി : ഇതിനോട് സമാനമായ വല്ല സംഭവങ്ങളോ , കഥകളോ വല്ലയിടത്തും വായിച്ചിരിക്കാം, ഞാനും ഒരുപക്ഷേ വായിച്ചു മറന്നിട്ടുണ്ടാകാം, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം. ഇല്ലായ്മയില്‍ നിന്നും നമ്മുക്ക് ഒന്നും സൃഷ്ടിക്കാന്‍ ആവില്ലല്ലോ.. :) നന്ദീട്ടൊ..

ആലുവവാല : നന്ദി

തറവാടി : :)

ഉണ്ണി : സത്യം ..!

ജിഹേഷ് : നന്ദി

വിബ്സ് : നന്ദിടാ....

സതീഷ് : നന്ദി , തീര്‍‌ച്ചയായും ( ഓടോ : ഹരിപ്പാട്ട് എവിടെയാണ്..? )

ശെഫി : നന്ദി

ഗോപന്‍ : വളരെ നന്ദി :)

അനാഗതശ്മശ്രു said...

നന്നായി

മുസ്തഫ|musthapha said...

നജീം,

അമ്മ & ഒട്ടകം നന്നായിട്ടുണ്ട്... ഒട്ടകത്തിന്‍റെ കണ്ണുനീര്‍ വളരെ ഇഷ്ടപ്പെട്ടു.

ഭാര്യ - യോജിക്കാനാവുന്നില്ല.

ഗീത said...

നജീമേ, വളരെ വളരെ ഇഷ്ടപ്പെട്ടു.

അമ്മ മനസ്സിന്റെ യഥാതഥമായ ചിത്രം...
എന്നാലും എല്ലാ ഭാര്യമാരും ഇങ്ങനെയാവാന്‍ വഴിയില്ല......
ദുഷ്ടന്മാരെ ചിലപ്പോള്‍ ‘അയാള്‍ ഒരു മൃഗമാണ്’ എന്നൊക്കെ ഉപമിക്കാറുണ്ടല്ലോ. ഒരിക്കലും അതു ശരിയല്ല. മനുഷ്യമനസ്സുകളെക്കാള്‍ എത്രയോ സ്നേഹം നിറഞ്ഞതാണ് മൃഗങ്ങളുടെ മനസ്സ്. അവയെ സ്നേഹിച്ചു നോക്കൂ, തിരിച്ചവ നമുക്ക് ഇരട്ടി സ്നേഹം തരും. മനുഷ്യന്‍ സ്നേഹിക്കുന്നത് സ്വാര്‍ത്ഥതക്കു വേണ്ടി മാത്രം......

നജിം, എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു.

ഹരിശ്രീ said...

നജീമിക്കാ...

വളരെ ഇഷ്ടപ്പെട്ടു, ഈ മൂന്നു കൊച്ചു കുറിപ്പുകളും.

ആദ്യത്തേതു പ്രത്യേകിച്ചും.നജീമിക്കാ, ഈ മൂന്നു മുഖങ്ങളും മനസ്സില്‍ നൊമ്പരമുണര്‍ത്തി.

എം.എച്ച്.സഹീര്‍ said...

കാത്തിരിപ്പിന്റെ..
ഓര്‍മ്മയുടെ തീരത്ത്‌
കണ്ണീരിണ്റ്റെ നനവുള്ള
മണല്‍ ക്കാറ്റ്‌ വീശുന്നു,
കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍
ഒരിക്കലെങ്കിലും അകതാരിലെ
ഉള്‍വിളിയാല്‍കരയാത്തവരാകില്ല.
ഒരിക്കലും,
ഒന്നും ശേഷിപ്പിക്കാത്തമണല്‍രേഖകള്‍ പോലെ..
ഒരു സാധാരണ പ്രവാസി(പ്രയാസി)യായി..
അങ്ങനെ..അങ്ങനെയങ്ങനെ..ങ്ങനെ..

വളരെ ഇഷ്ടപ്പെട്ടു

GLPS VAKAYAD said...

വളരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
മാതാവിന്‍ മഹിമ മറക്കും
തളരുമ്പോള്‍ താനേ വീണ്ടും
തായ്‌വേരിന്‍ താങ്ങിനു കേഴും(മദുസൂദനന്‍ നായര്‍).....ല്ലെ നജീംക്കാ...

ശ്രീവല്ലഭന്‍. said...

" മോനേ, സൂക്ഷിച്ച്..." നല്ല ചിന്തകള്‍ നജീം.....

പ്രയാസി said...

കല്യാണം കഴിക്കാന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഒരു ബ്ലോഗനാണു ഈയുള്ളവന്‍..!

രണ്ടാമത്തെ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..!

ആദ്യത്തേതും അവസാനത്തേതും സത്യങ്ങള്‍..!

രണ്ടാമത്തേതും സത്യമാണോ!?

എന്റെ കാര്യത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുമൊ..!?

ഡോകടറോടു ചോദിക്കാം പംക്തിയില്‍ ചോദിക്കുന്ന പോലെ..:)

നാടോടി said...

നജീമിക്കാ...
മൂന്നു കൊച്ചു കുറിപ്പുകളും വളരെ ഇഷ്ടപ്പെട്ടു...
ആദ്യത്തേതു പ്രത്യേകിച്ചും....
മുഖങ്ങളും മനസ്സില്‍ നൊമ്പരമുണര്‍ത്തി....
സസ്‌നേഹം

വിനോജ് | Vinoj said...

നജീമിന് കുറച്ചു വാക്കുകള്‍ മതി കടലോളം പറയാന്‍. വളരെ നന്നായിരിക്കുന്നു, പ്രത്യേകിച്ച്‌ ആദ്യത്തേത്‌. നജീം വെറുതേ കുത്തിക്കുറിച്ചതെന്ന്‌ പറഞ്ഞത് ശരിയായില്ല. ‘തേന്മാവിന്‍ കൊമ്പത്ത്‌‘ എന്ന സിനിമയില്‍ നെടുമുടിവേണു ശ്രീനിവാസനോടു ചോദിക്കുന്നതു പോലെ- “..ഇതാണോടാ ചെറിയ ബുദ്ധി ?” :)

സുല്‍ |Sul said...

നജീമേ
കിടിലം എന്നു പറയാം.
ആദ്യത്തേത് കിടുകിടിലന്‍. അതിന്റെ കെട്ടിറങ്ങിയില്ല ഇതുവരെ.
-സുല്‍

Mahesh Cheruthana/മഹി said...

നജീമിക്കാ,
മൂന്നു മുഖങ്ങളും ഇഷ്ടപ്പെട്ടു!
ചിന്തകള്‍ മാറുന്ന ചുറ്റുപാടിന്റെ നേര്‍ക്കാഴ്ച!
ആശംസകള്‍ ........

മന്‍സുര്‍ said...

നജീംഭായ്‌...

വ്യത്യസ്തമായ ചിന്തകള്‍
മനോഹരമീ വരികള്‍
ആശയം കിടിലന്‍

അഭിനന്ദനങ്ങള്‍ സ്നേഹിത

നന്‍മകള്‍ നേരുന്നു

കനല്‍ said...

രണ്ടാമത്തത് പുതുമയുണ്ട്. ആദ്യത്തത് അവസാനത്തതും അല്‍പ്പം വ്യത്യസ്തമായി മുമ്പ് വായിച്ചിട്ടുണ്ട്. എന്തായാലും മൂന്നെണ്ണവും മനസിനെ ഒന്ന് പിടിച്ചലക്കി

Anonymous said...

hrudayasparshiyaya aadya mugham valare nannayittundu.