വെറുതേ ചില മോഹങ്ങള്‍...

on Saturday, January 26, 2008നമ്മിലുള്ളതൊക്കെയും
മോഹമാണ് സ്‌നേഹിതാ
കിട്ടിടുന്ന നാള്‍‌വരെ
കിട്ടിടാത്ത വേദന
കിട്ടിയെങ്കിലല്പവും
തൃപ്തിയല്ല പിന്നെയും
പിന്നെയുള്ളതൊക്കെയും
നിറവിനുള്ള ചേതന
എങ്ങുമെത്തിടാതെയോ
കണ്ണുനീരില്‍ വീഴ്കയായ്

3 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

സാധാരണക്കാരുടെ ജീവിതം തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച അന്യ സംസ്ഥാന ലോട്ടറികള്‍ അതേ മാതൃകയില്‍ നമ്മുടെ സര്‍ക്കാരും തുടങ്ങാന്‍ ആലോചന.. :)

കാപ്പിലാന്‍ said...

:>}

മാണിക്യം said...

അതെ. മോഹങ്ങള്‍ !!
ഈ മോഹങ്ങള്‍ കൂടി ഇല്ലാതായാല്‍...
കിടക്കട്ടെ വ്യാമോഹങ്ങള്‍
ആണെങ്കില്‍ പോലും
വെറുതേ മോഹിക്കുവാന്‍ മോഹം!!
ഒടുവില്‍ വീഴ്ത്താന്‍ കണ്ണീരേ ഉള്ളു
എങ്കില്‍ പോലും
ഞാനും മോഹിച്ചോട്ടെ!!
,