ഏകാന്ത ജീവിയായ് ഞാന്‍ മരുവീടവെ
നിന്നെ ഞാനെത്ര പഴിച്ചിരുന്നു !
എന്നാല്‍ പിഴയോടെനിക്കു നല്‍കി നീ
ഈ ആരോമലാളെ കൈനീട്ടമായ്
പിന്നെയും നിന്റെ കളി തുടങ്ങി, കാല
ചക്രമേ നിന്‍ അജ്ഞാത കൈകളാലേ
ഏഴു കടലുകള്‍ക്കക്കരെ കൊണ്ടെന്നെ
വിട്ടു നീ ഏകാന്ത ശൂന്യതയില്‍
ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?
വാടിത്തളര്‍ന്നവള്‍ ഓരോ നിമിഷവും
വാര്‍ക്കുന്ന കണ്ണുനീര്‍ കണ്ടുവോ നീ ?
നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം
നിന്നെ ഞാനെത്ര പഴിച്ചിരുന്നു !
എന്നാല്‍ പിഴയോടെനിക്കു നല്‍കി നീ
ഈ ആരോമലാളെ കൈനീട്ടമായ്
പിന്നെയും നിന്റെ കളി തുടങ്ങി, കാല
ചക്രമേ നിന്‍ അജ്ഞാത കൈകളാലേ
ഏഴു കടലുകള്‍ക്കക്കരെ കൊണ്ടെന്നെ
വിട്ടു നീ ഏകാന്ത ശൂന്യതയില്‍
ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?
വാടിത്തളര്‍ന്നവള്‍ ഓരോ നിമിഷവും
വാര്‍ക്കുന്ന കണ്ണുനീര്‍ കണ്ടുവോ നീ ?
നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം
32 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം
നജീമിക്കാ...
തേങ്ങ എന്റെ വക.
“ഠേ!”
നന്നായിട്ടുണ്ട്. നല്ല വരികള്‍!
“നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം...”
:)
“ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?....”
നജിം ഈ വരികള്‍ വായിച്ചാ കാലത്തിന്റെ പോലും കരള്‍ അലിഞ്ഞിട്ടുണ്ടാവും തീര്‍ച്ചാ!!
എത്രയും പെട്ടന്ന് ‘ആരോമലാള്‍ക്ക്’
ഒപ്പം ചേരുവാന്‍ ആശംസകള്‍!!
വിരഹം കയറി കടുത്തല്ലോ നജീമിക്കാ...
നല്ല വരികള്‍.
നജീം..
വിരഹം മുറുകുമ്പോഴാണ് ബന്ധങ്ങള്‍ തീവ്രമാകുന്നത്.
കാലചക്രമിനിയും ഉരുളും...
വിരഹകാലത്തിനൊടുക്കമെത്തും.
നജീം..
നല്ല വരികള്‍
“ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?“
ഇക്കാ..
കണ്ട്രോള്‍..കണ്ട്രോള്‍..
നമുക്കു സമാധാനമുണ്ടാക്കാം..:)
നജീം ,
ഒന്ന് മറ്റൊന്നിന് വളം.
vere vazhiyillallo mashey
:)
വായിച്ചു, നന്നായി തോന്നി.
പതിവുപോലെ പടം കലക്കന്‍. (വരികള്‍ മോശമായെന്നു് അര്‍ഥമില്ല).
ഈ വരികള്‍ മിക്ക പ്രവാസിക്കും ഉതകുന്നതായത്കൊണ്ട്
നമുക്കിതിനെ ഒരു പ്രവാസ ഗീതമാക്കാം
നജീമിക്കാ കലക്കി
പ്രവാസിയുടെ വിരഹം ഒരു മഴയാണു.. പെയ്തു തോരത്ത മഴ.. ഒപ്പം പൊള്ളുന്ന ഒരു കനലും..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?
ഇക്കായേ......... ഒരു ലിമിട്ടിട്ട് പിടിയ്ക്ക് അഡി അഡി....ആ.......
ഇക്കാ കലക്കീട്ടാ.. നടക്കട്ടെ നടക്കട്ടെ... നയിസ്...
അതെ.....
തിരിയുകയാണു നാം
കാലചക്രത്തിനൊപ്പം
വേറെ വഴിയില്ല
തീര്‍ച്ച.
ആശംസകള്‍.
വിരഹമൊ വേര്‍പാടിന്റെ തേങ്ങലോ ഉള്ളിലുള്ളതു പോലെ..കുറേ പരിഭവങ്ങള്‍ പറഞ്ഞിട്ട് വിധിക്കു കീഴ്പ്പെടുന്ന മനസ്സ്...നമ്മളെല്ലാം ഇങ്ങനെയാണ്..ഒരു പ്രവാസി സഹോദരന്‍ എന്നോട് ഇങ്ങനെ പറഞ്ഞു.’‘നാട്ടില്‍ നിന്നകന്നു ജീവിക്കുന്ന ഓരോ വര്‍ഷവും ഒരു വലിയ നഷ്ടമായിട്ടാണ് എനിക്കു തോന്നുക’‘എന്ന്..ഞാന്‍ അവനോടു പറഞ്ഞു.ചില കാര്യങ്ങളിലെങ്കിലും ഒരു ഭാഗത്ത് നമ്മള്‍ നഷ്ടം അനുഭവിക്കുമ്പോള്‍ മറുഭാഗത്ത് നാം എന്തെങ്കിലും നേടൂന്നുണ്ട്.മാത്രമല്ല പ്രീയപ്പെട്ടവര്‍ക്കു വേണ്ടി നാം സ്നേഹപൂര്‍വം സഹിക്കുന്ന ഓരോ ത്യാഗവും വലിയ നന്മയായി പിന്നിടൊരിക്ക തിരികെ കാലം അല്ലെങ്കില്‍ ഈശ്വരന്‍ നമുക്കു തിരികെ ത്തരും’‘ എന്ന്..
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം.
നല്ല വരികള്‍..എന്നും നന്മയുണ്ടാകട്ടെ..
Dear najeem..,
santhoshamaayirikku,
. nalla kavitha..
sreedevi
nannayittunu ikka, kooduthal sahithyam namukku ariyilla ahtanu churungiya vakkil nirthiyathu
ikka kalimootha kalam aromalale arikilikil ninnu akattiyenkilum ikkayaude manasssilille
enthayalum nannayirikkunnu
oru padu upayogichu niram mangi thudangiyenkilum congrats
ഇക്കാ...വിരഹം തലക്കുപിടിച്ചൊ??
അങ്ങിനെ കീഴടങ്ങാന്‍ വരട്ടെ . “ “
വിരഹം മൂത്ത് കവിതയായതാ ല്ലേ...
“ഞങ്ങളെ തമ്മില്‍ പിരിച്ചെന്ത് നേടി നീ
കലി മൂത്ത കാലമേ നിഷ്ക്കരുണം ?....”
ഈ വരികള്‍ ഏറെ ഹൃദ്യമായി.
നജീമിക്കാ,
പ്രീഡിഗ്രീ പഠനകാലത്ത് കോളേജ് മാഗസിനില്‍ നിന്റെ യാത്ര എന്ന പേരില്‍ ഞാന്‍ കുറിച്ച ഒരു കവിതയുടെ വരികളാനെനിക്കോര്‍മ്മ വന്നത്...
കാലമേ നീ കുതിക്കുന്നു
കാമുകീതല്പമണയുവാന്‍
ചാര്ത്തിരുന്നേറെ മധുരം
പകരുവാനോ നിന്റെ യാത്ര ?
ഇക്കാ കാലത്തിന്റെ ഈ യാത്രയില്‍ തട്ടിവീഴുന്ന പാവങ്ങളെയൊന്നും അതു കാണാറില്ല...ഇക്ക പറഞ്ഞതുപോലെ നമ്മുക്ക് തല താഴ്ത്തി കീഴടങ്ങാം
വിരഹം ഒരു സുഖമുള്ള നോവാണെന്നൊക്കെ പലരും പറയും.
പക്ഷേ അനുഭവിക്കുന്നോര്‍ക്കല്ലേ അറിയൂ..
പിന്നെ വേറെ വഴിയില്ലല്ലോ അല്ലേ?
നജീംഭായ്...
മനോഹരമായി പറഞ്ഞിരിക്കുന്നു....
നല്ല ആശയം...ഒപ്പം വരികളുടെ ഒഴുകും
കാലം ഓടിമറയുന്നേരം
നാം ചൊല്ലുന്നു ഓടുന്നവന്‍ ആരെയും കാത്തുനില്‍ക്കാതെ
എന്നിട്ടും നാം ഓടാന്‍ മറക്കുന്നു കാലത്തിനൊപ്പം
നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി...
തുടര്‍ന്നും വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണേ...
:)
“നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം...”
നജീം ഭായ്,
സുന്ദരമായ വരികള്‍...
ആശംസകള്‍
കള്ളക്കര്‍ക്കിടകം മാറി, ചിങ്ങം പിറക്കട്ടെ.. !
ഹരീശ്രീ, ചന്ദ്രകാന്തം : അഭിപ്രായത്തിന് വളരെ നന്ദി....
തുടര്‍ന്നും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണേ...
“നീ തിരിച്ചീടുക നിന്റെ ചക്രം
വേറേ വഴിയില്ല ഞങ്ങള്‍ക്കീ ഭൂമിയില്‍
മൂകമായ് നിന്‍ മുന്നില്‍ കീഴടങ്ങാം...”
നല്ല വരികള്‍
ഷാരു : വളരെ നന്ദി, വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും... :)
നിസ്സംഗനായ കാലത്തിനെന്തറിയണം
നിസ്സഹായനായ മനുഷ്യന്റെ വേദനകളെപ്പറ്റി?
നജീം, ആ കാലചക്രം മുന്നോട്ടു തന്നെ ഉരുളട്ടെ,
വീണ്ടും അതു് ‘ആരോമലാളുടെ‘ അടുത്തു കൊണ്ടെത്തിക്കും....
ക്ഷമയോടെ കാത്തിരിക്കുക...
Post a Comment