ഒരു സ്വപ്നം....

on Thursday, January 31, 2008


തെന്നെലിന്‍ തേരേറിയിന്നലെ നിന്‍ സ്വരം
കിന്നരമായെന്‍ കാതില്‍ വന്നു
അഷ്ടമുടിക്കായലിലോളങ്ങള്‍ ചിരിതൂകും
കൗതുകമായെന്‍ മനസ്സുണര്‍ന്നു.

കാണുവാനാകുമോ പൂങ്കുയില്‍ പൂമുഖം
ഒന്നൊരു മാത്രയെന്‍ മുന്‍പിലെങ്കില്‍
എഴുതിടും ഞാനെന്‍ ജീവനില്‍ നിന്‍ കിളി-
ക്കൊഞ്ചലില്‍ ചാലിച്ച പ്രേമഗാനം
പാടൂ നീ, നിന്‍ സ്വര മാധുരി തീര്‍‌ത്തതില്‍
നിര്‍വൃതിയായെന്നെ ഞാന്‍ മറക്കാന്‍.

പുള്ളിക്കസവുള്ള ചേലയുടുത്തു നീ
പുള്ളിക്കുയിലായ് മാറീടുമ്പോള്‍
ആത്മാവില്‍ കത്തുന്ന മോഹവുമായ് ഞാന്‍
വന്നിടും വെള്ളാനിക്കുന്നിറങ്ങി.
കുളിരാര്‍‌ന്ന രാവിന്റെ വിരിമാറില്‍ പൂനിലാ
ചോലയിലൊന്നിച്ചുറങ്ങിടാമോ..?

കളകൂജനങ്ങള്‍ കേട്ടുണരും പ്രഭാതത്തില്‍
അരുണ കിരണങ്ങള്‍ മഞ്ഞുരുക്കി
മഴയായി നമ്മെ നയിക്കും തണുപ്പിലീ
കൊക്കുകള്‍ ചേര്‍ത്തു കുളിച്ചിടാമോ..?
കസവാട ചാര്‍ത്തഴിച്ചീറനുണക്കുവാന്‍
വെയില്‍ കായും നേരമൊന്നോര്‍ത്തു പോവും
സ്‌നേഹത്തില്‍ തന്ത്രിയില്‍ ശ്രുതിമീട്ടി രാത്രി നാം
ഒരുമിച്ചു പാടിയ മധുര ഗാനം
തെളിയുമാകാശത്തിന്നതിരുകള്‍ നോക്കിനീ
ചിറകടിച്ചെങ്ങോ പറന്നിടുമ്പോള്‍
വരുമോ വസന്തമേകാന്തമാം ജീവനില്‍
സുഖമുള്ളൊരോര്‍മ്മയായ് നീ വീണ്ടും..?

28 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

തെളിയുമാകാശത്തിന്നതിരുകള്‍ നോക്കിനീ
ചിറകടിച്ചെങ്ങോ പറന്നിടുമ്പോള്‍
വരുമോ വസന്തമേകാന്തമാം ജീവനില്‍
സുഖമുള്ളൊരോര്‍മ്മയായ് നീ വീണ്ടും..?

കാപ്പിലാന്‍ said...

നല്ല അടിപൊളി കവിത , ഇത്രയും നന്നായി എഴുതുന്ന ആളാണ് ഇടിക്കിടക്ക് എന്‍റെ കൂട്ടില്‍ വന്നു , "കൊള്ളാം " എന്ന് പറഞ്ഞിട്ട് പോകുന്നത് അല്ലെ ? മനുഷ്യരെ കളിയാക്കരുത് ...

സൂപ്പര്‍

വാല്‍മീകി said...

നജീമിക്കാ... അഷ്ടമുടിക്കായലിനെപ്പിടിച്ചാണല്ലോ കവിത. എന്റെ പടങ്ങളാണോ പ്രേരണ? എങ്കില്‍ ഞാന്‍ ധന്യനായി.
വളരെ നല്ല വരികള്‍.

ശ്രീ said...

നജീമിക്കാ...
നല്ല കവിത, നല്ല താളം. ഇഷ്ടമായി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“കാണുവാനാകുമോ പൂങ്കുയില്‍ പൂമുഖം
ഒന്നൊരു മാത്രയെന്‍ മുന്‍പിലെങ്കില്‍“

മധുരപ്പതിനേഴ് വിട്ടില്ലല്ലേ...

നല്ല താളത്തിലുള്ള കവിത.വളരെ ഇഷ്ടമായി.

നിഷ്ക്കളങ്കന്‍ said...

ന‌ജീം,
ന‌ല്ല കവിത. അച്ചരത്തെറ്റ് തായെ ബായിച്ച് ദിരുത്തണേ.
നിവൃതിയായെന്നെ - നിര്‍വൃതിയായെന്നെ
കളകൂഞ്ജനങ്ങള്‍ - കളകൂജനങ്ങള്‍

Sreenath's said...

വരുംട്ടോ.. വരാതിരിക്കില്ല...

Ashwati said...

Ikka valare nannayitundu... pala pala chitrangal engane manasil koodi kadannu poyee.....

മാണിക്യം said...

അഷ്ടമുടിക്കായലിലോളങ്ങളെ സക്ഷി
ആത്മാവില്‍ കത്തുന്ന മോഹവുമായ്
ഞാന്‍ വെള്ളാനിക്കുന്നിറങ്ങി
വരും.തീര്‍ച്ചാ ഞാന്‍ വരും
മറ്റൊന്നും അല്ല കൊല്ലം
എന്റെ കൊല്ലം!

അതു കൊണ്ട്
തിരികെ നാട്ടിലെത്തുന്ന
എന്റെ "ഒരു സ്വപ്നം...."
അപ്പൊള്‍ കൊല്ലത്തു കാണാം...:)

നല്ല ‘ഒരു സ്വപ്നം’ നജിം

Priya said...

നന്നായിരിക്കുന്നു ഇക്കാ. :)

പോങ്ങുമ്മൂടന്‍ said...

കൊള്ളാം നജീമേ...

..::വഴിപോക്കന്‍[Vazhipokkan] said...

നജീം..
മനസിലെ ഈ വസന്തം എന്നും നിലനില്‍ക്കട്ടെ.

പ്രയാസി said...

നാട്ടീ പോകാന്‍ സമയമായാ‍ാ...

പെട്ടെന്നു പോകാന്‍ നോക്ക്..

വരും വരാതെ എവിടെ പോകാനാ..:)

നല്ല വരികളിക്കാ..

ഓ:ടോ:ചെല്ലക്കിളികളാരുമില്ലല്ലൊ ഇക്കാ.. അല്ലേല്‍ ഒന്നു ഫോര്‍വേഡാമായിരുന്നു..;)

ചന്തു said...

ഈണമോ, താളമോ, വരികളുടെ ഭംഗിയോ എന്തെല്ലാമോ ഇതിനുണ്ട്‌. താളവാദ്യങ്ങളുടെ അകമ്പടിയുണ്ടായാല്‍ ഏറെ നന്നാവും ഇതവതരിപ്പിക്കാന്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുള്ളിക്കസവുള്ള ചേലയുടുത്തു നീ
പുള്ളിക്കുയിലായ് മാറീടുമ്പോള്‍
ആത്മാവില്‍ കത്തുന്ന മോഹവുമായ് ഞാന്‍...


ഇനി ഭാവിയില്‍ നിങ്ങളൊരു ഗാനരചയിതാവ് ആകും മാഷെ....
അത്രയും സൌന്ദര്യമുണ്ട് മാഷിന്റെ വരികള്‍ക്ക്...
എന്താ പറയുകാ നിലാവിലൂടെ ഒഴുകിയെത്തുന്ന പ്രണയം പോലെ.............

നിലാവര്‍ നിസ said...

ഒഴുകുന്ന കാല്പനികത...

Sharu.... said...

നല്ല കവിത.....

നിര്‍മ്മല said...

"last post" allallo alle ;)
keep it up!

sivakumar ശിവകുമാര്‍ said...

ഇനി ഞാനെന്തു പറയാന്‍....അത്രയ്ക്ക്‌ ഇഷ്ടമായി....എന്തു നല്ല വരികള്‍...

മുരളി മേനോന്‍ (Murali Menon) said...

ഉം. ഉം...കൊള്ളാം ട്ടാ‍ാ

ഉപാസന | Upasana said...

ഭായ്
കവിതയേക്കാളും ഇത് അടുത്ത് നില്‍ക്കുക ഒരു ഗാന്ത്തോടായിരിക്കും അല്ലേ../

നല്ല വരികള്‍
:)
ഉപാസന

ജ്യോനവന്‍ said...

വെറുതേ വായിച്ചുപോകാനനുവദിക്കാത്ത വരികളുടെ ഈണത്തിലേയ്ക്കു വലിച്ചിടുന്ന മന്ത്രവാദം!

vinaya said...

nannayirikkunnu ikka
kooduthal parayan enikkariyilla
vakkukalilla
manoharamayirikkunnu


pnne nattilonnu poyi varoo athanu nallathu

മിലേഷ്.. said...

"കുളിരാര്‍‌ന്ന രാവിന്റെ വിരിമാറില്‍ പൂനിലാ

ചോലയിലൊന്നിച്ചുറങ്ങിടാമോ..? "

കൊള്ളാമിക്കാ ...ആസ്വാദര്‍ക്കവരവരുടെ ഭാവനയ്ക്കൊത്തു ചിത്രം വരയ്ക്കാനാവുന്ന കവിത...

പ്രദീപ് said...

നല്ല കവിത........എനിക്കും ഒരുപാടിഷ്ടമായി

Gopan (ഗോപന്‍) said...

നജീം ഭായ്..
ഈ സ്വപ്നത്തിനു മഴവില്ലിന്‍ അഴക്‌..
വിഷയത്തിനു സാധാരണ എഴുതുന്നതിലും കുറച്ചു വ്യത്യസ്തത തോന്നി..
യാദൃശ്ചികമായിരിക്കാം :-)

ഏ.ആര്‍. നജീം said...

കാപ്പിലാന്‍ : വളരെ നന്ദി, അല്ല കൊള്ളാം എന്നു പറഞ്ഞു പോകുന്നു എന്നെഴുതിയത് മനസ്സിലായില്ലാട്ടോ. എനിക്ക് വിമര്‍ശിക്കാന്‍ അറിയില്ല. അത് കൊണ്ട് കൊള്ളാമെങ്കില്‍ കൊള്ളാമെന്നെഴുതും അല്ലെങ്കില്‍ മൗനം അതാ ... :)


വാല്‍മീകീ : എന്താ അഷ്ടമുടിക്കായല്‍ പാട്ടത്തിനെടുത്തോ.. സത്യം പറഞ്ഞാല്‍ റോയല്‍റ്റി ചോദിക്കില്ലെങ്കില്‍ ഞാന്‍ പിന്നെ സത്യം പറയാട്ടോ :)


ശ്രീ : വളരെ നന്ദി :)


പ്രിയ : വയസ്സ് 58 ആയെങ്കിലും മനസ്സ് മധുര പതിനേഴ് വിട്ട് അങ്ങ് മുന്നോട്ട് പോകുന്നില്ല. എന്ത് ചെയ്യാനാ.. :)


നിഷ്കളങ്കാ : നന്ദി .. അക്ഷരത്തെറ്റിന് പ്രത്യേകിച്ച് കവിതയ്ക്ക് :നോ എക്സ്ക്യൂസ്" അല്ലെ..?


ശ്രീനാഥ : വരട്ടെ അല്ലെ.. :)


അശ്വതി : വളരെ നന്ദി, വായിച്ചതിനും കമന്റിനും :)


മാണിക്ക്യം : അതെ, കൊല്ലത്തിന് അങ്ങിനെ ഒരു വല്ലാത്ത പ്രകൃതി സൗന്ദര്യം ഉണ്ടെന്നത് സത്യം :)


പ്രിയ : :)

പൊങ്ങും‌മൂടന്‍ : നന്ദിട്ടോ

വഴിപോക്കാന്‍ : താങ്ക്യൂ താങ്ക്യൂ :)

പ്രയാസീ : ചെല്ലക്കിളികള്‍ക്ക് ഫോര്‍‌വേഡിക്കോ പക്ഷേ എന്റെ ഐഡി കൂടെ കൊടുക്കണേ :)

ചന്തു : എന്താ എന്നു ശ്രമിക്കുന്നോ.. :)

ഏ.ആര്‍. നജീം said...

സജീ : ശോ എന്റെ പൊന്നെ, ഇങ്ങനെ പുകഴ്ത്തല്ലെ... :)

നിലാവര്‍ നിസ : വളരെ നന്ദി :)

ഷാരൂ : സന്തോഷം

നിര്‍മ്മലജീ : അല്ലെ അല്ല... :), താങ്ക്യൂ

ശിവകുമാര്‍ : വളരെ സന്തോഷം ഇങ്ങനെ കേള്‍ക്കുമ്പോള്‍

മുരളി ഭായ് : വളരെ സന്തോഷം തുടര്‍ന്നും വായിച്ച് അഭിപ്രായം പറയണേ :)

സുനില്‍ (ഉപാസന ) : എന്ത് തോന്നുന്നു..? എന്തായാലും നന്ദിയുണ്ട് :)

ജ്യോനവന്‍ , വിനയ, മിലേഷ്, പ്രദീപ്, ഗോപന്‍ , പിന്നെ വായിച്ച് പോയ മറ്റെല്ലാവര്‍ക്കും നന്ദി