മടക്കയാത്ര...

on Sunday, February 10, 2008


കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ചു മൂടി, മറ്റൊരുപാട് പ്രതീക്ഷകളേയും സ്വപ്നങ്ങളേയും മനസിലേന്തി കാതങ്ങള്‍ക്കകലെയുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ വന്നിറങ്ങിയ അവന്‍ അറിഞ്ഞിരുന്നില്ല അനുദിനം മറികൊണ്ടിരിക്കുന്ന ഈ സ്വര്‍ഗീയ പറുദീസയെ പറ്റി. അതോ അറിഞ്ഞിട്ടും അറിവില്ലയ്മ നടിച്ചതോ...?

ചക്കില്‍ കെട്ടിയ കാളെയെപ്പോലെ പ്രാരബ്ധങ്ങളുടേയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നട്ടം തിരിയുമ്പോഴും അവന്റെ മനസ്സ് ഒരശ്വമേധം പോലെ നാട്ടിലേക്ക് കുതിക്കുകയായിരുന്നു. ആധുനികവത്‌ക്കരണം അവന്റെ നാടിനെ നഗരങ്ങളാക്കികൊണ്ടിരിക്കുമ്പോഴും അവന്റെ ചിന്താസരണി കവി പാടിപുകഴ്‌ത്തിയ ഗ്രാമീണസൗഭഗം തുളമ്പുന്ന പശ്ചാത്തലമായിരുന്നു. പീറന്ന നാടും പെറ്റമ്മയും സ്വര്‍‌ഗത്തേക്കാള്‍ മികച്ചതാണെന്നു പാടിയ കവി, ആ നാട് ഇന്നനുഭവിക്കുന്ന ആത്‌മനൊമ്പരങ്ങള്‍ അറിഞ്ഞിരിക്കുമോ.. അമിഞ്ഞപ്പാല്‍ പോലെ വിദ്യയും വിവേകവും ആരോഗ്യവും പകര്‍ന്നു തന്ന ആ നാടിനെ സേവിക്കാന്‍ അവനു കഴിയാഞ്ഞതെന്തേ..?



ആര്‍‌ക്കോ വേണ്ടി ആരുടെയോ ചരടുവലിക്കൊപ്പം തുള്ളുന്ന കളിപ്പാവയെപ്പോലെ ഈ നാട്ടില്‍ ജീവിച്ചു തീര്‍‌ക്കുമ്പോഴും സ്വപ്‌നശകലങ്ങള്‍ പീലിവീശിയാടുന്ന ആ മനസിലെന്നും വ്യര്‍‌ത്ഥചിന്തകളായിരുന്നു.


മോഹങ്ങള്‍ മോഹഭംഗങ്ങളായി തീര്‍ന്ന അവസരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു പോയതും അവനറിഞ്ഞില്ല. ആര്‍ക്കൊക്കെയോ വെളിച്ചം പകരാന്‍ സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ എരിഞ്ഞടങ്ങലാണ് അവന്റെയും നിയോഗമെന്ന് ഏറെ വൈകിയെങ്കിലും അവനറിഞ്ഞു.



ദുരിതംപേറുന്ന കുടുംബപശ്ചാത്തലവും ഇരുളടഞ്ഞ ഭാവിയും അവന്റെ മനോമുകരത്തില്‍ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍ ഇവിടുത്തെ ആധുനികതയുടെ പ്രൗഢിയോട് വിമുഖതകാട്ടുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ പരിഹാസം. പിന്തിരിപ്പന്‍.., പഴഞ്ചന്‍...!


നിദ്രാവിഹീനങ്ങളായ നിശീഥിനിയുടെ ഒരോ യാമങ്ങളേയും തള്ളിനീക്കുമ്പോഴും മനസ്സെന്ന യഗാശ്വം നാടിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു.. വിശാലമായ നാലുകെട്ടിന്റെ കോണിലെ മരച്ചില്ലയില്‍ നിന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ ഉതിരുന്ന കിളികളുടെ ആരവം അവന്റെ മനസിനെ നനുത്ത സ്‌പര്‍ശമാക്കി മാറ്റി. നിദ്രാവിഹീനമായ നിമിഷങ്ങളെ നിറങ്ങളാക്കുന്ന വാസരങ്ങളിലും ആ പതംഗങ്ങളുടെ മണിനാദത്തിനായി വീണ്ടും അവന്‍ കാതോര്‍ത്തിരുന്നു... പോറ്റമ്മനാടില്‍ നിന്നും പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....


ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...
കവി പാടിയ പോലെ..



വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..
വെറുതെ മോഹിക്കുവാന്‍ മോഹം ......!


41 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

"ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...
കവി പാടിയ പോലെ..
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..
വെറുതെ മോഹിക്കുവാന്‍ മോഹം ......!"

Typist | എഴുത്തുകാരി said...

ജീവിക്കാന്‍ വേണ്ടി മറുനാട്ടില്‍ ചേക്കേറിയ അനേകം പേരൂടെ കഥയും ഇതു തന്നെയല്ലേ? വെറുത്തെയീ മോഹം എന്നറിഞ്ഞിട്ടും മോഹിക്കാന്‍ കഴിയുന്നതു തന്നെ ഒരു അനുഗ്രഹമല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതം കുത്തൊഴിക്കില്പെട്ട പോലെയാ.പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ എത്തിച്ചേരും.

പോറ്റമ്മയുടെ സ്നേഹം പെറ്റമ്മയുടെ ദുരിതങ്ങള്‍ തീര്‍ക്കുന്നുണ്ടെങ്കില്‍ അതൊരാശ്വാസം തന്നെ...

നോവുണരുന്നൊരു എഴുത്ത്.

കനല്‍ said...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

ഇതല്ലേ നജീം...

ചന്ദ്രകാന്തം said...

വീണേടം വിഷ്ണുലോകം എന്നു കരുതി ജീവിയ്ക്കുകയും, ജീവിപ്പിയ്ക്കുകയും ചെയ്യുക എന്നതേ പലപ്പോഴും ചെയ്യാനാവൂ. നജീം പറഞ്ഞതുപോലെ, മനസ്സിന്റെ അടിത്തട്ടില്‍, നാം ജനിച്ച നാടിന്റെ നന്മ സൂക്ഷിയ്ക്കാനാവണം എന്നു മാത്രം.

കവി പാടിയത്‌...
"ദൂരദേശങ്ങളില്‍ വ്യാപരിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ്‌രശ്മികള്‍.."

എന്നല്ലേ..

Sharu (Ansha Muneer) said...

വായിച്ചു തീര്‍ന്നപ്പോള്‍ എവിടെയോ ഒരു നൊമ്പരം. തിരികെയെത്താന്‍ ഉള്ള വ്യഗ്രതയാണ് ഒരോ പ്രവാസിക്കും ഉള്ളത്. പക്ഷെ അറിയാതെ എങ്കിലും നാം എത്തിപ്പെടുന്ന ഈ നാട് നഷ്ടങ്ങള്‍ക്കിടയിലും പലതും സമ്മാനിക്കുന്നുണ്ട്.

പ്രിയ said...
This comment has been removed by the author.
Pongummoodan said...

വളരെ നന്നായിരിക്കുന്നു .. നജീം.

പ്രിയ said...

ഞാറു പറച്ച് നട്ടാല് കൂടുതല് ബലം ഉണ്ടാകും, വിളവുണ്ടാകും . അതുപോലെ ജീവിതം പറിച്ചു നടുമ്പോഴേ അതിന് ബലം ഉണ്ടാകു. അങ്ങനെ ഒരു പറിച്ചു നടല് മാത്രമല്ലേ ഈ പ്രവാസം. വേറെ ലോകം, വേറെ സംസ്കാരം, അനേകം പുതിയ മുഖങ്ങള്. അതൊരു അനുഭവം തന്നെയല്ലേ? കുണ്ട് കിണറിനപ്പുറവും ഒരു ലോകം കണ്ടില്ലേ? വേണം , തിരിച്ചു പോകണം, പോയേ മതിയാകു. പക്ഷെ മടങ്ങി പോക്ക് ഒന്നുമില്ലായ്മയിലേക്കു ആകാതിരിക്കാന് നോക്കണം.

പറഞ്ഞതെല്ലാം സത്യങ്ങള് തന്നെയാണ്. കണ്ടു മായുന്ന പല മുഖങ്ങളില് അതു വായിക്കാനും ആകും. എങ്കിലും ശ്രമിച്ചു കൂടേ ഇവിടെ ജീവിക്കുന്ന കാലം ഇവിടെ തന്നെ ജീവിക്കാന്?

ഇക്കാ, സെന്റിയാക്കാന് നോക്കണ്ടാ, ആവാനും :)

Rasheed Chalil said...

നജീം വായിച്ചു... നന്നായിരിക്കുന്നു. ഓരോ പ്രാവസിയുടേയും മോഹം... മോഹങ്ങള്‍ കൊണ്ട് സൃഷ്ടിച്ച ഒരു സ്വപ്നക്കൂടില്‍ തന്നെയല്ലേ സകല മനുഷ്യരും ജീവിക്കുന്നത്. ജീവിതത്തിന്റെ പാരുഷ്യത്തിന് മുമ്പില്‍ അതിന്റെ അത്ര സുന്ദരമല്ലാത്ത യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ മോഹങ്ങള്‍ തന്നെ ജീവിതം...

കഴിഞ്ഞ ദിവസം ഒരു റേഡിയോ അവതാരികയുടെ നോസ്റ്റാള്‍ജിയ ചേര്‍ത്ത വാചകങ്ങള്‍ കേട്ടപ്പോള്‍ “തോടും തോട്ട് വരമ്പും ചായപ്പീടികയും പച്ചപ്പും മഴയും മഴവില്ലും എല്ലാം മനോഹരമായി തോന്നാന്‍ ആദ്യം നിറഞ്ഞ വയറ് വേണം‘ എന്നായിരുന്നു എന്റെ കൂടെ യാത്രചെയ്തിരുന്ന കൃഷ്ണേട്ടന്റെ ആത്മഗതം...

നജൂസ്‌ said...

വീടെന്ന വിളക്കു കത്തികൊണ്ടേയിരിക്കുവന്‍ എണ്ണയിലെ തിരികളായ നമ്മള്‍ എരിഞ്ഞുകൊണ്ടേയിരിക്കണം.

നന്മകള്‍

നജൂസ്‌ said...
This comment has been removed by the author.
ഗിരീഷ്‌ എ എസ്‌ said...

ഈ നൊമ്പരവും ഒരു രസമല്ലേ..തിരിച്ചുപോക്കിന്റെ നാളുകളെണ്ണിയുള്ള സുഖദമായൊരു കാത്തിരിപ്പ്‌....

ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിലൊരായിരം വര്‍ണ്ണങ്ങളുമായി ഈ സ്വപ്നഭൂമിയില്‍ എത്തുന്ന പ്രവാസിയുടെ ജീവിതം.
അമ്മയെന്ന സ്വാന്തനം അവന്‍ എങ്ങനെ മറക്കും,
ജീവിതമെന്ന നാടകത്തില്‍ പ്രവാസമെന്നത് നഷ്ടപ്പെടുത്തലുകളുടെ വേദിയാണൊ..? മാഷെ....
എന്നാലും സ്വപ്നങ്ങള്‍ കൂടുകൂട്ടിക്കഴിയുമ്പോള്‍
അതൊക്കെ വെറും മോഹമാണെന്നറിയുമ്പോള്‍.

വെറുതെ മോഹിക്കുവാന്‍ മോഹം ......!"

വല്യമ്മായി said...

ഗതി കിട്ടാ ആത്മാക്കളെ പോലെ അലയുന്ന പ്രവാസികള്‍........
ഇനിയിപ്പൊ എന്നെങ്കിലും തിരിച്ചു ചെന്നാല്‍ സ്വീകരിക്കുമൊ പിറന്ന നാടും വീടും.......

മാണിക്യം said...

"നാളീകേരത്തിന്റെ നാട്ടില്‍
എനിക്കൊരു നാഴിയിടങ്ങഴി മണ്ണുട് ........

ഈ പ്രവാസജീവിതം കൊണ്ടു
ഇന്നിത് പറയാന്‍ പറ്റുന്നു
അതില്‍ തൂങ്ങി കൊറെ സ്വപ്നങ്ങള്‍
നെയ്യാ‍നും സാ‍ധിച്ചു..

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു
അതേ പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....
ഇനി തിരികെ പോണം
നജിം കുറെ ഓര്‍മ്മകള്‍ ഓടിമറയുന്നു....

ശ്രീവല്ലഭന്‍. said...

നജീം നന്നായ്‌ എഴുതിയിരിക്കുന്നു...

കാപ്പിലാന്‍ said...

good najeem

ഫസല്‍ ബിനാലി.. said...

ജീവനകലയുടെ പശിമയുള്ള മണല്‍കാട്ടിലൂടെ
ആഴ്ന്നിറങ്ങിയ കുഴഞ്ഞ കാലാല്‍ നടത്തം..
കാല്‍പാടു മായാത്തയെന്‍ മണ്ണീന്‍ ഓര്‍മ്മയില്‍
കാറ്റു മായ്ച്ച കാല്‍പ്പാടു തേടി പിന്നെയും
പ്രവാസി നടക്കുന്നു.....'ഒടുങ്ങാത്ത നടത്തം'

Nannaayirikkunnu Najeem, Best wishes..

Gopan | ഗോപന്‍ said...

നജീം ഭായ്,
പ്രവാസിയുടെ ചിന്തകളും നൊമ്പരങ്ങളും
മനോഹരമായി കുറിച്ചിരിക്കുന്നു..
അതീവ ഹൃദയ സ്പര്‍ശിയായി ഈ കുറിപ്പ്

ഉപാസന || Upasana said...

നൊമ്പരങ്ങളെ ഞാന്‍ സ്നേഹിക്കുന്നു ഭായ്
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

പ്രവാസിയുടെ നൊമ്പരങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു നജീമിക്കാ. എല്ലാ പ്രവാസികള്‍ക്കും സ്വന്തം നാ‍ട്ടില്‍ തിരിച്ചു പോവാനുള്ള വ്യഗ്രഥ എപ്പോഴും ഉണ്ട്.

ജ്യോനവന്‍ said...

മടക്കയാത്രയെന്നത് സ്വരുക്കൂട്ടി വയ്ക്കുന്ന വീര്‍പ്പുമുട്ടലുകളില്‍ പൂക്കുന്ന പുഷ്പം.
ചിലപ്പോള്‍ മണമില്ലെങ്കിലും മതിയാകില്ലെന്ന് പിന്നെയുമേറെ ശ്വസിക്കുന്നു.

ഹരിശ്രീ (ശ്യാം) said...

കാലിക പ്രാധാന്യം ഉള്ള ലേഖനം . കേരളം ഒരു കോണ്‍ക്രീറ്റ്‌ കൂടാരം ആവാന്‍ ഇനി എത്ര കാലം? ഇതില്‍ കുറെ പ്രവാസികളും അവരുടെതായ പങ്കു വഹിക്കുന്നുണ്ട് എന്നാണറിവ്‌.

REMiz said...

നന്നായി..
ഇതു നോക്ക്‌
ഹറ്ട്‌പ്‌://ഒരുപെന്ഗല്.ബ്ലൊഗ്സ്പൊത്.cഒമ്/2008/02/ബ്ലോഗ്-പോസ്റ്റ്_11.ഹ്റ്മ്ല്‍

( http://orupengal.blogspot.com/2008/02/blog-post_11.html )

ശ്രീനാഥ്‌ | അഹം said...

സത്യം!

siva // ശിവ said...

നന്നായി

ശ്രീ said...

നൊമ്പരപ്പെടുത്തുന്ന എഴുത്ത്, നജീമിക്കാ...

“തിരികെ ഞാന്‍ വരുമെന്ന വാക്കു കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...”

ഹരിശ്രീ said...

നജീം ഭായ്,


നമുക്കൊക്കെ തിരിച്ചുപോയല്ലേ പറ്റൂ ...

Dr.Biji Anie Thomas said...

ഒരു തിരിച്ചുപോക്കിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന നല്ലൊരു കുറിപ്പ്..പണ്ട് പ്രവാസലോകത്തു നിന്നും വരുന്നവരുടെ പ്രൌഡിയും പ്രതാപവും ഒക്കെ കണ്ട് ഒരു പ്രവാസിയായി മറുകരെ കടക്കണമെന്നായിരുന്നു എന്റെയും ആഗ്രഹം.ഇന്നിപ്പോള്‍ നാടിന്റെയും, വീടിന്റെയും നന്മയൊക്കെ തിരിച്ചറിയാനാകും വിധം മനസ്സ് വിശാലമായപ്പോള്‍ ആ മോഹമൊക്കെ മാഞ്ഞുപോയ്.ഇത്ര മോഹഭംഗങ്ങളും നിരാശകളും വിരസതകളും ഒക്കെ നിറഞ്ഞതാണോ പ്രവാസജീവിതമെന്ന് വീണ്ടു വീണ്ടും ചിന്തിച്ചു പോകുന്നു.എന്നാലും ഒന്നെനിക്കുറപ്പിച്ചു പറയാം. ഈ കേരളക്കരയുടെ സമ്പത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് പ്രവാസികളുടെ വിയര്‍പ്പാണെന്നത് സത്യം.
എത്ര കുടുമ്പങ്ങളെയാണ് പ്രവാസിമക്കള്‍ താങ്ങിനിര്‍ത്തിയിട്ടുള്ളത്?അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒത്തിരി നൊമ്പരങ്ങള്‍ പേറുന്ന പ്രവാസി സഹോദരങ്ങളുടെ സ്നേഹനൊമ്പരങ്ങള്‍ക്കു മുന്‍പില്‍ തല വണക്കുന്നു ഞാനും...
നജീമിന്റെ കുറിപ്പുകള്‍,കഥകളില്‍ ഒക്കെ തന്നെ എപ്പോഴും മറ്റുള്ളവരുടെ നൊമ്പരങ്ങള്‍,ഹൃദയത്തുടിപ്പുകള്‍ പേറുന്നുണ്ട്..അഭിനന്ദനങ്ങള്‍..

നിലാവര്‍ നിസ said...

നജീമിക്കാ.. സങ്കടപ്പെടുത്തിയല്ലോ..

എല്ലാ മോഹങ്ങളും വെറുതെയാവില്ല.. ഓ എന്‍ വി അങ്ങനെ പറഞ്ഞൂന്നേയുള്ളൂന്നേ..

മുസ്തഫ|musthapha said...

നല്ല കുറിപ്പ്... നജീം

പ്രവാസത്തിന് മുന്‍പ് കാണാനാവാത്തത്രയും ഭംഗി പ്രവാസത്തിന് ശേഷം എന്‍റെ ഗ്രാമത്തിന് തോന്നിപ്പിക്കുന്നതാണ് എനിക്ക് കൌതുകകരമായി തോന്നിയിട്ടുള്ളത്!

Murali K Menon said...

ശുഭാപ്തി വിശ്വാസം കളയാതിരിക്കൂ നജീം.
ഭാവുകങള്‍!

Anonymous said...

nannayirikkunnu ikka
ella marunadan malayaliyum ingane thanne aayirikkum

ജോഷി രവി said...

നന്നായിരിക്കുന്നു നജീം.. ഇനിയുമെഴുതുക.

ജൈമിനി said...

തിരിച്ചുപോക്കുണ്ടാവും നജീംഭായ്... മോഹങ്ങള്‍ വെറുതെയാവില്ല!

asdfasdf asfdasdf said...

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..
വെറുതെ മോഹിക്കുവാന്‍ മോഹം ......!

മോഹം സഫലീകരിക്കട്ടെ.

ഉഗാണ്ട രണ്ടാമന്‍ said...

നജീം ഭായ്... നന്നായ്‌ എഴുതിയിരിക്കുന്നു...

തറവാടി said...

നജീം,

എനിക്ക് നാട്ടില്‍ നല്ല ജോലി കിട്ടിയില്ല , സ്വാഭാവികമായും എനിക്ക് ബൊംബെയിലോ , ബാം‌ഗളൂരിലോ മറ്റോ പോകേണ്ടിവരും , അതിനൊക്കെക്കാളും എന്തുകൊണ്ടും ഇവിടെത്തന്നെ നല്ലത് അതിനാല്‍ ഇവിടെവന്നു. ആയൂസ്സുണ്ടെങ്കില്‍ തിരിച്ചുപോകുകതന്നെ ചെയ്യും :)

നാട്ടില്‍ നിന്നും പോരുന്ന അന്നത്തെപ്പോലെത്തന്നെ പന്ത്രണ്ട് കൊല്ലത്തിനു ശേഷവും നാട് അതുപോലെത്തന്നെ വേണമെന്നു ശഠിക്കുന്നത് വിഡ്ഡിത്തമാണെന്നെനിക്കു തോന്നുന്നു.

ചീര I Cheera said...

നജീം മാഷേ, ചിത്രം ഇഷ്ടായെങ്കിലും, എന്തെങ്കിലുമൊരു സ്പെഷല്‍ ആവായിരുന്നു ട്ടൊ, പതിവു പോലെ... :)
പിന്നെ, ഓര്‍മ്മകളും, ആ പറഞ്ഞതെല്ലാതും, ഇപ്പോളൊരു ‘സ്വത്ത്‘ ആണ്.. അതിങ്ങനെ കുട്ട്യ്യോള്‍ക്ക് രാത്രി ഉറങ്ങ്ങുമ്പോള്‍ പറഞ്ഞ്ഞു കൊടുത്ത് അവരെ ആവേശം കൊള്ളിപ്പിയ്ക്കാനെന്തു രാസാന്നറിയൊ?
അതാണെന്റെ പരിപാടി.
പോണം ത്തിരികെ എന്തായാലും, അതു വെറെ കാര്യ്yമ്.

സര്‍ദാര്‍ said...

ശരിയാ..മടക്കയാത്ര അതൊരു സ്വപ്നം മാത്രമാവുന്നു..ഇനി എത്ര കാലം കൂടി..