നൂറാമത്തെ പോസ്റ്റ് ആ നല്ല മനസ്സിന് സമര്‍പ്പിക്കുന്നു...!

on Thursday, February 21, 2008

ആറ് ലക്ഷം ഇന്ത്യന്‍ രൂപ.

അത്ര ഭീമമായ ഒരു തുക അല്ലായിരിക്കാം.

പ്രത്യേകിച്ചും മണിക്കൂറിന് ലക്ഷങ്ങള്‍ മറിയുന്ന ഇന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍.

എന്നാല്‍ അതിന് ഒരു മനുഷ്യ ജീവനോളം വിലയുണ്ടെങ്കിലോ?. അതും ഒരു പിരിവോ സംഭാവനയോ ആയി സ്വരുക്കൂട്ടിയെടുക്കാന്‍ സമയം ഇല്ലാത്തപ്പോള്‍..? ജീവിത സാഗരത്തില്‍ കഷ്ടപ്പാടിന്റെ അഗാധതയിലേയ്ക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്ന ഒരു കുറ്റുംബത്തിനെ കരകയറ്റാന്‍ പര്യാപ്തമാണെങ്കിലോ ..?

അത് അമൂല്യം തന്നെ !!.

***************************************************************

ആലപ്പുഴ ജില്ലയിലെ പുറക്കാടിനടുത്തുള്ള ഒരു ചെറിയ വീട്ടിലെ മത്സ്യത്തൊഴിലാളിയായ ശശിയുടേയും ടെല്‍മയുടെയും മകനാണ് 26 കാരനായ സിമില്‍. കുവൈത്തിലേക്ക് ഒരു ജോലി ശരിയായപ്പോള്‍ ആകെയുള്ള നാലര സെന്റ് പറമ്പും വീടും പണയപ്പെടുത്തി പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു വായ്പയുമെടുത്താണ് ഒരുപാട് പ്രതീക്ഷകളുമായി വിമാനം കയറിയത്. കുവൈത്തിലെ ഒരു റിസോട്ടില്‍ ജോലി ചെയ്തു വരികെ 2007 നവമ്പര്‍ 21ന് ആണ് സിമിലിന്റെ ജീവിതത്തെ ഒരു കാര്‍‌മേഘം കണക്കെ കരിനിഴല്‍ വീഴ്ത്തിയ സംഭവം.

ആന്ധ്ര സ്വദേശികളായ ചില യുവാക്കള്‍ അവിടെ വച്ച് ഏതോ നിസാര പ്രശ്നങ്ങളുടെ പേരില്‍ വഴക്കടിക്കുകയും അവിടെയുണ്ടായിരുന്ന സിമില്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറിക്കത്തി , ആന്ധ്രയിലെ കടപ്പ ജില്ലയിലെ അമ്പാടി ബാലരാമന്റെ മകന്‍ സുരേഷിന്റെ കഴുത്തില്‍ തറക്കുകയും സുരേഷ് മരണപ്പെടുകയുമായിരുന്നു.

സ്വയരക്ഷക്കുവേണ്ടിയാകാം കൂടെയുള്ളവര്‍ സിമിലിനു നേരെ വിരല്‍ ചൂണ്ടുകയും
സാഹചര്യത്തെളിവുകള്‍ക്കൂടി എതിരായപ്പോള്‍ കുവൈത്ത് കോടതി സിമിലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മരണപെട്ടയാളുടെ ബന്ധുക്കള്‍ മാപ്പു നല്‍കിയാല്‍ പ്രതിക്ക് മോചനം ലഭിക്കും എന്നറിഞ്ഞ സിമലിന്റെ ബന്ധുക്കള്‍ "പെരുമഴക്കാലം " എന്ന സിനിമ അനുസ്മരിക്കും വിധം ആന്ധ്രയിലെ സുരേഷിന്റെ കുടുംബത്തിന് മുന്നില്‍ സിമിലിന്റെ ജീവനു വേണ്ടി യാചിക്കുവാന്‍ തീരുമാനിച്ചു.
എന്നാല്‍ സുരേഷിന്റെ ഘാതകന്റെ ബന്ധുക്കളാണെന്ന് മനസ്സിലാക്കിയ നാട്ടുകാരുടെ എതിര്‍പ്പ് മൂലം അവര്‍ക്ക് സുരേഷിന്റെ വീട്ടുകാരെ കാണാനായില്ല. പിന്നീട് അവിടെയുള്ള ചില പൗരപ്രമുഖരുടെ കൂടി മധ്യസ്ഥതയില്‍ ചര്‍ച്ചയുടെ ഫലമായി ആ കുടുംബത്തിന് ആറ് ലക്ഷം രൂപ ജീവനാംശം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന ധാരണയിലായി.

പക്ഷേ, വായ്പയെടുത്ത തുക പലിശസഹിതം ഒരു ലക്ഷത്തോളം ആയി ജപ്തി ഭീഷണി നേരുന്ന ആ കുടുംബത്തിന് കിടപ്പാടം വിറ്റാല്‍ പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഓരോ മാസവും ജയിലില്‍ നിന്നും അനുവദിക്കുന്ന ഫോണ്‍‌കോള്‍ സിമില്‍ പ്രതീക്ഷയോടെ പണം വല്ലതും ശരിയായോ എന്ന വാര്‍ത്തക്ക് വേണ്ടിയാണ് കാതോര്‍ക്കുന്നത്. എന്നാല്‍ മൗനത്തിന്റെ ചില നിമിഷങ്ങളും ചെറുതേങ്ങലുകളുമായി അത് അവസാനിക്കുകയാണ് പതിവ്.

പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി ഇക്കാര്യം കുവൈത്തിലെ വ്യവസായി ആയ ശ്രീ K.G. എബ്രഹാമിന്റെ ശ്രദ്ധയില്‍ പെടുത്തുകയും സിമില്‍ നിരപരാധിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ജീവന്‍ കൂടി പൊലിയാതിരിക്കാന്‍ ഈ തുക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കുവൈത്തില്‍ ടാക്സി ഡ്രൈവറായി ജോലിനോക്കുന്ന സഹോദരന്‍ സാബു. ഇപ്പോള്‍ സിമിലിന്റെ മോചനത്തിനായുള്ള മറ്റ് ചില നടപടിക്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്.

ക്രിക്കറ്റ് താരങ്ങളെ ഒരു വര്‍‌ഷത്തേയ്ക്ക് മാത്രം കോടികള്‍ വിലപേശിയ അന്ന് തന്നെയാണ് ആറ് ലക്ഷം രൂപ നല്‍കി ഒരു ജീവന്‍ തന്നെ ശ്രീ K.G. എബ്രഹാം രക്ഷിച്ചതെന്നത് തികച്ചും യാദൃശ്ചികം മാത്രം.

സുനാമി ദുരിതബാധിതര്‍ക്കായ് ഒന്നേമുക്കാല്‍ ലക്ഷം രൂപ വീതം ചെലവുവരുന്ന 26 ഭവനങ്ങളും അദ്ദേഹം നേതൃത്വം കൊടുക്കുന്ന KG ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കി എന്നത് അധികം ആര്‍ക്കും അറിയാത്ത സത്യം മാത്രമാണ്...

***************************************************************

എന്റെ നൂറാമത്തെ പോസ്റ്റ് ആ വലിയ മനുഷ്യന്റെ നല്ല മനസ്സിന് സമര്‍പ്പിക്കട്ടെ..

67 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പാഠഭേദത്തിന്റെ നൂറാമത്തെ പോസ്റ്റ് ആ നല്ല മനുഷ്യന് സമര്‍പ്പിക്കുന്നു...

വാല്‍മീകി said...

വളരെ നന്നായി നജീമിക്കാ. ഇങ്ങനെയുള്ള ദൈപുത്രര്‍ നമ്മോളോടൊപ്പം ജീവിക്കുന്നു എന്നത് ഈ ഭൂമിയില്‍ കൂടുതല്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

നൂറാം പോസ്റ്റിന് ആശംസകള്‍!

മൂര്‍ത്തി said...

നന്മയുള്ളവര്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടാകട്ടെ...
നൂറിനാശംസകള്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്ന് കൊടികള്‍ കൊടുത്ത് ക്രികറ്റ് താരങ്ങളെ വിലയ്ക്കെടുക്കുന്ന അവര്‍ക്കൊക്കെ ഒരു ജീവന്റെ വില നല്‍കാന്‍ പറ്റുമൊ ഇക്ക അല്ലെ.
വാല്‍മീകി പറഞ്ഞപോലെ ഇങ്ങനെയുള്ള ദൈവപുത്രന്മാര്‍ ഭൂമിയില്‍ ഇനിയും പിറക്കട്ടെ അദ്ധേഹത്തിന് എല്ലാവിദ മംഗളങ്ങളും ഉണ്ടാകട്ടെ അതോടൊപ്പം ഇക്കായുടെ നൂറാമത് പോസ്റ്റിന് അഭിനന്ദനവും നേരുന്നൂ

ശ്രീവല്ലഭന്‍ said...

ശ്രീ എബ്രഹാം ചെയ്തത് വളരെ നല്ല കാര്യം.
അത് ഇവിടെ അവതരിപ്പിച്ചതിനു നജീമിന് നന്ദി.
നൂറാം പോസ്റ്റിന് അഭിനന്ദനങ്ങള്‍!

കുറുമാന്‍ said...

ഈ പോസ്റ്റിനും, പ്രത്യേകിച്ച് ശ്രീ എബ്രഹാമിനെ പരിചയപെടുത്തിയയ്തിനും നന്ദി നജീം......

നല്ല മനസ്സുള്ള മനുഷ്യര്‍ ഭൂമിയില്‍ ഇനിയും ശേഷിക്കുന്നു എന്നതിന്റെ തെളിവുകള്‍ ഇടക്കിടെ വെളിപെട്ടേ തീരൂ.....

Anonymous said...

നൂറാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍. വലിയൊരു പുണ്യം ചെയ്ത ആ മനുഷ്യന് കൂപ്പുകൈ.

കാപ്പിലാന്‍ said...

100 ഒരു വല്യ അക്കമായി എനിക്ക് തോന്നുന്നില്ല . പ്രത്യേകിച്ചും നജീമിനെ പോലുള്ള ഒരു പ്രതിഭക്ക് .എന്‍റെ ആശംസകള്‍

ആ നല്ല മനുഷ്യന് എന്‍റെ അഭിവാദനങ്ങള്‍. ഇപ്പോഴും ഇങ്ങനെയുള്ളവര്‍ ഉള്ളത് ഒരാശ്വാസം തന്നെയാണ്.പ്രവാസികളായ നമുക്ക് അഭിമാനിക്കാം

എതിരന്‍ കതിരവന്‍ said...

Absolutely no better dedication!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്മയുള്ളവര്‍ ഈ ഭൂമിയില്‍ ബാക്കിയുണ്ടെന്നറിയുമ്പോള്‍ അതൊരു ആശ്വാസം...

നജീമിക്കാ, നൂറാമത് പോസ്റ്റിന് ആശംസകള്‍.ഇനിയുമൊരുപാട്‌ സൃഷ്ടികള്‍ പിറക്കട്ടെ ആ തൂലികത്തുമ്പില്‍...

ശ്രീലാല്‍ said...

കാണട്ടെ ലോകം ഇതൊക്കെ..
നജീമിക്കാ..ഇങ്ങനെയോരു വാര്‍ത്ത അറിയിച്ചതിനു നന്ദി.

അഭിനന്ദനംസ് വേറെ.

പാമരന്‍ said...

നന്മയുടെ അവതാരങ്ങള്‍ നമുക്കിടയിലിപ്പോഴും ഉണ്ടെന്നു വിളിച്ചറിയിച്ചതിനു നന്ദി, നജീം..

നൂറാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍..

ശ്രീ said...

നന്മ നിറഞ്ഞ ഒരു മനസ്സിനെ ബൂലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഈ പോസ്റ്റ് നജീമിക്കായുടെ പാഠഭേദത്തിലെ നൂറാമത്തേതായത് തികച്ചും ഉചിതമായി.

നൂറാം പോസ്റ്റിനു ആശംസകള്‍!
:)

പൊറാടത്ത് said...

അഭിനന്ദനങ്ങള്‍... നല്ലൊരു മനസ്സിനെ പരിചയപ്പെടുത്തിയതിനും, നൂറാമത്തെ പോസ്റ്റിനും..

ഗുരുജി said...

ഞാന്‍ കുവൈറ്റിലാണ്‌. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ വിളിച്ചു ആ മനസ്സിനു മുന്നില്‍ പ്രണമിക്കാം. ഇത്തരം നന്‍മയുള്ളവര്‍ അവശേഷിച്ചിരിക്കുന്നതുകൊണ്ടാണ്‌ ഈ ലോകം ഇങ്ങനെ തുടര്‍ന്നുപോകുന്നതു തന്നെ....ആ വലിയ ഹൃദയത്തിനു ഒരു കൂപ്പുകൈ.

G.manu said...

നജീം...ആദ്യം വായിച്ചു വന്നപ്പോള്‍ നൂറാമത്തെ പോസ്റ്റ് വിഷമിപ്പിക്കുന്നല്ലോ എന്നോര്‍ത്തു. ഒടുവില്‍ സന്തോഷമായി.
ഒരു നല്ല മനുഷ്യനെ കുറിച്ച് പറഞ്ഞതില്‍..

എന്റെ വക ഒരു കൂപ്പുകൈ കൂടി അദ്ദേഹത്തിനു

Pramod said...
This comment has been removed by the author.
Pramod said...

Ikkaaa


Good one... Keep Going!!!

തോന്ന്യാസി said...

ഒരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ ആ നല്ല മനുഷ്യന് വേണ്ടി ആയിരക്കണക്കായ മനസ്സുകള്‍ പ്രാര്‍ത്ഥിക്കും,

കൂട്ടത്തില്‍ ഞാനും, നജീമിക്കാ നന്ദി ഈ പോസ്റ്റിന്

സൂര്യോദയം said...

നൂറാമത്തെ പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍.. ഒപ്പം, നല്ല മനസ്സുകള്‍ സജീവസാന്നിദ്ധ്യമായി നിലനില്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷവും...

കിനാവ് said...

നൂറാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍. വലിയൊരു പുണ്യം ചെയ്ത ആ മനുഷ്യന് കൂപ്പുകൈ.

(copy paste):)

മഴത്തുള്ളി said...

നജീം,

ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രീ എബ്രാഹം കാണിച്ച സന്മനസ്സ് എല്ലാവര്‍ക്കും ഒരു പാഠമാവേണ്ടതാണ്.

ഇത് ഇവിടെ എല്ലാവര്‍ക്കുമായി നൂറാമത്തെ പോസ്റ്റായി ഇട്ട നജീമിനും വളരെ നന്ദി.

വല്യമ്മായി said...

ആശംസകള്‍

നന്മ മരിക്കാതെ സൂക്ഷിക്കുന്ന മഹാതമ്മാക്കള്‍ക്ക് അഭിവാദ്യങ്ങള്‍

ആഗ്നേയ said...

നൂറാം നിറവിന് ആശംസകള്‍ നജീം
ആ നല്ല മനസ്സിനെ പരിചയപ്പെട്ടതില്‍ സന്തോഷം.ഒപ്പം വല്ലാത്ത ആശ്വാസവും..

സാബു പ്രയാര്‍ said...
This comment has been removed by the author.
സാബു പ്രയാര്‍ said...

നന്മ മരിച്ചിട്ടില്ലാത്ത കുറെ മനുഷ്യര്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു എന്ന സത്യം ഈ ചെറിയ മനുഷ്യന്‍ അല്ല വലിയ മനുഷ്യന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു...

പോസ്റ്റിനും, താങ്കള്‍ക്കും നന്ദി

നൂറല്ല നൂറായിരം പോസ്റ്റുകള്‍ താങ്കളിലൂടെ പിറക്കട്ടെ

ചന്തു said...

ഇങ്ങിനെ ആരെങ്കിലുമൊക്കെയാവാം മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്നത്‌

കുട്ടിച്ചാത്തന്‍ said...

ഈ വിവരം മുന്‍പേ വായിച്ചിരുന്നു സിമില്‍ നിരപരാധിയാണെന്ന് ഇപ്പോഴറിഞ്ഞു. പോസ്റ്റിനും താങ്കള്‍‍ക്കും നന്ദി.

100ആം പോസ്റ്റിനാശംസകളും

മാണിക്യം said...

ഏ.ആര്‍‌.നജിം,
അഭിനന്ദനങ്ങള്‍!

‘പാഠഭേദത്തിന്റെ നൂറാമത്തെ പോസ്റ്റ്!’
ഒരു സദ്പ്രവര്ത്തി വിളിച്ചോതുന്നതായതില്‍
നജിമിന്‍ അങ്ങേഅറ്റം അഭിമാനിക്കാം.
ഹൃദയഗമമായ ആശംസകള്‍ !

‘പഴയൊരു മന്ത്രം സ്‌മരിക്കാം...
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം ...
ഹാ സഫലമീ യാത്ര!... ..

ശ്രീ കെ.ജെ.എബ്രഹാം സഫലമീ യാത്ര...’
അഭിവാദനങ്ങള്‍.!

നിലാവര്‍ നിസ said...

ടി വിയില്‍ കണ്ടിരുന്നു സിമിലിന്റെ വാര്‍ത്ത.. എല്ലാം നന്നായി വന്നല്ലോ.. ആ നല്ല മനുഷ്യന് നല്ലതു മാത്രം വരട്ടേ..

പ്ലാറ്റിനം ആശംസകള്‍..

ജിസോ said...

നൂറാം പോസ്റ്റിനു ആശംസകള്‍ !

നല്ല ഒരു മനുഷ്യസ്നേഹിയെ പരിചയപ്പെടുത്തിയതിനു ഒട്ടേറെ നന്ദി !

ശ്രീ കെ.ജെ.എബ്രഹമിനു ഒരായിരം അഭിവാദ്യങ്ങളും പ്രാര്‍ത്നകളും !

കൊച്ചുത്രേസ്യ said...

എല്ലാ ആശംസകളും..

മലബാറി said...

നജീം,
നന്മകള്‍ നേരുന്നു...
നല്ല മനസിനുടമയെയും അത് പരിചയപ്പെടുത്തിയ നജീമിനും.

rajesh said...

ആ നല്ല മനുഷ്യന്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു ജീവന്‍ രക്ഷപ്പെട്ടു.

ഗള്‍ഫില്‍ എല്ലാം കൂടി എത്ര മലയാളികള്‍ കാണും എന്നെനിക്കറിഞ്ഞുകൂട - ഒരു 2- 3 ലക്ഷം ?

അവരില്‍ ഓരോരുത്തരും ചിന്തിക്കേണ്ടത്‌ ഇതാണ്‌- ദൈവത്തിന്റെ കാരുണ്യത്താല്‍ അതു ഞാനല്ല.പക്ഷേ ഒരു ദിവസം എനിക്കും അതു സംഭവിച്ചുകൂടാതെയില്ല.

എല്ലാരും കൂടി ചെറിയ ഒരു പിരിവ്‌ എടുക്കുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിക്കുകയെങ്കിലും ചെയ്തുകാണുമെന്ന് നമുക്ക്‌ ആശിക്കാം .ഭാവിയില്‍ ഇതുപോലെ ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടു എന്നു വരും


അതോ എല്ലാത്തവണയും Mr. abraham തന്നെ വരണോ?

നാടന്‍ said...

ആ നല്ല മനുഷ്യന്റെ നല്ല മനസ്സിന്‌ കൂപ്പുകൈ. പിന്നെ അഭിനന്ദനങ്ങള്‍, നജീമിന്‌ ....

സുല്‍ |Sul said...

nurinte nuurunuuraasamsakal
-sul

ഇളംതെന്നല്‍.... said...

നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ആശംസകള്‍...
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ....

ഉപാസന | Upasana said...

നജീം ഭയിയുടേയും നല്ല മനസാണ് കേട്ടോ..!
നന്നായി ഈ നൂറടിക്കല്‍ വ്യത്യസ്തമായി.
:-)
ഉപാസന

purakkadan said...

നജീമിക്ക നൂറാമത്തെ പോസ്റ്റ്‌ അവസരോചിതമായി.. ഒപ്പം ഒരു സുമനസ്സിനെ പരിചയപ്പെടൂത്താനുമായി... നാട്ടില്‍ ഇടക്കു വിളിച്ചപ്പോള്‍ സിമിലിണ്റ്റെ കാര്യം അറിഞ്ഞിരുന്നു, സിമിലിണ്റ്റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു... നജീമിക്കയുടെ തൂലികയില്‍ നിന്നും ഇനിയും നൂറു നൂറു പൂക്കള്‍ വിരിയട്ടെയെന്നും....

മിനീസ് said...

നിറയെ ആശംസകളും പരിചയപ്പെടുത്തിയതിന് വളരെ സന്തോഷവും.

Roshan said...

നജീമിക്ക,
പോസ്റ്റ് നന്നായി
ആ വല്യ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ!

പക്ഷേ ഇക്കാ..ഇന്നത്തെ ടി.വ്വി വാ‍റ്ത്തയില്‍ കണ്ടിരുന്നു, മരിച്ച ആളിന്റെ ബന്ധുക്കള്‍ ആ തുക 20 ലക്ഷമാക്കി ഉയര്‍ത്തിയെന്നു.
മരണപ്പെട്ടു പോയതിന്റെ വേദന അല്ല..
നനഞ്ഞിടം ഇപ്പോള്‍ കുഴിക്കുകയാണ്‍

സിമിലിനു വേണ്ടി നമുക്കു പ്രാര്‍ത്ധിക്കാം

Meenakshi said...

പണം ഇതുപോലെ നല്ലകാര്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുമ്പോഴാണ്‌ അതിണ്റ്റെ മൂല്യം കൂടുന്നത്‌.
ആ നല്ല മനുഷ്യനെ പരിചയപ്പെടുത്തിയ നജീമിന്‌ എല്ല ആശംസകളും നേരുന്നു

നൂറാമത്തെ പോസ്റ്റ്‌ എല്ലാം കൊണ്ടും നന്നായി.
ഇനിയും നൂറായിരം പോസ്റ്റുകള്‍ നല്‍കി ബൂലോകത്തെ സമ്പന്നമാക്കൂ

Jane Joseph said...

ഇനിയും വറ്റാത്ത നന്മയുടെ നീരുറവ....നജീമിനും ആ നല്ല മനുഷ്യനും നന്മകള്‍ നേരുന്നു.

Manu said...

Dear Najeem, Your 100th post is worth . It's an inspiration to pull life's cart on this desert. Thanks for introducing this great man. God bless him.

ഫോട്ടോഗ്രാഫര്‍::FG said...

നജീം നൂറാമത്തെ പോസ്റ്റിനിരുനൂറ് അഭിനനന്ദനങ്ങള്‍!
ഒപ്പം ഒരു നല്ല മനസ്സിനെ പരിചയപ്പെടുത്തിയതിനു ആയിരം നന്ദി!

ദേവതീര്‍ത്ഥ said...

നജീം
നന്മയുടെ വെള്ളിരേഖകള്‍ ആയിരം സങ്കല്പസൃഷ്ടികളെക്കാള്‍ അമൂല്യമാണ്
നന്ദി നജീംക നമ്മള്‍ മനുഷ്യരാണെന്ന ഓര്‍മ്മപ്പെടുത്തലിന്,ആ വലിയ മനസ്സിനു മുന്നില്‍ ശിരസ്സുയരുന്നില്ല,ഒരിക്കലും

ഗീതാഗീതികള്‍ said...

ശ്രീ. കെ. ജെ. എബ്രഹാമിന്റെ ആ വലിയ മനസ്സിനുമുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.

ഈ സദ് വൃത്താന്തം ബൂലോകരേയും, മാലോകരേയും അറിയിച്ച നജീമിനും പ്രണാമം.

ഈ വാര്‍ത്ത സുമനസ്സുകള്‍ക്ക് തീര്‍ച്ചയായും പ്രചോദനമേകും.

Priya said...

കെ.ജെ.എബ്രഹാമിനെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ധേഹം ചെയ്തത് വളരെ വലിയൊരു നന്മ ആണ്. സലിമിന് എത്രയും പെട്ടെന്ന് മോചനം ഉണ്ടാവട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.

ഇക്കാ, ഇങ്ങനെ ഒരു നല്ല കാര്യം ഞങ്ങളോട് പങ്കു വച്ച, ഈ ലോകത്തിന്റെ നന്മകളെ കാണിച്ചു തന്ന ഇക്കാക്ക് നന്ദി. നൂറാമത് പോസ്റ്റിനു അഭിനന്ദനങ്ങള്.

അഗ്രജന്‍ said...

നജീം, നൂറാം പോസ്റ്റിന് ആശംസകള്‍...

ഉള്ളടക്കം നൂറാമത് പോസ്റ്റിനെ മഹത്തരമാക്കി...

ഹരിശ്രീ said...

ശ്രീ എബ്രഹാം ചെയ്തത് വളരെ നല്ല കാര്യം.
അത് ഇവിടെ അവതരിപ്പിച്ചതിനു നജീ ഭായിക്ക് നന്ദി.
നൂറാം എന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍...!

നിഷ്ക്കളങ്കന്‍ said...

നജീം,
ശ്രീ.കെ.ജെ.എബ്രഹാമിന് അഭിവാദ്യങ്ങ‌ള്‍. കാശുണ്ടെങ്കിലും കൊടുക്കാനുള്ള മ‌നസ്സ് തീരെക്കുറഞ്നിരിയ്ക്കുന്ന കാലം. അദ്ദേഹത്തിന് ന‌ന്ദി.
ന‌ജീമിന് ആയിരക്ക‌ണക്കിന് ന‌ല്ല പോസ്റ്റുക‌ള്‍ ഇടാന്‍ കഴിയ‌ട്ടെ എന്നാശംസിയ്ക്കുന്നു.

മലയാ‍ളി said...

അഭിനന്ദനങ്ങള്‍!

ഇങ്ങനെയൊരു പോസ്റ്റിലൂടെ
എബ്രഹാമിനെ പോലെ സഹജീവികളോട്
കാരുണ്യമുള്ളൊരു മനസ്സിനുടമയാണ്
നജീമെന്ന് തളിയിച്ചു...

നന്മയുടെ ഈ തിരിവെട്ടം അണയാതെ
കാത്തുകൊള്‍ക..

vinaya said...

nooramathe postinu noorayiram asamsakal.
swantham pocket nirakkan nettottamodunna manushyan ariyunnilla panam kondu inganeyum upayogamundennu.
inganeyum nalla manushyar innu bhoomiyilundennu arinjathil valare santhosham.iniyum ingane alukal undavatte ennu niranja manassode prarthikkam.
koode inganeyulla nalla alukale lokathinu munnil iniyum ethikkanum
nalla postukal cheyyanum ikkakku kazhiyatte ennum prarthikkunnu.
BEST WISHES..........

കടവന്‍ said...

വളരെ നന്നായി നജീമിക്കാ. ഇങ്ങനെയുള്ള ദൈപുത്രര്‍ നമ്മോളോടൊപ്പം ജീവിക്കുന്നു എന്നത് ഈ ഭൂമിയില്‍ കൂടുതല്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

മയൂര said...

നല്ല ഒരു മനുഷ്യസ്നേഹിയെ പരിചയപ്പെടുത്തിയതിനു നന്ദി, നൂറാം പോസ്റ്റിനു ആശംസകള്‍...

മിഴി വിളക്ക് said...

വൈകിയെത്തി ഞാനും നൂറാം പോസ്റ്റിന് അഭിനന്ദനങ്ങള്‍ നേരട്ടെ..മാത്രമല്ല ഒഒരു നല്ല മനുഷ്യനു വേണ്ടി സമര്‍പ്പിച്ചതില്‍ സന്തോഷം..

P.R said...

നന്നായി, ഇത് പോസ്റ്റാക്കിയത്..
നല്ല കാര്യങ്ങള്‍ ഇങ്ങന്നെ കൂടെക്കുടെ വരുന്നതു തന്നെ ഒരാശ്വാസമാണ്, അതിലുപരി പ്രചോദനമാണെന്നും തോന്നാറുണ്ട്.
ഒരുപക്ഷേ, നെഗറ്റിവിറ്റിയെ മുഴുവനായും ഇല്ലാതാക്കല്‍,എന്നതിനേക്കാളും അഭികാമ്യം പോസറ്റിവിറ്റിയുടെ അളവ് കൂട്ടുന്നതാവും.

ഏ.ആര്‍. നജീം said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി..

നാമറിയാതെയെങ്കിലും നമ്മളില്‍ ഒളിഞ്ഞ് കിടക്കുന്ന മനുഷ്വത്വത്തിന്റെ ബഹിസ്പുരണമാണല്ലോ ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അറിയാതെ ഉയരുന്ന സന്തോഷം..

റോഷന്‍ :

റോഷന്‍ പറഞ്ഞത് ശരിയാണ്, അവരുടെ വീട്ടുകാര്‍ അത് ഇരുപത് ലക്ഷമായി ഉയര്‍ത്തി. അതേക്കുറിച്ചുള്ള അഭിപ്രായം ഒന്നും പറയുന്നില്ല. പക്ഷേ ഈ സുരേഷും അവിടെ ഒരു കുടുമ്പത്തിന്റെ ഏക അത്താണിയാണെന്നാണ് അറിഞ്ഞത്. തന്നെയുമല്ല. അതില്‍ ആറ് ലക്ഷം രൂപ ആന്ധ്ര ഗവണ്‍‌മെന്റ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. കൂടാതെ രണ്ട് ലക്ഷം രൂപ വീതം കുവൈത്തില്‍ തന്നെയുള്ള രണ്ട് വിശാല മനസ്കാര്‍ കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

സിമില്‍ എന്ന വ്യക്തിയെ കുറിച്ചറിയില്ലെങ്കിലും സംഭവിച്ചത് സംഭവിച്ചു. സിമില്‍ എത്രയും പെട്ടെന്ന് ജയില്‍ മോചിതനായി തിരിച്ചെത്തെട്ടേ എന്ന് പ്രാര്‍ത്ഥിക്കാം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

very good

അപ്പു said...

നജീം, ഈ നൂറാം പോസ്റ്റ് എന്തുകൊണ്ടും തിളങ്ങി നില്‍ക്കുന്നു. ഈ നല്ലമനുഷ്യനെ, മനുഷ്യസ്നേഹിയെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. ഒപ്പം നജീമിന് ആശംസകളും.

കുഞ്ഞന്‍ said...

നജീം, നൂറാം പോസ്റ്റിന് ആശംസകള്‍ നേരുന്നു..

KG. എബ്രഹാമിനെ പ്രശംസിക്കുന്നതിനോടൊപ്പം നന്മ നിറഞ്ഞ മനസ്സുള്ളവരായിത്തീരട്ടെ എല്ലാവരും...!

നിര്‍മ്മല said...

നൂറാമത്തെ പോസ്റ്റിനു നൂറാശംസകള്‍!
ഇതേപോലെയുള്ളവര്‍ ഇനിയും ഉണ്ടാവട്ടെ!

annamma said...

62 പേരുടെ കൂടെ ഞാനും കൂടുന്നു

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നീട്ടപെട്ട കാരുണ്യത്തിന്റെ കൈകള്‍ക്ക്‌, താങ്കളുടെ നൂറമത്തെ പോസ്റ്റിനും ഒരു ബ്ലോഗ്‌ ഭാവുകങ്ങള്‍.

വള്ളിക്കുന്ന് Vallikkunnu said...

ഇങ്ങനെയും ചിലര്‍ ഉള്ളതുകൊണ്ടാവാം ഖിയാമത്ത്‌ നാള്‍ വരാത്തത്..

Sameer Rashid said...

nice post :)

peech said...

Thanks for this post! God Bless!