മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ
മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ
ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ
എന്നപരാധമൊക്കെയും പൊറുത്തീടണേ
32 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ
ലീലകള്‍ തീരുന്നില്ലേ നജീമിക്കാ...
കൃഷ്ണഗീതം നന്നായിട്ടുണ്ട്.
നന്നായിടുണ്ട്
നന്മകള്
ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ.
ഇക്കായോ ഇതൊക്കെതന്നെയാ എനിക്കും പറയാനുള്ളെ..
എതൊക്കെ എങ്ങനെ എഴുതി ഒപ്പിക്കുന്നൂ.
നന്നായിരിക്കുന്നു ഇക്കാ ആശംസകള്‍ നേരുന്നൂ.
നജീം ഭായ്,
കൃഷ്ണ ഗീതം വളരെ ഇഷ്ടമായി..
സര്‍വാപരാധങ്ങളും പൊറുക്കുവാന്‍
അപേക്ഷിക്കുന്ന വരികള്‍ കൂടുതലായി ഇഷ്ടപ്പെട്ടു
“മലരില്ലവിലില്ല നേതിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ “
എനിക്കാവരികളാണേറ്റവും ഇഷ്ടപ്പെട്ടത്.
ഈണത്തില്‍ ചൊല്ലാനാവുന്നുണ്ട്, നന്നായിരിക്കുന്നു
മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ
good najeemikka
കൊള്ളം..:)
പ്രാര്‍ത്ഥന......
വളരെ നല്ല വരികള്‍ നജീമിക്കാ...
പ്രിയ : ആദ്യ കമന്റിനുള്ള സ്പെഷ്യല്‍ താങ്ക്സേ.
നജൂസ്, സജി, ഗോപന്‍, മനോജ്, ശെഫി, നാടന്‍, പ്രയാസി, ശിവകുമാര്‍, വാത്മീകി : വന്നതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി... :)
“പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു
നീയെന്‍ കണ്ണാ....”
നല്ല വരികള്‍ .....
സത്യത്തില്‍ അതാണല്ലോ
സംഭവിക്കുന്നത് ....
എല്ലാം കണ്ണന്റെ
ലീലാവിലാസങ്ങള്‍...
നജീമേ , നന്നായി ഈ കൃഷ്ണ കാവ്യം
:)..നന്നായിട്ടുണ്ട്.
'മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ '
....നന്നായിരിയ്ക്കുന്നു.
വളരെ വളരെ മനോഹരം :)
കണ്ണന് കനിയാതിരിക്കാന് ആവില്ലല്ലോ ഇക്കാ, ഈ കരളിന്റെ പാട്ട് കേട്ടാല്.
:)
:)_:)
നജീം, ഈ കവിത വായിച്ചു ഞാന്‍ കരഞ്ഞു.
അത്രയ്ക്കുണ്ട് വരികളിലെ ഭക്തിരസം.
എന്നെ കരയിച്ചവരികള്‍....
'മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ '
‘അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ‘
ആദ്യത്തെ വരികള്‍ എന്നെ സംബന്ധിച്ചിടത്തോളവും ശരി.....
അവസാനത്തെ വരികള്‍ കൂടുതല്‍ സങ്കടപ്പെടുത്തി. കാരണം ഗുരുവായൂരപ്പന്‍ ഒരിക്കലും അനുഗ്രഹിക്കാന്‍ അണയാതിരിക്കില്ല. കുറച്ചേറെ പരീക്ഷിച്ചിട്ടേ അനുഗ്രഹിക്കുള്ളൂ എന്നേയുള്ളു.അതു കൊണ്ട്
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും...
എന്നു പാടരുതേ...
തീര്‍ച്ചയായും ഭഗവാന്‍ അനുഗ്രഹിക്കും നജീമിനെ.
‘ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം‘...
ഈ വരിയില്‍ ‘വാങ്ങിയ തീര്‍ത്ഥമെല്ലാം’ എന്നു പറയുന്നതാവും ശരി. നമ്മളങ്ങോട്ടു നീട്ടുന്നതല്ല, ഇങ്ങോട്ടു വാങ്ങുന്നതാണ് തീര്‍ത്ഥം.
ഈ കവിത ഞാനിങ്ങെടുക്കുന്നു. ഈണമിട്ട് പാടും. ഒരുപാട് നന്ദി നജിം.
കൃഷ്ണാ ..... നിനക്കിതു നന്നായി ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നു ... എവിടെയോ ഒരു ഓടക്കുഴല്� നാദം കേള്�ക്കുന്നു ...
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി ..... ആശംസകള്� നജീം ഭായ് ...
നന്നായിരിക്കുന്നു,
അനുഗ്രഹങ്ങളറിയാതെയുള്ള വിലാപത്തിന്‍ വ്യര്‍ത്ഥത കണ്‍ടാവാം കണ്ണന്‍ ചിരിക്കുന്നത്.
എച്ചില്‍ പാത്രത്തിലെ ചീരക്കറിയും,കണ്ണുനീരുപ്പും കല്ലും കലര്‍ന്ന അവലും അമൃതു പോലെ ഭക്ഷിച്ചവനെ,
പൊന്നു കൊണ്ടു വിലയ്ക്കെടുക്കാനുള്ള വ്യഗ്രത കണ്ടുമാവാം.
ഇതാ യൂസഫലി കേച്ചേരി രണ്ടാമന്‍
സൂപ്പര്‍ ബാബാ...
:)
ഉപാസന
യൂസഫലിയുടെ 'സ്യമന്തകം' ഓര്‍മ്മയുണ്ടോ?
നന്‍മകള്‍ നേരുന്നു.
ഒട്ടും സംശയിക്കേണ്ട, അനുഗ്രഹിക്കാന്‍ തീര്‍ച്ചയായും വരും കണ്ണന്‍, എങ്ങിനെ വരാതിരിക്കും, ഈ വരികള്‍ വായിച്ചിട്ടൂ്?
നന്നായിട്ടുണ്ട് നജീമിക്ക. കള്ളക്കണ്ണന്‍ എവിടെ ഇതൊക്കെ കേള്‍ക്കാതെ? :)
നജീമിക്കാ,
കൃഷ്ണഗീതം വളരെ മനോഹരം !
കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ !
കണ്ണനേയും,ക്രിസ്തുവിനേയും, അള്ളായേയും എല്ലാം ഒന്നിച്ചുള്‍ക്കൊള്ളാനുള്ള മനസ്സിനെ നമിക്കട്ടെ ഞാനാദ്യം.
മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ..
നല്ല വരികള്‍..ആശംസകളോടെ..
മനോഹരം ഈ വേണുഗാനം....
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ...
സുന്ദരമായ വരികള്‍....
ആശംസകള്
വളരെ നല്ല വരികള്‍
oru erudite comment pratheekshikkaruth.. kavitha enikk ethipidikkan pattatha kombile kani aan :) pakshe.. krishnageetham vaayichappol oru comment ezhuthi idanam nn thonni.. athrakk ishtaayi.. ammammakai pidich guruvayoor karangiyath okke orma varanu :)
Post a Comment