ഇന്ന്..
നല്ല നിലാവുള്ള രാത്രി.
എന്റെയരികില്‍ എപ്പോഴും എന്റെ സന്തത സഹചാരിയായ ലാപ്‌ടോപ്പും പിന്നെ മൊബൈലും.
കട്ടിലില്‍ ചാരിയിരുന്നു മടിയിലെ ലാപ്‌ടോപ്പില്‍ ഇതെഴുതുന്നതിനിടെ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് വെറുതെ നോക്കി.. ചന്ദ്രികയുടെ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രമതി ടീച്ചറുടെ വീടും പരിസരവും കാണാന്‍ എന്ത് ചന്തം..!!
മുറ്റത്തെ നന്ത്യാര്‍വട്ടപ്പൂവുകള്‍ പൂന്തെന്നലില്‍ ചാഞ്ചാടുന്നത് വ്യക്തമായി തന്നെ കാണാം. മനസ്സിന്റെ അഗാധ തലങ്ങളെ തഴുകി സുഖമുള്ള നേര്‍ത്ത നൊമ്പരങ്ങള്‍ സമ്മാനിച്ച് അവ എന്നെ മാടിവിളിക്കുന്നത് പോലെ..
മുറ്റത്തെ ഈ നിറനിലാവിലേയ്ക്ക് വെള്ള സാരിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ടീച്ചര്‍ ഇപ്പോള്‍ ഇറങ്ങി വന്നാല്‍ ഒരു മാലാഖയാണെന്നേ തോന്നൂ..
പക്ഷേ..,
ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും കാണണമെങ്കില്‍ കണ്ണുകള്‍ക്ക് പുണ്യം വേണമല്ലോ..!
എവിടേയോ നായ്ക്കള്‍ ഓലിയിടുന്ന ശബ്ദം. അദൃശ്യ ശക്തികളെ കാണാന്‍ അവയ്ക്ക് കഴിവുണ്ടെന്നാണല്ലോ പറയപ്പെടുന്നത് ?!.
അവയുടെ കാന്തകണ്ണുകള്‍ക്ക് മുന്നില്‍ ഏതോ സഞ്ചാരപഥത്തില്‍ ഒരു പ്രേത സാന്നിദ്ധ്യമുണ്ടെന്ന മുന്നറിയിപ്പാണത്രേ ആ ഓലിയിടല്‍ !
എന്നാല്‍ ഉപഗ്രഹങ്ങള്‍ വഴി, ടവറുകള്‍ താണ്ടി മൊബൈലിലേയ്ക്കെത്തുന്ന SMS സന്ദേശങ്ങളുടേയും ഫോണ്‍ വിളികളുടേയും അദൃശ്യമായ വരവിനെ മുന്‍കൂട്ടി പിടിച്ചെടുത്ത് അറിവ് തരാനുള്ള കഴിവ് ഈ ലാപ്‌ടോപ്പിനും ഇല്ലെ ?.
മൊബൈലില്‍ എത്തുന്നതിനു മുന്‍പ് തന്നെ അത് നായ്ക്കളെ പോലെ മറ്റൊരു ശബ്ദത്തില്‍ നമ്മെ അറിയിയ്ക്കുന്നു !!
പറഞ്ഞു തീര്‍ന്നില്ല, രാവിന്റെ ഈ അന്ത്യയാമത്തില്‍ എന്റെ ലാപ്‌ടോപ്പ് എന്നെ എന്തോ പറഞ്ഞറിയിക്കുന്നു ! . നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മൊബൈല്‍ ഒരു കുഞ്ഞു കൊഞ്ചലോടെ ഉണര്‍ന്നു കണ്ണു തുറന്നു. സ്ക്രീനിലെ നീലവെളിച്ചത്തില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു !. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെയാണ് ഞാനത് കണ്ടത് !?.
"പൂവുകള്‍ക്ക് പുണ്ണ്യകാലം"
ചന്ദ്രമതി ടീച്ചറുടെ എസ്. എം. എസ് !?.
സുഹൃത്തേ..,
ക്ഷമിക്കുക, SMS- ന്റെ ബാക്കിയുള്ളത് കൂടി ഞാനൊന്ന് വായിച്ചോട്ടെ എന്നിട്ട് എല്ലാം പറയാം ട്ടോ..
Subscribe to:
Post Comments (Atom)
25 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
"ക്ഷമിക്കുക, SMS- ന്റെ ബാക്കിയുള്ളത് കൂടി ഞാനൊന്ന് വായിച്ചോട്ടെ എന്നിട്ട് എല്ലാം പറയാം ട്ടോ...."
ഇത്രേയുള്ളൂ.. കഥ തീര്‍ന്നു..
നജീമിക്കാ...
രാവിലെ തന്നെ ഞങ്ങളെ പറ്റിയ്ക്കാനിറങ്ങിയിരിക്യാണോ?
ആ smsന്റെ ബാക്കി എന്താണോ?
പൂവുകള്‍ക്കു പുണ്യകാലം... എന്നു തുടങ്ങുന്ന മലയാള ഗാനത്തിന്റെ mp3 ഉണ്ടോ ഇക്കാ എന്നല്ലേ? എനിയ്ക്കറിയാം...
അതു ശരി. വളാരെ പ്രതീക്ഷയോടെ വായിച്ചു വന്നിട്ട്???
ഈ ചന്ദ്രമതി ടീച്ചര്‍ ആരാ എന്നെങ്കിലും പറ.
Poovukalil ninnu SMS ileekulla oru kuthichu chattam... chandrika charchithamaay raavil chandramathi teacherude chandamulla SMS... utan thanne baaki ariyikkanam :)
ആ SMS- ന്റെ ബാക്കിയില്‍
എന്തോ ഉണ്ടല്ലൊ
അല്ല്ലങ്കില്ല് പിന്നെ
എല്ലാം പറയാം ട്ടോ....
എന്നു പറഞ്ഞയാള്‍
‘ഇത്രേയുള്ളൂ.....’
എന്നൊരു മനം മാറ്റം..???
"പൂവുകള്‍ക്ക് പുണ്ണ്യകാലം"
നജീമിനു കഷ്ടകാലം..
പാവം ഇക്ക..;)
എഴുതിയിടത്തോളം ഭംഗിയായി.
ബാകി കൂടി... :)
ഉപാസന
കണ്ട ടീച്ചറമാരേയും വായും നോക്കിയിരിയ്ക്കാതെ പൊയിക്കിടന്നൊറങ്ങ് നജീമേ :)
മേയ്മാസമായിട്ടില്ല ഇതുവരെ ;)
ക്ഷമിച്ചു. ചന്ദ്രമതിടീച്ചറോ? എങ്കില്‍, എന്തോ കഥയുണ്ട്! കാത്തിരിക്കും......
വെറുതെ മോഹിപ്പിച്ചിട്ടു്, ഒന്നൂല്യാന്നു്, അല്ലേ?, കൊള്ളാം.
ആളുകൊള്ളാല്ലൊ ഇഷ്ടാ നിങ്ങള്‍..?
വെറുതെ മോഹനവാഗ്ദാനം ഒന്നും തരാതിരുന്നത് കൊള്ളാം.
എന്നാ പിന്നെ ന്റെ ബാക്കി എപ്പോ പറയും.. ആരാ ഈ പെരുമാറ്റി ഇട്ടെക്കുന്ന കക്ഷി..?:)
നല്ല രസമുണ്ട് മാഷേ അവതരണം
ശ്രീ : പതിവ് പോലെ ആദ്യ കമന്റിന് ഒരു സ്പെഷ്യല്‍ താങ്ക്സ് ട്ടോ.. ഓഹോ അപ്പൊ ഈ ചന്ദ്രമതി ടീച്ചറ് ആളുകൊള്ളാലോ അങ്ങ് ബാങ്ക്ലൂരുക്കും sms അയച്ചു അല്ലെ.... ങൂം :)
വാല്‍മീകീ : അതൊരു ബല്ല്യ മുട്ടന്‍ രഹസ്യമാണ് ( കുടുമ്പ കലഹമുണ്ടാക്കാനുള്ള പ്ലാന്‍ ആണ് അല്ലെ )
നരേന്‍ : ബാക്കി ഒന്നും ഇല്ലാ ശ്രീ പറഞ്ഞത് പോലെ ടീച്ചര്‍ ആ പാട്ടിന്റെ MP3 ഉണ്ടോ എന്ന് ചോദിക്കാനാണ് sms അയച്ചത് പിന്നെ ആ ശ്രീയ്ക്കും ബാങ്ക്ലൂരുക്ക് ടീച്ചര്‍ ഒരു sms അയച്ചു പിറ്റേന്ന് തന്നെ ശ്രീ ഫെഡെക്സില്‍ അയച്ചു കൊടുത്തു . യഹീ വാര്‍ത്താഹ: ( അത്രേയുള്ളൂന്ന് ) :)
മാണിക്ക്യം : ഒക്കെ പറയണം എന്നുണ്ടെന്നെ പക്ഷേ പ്രശ്നം എന്താന്നു വച്ചാ. എന്റെ നല്ല പാതി ചോറും കറിയും ഒക്കെ വച്ചു കഴിഞ്ഞുള്ള ഫ്രീ ടൈം അവളുടെ എവര്‍ടൈം ഫേവറേറ്റ് ബ്ലോഗായ "പാഠഭേദം" തുറന്ന് നോക്കാന്‍ ചാന്‍സ് ഉള്ളത് കൊണ്ടാ.. ഒന്ന് ഷമീര് :)
പ്രയാസീ : ഹോ നിനക്കെങ്കിലും അല്പം സ്‌നേഹം എന്നോട് ഉണ്ടായല്ലോടാ മോനേ.. നീയാണെന്റെ സ്വന്തം അനിയന്‍ ഉമ്മാ :)
നിഷ്ക്കളങ്കാ : സത്യായിട്ടും ടീച്ചറെ നോക്കാനല്ല ഉറക്കമൊഴിച്ചിരുന്നത് .. ബ്ലോഗ് വായിക്കാനിരുന്നതാ.. എന്ത് ചെയ്യാം മനസ്സ് അങ്ങ് കാട് കയറും എന്നും ഞാനറിഞ്ഞില്ല :)
ജ്യോനവന്‍ : ഇല്ല സത്യായിട്ടും അത്രേയുള്ളൂ... :)
എഴുത്തുകാരീ : താങ്ക്യൂട്ടോ :)
സജീ : അയ്യോ.. നിന്നാണെ, എന്നാണെ, ഇന്ത്യം പ്രസിഡന്റ് ആണെ സത്യം അത് ശരിക്കും ചന്ദ്രമതി ടീച്ചര്‍ തന്നെയായിരുന്നു :)
അനൂപേ : താങ്ക്യൂട്ടോ... ഇടക്കിടെ ഇവിടെ ഒക്കെ ഒന്ന് വന്ന് പോകണം ട്ടൊ.. :)
ഇപ്പഴാ കണ്ടതു്. ഇന്നലെ ഞാനും കണ്ടു ചന്ദ്രമതിറ്റീച്ചറെ. പാലമരച്ചുവട്ടില്‍.പിന്നെ കുറച്ചുകഴിഞ്ഞു് smsഉം കിട്ടി.
“ഏഴിലം പാലപൂത്തൂ..പൂമരങ്ങള്‍...”
ഇത്തറേ ഒള്ളൂ.
ഹ ഹ ഹ
ഇക്കാ... രാവിലെ തന്നെ വട്ടാക്കിലോ. :D ഇങ്ങനെ ഇങ്ങനെ ടെന്ഷന് അടിച്ച് ക്ലൈമാക്സ് നോക്കിരുന്നപ്പോള് , അതാ "വാഷിംഗ് പൌഡര് നിര്മ വാഷിംഗ് പൌഡര് നിര്മ " ബ്രേക്ക് പോലൊരു ട്വിസ്റ്റ്. ച്ചേ, ഇക്കയെ വെളുത്ത ജുബ്ബയിലും മുണ്ടിലും കാണേണ്ടി വരുമോന്നോര്തിരുന്നതാ. വെറുതെ ആശിപ്പിച്ചു :p
:) അടിപൊളി (ന്നാലും ആ SMS ഞങ്ങക്കൊന്നു ഫോര്_വേടിക്കേ. നോക്കട്ടെ )
പൂവുകള്‍ക്കു പുണ്യകാലം... ചന്ദ്രമതിടീച്ചര്‍...
എട്ടാം ക്ലാസില്‍ കണക്കു പഠിപ്പിച്ച ചുരുണ്ട മുടിയുള്ള ടീച്ചറാണോ...ആണെങ്കില്‍ ആ മൊബൈല്‍ നംബര്‍ ഒന്നു തരണെ...
കൊള്ളാം... നന്മകള്‍ നേരുന്നു
"ചന്ദ്രികയുടെ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രമതി ടീച്ചറുടെ വീടും പരിസരവും കാണാന്‍ എന്ത് ചന്തം..!!"
അതു ശരി. 'ച' കാരം കൊള്ളാം
so nice....
ente ponnikka aa sms il enthayirunnu vayichittu
veruthe mohippichuutto aasichathokke veruthe aayallo
kollam midukkan
ഹരിത് : ഡോണ്‍ടൂ..ഡോണ്‍ടൂ.... :)
പ്രിയ : അതിനെക്കാള്‍ ഞാനും കൊതിച്ചിരുന്നതാ പ്രിയ , എന്തു ചെയ്യാം എല്ലാം വിധി :(
SV : അയ്യൊ ആ ചന്ദ്രമതി ടീച്ചറല്ല ഈ ചന്ദ്രമതി ടീച്ചര്‍, ആ ചന്ദ്രമതി ടീച്ചര്‍ വേറേ ഈ ചന്ദ്രമതി ടീച്ചര്‍ വേറേ :)
ശ്രീവല്ലഭന്‍ : താങ്ക്യൂ, താങ്ക്യൂ :)
ശിവകുമാര്‍ : നന്ദീട്ടോ :)
വിനയാ : എന്റെ പൊന്നു വിനയാ ഞാനെന്ത് ചെയ്യാനാ. എന്നെ ടീച്ചറും പറ്റിച്ചതല്ലേ :)
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും പിന്നെ വായിച്ചു പോയവര്‍ക്കും നന്ദി
ആള്‍ക്കാരെ ഇങ്ങനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തരുത് പ്രിയ നജീം . ഞങ്ങളും കൂടെ അറിയട്ടെ എന്തായിരുന്നു ആ എസ് .എം.എസ്.
കാത്തിരിക്കുന്നു
മാഷേ,
ചുമ്മാ പറ്റിക്കാന്‍ ഇറങ്ങിയിരിയ്കാ അല്ലേ?...
ഇങ്ങനെ നിരാശപ്പെടുത്തരുത് കേട്ടോ?
ഈ നജീമിക്ക ആളത്ര ശരിയല്ലന്നു തോന്നുണൂ...
പണ്ടൊരു ഹൃദയരാധ, ഇപ്പോഴിതാ ഒരു ചന്ദ്രമതി ടീച്ചര്‍!
(ബീവി അടുത്തേയ്ക്കു വരുന്നുണ്ടെങ്കില്‍ വേഗം പേജു മാറ്റിക്കോളൂ.....)
പിന്നെ...
‘മുറ്റത്തെ ഈ നിറനിലാവിലേയ്ക്ക് വെള്ള സാരിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ടീച്ചര്‍ ഇപ്പോള്‍ ഇറങ്ങി വന്നാല്‍ ഒരു മാലാഖയാണെന്നേ തോന്നൂ...’
മറ്റൊന്നുകൂടി തോന്നാനുള്ള ചാന്‍സുണ്ട് നജീമേ...
അറിയില്ലേ?
വെള്ളസാരിയും അഴിച്ചിട്ട നീണ്ട തലമുടിയും....
‘ചുണ്ണാമ്പുണ്ടോ നജീം, ഒന്നു മുറുക്കാനാ...ഹി ഹി ....’
ഹെന്റമ്മോ! രാമ രാമ രാമ....
prasnam gurutharam aayikondirikkunnu.... ini nattil ninnum akannu nikkunna oro divasavum chandramathi teacherum indumukhiyum ellam swapnathil varum... eeswaro rakshathu.....
ഈ ചന്ദ്രമതി ടീച്ചര്‍ ആലപ്പുഴ ഉള്ളതാ.. എനിക്കറിയാം... അല്ല നജീമിക്ക ടീച്ചര്‍ക്കിപ്പോ സെല്‍ഫോണ്‍ ഒക്കെ ആയാ...:D :D
Post a Comment