ഒരു പിറന്നാള്‍ ദിനം കൂടി

on Sunday, December 30, 2007നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസമ്പര്‍ 31 വൈകുന്നേരം എട്ട് മണി.

ഒട്ടും ഉപേക്ഷിക്കാനാവാത്തത് കൊണ്ട് സംബന്ധിക്കേണ്ടി വന്ന ഒരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് കൊണ്ട് ഇരിക്കുമ്പോഴായിരുന്നു മൊബൈലില്‍ ബാപ്പയുടെ വിളി..

" മോനേ അവള്‍ക്ക് വേദന തോന്നിത്തുടങ്ങിയത് കൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ്. നീ ആശുപത്രിയിലോട്ട് വാ.."

അടുത്തുണ്ടായിരുന്നവരോട് മാത്രം പുതുവത്സരാശംസകള്‍ നേര്‍ന്ന് നേരേ ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം ആദ്യമായി ഒരച്ഛനാകുന്നതിന്റെ ത്രില്‍..

അതിനിടെയാണ് വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന സുബൈദത്തയുടെ ഒരു തമാശ കമന്റ് എന്റെ മനസ്സില്‍ ഒരു ഞെട്ടലോടെ കടന്നു പോയത്..

" മോനെ ഭര്‍ത്താക്കന്മാരുടെ മനസ്സും സ്വഭാവവും പോലിരിക്കും ഭാര്യമാരുടെ പ്രസവവും.."

ഞാനാണെങ്കില്‍ പിന്നെ പറയണ്ടല്ലോ.

പടച്ചവനേ ഞാനിങ്ങനെ ആയിപ്പോയതിന് അവളെ ഇട്ട് കഷ്ടപ്പെടുത്തല്ലേ, എന്ന് ഇതിനിടെ അല്ലാഹുനോട് മനസ്സില്‍ എന്തായാലും ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു.

പിന്നൊരിക്കല്‍ ‍ഇതേ ഇത്താത്ത പറഞ്ഞ മറ്റൊരു കമന്റ് ആയി പിന്നീട് മനസ്സില്‍.

"ഈ സമയത്ത് അവള്‍ എന്ത് ചോദിച്ചാലും സാധിച്ചു കൊടുക്കണം കേട്ടോ, ഇല്ലെങ്കില്‍ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനാ അതിന്റെ ക്ഷീണം."

അതുവരെ അവള്‍ ആവശ്യപ്പെട്ട ലിസ്റ്റുകള്‍ ഒക്കെ മനസ്സിലൂടെ ഒന്നൂടെ റീവൈന്റ് ചെയ്തു. വല്ലതും വിട്ടുപോയോ എന്നറിയണമല്ലോ. എന്തായാലും അങ്ങിനെ ഒന്നും ഓര്‍മ്മ വരുന്നില്ല ഭാഗ്യം.

അങ്ങിനെ ആശുപത്രിയില്‍ എത്തി. അവിടേയും താത്തയുടെ കമന്റ് ..

"നീയെന്താടാ മോനേ ഇങ്ങനെ..? അകത്തോട്ട് കൊണ്ട് പോയ അവള്‍ക്ക് പോലും ഇല്ലായിരുന്നല്ലോ ഇത്ര ടെന്‍ഷന്‍..?"

ഇത്തയെ കൊണ്ട് ഞാന്‍ തോറ്റെങ്കിലും , ആ സമയത്ത് കുരുത്തക്കേട് വാങ്ങി വയ്ക്കണ്ടാ എന്ന് വച്ചു മാത്രം മറുപടി പറയാതെ ക്ഷമിച്ചു.

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കമ്പോള്‍ പിന്നെ ഞാനായിട്ട് എന്തിനാ എന്ന് വിചാരിച്ചിട്ടോ എന്തോ, രാത്രി 11 മണിയോടെ മോള്‍ ഞങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു.

നെസ്ലിമോള്‍ എന്ന് പേരും ഇട്ടു. ഇപ്പോള്‍ അവള്‍ സസുഖം നാട്ടില്‍.

മുന്‍ തീരുമാനപ്രകാരം നാട്ടില്‍ ലീവിന് ചെന്ന് നെസ്ലി മോളുടെ പിറന്നാള്‍ കൂടണം എന്നുണ്ടായിരുന്നു. അവസാന നിമിഷത്തിലെ ചില കാരണങ്ങള്‍ കൊണ്ട് അത് മാറ്റിവക്കേണ്ടി വന്നു.

ങാ... പിന്നെ ഞാന്‍ പറഞ്ഞു വന്നതെന്താന്ന് വച്ചാ , ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഇവിടെ എത്തിയ എല്ലാവരും ദേ, ഇഷ്ടമുള്ള കേയ്ക് പീസ് എടുത്തിട്ടേ പോകാവൂട്ടോ...


57 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ങാ... പിന്നെ ഞാന്‍ പറഞ്ഞു വന്നതെന്താന്ന് വച്ചാ , ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ ഇവിടെ എത്തിയ എല്ലാവരും ദേ, ഇഷ്ടമുള്ള കേയ്ക് പീസ് എടുത്തിട്ടേ പോകാവൂട്ടോ...

വാല്‍മീകി said...

ഞാന്‍ വന്നു.. സ്മോളൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
മൂന്നാമത്തെ കേക്ക് എടുക്കുന്നു, പോകുന്നു.
അയ്യോ...
തിരിച്ചുവരുന്നു....
നജീമിക്കായ്ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരുന്നു.
വീണ്ടും ഒരു പീസ് കേക്ക് ഏടുക്കുന്നു.
പോകുന്നു....

മാണിക്യം said...

ഹൃദയം നിറഞ്ഞ ആശംസകള്‍...!!
ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന
നെസ്ലിമോള്‍ക്ക് സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.
ഈശ്വരന്‍ സകല ഐശ്വര്യങ്ങളും
മോളുടെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസ്സും,ആരോഗ്യവും,സന്തോഷവും,
എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...

അഞ്ചല്‍ക്കാരന്‍ said...

നെസ്ലിമോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍...

നാടോടി said...

നജിം ഭായ്...,
നാലുവര്‍ഷം മുന്‍‌പുള്ള ഡിസംബര്‍ 31 വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു.
നെസ്ലിമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു
എല്ലാവര്‍ക്കും പുതുവത്സര ആശംസകളും നന്മയും നേരുന്നു.....

വക്കാരിമഷ്‌ടാ said...

ഹായ് നെസ്ലി, ഹല്ലോ നെസ്ലി

പിറന്നാള്‍ ആശംസകള്‍, പിന്നെ മോള്‍ക്കും കുടുംബത്തിനും നജീം ബാപ്പായ്ക്ക് സ്പെഷ്യലായും ഒരു പുതിയ വര്‍ഷത്തിന്റെ ആശംസകളും.

ആ കേക്കൊന്നും തിന്നണ്ട കേട്ടോ, പല്ലൊക്കെ കേടായി... എല്ലാം ബാപ്പായ്ക്ക് തന്നെ കൊടുത്തേക്ക് :)

ഗുപ്തന്‍ said...

നാലു വയസ്സീ.... എന്താ ഒരു ഗമ !!!

പിറന്നാള്‍ ആശംസകള്‍ മോളൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ കുടേം ചൂടി നിക്കണ കാണാന്‍ എന്തൊരു ശേല്!ചുന്ദരിക്കുട്ടിക്ക് പിറന്നാളാശംസകള്‍!!!

നജീമിക്ക പുതുവത്സരാശംസകള്‍

കൊച്ചുത്രേസ്യ said...

മോള്‍ക്ക്‌ എല്ലാ ആശംസകളും..

ഹരിത് said...

പിറന്നാളാശംസകള്‍.

അപ്പു said...

നജ്ജീം... മോള്‍ക്ക് പിറന്നാളാശംസകള്‍.
ഞാനാ മൂന്നാമത്തെ കേക്ക് എടുത്തു. താങ്ക്യൂ ട്ടൊ>

പിന്നെ നജീമിനും കുടുംബത്തിനും നല്ലൊരു പുതുവര്‍ഷം നേരുന്നു.

അപ്പു said...

ഹയ്യടാ..ഞാനെടുക്കാന്‍ വച്ചിരുന്നകേക്ക് വാല്‍മീകി എടുത്തൊ. എന്നാ വേറൊരെണ്ണം എടുക്കാം.

മൂര്‍ത്തി said...

നെസ്ലിമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍..ഹാപ്പി ന്യൂ ഇയര്‍....

ഏ.ആര്‍. നജീം said...

ഈ ഇന്റെര്‍‌നെറ്റ് ശൃഘലയില്‍ മുഴുവനായി എത്രയോ കോടി ബ്ലോഗുകള്‍ ഉണ്ടെന്നാണല്ലോ, പക്ഷേ ഈ ഒരുമ,സ്‌നേഹം , ഇതൊക്കെ നമ്മുടെ കൊച്ചു ബൂലോകത്തിന് മാത്രം സ്വന്തം.

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയോടെ..

വല്യമ്മായി said...

സുന്ദരിക്കുട്ടിക്ക് ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു

(കേക്ക് നാലു പീസും എടുത്തൂട്ടോ)

കുറുനരി said...

നെസ്ലി മോള്‍ക്കു ചന്തൂട്ടന്റെയും, പൊന്‍വെയിലിന്റെയും, കുറുനരിയുടെയും സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ !

അഭിലാഷങ്ങള്‍ said...

മോള്‍ക്ക് പിറന്നാളാശംസകളും
കൂടെ ഒരു ചക്കരയുമ്മയും!

മോള്‍ എന്തൊരു ഭാഗ്യവതിയാ..
ഇന്ന് പിറന്നാളാഘോഷം..!
നാളെ പുതുവത്സരാഘോഷം..!!

ഹോ! ഈ നെസ്ലിക്കുട്ടി ഇപ്പോ ബിസ്സിക്കുട്ടിയാകുമല്ലോ..
ആഘോഷിക്കൂ... മനസ്സ് നിറയെ. :-)

പിന്നെ, നജീംഭായി, ബൂലോകത്ത് ഒരുപാ‍ട് സുഹൃത്തുക്കള്‍ ഉണ്ടെന്നറിയാമായിരുന്നിട്ടും വെറും 4 കഷ്ണം കേക്ക് മാത്രം നിരത്തിവച്ചത് ശരിയാണോ ഹേ? ശരിയാണോന്ന്?

കുട്ടിച്ചാത്തന്‍ said...

നെസ്ലിമോള്‍ക്ക് പിറന്നാളാശംസകള്‍ ...

ചാത്തനേറ്: എല്ലാടൈപ്പ് കേക്ക് പീസും രണ്ടെണ്ണം വച്ചെടുക്കുന്നേ...

കുറുമാന്‍ said...

നെസ്ലീ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ഒപ്പം നജീബിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

മധുരം ഇഷ്ടമല്ല അധികം, അതിനാല്‍ കേക്കിന്റെ മുകളില്‍ കുത്തി വച്ചിരിക്കുന്ന സ്റ്റ്രോബറി ഞാന്‍ എടുത്തു :)

ശ്രീ said...

നജീമിക്കാ...
ആദ്യം നെസ്‌ലി മോള്‍‌ക്ക് ഒരു സുന്ദരമായ പിറന്നാള്‍‌ ആശംസിയ്ക്കുന്നു.

നജീമിയ്ക്കായ്ക്ക് സ്നേഹപുര്‍‌വ്വം പുതുവത്സരാശംസകളും നേരുന്നു.
:)

മിനീസ് said...

പിറന്നാള്‍ ആശംസകള്‍...
പുതുവത്സരാശംസകള്‍...
:-)

Priya said...

നെസ്ലി വാവയ്ക്ക് ഒരായിരം ചക്കരയുമ്മയും ഒരായിരം തേന്മിട്ടായിയും ഒരായിരം പൂക്കളും പിന്നെ ഒരായിരം പിറന്നാള് ആശംസകളും ഈ പ്രിയമാമിയുടെ വക.
ഉമ്മ്മ്മ്മ്മ്മ്മ

അതുല്യ said...

അയ്യൊടിയേ ചുന്തരി മണീടെ നിപ്പ് കണ്ടില്ലേ, എന്താ ഒരു പോസ് എന്റപ്പാ ആ ഉടുപ്പ്ഇന്റെ തിളക്കോം കുടേമ്മ്... ഭാഗ്യവതി.. ഓര്‍ക്കാനും ഇങ്ങനെ ഒക്കെ പോസ്റ്റിടാനുമൊക്കെയുള്ള ഒരു ഉപ്പേമ്മ്, കൊഞ്ചിയ്കാനുള്ള ഉമ്മേം. ദൈവമേ.. ഈ ചിരിയെന്നല്ലാ, ഈ ബ്ലോഗ് സുഹൃത്തുക്കളെ എല്ലാ പൊന്നോമനകളും ഇങ്ങനെ ചിരിച്ചോണ്ട് സുഖായി സ്നതോഷായി നല്ല ആരോഗ്യത്തോടേ ഇരിയ്കട്ടേ.

(അപ്പോ നജീം ഇനി അടുത്ത റ്റെന്‍ഷന്‍ എപ്പഴാ?)

മന്‍സുര്‍ said...

നെസ്ലി മോളൂ....ചുന്ദരികുട്ടിയാ ട്ടോ....

ഇക്കാക്കയുടെ പിറന്നാള്‍ ആശംസകള്‍

ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ പുതുവല്‍സരാശംസകള്‍

കേക്ക്‌ എടുത്തപ്പോല്‍ ഒരു കഷ്ണം മുറിഞ്ഞു താഴെ വീണു.. :(
ഒരു കഷണം കൂടി എടുത്തോട്ടെ..പ്ലീസ്സ്‌

നന്‍മകള്‍ നേരുന്നു

സു | Su said...

മോള്‍ക്ക് പിറന്നാളാശംസകള്‍. എന്റെ ആശംസയും, ഒരു ചക്കരയുമ്മയും മോള്‍ക്ക് കൊടുക്കണം.

കേക്ക് ഇത്രേ ഉള്ളൂ? കൊറച്ചുംകൂടെ ഇങ്ങെടുത്തോ നജീമേ പിശുക്കുകാണിക്കാതെ. ഇത് എനിക്ക് ഉപ്പ് നോക്കാന്‍ പോലുമില്ലല്ലോ.

ദേവന്‍ said...

മോള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
നജീമിനും ബൂലോഗത്തെ എല്ലാവര്‍ക്കും പുതുവത്സരാശംസകളും.

പേര്.. പേരക്ക!! said...

നെസ്സി മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!

പടിപ്പുര said...

നജീം, കുഞ്ഞുമോള്‍ക്ക് പിറന്നാളാശംസകള്‍.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നെസ്സിമോള്‍ക്ക്..ജന്മദിനാശംസകള്‍..:)

അവസാനം വന്നോണ്ട് കേക്ക് കിട്ടീലാ..

സി. കെ. ബാബു said...

നെസ്ലിമോള്‍‍ക്കു് ജന്മദിനാശംസകള്‍!

Kiranz..!! said...

ബ്യൂട്ടി,ക്യൂട്ടി..ചുന്ദരിക്കോത..! പിറന്നാളാശംസകള്‍..!

Friendz4ever said...

ഹായ് നെസ്ലി, ഹല്ലോ നെസ്ലിമോള്‍ക്ക് എന്റെ ആയിരമായിരം പിറന്നാള്‍ ആശംസകള്‍..
നെസ്ലിമോളുടെ സ്വപ്നങ്ങളോളം സുന്ദരവും സൌന്ദര്യത്തോളം ശാനീതയും നിറഞ്ഞ ഒരുകോടി ജന്മദിനാ‍ശംസകള്‍ നേരുന്നൂ.
എന്നാപ്പിന്നെ ആ കേക്ക് ആദ്യത്തേത് ഞാന്‍ എടുത്തൂ...

ഉപാസന | Upasana said...

നജീം ഭായ്
എല്ലാവര്‍ക്കും അശംസകള്‍
:)
ഉപാസന

പ്രയാസി said...

“കുഞ്ഞു വാവക്കിന്നല്ലൊ..
നല്ല നാളു പിറന്നാള്..“

മോളൂട്ടീ...ബ്ലുമ്മ..:)

പണ്ടാരടങ്ങാനക്കൊണ്ട് ഇമ്മാതിരി സമയത്തല്ലെ നെറ്റു കുഴപ്പം കാണിക്കൂ..

പഹയന്മാര്‍ ലേശം ക്രീം പോലും ബാക്കി വെച്ചിട്ടില്ല..:(

നജീമിക്കാ.. നില്‍ക്കട്ടാ പോട്ടാ..

Geetha Geethikal said...

Happy birthday to Neslimol.
Many many returns of the day!

And I'm taking all the cake pieces...

Mozhi keyman symbol is not appearing on the task bar. Some problem.

ജ്യോനവന്‍ said...

കുടചൂടി നില്‍ക്കുന്ന സുന്ദരിക്കുട്ടിക്ക്
ഒരുനൂറ് ജന്മദിനാശംസകള്‍.
എന്നാലും ഏതു കേയ്ക്കാ കഴിക്കുകാന്നൊരു കണ്‍ഫ്യൂഷന്‍.
മൊത്തത്തില്‍ കൊതിപ്പിച്ചുകളഞ്ഞു.

പൈങ്ങോടന്‍ said...

മോളൂ‍ട്ടിക്ക് പിറന്നാളാശംസകള്‍...ഒപ്പം പുതുവത്സരാശംസകളും.

നിലാവര്‍ നിസ said...

നെസ്സി മോള്‍ക്ക് ഹാപ്പി ബര്‍ത്ത് ഡേ..
കേക്ക് എടുക്കണില്യാട്ടോ.. എനിക്ക് തീരെ ഇഷ്ടമല്ലാത്തതു കൊണ്ടാണേ.. ന്നാലും പിറന്നാളിന്റെ മധുരം പങ്കു വയ്ക്കുന്നു..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നവവത്സരാശംസകള്‍.

നിഷ്ക്കളങ്കന്‍ said...

നജീം,
മോ‌ള്‍ക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസക‌ള്‍!
ദീര്‍ഘായുസ്സായിരിയ്ക്കട്ടേ. അച്ഛനെപ്പോലെ ന‌ല്ല കവിതയുമെഴുതാന്‍ കഴിയട്ടെ.
പുതുവത്സരാശംസകള്‍ !

നജീബ് said...

നെസ്ലിമോള്‍‍ക്കു ജന്മദിനാശംസകള്‍!

പുതുവത്സരാശംസകള്‍...!!

ഏ.ആര്‍. നജീം said...

എന്റെ സന്തോഷത്തില്‍ പങ്കു ചേരുകയും ആശംസകള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും സ്‌നേഹത്തോടെ നന്ദി പറഞ്ഞോട്ടെ....

:)

sreedevi Nair said...

DEAR NAJEEM..
ENTE SNEHAVUM..
KOODI...
MOLKKU...KODUKKU..
.
sreedevi

ഹരിശ്രീ said...

നെസ്ലി മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍...

ചന്ദ്രകാന്തം said...

ഒരു പുതുവര്‍‌ഷത്തിന്റെ സമ്മാനമായി പിറന്ന കുഞ്ഞുമോള്‍ക്കും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും....
നല്ലൊരു നവ വല്‍സരം നേരുന്നു.

ഏ.ആര്‍. നജീം said...

ശ്രീദേവി, ച്ന്ദ്രകാന്തം, ഹരീശ്രീ : ആശംസകള്‍ക്ക് വളരെ നന്ദി, സന്തോഷം... :)

താരാപഥം said...

മോള്‍ക്ക്‌ പിറന്നാള്‍ ആശംസയും, ആയുരാരോഗ്യസൗഖ്യവും നേരുന്നു.
-- എന്റെ ചെരിപ്പ്‌ എടുക്കാന്‍ വന്നതാ....
"എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍".
എന്റെ ചെരിപ്പ്‌ ഇവിടെ മറന്നു വെച്ചിട്ട്‌ പോവുകയാണ്‌. ചെരിപ്പെടുക്കാന്‍ വീണ്ടും വരും. കേക്ക്‌ അത്രയ്ക്ക്‌ ഇഷ്ടായി.

ഉഗാണ്ട രണ്ടാമന്‍ said...

നെസ്ലിമോള്‍‍ക്കു ജന്മദിനാശംസകള്‍!

പുതുവത്സരാശംസകള്‍...നജിം ഭായ്...!!!

ഏ.ആര്‍. നജീം said...

താരാപഥം, ഉഗാണ്ട രണ്ടാമന്‍: ഇവിടെ എത്തിയതിനും ഈ സന്തോഷത്തില്‍ പങ്കുകൊണ്ടതിനും ഒരായിരം നന്ദി..

മിലേഷ്.. said...

നജീമിക്കാ,കേക്കിനു നല്ല മധുരം...ഒപ്പം സ്നേഹത്തിന്റെ ഒരു തലോടല്‍ സുഖവും..

നെസ്ലിമോള്‍ക്കെന്റെയും സ്നേഹാശംസകള്‍...

പിന്നെ ചെലവുചെയ്ത്ത് ഈ കേക്കിലൊതുക്കരുതേ..

മലബാറി said...

Najeem

belated B'Day wishes for ur kid.
wishes u to catch her at the soon.

sunesh

manushyasnehi said...

മോളുക്കുട്ടീടെ പിറന്നാളാണെന്ന് എന്നോടു പറഞ്ഞില്ലാട്ടോ..പിണക്കമുണ്ട്, കേട്ടോ..എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരു നല്ല ദിവസമാണല്ലോ..തമസിച്ചാണെങ്കിലും മോളൂട്ടിക്ക് ഈ ആന്റീടെ വക ഒരു ചക്കരയുമ്മയും പ്രാര്‍ത്ഥനകളും...

ഏ.ആര്‍. നജീം said...

മിലേഷ്, മലബാറി, ബിജേഷ് : വന്നതിനും സന്തൊഷത്തില്‍ പങ്കു ചേര്‍ന്നതിനും വളരെ നന്ദിട്ടോ...

നിര്‍മ്മല said...

കുറച്ചു വൈകിപ്പോയെങ്കിലും കേക്കു നന്നായിരുന്നു. മോള്‍ക്ക് പിറന്നാളാശംസകള്‍. എല്ലാവര്‍ക്കുമായി നവവത്സരാശംസകള്‍!!

ഏ.ആര്‍. നജീം said...

നിര്‍മ്മലാജീ :ഇവിടെ വന്നതില്‍ വളരെ സന്തോഷം... വൈകിയെങ്കിലും തിരിച്ചും പുതുവത്സരാശംസകള്‍ നേരുന്നു....

അഗ്രജന്‍ said...

പതിനാറ് ദിവസം... അത്രയ്ക്കൊന്നും വൈകീട്ടില്ലാല്ലേ :)

ഇത് കാണാന്‍ ഒത്തിരി വൈകി... നെസ്ലിമോള്‍ക്ക് ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ... :)

മോളെ അള്ളാഹു സര്‍വ്വ ഐശ്വര്യങ്ങളും നന്മകളും എന്നും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

സുല്‍ |Sul said...

നെസ്ലിമോള്‍ക്ക് ആശംസകള്‍. ഒരുമാസം കഴിഞ്ഞാണോ ആശംസയെന്നൊന്നും ചോദിക്കരുത്. ഇപ്പോള്‍ ഇവിടെ സമയം ഡിസം 30 രാത്രി 11 മണി. മതിയൊ?

-സുല്‍