നിനക്കായ്....

on Sunday, November 11, 2007



ഒരു മഴനിലാവ് വിരിയിച്ചു നീ
ഒരു മഴ‌വില്ലായ് തെളിഞ്ഞു നീ
ഒരു പൂവായ് വിടര്‍ന്നു നീ
ഒരു സ്‌നേഹമായ് പടര്‍‌ന്നു നീ
ഒരു സോദരിയായ് എന്നിലലിഞ്ഞു നീ
നന്ദിയോതുവാന്‍ വാക്കുകളില്ലിനി
എന്നില്‍ ചൊരിയുന്നൊരീമഴ തുള്ളികള്‍ക്ക്


ഈ പ്രവാസ ഭൂമിയിലെ
മനം ചുടുന്ന മരുഭൂവില്‍
ആശ്വാസത്തില്‍ ജലകണമായ് നീ
അലിയുന്നു നിത്യവും
സാന്ത്വനമായ്, അനുഭൂതിയായ്


സോദരനായ് നിന്നില്‍ നിറയട്ടെ
നിന്നിലെ ഈ വിരുന്നുകാരന്‍ ഞാന്‍

26 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

സോദരനായ് നിന്നില്‍ നിറയട്ടെ
നിന്നിലെ ഈ വിരുന്നുകാരന്‍ ഞാന്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അതി ശൈത്യമാം ഈ സുപ്രഭാതത്തില്‍
എന്റെ ജാലകം തുറന്ന് വന്ന നിന്റെ വരികള്‍

ഉള്ളം നിറക്കുന്നു,
മരുഭൂവിലെ ഓര്‍മ്മകള്‍ നിറക്കുന്നു.

നജീം ഭായ്. അഭിനന്ദനങ്ങള്‍, ഈ കൊച്ചു കവിതക്ക്

Sherlock said...

നജീമിക്കാ...നന്നായിരിക്കുന്നു..മരുഭൂമിയിലെ മഴ..:)

നിര്‍മ്മല said...

ബാലാരിഷ്ടയൊക്കെ മാറി ബ്ലോഗു നല്ല തട്ടുപൊളിപ്പനായല്ലൊ :)
ഋജുവായ വരികള്‍, ഇനിയും എഴുതുക.

asdfasdf asfdasdf said...

ഈ പ്രവാസ ഭൂമിയിലെ
മനം ചുടുന്ന മരുഭൂവില്‍
ആശ്വാസത്തില്‍ ജലകണമായ് നീ
അലിയുന്നു നിത്യവും
സാന്ത്വനമായ്, അനുഭൂതിയായ് ..

നല്ല വരികള്‍

പ്രിയ said...

:) Thank you my dear ikka ...

Thanks for this words and thanks for this love and thanks for everything :)

മെലോഡിയസ് said...

നജീംക്കാ നന്നായിട്ടുണ്ട് ഈ വരികള്‍. നന്നായി ഇഷ്ട്ടപ്പെട്ടു.

സഹയാത്രികന്‍ said...

സോദരനായ് നിന്നില്‍ നിറയട്ടെ
നിന്നിലെ ഈ വിരുന്നുകാരന്‍ ഞാന്‍


ഇക്കാ .... :)

ഓ:ടോ: മേലോഡിയസ് ഭായ്... ഇങ്ങെത്തിയോ...?

ശ്രീഹരി::Sreehari said...

ചുമ്മാതെ കേണും ചിരിച്ചും നിര്‍ത്താതെ പിറുപിറുക്കുന്ന മഴ..... മരുഭൂമിയില്‍ ആവുംബോള്‍ കൂടുതല്‍ ഹൃദ്യം

മന്‍സുര്‍ said...

നജീം ഭായ്‌...

നീറുറവ തേടിയുള്ള യാത്ര
അക്കരെ പച്ചയുണ്ടെന്ന പ്രതീക്ഷയില്‍
നടന്നിടുന്നു ഞാന്‍ ഏറെ ദൂരം മുന്നോട്ട്‌
ലക്ഷ്യമകലെയാണെന്നറിഞ്ഞിട്ടും
എന്‍ ലക്ഷ്യത്തിലെത്തീടാന്‍
നോവുമെന്‍ മെയ്യും മറന്നു ഞാന്‍ നടകുന്നു വീണ്ടും
ഒരു വേനലിലെ മഴക്കായ്‌

അതിമനോഹരമായിരിക്കുന്നീ പ്രവാസമഴ

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

ഉപാസന || Upasana said...

jahEsh bhaai paranjathe thanne njanumm parayunnu
:)
upaasana

ഹരിശ്രീ said...

നജീം ഭായ്

മനോഹരമായ വരികള്‍...
ആശംസകളോടെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ സഹോദരന്‌ അഭിനന്ദനങ്ങള്‍

പ്രയാസി said...

നജീംഭായ്..
നിനക്കായ്..നല്ല വരികള്‍..
സ്വാഗതം എന്നും എപ്പോഴും..:)

ഗീത said...

സ്നേഹമഴത്തുള്ളികള്‍ പൊഴിച്ച് നജീമിണ്ടെ ഉള്ളം കുളിര്‍പ്പിച്ച ആ സോദരിക്ക് സ്നേഹത്തിന്റെ പനിനീര്‍പുഷ്പങ്ങള്‍!
നല്ല കവിത നജീം.

ഏ.ആര്‍. നജീം said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി,

തുടര്‍ന്നും ഇവിടെ വരികയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്യെണേ...

:)

Murali K Menon said...

:)

SHAN ALPY said...

സത്യായിട്ടും എനിക്കിഷ്ടായീ

ഏ.ആര്‍. നജീം said...

മുരളീ, ഷാന്‍ : വളരെ നന്ദി :)

തെന്നാലിരാമന്‍‍ said...

നജീമിക്കാ, ഇഷ്ടായിട്ടോ...

ചന്ദ്രകാന്തം said...

"ഈ പ്രവാസ ഭൂമിയിലെ
മനം ചുടുന്ന മരുഭൂവില്‍
ആശ്വാസത്തില്‍ ജലകണമായ് നീ
അലിയുന്നു നിത്യവും..."
നജീം,
സുഖമുള്ള വരികള്‍..

Geethu said...

malayalam vayikkan mathram ariyavunna oraniyathi.. sahithyamalayalathil vayichal endha etta idhinde artham ennu innocent eyes thurannu pidichoru chodhyam chodhikkunna aniyathikku vendiyano ee simple malayalathil oru kavitha ezhuthiyathu ikka?

aa kavithayile varikalilum
marubhumiyil kuliregunna mazhayilum
maranju kidakkunna sahodharande snehathinu nanni.......

:)

ഏ.ആര്‍. നജീം said...

തെന്നാലിരാമന്‍, ചന്ദ്രകാന്തം, സായ് : അഭിപ്രായത്തിന് വളരെ നന്ദി. തുടര്‍ന്നും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

Unknown said...

najeemka ,,,,,,,,,,,,
ithu poole ulla nalla kavithakal iniyum njangal pratheekshikkunnu


wish you all the best wishes,,,,,,,,,,,by NO;25

junais said...

best wishes