ചുടുരക്തമൊഴുകും നിരത്തുകളില്‍
ചടുലമായ് വീശും വടിവാളുകള്‍
ഇടയില്‍ പിടയുന്നതെത്ര ദേഹം ?
ഒടുവില്‍ പൊലിയുന്നതെത്ര ജീവന്‍ ?
മരിക്കുന്നതൊരു പക്ഷേ ഒരുവനാകാ-
മവനേകനല്ലനേകര്‍ തന്‍ സ്വന്ത ബന്ധം
അവനച്ഛനാണനുജനാണേട്ടനാണ്
അമ്മതന്‍ മകനാണ്, പെണ്ണില്‍ പ്രിയനാണ്
അമ്മാവനാണവനൊരച്ഛന്റെ മോനാണ്
സഹപാഠിയാണാത്മ മിത്രവുമാണവന്‍
പെട്ടെന്നൊരു വെട്ടിലിത്രയും കണ്ണികള്‍
കണ്ണുനീര്‍ തോരാ ഹൃദയങ്ങള്‍ ബാക്കിയും
ആരുണ്ടവര്‍ക്കൊരാശ്വാസമേകുവാന്‍ ?
ആരുണ്ടവരുടെ കണ്ണുനീര്‍ കാണുവാന്‍ ?
വെട്ടുവാനാഹ്വാനമേകിയ വ്യക്തിയോ
വെട്ടേറ്റ കണ്ട കൂട്ടത്തിലാരുമോ ?
ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
പിച്ചവെച്ചമ്മിഞ്ഞ പാല്‍ നുണഞ്ഞീടുന്ന
പൊന്നോമനയ്ക്കില്ലയച്ഛനിപ്പോള്‍
നിന്നെ നീയര്‍പ്പിച്ച ബലിയില്‍ ചിരിക്കുന്ന
രാഷ്ട്രനേതാക്കളെ കാണുമോ നീ
ആരുണ്ട് നിന്നുടെ നഷ്ടം നികത്തവാന്‍
ആര്‍ക്കായ് നിങ്ങള്‍ മരിക്കുന്നുയീവിധം ?
നാലഞ്ചു നാള്‍വരെ കാണുന്ന മന്ത്രിയും
നാലഞ്ചു നാള്‍ക്കുള്ളില്‍ തീരുന്ന വാഗ്ദാനവും
ജീവച്ഛവമായി പിന്നെച്ചുവരിന്റെ
ഉള്‍ത്തടം തന്നില്‍ വസിക്കുന്നോരാശ്രിതര്‍
കണ്ണുനീര്‍ വറ്റി വരണ്ടവര്‍ നോക്കുന്നു
ചില്ലിട്ട ചിത്രവും പിന്നതിന്‍ പിന്നിലെ
ശൂന്യമാമൊരന്ധകാരത്തെയും
ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?
Labels: കവിത
Subscribe to:
Post Comments (Atom)
23 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ആര്‍ക്കോ വേണ്ടി നേര്‍ച്ചക്കോഴിയെ പോലെ തെരുവില്‍ മരിച്ചു വീണവര്‍ക്ക് വേണ്ടി ഈ വരികള്‍ സമര്‍പ്പിക്കുന്നു..
ആരുണ്ട് നിന്നുടെ നഷ്ടം നികത്തവാന്‍
ആര്‍ക്കായ് നിങ്ങള്‍ മരിക്കുന്നുയീവിധം ?
എന്തിനെന്നുപോലുമറിയാതെ...
തെരുവില്‍ മരിച്ചുവീഴുന്ന സഹോദരങ്ങള്‍ക്കായ്
രണ്ടിറ്റു കണ്ണുനീര്‍...
നജീംക്കാ..
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍...
"ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
പിച്ചവെച്ചമ്മിഞ്ഞ പാല്‍ നുണഞ്ഞീടുന്ന
പൊന്നോമനയ്ക്കില്ലയച്ഛനിപ്പോള്‍
നിന്നെ നീയര്‍പ്പിച്ച ബലിയില്‍ ചിരിക്കുന്ന
രാഷ്ട്രനേതാക്കളെ കാണുമോ നീ"
:(
നജിംക്കാ... അവരറിയിന്നില്ലല്ലോ... എന്തിനുവേണ്ടി... ആര്‍ക്കു വേണ്ടി... ഇതെല്ലാം...
:(
ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?
കിടിലന്‍ വരികള്‍.
ആ പടം കൊള്ളാം..
ഇടയില്‍ പിടയുന്നതെത്ര ദേഹം ?
ഒടുവില്‍ പൊലിയുന്നതെത്ര ജീവന്‍ ?
മാറ്റം പ്രതീക്ഷിക്കാം
അലി :വളരെ നന്ദി :)
സഹയാത്രികന്‍ : അതെ, അവരറിയുന്നില്ല, അല്ലെങ്കില്‍ അറിയാത്തതായ് നടിക്കുന്നു.
വാല്‍മീകി : നന്ദി [ വരികളേ കുറിച്ചുള്ള അഭിപ്രായത്തിനാണ് കേട്ടോ .. :) ]
പ്രിയ : അതെ നമ്മുക്ക് പ്രതീക്ഷിക്കാം. അഭിപ്രായത്തിന് നന്ദി :)
“
ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?”
നജീമിക്കാ... സമൂഹത്തോടുള്ള ഈ ചോദ്യം ഗംഭീരം!
നന്നായിരിക്കുന്നു ഈ ചിന്ത, നല്ല വരികള്‍.
:)
വരികള്‍ വളരെ നന്നായിട്ടുണ്ട്..
ഈ പടക്കൊരുങ്ങുന്നവരും, ഒരു നിമിഷം ഇത്തരത്തിലൊന്നു ചിന്തിച്ചിരുന്നെങ്കില്‍, എത്രയോ ജീവന്‍ രക്ഷിക്കാമായിരുന്നു.
"ആര്‍ക്കായി നിങ്ങള്‍ മരിക്കുന്നുയീവിധം
എന്തിനീ ചവേര്‍ പടയൊരുക്കം ?"
ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്, കവിത നന്നായിരിക്കുന്നു
ഈ കവിതയൊക്കെ അച്ചടി മാധ്യമങ്ങളില്‍ വന്നിരുന്നുവെങ്കിലെന്ന് ആശിച്ചുപോകുന്നു... കാരണം കുറച്ചുകൂടി ഒരു എക്ഷ്പോഷര്‍ കിട്ടുമായിരുന്നു. സ്വാര്ത്ഥത മാത്രം കൈമുതലായുള്ള രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വീറു മൂത്ത് രാഷ്ട്രീയം കളിച്ച് ഭാവി നശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളേയും കൂടി ഇതൊക്കെയൊന്ന് മനസ്സിലാക്കിച്ചുകൊടുക്കാന്‍.
നജീമെ,
ചിന്തയൊക്കെ നന്നായി, ഇഷ്ടപ്പെട്ടു.
എന്നാലും, മൈതാനപ്രസംഗത്തെ കവിതയെന്നു വിളിക്കണോ ?
നല്ല ചിന്തകള്‍ - കവിതയെ ദുര്‍ബ്ബലപ്പെടുത്തിയെന്നു എനിക്ക് തോന്നിയ ചില വരികള്‍:-
വെട്ടേറ്റ കണ്ട കൂട്ടത്തിലാരുമോ ?
ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
ആശംസകള്‍
യാഥാര്‍ത്ഥ്യത്തിന്റെ സുഖം
കവിതയെ ചേതോഹരമാക്കുന്നു..ഒപ്പം അല്‍പം ദുഖവും കുടഞ്ഞിടുന്നു....
അടുത്തിടെ വായിച്ചതില്‍ മറക്കാനാവാത്ത ഒരു കവിതയാണിത്..
അഭിനന്ദനങ്ങള്‍
നജീമിക്കാ...
വളരെ ആഴത്തില്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വരികള്‍..ഇവരൊന്നു ചിന്തിച്ചിരുന്നെങ്കില്‍...
അഭിനന്ദനങ്ങള്‍...
ക്ഷുത്തിന്‍ ദയനീയ ദീനനാദം
വിത്തത്തിന്‍ ഘോരമാം അട്ടഹാസം
ഈ രണ്ടും നീങ്ങിയിട്ടാര്‍ദ്രമാകും
ചാരുസങീതം ഉയരുമെങ്കില്‍...നിര്‍ദ്ദയരായ മനുഷ്യര്‍..സ്വയം വലുതാകാന്‍ ശ്രമിക്കുമ്പോള്‍
സമൂഹത്തിന്റെ മനസ്സാക്ഷി തീര്ത്ഥാടനത്തിനു പോകുന്നു... അനുമോദനങ്ങള്‍.കുഞ്ഞുബി
നജീമിക്ക,
എന്തു പറയേണ്ടൂ.
നമ്മുടെ നാട് ഇങ്ങിനെയൊക്കെയാണ്...
കവിത നന്നായി
:)
ഉപാസന
അവനച്ഛനാണനുജനാണേട്ടനാണ്
അമ്മതന്‍ മകനാണ്, പെണ്ണില്‍ പ്രിയനാണ്
അമ്മാവനാണവനൊരച്ഛന്റെ മോനാണ്
സഹപാഠിയാണാത്മ മിത്രവുമാണവന്‍
ശരിയാണ്. ആര്‍ക്കൊക്കെയോ ആരൊക്കെയോ ആണവര്‍.ഒരു മരണവും ആരെയും ഒന്നും ചിന്തിപ്പിക്കുന്നില്ല,അവനവന്റെ സ്വന്ത ജീവിതതില്‍ വരുമ്പോഴല്ലാതെ.കൊല്ലും കൊലയും കൊണ്ട് എന്തു നേടുന്നു ആര്‍ക്കു നഷ്ടപ്പെടുന്നു എന്നും ആരും ചിന്തിക്കുന്നില്ല.തലമുറകള്‍ മാറി വരുന്തോറും കഠിനഹൃദയരാവുകയാണോ എന്ന് ഈ കവിത എന്നെ ചീന്തിപ്പിക്കുന്നു.
യുദ്ധത്തിനായുള്ള പടയൊരുക്കങ്ങള്‍ അങ്ങിങ്ങായി നടക്കുമ്പോള്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്..ദൈവമേ ശാന്തി ഉണ്ടാകണമേ ഈ ഭൂമിയിലെന്ന്.
തീര്‍ച്ചയായും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വരികള്‍...വളരെ നന്നായിരിക്കുന്നു നജീം...
നന്മയുള്ള ഹൃദയത്തെ ദൈവം അനുഗ്രഹിക്കട്ടെ...
നജീംഭായ്...
ആരൊക്കെയോ...നേര്‍ച്ചകോഴികളായ് മരിച്ചു വീഴുന്നു
നമ്മിലെ ചിലരല്ലേ അവര്‍
നമ്മല്‍ പലപ്പോഴും കാണുന്നു ഇവരെ
ചിലപ്പോല്‍ മറക്കുന്നു ഇവരെ
ആഘോഷങ്ങളിലും...നാം അറിയുന്നില്ല ഇവരെ
മരിച്ചു വീഴുബോല്‍ ഇവര്‍ക്കും ആരൊക്കെയോ ഉണ്ടെന്നറിയുന്നു
അതോ പ്രശസ്തിക്കായ് ആരൊക്കെയോ ആയി മാറുന്നുവോ..
വാര്‍ത്തകള്‍ക്ക് ഇവര്‍ ആവശ്യമാണ്
മരിച്ചു വീഴുബോല്‍ വാര്‍ത്തകളാക്കുന്നിവര്‍
എന്തേ വാര്‍ത്തകളാകാത്തൂ ജീവിച്ചിരികുബോല്‍..???
നല്ല രചന അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ഇല്ല സഹോദരാ ഇല്ലൊരു സംഘവും
നീയിന്ന് നാമാവശേഷമായിപ്പോയാല്‍
പിച്ചവെച്ചമ്മിഞ്ഞ പാല്‍ നുണഞ്ഞീടുന്ന
പൊന്നോമനയ്ക്കില്ലയച്ഛനിപ്പോള്‍
നിന്നെ നീയര്‍പ്പിച്ച ബലിയില്‍ ചിരിക്കുന്ന
രാഷ്ട്രനേതാക്കളെ കാണുമോ നീ
aarum swayam bali arppikkunnathonnum alla. ororuthanum vettanum kuthanum ready aakunnathavarude swarthathakkanu. nale nedan pokunna manthri sthanamo okke mohichu chadi purappedunnavar. athinu thirichu nalkendi varunna vila chilappol avarude jeevanum. Pavam chila nirapradikalum aa kanakku theerkkalukalil akappedunnu. karayendathu aa paavangale orthu matram.
aarodanikka aruthe ennu parayunnathu?etra kandalum padikkathavre enthengilum onnu paranju manasilakkan aakumo? ariyilla.
kavitha nannayirikkunnu ...aa kaneer kanunna aa manasum.
ശ്രീ : നന്ദി
ശ്രീഹരി : നന്ദി
എഴുത്തുകാരി : അതെ, അന്നേ ഇതൊക്കെ ഇല്ലാതാവൂ. അഭിപ്രായത്തിന് നന്ദി
മീനാക്ഷി : വളരെ നന്ദി
ഗീത : ഇതൊക്കെ അച്ചടി മാധ്യമങ്ങളില്‍ വന്നാല്‍ ഇതേപോലെ അഭിപ്രായങ്ങള്‍ കിട്ടില്ലല്ലോ. ഇതാണ് ഞാന്‍ കൂടുതല്‍ വിലമതിക്കുന്നത്. എല്ലാം എല്ലാവരും മനസിലാക്കുന്ന ഒരു ദിനം വരും എന്ന് നമ്മുക്ക് ആശിക്കാം.
പിരാന്തന്‍ : അഭിപ്രായത്തിന് നന്ദി, മൈതാന പ്രസംഗമായി തോന്നിയോ, എന്തായാലും ഞാന്‍ മൈതാന പ്രസംഗങ്ങള്‍ക്ക് പോയിട്ടില്ല. ചിലപ്പോള്‍ എഴുതി വന്നപ്പോള്‍ തോന്നിയ നിരാശയും വിഷമവും ആയിരിക്കാം അങ്ങിനെ ഒരു ശൈലിയിലേക്ക് ഞാനറിയാതെ പോയത്. എന്തായാലും ഇനി ശ്രദ്ധിക്കാം. തുടര്‍ന്നും അഭിപ്രായം അറിയിക്കണേ..
മുരളി : അഭിപ്രായത്തിന് നന്ദി , ഞാന്‍ ശ്രദ്ധിക്കാം..
ദ്രൗപദി : വളരെ നന്ദി
പ്രയാസി : അതെ, ഇവരൊക്കെ ചിന്തിക്കുന്ന ഒരു നാള്‍ വരും.. നന്ദി :)
കുഞ്ഞുബി : വളരെ നന്ദി, അഭിപ്രായത്തിനും ആ വരികള്‍ക്കും
സുനില്‍ ഉപാസന : നന്ദിട്ടോ.. :)
മനുഷ്യസ്‌നേഹി : അതേ നമ്മുക്ക് പ്രാര്‍ത്ഥിക്കാം അതിനല്ലെ നമ്മുക്കു കഴിയൂ.. നന്ദിയോടെ
മന്‍സൂര്‍ ഭായ് : വളരെ നന്ദി :)
പ്രിയ : നന്ദിട്ടോ, ഒരുപാട്..
Post a Comment