ദേവഗീതം

on Monday, November 26, 2007


ഒരു കൈത്തിരിയായ് കത്തിനിന്ന്
നിന്‍ നാമ മഹിമയ്ക്കായെന്‍ ജീവിതം
അര്‍പ്പിയ്ക്കുവാനെന്നുമെനിക്കാശ..
അനുഗ്രഹമേകൂ നീയേശു നാഥാ
നിന്‍ ദിവ്യ പ്രകാശമിങ്ങൊഴുകിയെത്തി
ഞങ്ങളില്‍ എന്നും നിറഞ്ഞിടാന്‍.


അങ്ങയില്‍ കൂടി വന്നെത്തിടുമാ
ദിവ്യാനുരാഗത്തിനുറ്റവരായ്
തീരുവാനാഗ്രഹമുള്ളിലുള്ള
ദൈവത്തിന്‍ മക്കളായ് നിന്നെ വാഴ്ത്താം.
പീഢനമേറ്റ് വലഞ്ഞിടാതെ
പാപഭാരങ്ങള്‍ തളര്‍ത്തിടാതെ
വിശ്വാസമാകും രഥത്തിലേറി ദൈവ
രാജ്യ മഹത്വങ്ങള്‍ ഞങ്ങള്‍ പാടാം.


പാപികള്‍ തന്‍ ഹൃദയങ്ങളിലെ
പാപക്കറകള്‍ തുടച്ചു നീക്കാന്‍
സുവിശേഷത്തെന്നല്‍ തലോടിടുമ്പോള്‍
വചന മഴയില്‍ കഴുകീടട്ടെ.
നിന്നില്‍ വസിപ്പവര്‍ ഞങ്ങള്‍ക്കില്ല
അന്ധകാരത്തിന്‍ ഭയമൊന്നുമേ
നീ നിത്യ ലോകപ്രകാശമേ ഞങ്ങള്‍
നിന്നെയനുഗമിക്കുന്നെന്നുമെന്നും

24 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ക്രിസ്തുമസ്സ് ആഘോഷങ്ങളും കരോള്‍ ഗാനങ്ങളും നടത്തുവാന്‍ തയ്യാറെടുക്കുന്ന നാട്ടിലെ എന്റെ ഒരു സൗഹൃദ കൂട്ടത്തിനായ് കുറിച്ചത്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത നജീമിക്ക.

"അനുഗ്രഹമേകൂ നീയേശു നാഥാ"

"അനുഗ്രഹമേകൂ നീ യേശുനാഥാ"

അങ്ങനെയല്ലേ വേണ്ടത്‌?
തെറ്റെങ്കില്‍ പെങ്ങളോട്‌ ക്ഷമിക്കുക.

മയൂര said...

നന്നായിരിക്കുന്നു...:)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ നജീമിക്കാ..

ശ്രീ said...

വരികള്‍‌ ഇഷ്ടമായി നജീമിക്കാ...

:)

ഏ.ആര്‍. നജീം said...

പ്രിയ : അയ്യോ എന്തിനാ , ക്ഷമ ഒക്കെ പറയുന്നേ, അഭിപ്രായങ്ങളല്ലെ നമ്മുക്ക് കമന്റ് ആയി വേണ്ടത്...
മയൂര, വാല്‍മീകി, ശ്രീ : അഭിപ്രായത്തിനു നന്ദിട്ടോ...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീം ഭായ്

ഇതൊരു ക്രിസ്മസ് സമ്മാനമായി എടുക്കുന്നു.

മന്‍സുര്‍ said...

നജീംഭായ്‌...

നന്നായിരിക്കുന്നു.....പ്രോഫയിലില്‍ പറഞ്ഞ പോലെ ഒരു സംഭവമല്ല ഒരുപ്പാട്‌ സംഭവങ്ങളുടെ സംഭവമാണ്‌....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

നന്നായി ഇക്കാ..
ആ പടവും കിടുക്കി..:)

Sherlock said...

നജീമിക്കാ...നല്ല വരികള്...ഒന്നു ട്യൂണിടാന് പറ്റുമോന്നു നോക്കട്ടേ :)

അപര്‍ണ്ണ said...

നല്ല പടം. അവരു കരോളിനു ഇതു പാടുമോ? അപ്പൊ audio കൂടെ ഇടണെ.

ഉപാസന || Upasana said...

അങ്ങിനെ നജീമിക്കായും കരോള്‍ ഗായകനായി
കൊള്ളാമല്ലോ വരികല്‍
:)
ഉപാസന

CHANTHU said...

ഇതൊരനുഗ്രഹം തന്നെ....

ഭൂമിപുത്രി said...

ഈ കവിതയൊന്നു പാടിക്കേള്‍ക്കാന്‍ കൂടിക്കഴിഞ്ഞെങ്കില്‍...ദേവരാജന്‍ മാസ്റ്ററ്വേണ്ടിയിരുന്നു..

Sethunath UN said...

ന‌ന്നായി.
ന‌ജീം ച‌ലച്ചിത്ര/ഭക്തി/ല‌ളിത ഗാനരചനയിലും ശോഭിയ്ക്കും എന്ന് ഇത് വിളിച്ചോതുന്നു

ബാജി ഓടംവേലി said...

nalla varikal

പ്രിയ said...

:) വളരെ നല്ല വരികള്. ഇതിന് tune ഇട്ടു കേള്ക്കാന് എനിക്കും ആഗ്രഹം ഉണ്ട്.

ഹരിശ്രീ said...

ഭക്തി നിര്‍ഭരമായ വരികള്‍...

നജീം ഭായ്,

ഈ വരികള്‍ക്ക് നന്ദി...

പി.സി. പ്രദീപ്‌ said...

നജീം,
നന്നാ‍യിരിക്കുന്നു.

മാണിക്യം said...

“ഒരു കൈത്തിരിയായ് കത്തിനിന്ന്
നിന്‍ നാമ മഹിമയ്ക്കായെന്‍ ജീവിതം
അര്‍പ്പിയ്ക്കുവാന്‍.......”
നല്ലാ ചിന്താ ..
മനോഹരമായ വരികള്‍
ഭാവുകങ്ങള്‍ നേരുന്നു

ഏ.ആര്‍. നജീം said...

സണ്ണികുട്ടാ: നല്ലൊരു ക്രിസ്മസ് സമ്മാനവുമായി ഞാന്‍ വരാം പോരെ, എന്നലും ഇതെടുത്തോളൂ

മന്‍സൂര്‍ ഭായ് : അയ്യോ അങ്ങിനെ ഒന്നും പറയല്ലേ, ഞാന്‍ അത് വെറുതെ എഴുതിയതാ പ്രൊഫൈലില്‍ അങ്ങിനെ.. അത് മാറ്റുകയും ചെയ്തല്ലോ.:)

പ്രയാസീ : നന്ദി

ജിഹേഷ് : തീര്‍ച്ചയായും ഒന്നു ശ്രമിച്ചു നോക്കൂ :)

അപണ്ണര്‍ : തീര്‍ച്ചയായും അങ്ങിനെ വന്നാല്‍ ഇടാം


സുനില്‍ (ഉപാസന ) അയ്യോ ഞാന്‍ ഗയകനൊന്നുമല്ലാട്ടോ...പാട്ടുപാടില്ല പാടുപെടും

ചന്തു : നന്ദി

ഭൂമിപുത്രി : മലയാളത്തിന്റെ പുണ്യമാണ് ദേവരാജന്‍ മാഷെന്നതില്‍ സംശയമില്ല. പക്ഷേ അനന്തസാഗരമായ സംഗീതത്തിന്റെ അവസാന വാക്കല്ലോ അദ്ദേഹം.. ഇതിനൊക്കെ കഴിവുള്ളവര്‍ ഈ ബൂലോകത്തും ഉണ്ട്.

നിഷ്കളങ്കന്‍ : നന്ദി

ബാജി, പ്രിയ, ഹരീശ്രീ, പ്രദീപ്, മാണിക്ക്യം : എല്ലാവര്‍ക്കും, വന്ന് പോയ മട്ടുള്ളവര്‍ക്കും നന്ദി :)

Anonymous said...

ORU CHRISTMAS CAKE KAZHICHAPOLE....
ADIPOLI.........

ഏ.ആര്‍. നജീം said...

ചക്കി, ടെസ്സി : അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നജീം, നല്ല വരികള്‍, നല്ല പടവും.
ജിഹേഷേ, 5 ദിവസമായി കാത്തിരിക്കുന്നു, പ്രതീക്ഷയോടെ