ഓര്‍മ്മകള്‍ മരിക്കുമോ..?

on Sunday, November 18, 2007


ഓര്‍‌ക്കാതിരിയ്ക്കുവതെങ്ങിനെ
ഓര്‍‌മ്മകള്‍ വാടാതിരിക്കും വരെ
കാണാതിരിക്കുവതെങ്ങിനെ
അകക്കണ്ണില്‍ നിന്‍ രൂപം തെളിയും വരയില്‍
മയിലാഞ്ചിക്കാട്ടിലും, മയിലാടും കുന്നിലും
മഴമേഘം നീളെ നിഴല്‍ വിരിച്ചു
ദാവണിത്തുമ്പെടുത്തോലക്കുടയാക്കി
ചാറല്‍ മഴയത്ത് തോളുരുമ്മി
കൗമാര കാലം കടന്നു നാം വന്നത്
കനവായ് മാത്രം മറഞ്ഞതെന്തേ..?
ആമ്പല്‍ക്കുളത്തിലെ നീന്തല്‍ കഴിഞ്ഞന്ന്
കൈകളില്‍ പൂവുമായ് കല്പടവില്‍
ഈറന്‍ മുടിയിലെ നീര്‍‌മുത്തിളം വെയില്‍
ചും‌മ്പിച്ചെടുക്കുവാന്‍ കാത്തിരുന്നു
അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?
അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?

27 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?
അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?

അലി said...

അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

( ഒന്നുരണ്ട്‌ അക്ഷരത്തെറ്റുകള്‍...ഒഴിവാക്കാന്‍ ശ്രദ്ധിക്കുക)

ഫസല്‍ said...

ചാറല്‍ മഴയത്ത് തോളുരുമ്മി

chatal aayirunnenkil_

nalla kavitha

ഏ.ആര്‍. നജീം said...

അലി, ഫസല്‍ : അഭിപ്രായത്തിനു വളരെ വളരെ നന്ദി,
അലി, ദയവായി തെറ്റു എവിടെ ആണെന്നുള്ളത് കൂടെ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ അറിയാമായിരുന്നു..

മയൂര said...

ഈണം ഉള്ള കവിത..നന്നായിട്ടുണ്ട് :)

നിഷ്ക്കളങ്കന്‍ said...

നജീം
ഓര്‍‌മ്മകള്‍ വാടാതിരിക്കും വരെയില്‍
എന്താണ് “വരെയില്‍“?
ദാവണിത്തുമ്പെടുത്തോല കുടായാക്കി
“കുടയാക്കി“ എന്നാവുമെന്നു കരുതുന്നു.
“ദാവണിത്തുമ്പെടുത്തോലക്കുടയാക്കി“ എന്നു കൂട്ടിയാക്കിയാല്‍?
ഉപയോഗിച്ച് പഴകിത്തേഞ്ഞ ബിംബങ്ങ‌ള്‍ ഒരുപാട് കവിതയില്‍.
ആശയത്തിലും അവതരണത്തിലും പുതമയും ഇല്ല.
നജീമില്‍ നിന്നും ഇതിലൊക്കെ മികച്ച രചന‌ക‌ള്‍ പ്രതീക്ഷിയ്ക്കുന്നു.

ബ്ലോഗെന്നാല്‍ നമുക്കിഷ്ടമുള്ള എന്തും കുത്തിക്കുറിയ്ക്കാനുള്ള സ്ഥലമാണെന്നറിയാം. അഭിപ്രായം അസ്ഥാനത്താണെങ്കില്‍ ക്ഷമിയ്ക്കുക.

വാല്‍മീകി said...

വളരെ നല്ല കവിത നജിമിക്കാ. ഒരുപാടിഷ്ടപെട്ടു.

ഏ.ആര്‍. നജീം said...

മയൂര: അഭിപ്രായത്തിന് നന്ദി.

നിഷ്കളങ്കന്‍ : തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി.തിരുത്തിയത് ശ്രദ്ധിച്ചുകാണുമല്ലോ. അയ്യോ ബ്ലോഗ് എന്നത് എന്തും എഴുതാം എന്നാണെങ്കിലും ഇത്തരം അഭിപ്രായ നിര്‍‌ദേശങ്ങള്‍ക്ക് കൂടിയാണല്ലോ നമ്മള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. താങ്കളെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങള്‍ ആണ് തുടര്‍ന്നും എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യാന്‍ എനിക്കുള്ള പ്രചോദനം. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

ഹരിശ്രീ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?

നല്ല വരികള്‍!!!

വല്യമ്മായി said...

കവിത നന്നായി,എഴുതി കഴിഞ്ഞ് പെട്ടെന്ന് പോസ്റ്റു ചെയ്യാതെ ഒന്നു രണ്ടു വട്ടം ചൊല്ലി നോക്കിയാല്‍ ചിലതെല്ലാം മുഴച്ചു നില്‍ക്കുന്നത് സ്വയം തോന്നും.അങ്നഗ്നെ എഡിറ്റ് ചെയ്ത് കൂടുതല്‍ നന്നാക്കാം.ആശംസകള്‍

ശ്രീ said...

“അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?”

നല്ല വരികള്‍‌, നജീമിക്കാ...

:)

കൂട്ടുകാരന്‍ said...

ഇക്കാ.. മനസ്സില്‍ ഒരു നെരിപ്പോടെരിയുന്നുണ്ടോ????

ശ്രീഹരി::Sreehari said...

nice picture and nice lyrics

ശെഫി said...

മനോഹരമായി


ആ ചിത്രമാണെനിക്ക്‌ കൂടുതല്‍ ഇഷ്ടമായത്‌

സഹയാത്രികന്‍ said...

നജീംക്കാ....
:)

ഏ.ആര്‍. നജീം said...

ഹരീശ്രീ, പ്രിയ : അഭിപ്രായത്തിനു നന്ദി
വല്ല്യമ്മായി : ഈ അഭിപ്രായം എനിക്കും ഇപ്പോ തോന്നുന്നു. ഇനിയുള്ള പോസ്റ്റുകളില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. തുടര്‍ന്നും അഭിപ്രായം അറിയിക്കണേ.. നന്ദി
ശ്രീ : താങ്ക്‌സേ.. :)
കൂട്ടുകാരാ : ഹേയ് , എനിക്കല്ല ദേ ആ പടത്തില്‍ ഇരിക്കുന്ന ആള്‍ക്കാ നെരിപ്പോട് എരിയുന്നത്. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും നന്ദിട്ടോ :)
ശ്രീഹരി, ശെഫി, സഹയാത്രികാ : അഭിപ്രായങ്ങള്‍ക്ക് നന്ദി

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു. ( ചെറിയ ഒരു നഷ്ടബോധം
ഉണ്ടോ മന‍സ്സില്‍)

P Jyothi said...

ആശംസകള്‍ നജീം.

G.manu said...

യിട്ടകലാനായ് മാത്രം അടുത്തെന്തേ..?
അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍

nannayi mashey

Priya said...

അകലരുതെന്നുമെന്നുമെന്നരുമയോടോതി-
യിട്ടകലാനായ് മാത്രം അടുത്തെന്തേ..?

:) enikkishtayittoooooo

Friendz4ever said...

ഓര്‍മകള്‍ മരിക്കില്ലാ മാഷെ...
ഓര്‍മകളല്ലെ നമ്മുടെയൊക്കെ ജീവിതത്തിന്റെ മുതല്‍ക്കൂട്ട്
പിന്നെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പും ...

ഒരു നഷ്ടബോദം എവിടയൊ കാണുന്നു മാഷെ..
നഷ്റ്റബോദമില്ലാത്ത എഴുത്തുകാര്‍ ചുരുക്കം അല്ലെ..?

“അകതാരില്‍ കനലെരിഞ്ഞിടനെഞ്ച് പിടയുമ്പോള്‍
കരയാനായ് പോലും മറന്നു പോയോ..?“
എങ്ങനെ കരയും മാഷെ ഇടനെഞ്ച് പിടയുമ്പോള്‍ കണ്ണുനീര്‍ വായുവില്‍ ബാഷ്പമായ് അലിഞ്ഞുപോകില്ലെ..?
ഇനിയും തുടരൂ കരയിപ്പിക്കല്ലെ കെട്ടൊ... ഹഹ..[:)]

ഏ.ആര്‍. നജീം said...

എഴുത്തുകാരി : അതെ, അറിയാതെ മനസില്‍ എവിടേയോ ഉണ്ടോന്നറിയില്ല :) അഭിപ്രായത്തിന് നന്ദി
ജ്യോതി : നന്ദിട്ടോ :)

മനു : താങ്ക്സ് :)

പ്രിയ : ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം :)

സജി : അഭിപ്രായത്തിനു നന്ദി, ഇല്ല കരയിക്കില്ല , അതല്ലെ നിര്‍ത്തിയെച്ചത്...

തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ

ബട്ടര്‍ഫ്ലയ്. said...

പ്രണയ സോപാനമോരോന്നിലും
നിന്റെപാദസരോജം വിടരില്ലിനിമുതല്‍
അരുമയോടെ ഞാന്‍ കാത്തിരിക്കാറുള്ള
കൊലുസ്സിനീണവും കേള്‍ക്കില്ലൊരിക്കിലും

തിരി തെളിയില്ല കല്‍വിളക്കില്‍,
കാവു- തീണ്ടിയെത്തില്ലൊരു കിളിപ്പൈതലും
കാട്ടു പാതയില്‍ പൂക്കില്ല മന്ദാര-
മലരുകള്‍ നിന്റെ അളകത്തിലണിയുവാന്‍

പ്രണയത്തിന്റെ ശവകുടീരതില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന ഓരോ പൂക്കളും, പ്രഭാതത്തിന്റെ നയനങ്ങളില്‍നിന്ന്‌, വാടുന്ന പൂവിന്റെ ദലങ്ങളില്‍ വീഴുന്ന തുഷാര ബിന്ദുക്കള്‍ പോലെയാണ്....."

ഏ.ആര്‍. നജീം said...

ബട്ടര്‍‌ഫ്ലൈസ് : വളരെ നന്ദി, ഇവിടെ സന്ദര്‍‌ശിച്ചതിനും , അഭിപ്രായമറിയിച്ചതിനും അതിലുപ്പരി മനോഹരമായ ആ വരികള്‍ക്കും

Kunjubi said...

കാണാതിരിക്കുവതെങ്ങിനെ
അകക്കണ്ണില്‍ നിന്‍ രൂപം ? ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍‍ നിലക്കുമോ?
ഒരു വിരഹ ദുഖഃത്തിന്റെ ഓര്‍മ്മകളേ തഴുകി ഉണര്‍ത്തുന്ന വരികള്‍. വള്ളി നിക്കറുമിട്ടു,ബാല്യകാല സഖിയുമൊത്തു മഴ ചാറ്റലില്‍ പള്ളിക്കൂടത്തില്‍ പോകുന്ന നുനുനുനുത്ത ഓര്‍മ്മകള്‍ ! ആയുഷ്മാന്‍ ഭവഃ..പ്രണാമം.

ഏ.ആര്‍. നജീം said...

കുഞ്ഞുബി ഭായ്
വളരെ നന്ദി,
വായനയ്ക്കൂം ആ മനോഹര വരികള്‍ക്കും