എന്നിലെ ഞാന്‍.....

on Wednesday, November 21, 2007



" ഒരു ചിത്രശലഭം മുന്‍പൊരു പുഴുവായ്
കാലങ്ങള്‍ ചെയ്ത തപസ്സുപോലെ,
വരികളിലക്ഷരം വാരിവിതറി ഞാന്‍
ഒരു കൂടു തീര്‍‌ത്തതില്‍ ഒളിച്ചിരുന്നു "

28 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

" ഒരു ചിത്രശലഭം മുന്‍പൊരു പുഴുവായ്
കാതങ്ങള്‍ ചെയ്ത തപസ്സുപോലെ,
വരികളിലക്ഷരം വാരിവിതറി ഞാന്‍
ഒരു കൂടു തീര്‍‌ത്തതില്‍ ഒളിച്ചിരുന്നു "

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രവും നല്ല വരികളും നജീമിക്കാ.

Sethunath UN said...

നജീം,
കാതങ്ങ‌ള്‍ എന്നത് ദൂരമ‌ളക്കാനുള്ള ഒരു മാനദണ്ഡമല്ലേ? ഇവിടെ തപസ്സിന്റെ സമയം/ആഴം ആണ് പരാമ‌ര്‍ശിയ്ക്കപ്പെടേണ്ടത് എന്നു തോന്നുന്നു.
ഉദാ: “യുഗങ്ങ‌ള്‍” “ദിവസങ്ങ‌ള്‍” etc
തെറ്റെങ്കില്‍ ക്ഷമി. കവിയുടെ സങ്ക‌ല്‍പ്പം എന്താണെന്നറിയില്ലല്ലോ.

ഏ.ആര്‍. നജീം said...

വാല്‍മീകി : അഭിപ്രായത്തിന് വളരെ നന്ദി

നിഷ്കളങ്കന്‍ : താങ്കള്‍ ചൂണ്ടിക്കാണിച്ചത് തന്നെയാണ് ശരി. എനിക്ക് അക്ഷരത്തെറ്റ് പറ്റിയതാ. സദയം ക്ഷമികുമല്ലോ.താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങള്‍ തുടര്‍ന്നും ഉണ്ടാകണേ. തിരുത്തിയത് ശ്രദ്ധിച്ചു കാണുമല്ലോ .. നന്ദി

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

.നജീം തപസ്സ്‌ കാതങ്ങള്‍ ആണോ? അതോ കാലങ്ങളോ?

ഏ.ആര്‍. നജീം said...

ജ്യോതി,
കാലങ്ങള്‍ തന്നെയാ :)
അക്ഷരത്തെറ്റ് പറ്റിയതാ ക്ഷമിക്കണേ..
ഞാന്‍ തിരുത്തിയല്ലോ ഒന്ന് റഫ്‌റഷ് ചെയ്തു നോക്കൂ.. അഭിപ്രായത്തിനു വളരെ നന്ദി.. :)

സുല്‍ |Sul said...

നജിം നന്നായിരിക്കുന്നു വരികള്‍.

പടം ആരുടെ?

-സുല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചിത്രവും, പിന്നെ വരികളും മനോഹരം...

Anonymous said...

ഒരു നാള്‍ നീയും ആ കൂടുവിട്ടങ്ങലേക്കു പറന്നു പോകുവോ?

(അക്ഷരതെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക )

:-)

കവിത കലക്കി

ചീര I Cheera said...

വരികളിഷ്ടമായി മാഷേ..
അങ്ങനെ ഒളിച്ചിരിയ്ക്കാനും ഒരു മോഹം , അല്ലെങ്കില്‍ ഒരു സുഖം അല്ലേ..

പ്രിയ said...

" ഒരു ചിത്രശലഭം മുന്‍പൊരു പുഴുവായ്
കാലങ്ങള്‍ ചെയ്ത തപസ്സുപോലെ,
വരികളിലക്ഷരം വാരിവിതറി ഞാന്‍
ഒരു കൂടു തീര്‍‌ത്തതില്‍ ഒളിച്ചിരുന്നു "

:)

ശെഫി said...

നജീം

നല്ല വരികള്‍

ചന്ദ്രകാന്തം said...

വാരിവിതറിയ അക്ഷരങ്ങള്‍ ഓരോന്നും... വൈരം പോല്‍ തിളങ്ങട്ടെ...!!!

Murali K Menon said...

കൊള്ളാം

ശ്രീഹരി::Sreehari said...

ഒളിച്ചിരിക്കുന്നതെന്തിന് എന്ന് പക്ഷേ മനസിലായില്ല. ഒരു ചിത്രശല്‍ഭമായി മാറാനാണോ? മനോഹരങ്ങളായ വരികള്‍ എഴുതാന്‍?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിലാവില്‍ പറന്നൊഴുകുന്ന ഓളങ്ങളെ നോക്കൂ.....

അതിലൊന്നു മുങ്ങിക്കുളിക്കുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ ധന്യനായേനേ....!!!

അപ്സരസ്സുകള്‍ ഭൂമിയില്‍ ചിത്രശലഭങ്ങളായി പരന്നെത്താറുണ്ടത്രേ......!

ഭൂമിയിലേയ്ക്കാനയിക്കപ്പെടുന്ന ആ അപ്സരസ്സുകള്‍ക്കിടയില്‍ ഞാനും ഒരു ശലഭമായിവരുമ്മോനെ. ആ ഫോട്ടൊയില്‍ ആരൊ ഒളിഞ്ഞിരിക്കുന്നല്ലൊ അത് ഞാന്‍ ആണൊ..?ഹഹഹഹ...

വാണി said...

വരികളും, ചിത്രവും മനോഹരം മാഷേ..

മന്‍സുര്‍ said...

നജീം ഭായ്‌...

വീണ്ടുമൊരു പാട്ട്‌ അക്ഷരങ്ങളിലൂടെ അക്ഷരങ്ങളായ്‌
അതിലൊരു കൂടുമായ്‌...

അക്ഷരങ്ങളിലെ കൂട്ടില്‍
ഒളിച്ചിരുന്നെന്‍ കൂട്ടുക്കാരന്‍
ഒടുവിലവന്‍ അക്ഷരങ്ങളായ്‌
ഇന്നവന്‍ അക്ഷരങ്ങളാല്‍
കൂട്‌ നെയ്യുന്നു...അടയ്‌ക്കപെടാത്ത
സ്നേഹകൂട്‌...............അക്ഷരങ്ങളാല്‍

നന്‍മകള്‍ നേരുന്നു

ഗീത said...

ഒരുപാടുകാലം ഒളിച്ചിരിക്കണ്ടാ...

ആ കൂട് മെല്ലെ തുറന്ന് കവിതയാം ചിത്രശലഭമായ് വിരിഞ്ഞുവരൂ.......

Typist | എഴുത്തുകാരി said...

കൂട് തീര്‍ത്ത് ഒളിച്ചിരിക്കുകയൊന്നും വേണ്ട. ഒളിച്ചിരുന്നാല്‍ ഞങ്ങള്‍ക്കെവിടുന്നു കിട്ടും പിന്നെ ഇതുപോലെ കുഞ്ഞു കവിതകള്‍.

ഏ.ആര്‍. നജീം said...

സുല്‍, പ്രിയ, ടെസ്സി, അഭിപ്രായങ്ങള്‍ക്ക് നന്ദി
PR: അതെ, വറുതെ ഒരു സുഖം
പ്രിയ , ശെഫി, ചന്ദ്രകാന്തം, മുരളി മേനോന്‍ : സന്തോഷം :)
ശ്രീഹരി :അതെ അതും ആകാം :)
ഫ്രണ്ട്സ് ഫോര്‍ എവെര്‍ : അങ്ങിനെ തോന്നിയെങ്കില്‍ എനിക്ക് സന്തോഷം. ഈ വരികള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം കൈവന്നുവല്ലോ എന്ന തോന്നല്‍.
മന്‍സൂര്‍ , ഗീത, എഴുത്തുകാരി : അഭിപ്രായങ്ങള്‍ക്ക് നന്ദി

അലി said...

കൊള്ളാം നന്നായിരിക്കുന്നു.
ചിത്രവും വരികളും...
ഇനിയും പ്രതീക്ഷിക്കുന്നു.
അഭിനന്ദനങ്ങള്‍...

പി.സി. പ്രദീപ്‌ said...

നജീം,
നന്നായിട്ടുണ്ട്.ഒളിച്ചിരിക്കാതെ പുറത്ത് വന്ന് ഇനിയും മനോഹരമായ കവിതകള്‍ എഴുതുക.:)

പ്രയാസി said...

നജീംഭായി..
നാലുവരിയെങ്കിലും
നിലാവു പോല്‍ സുന്ദരം..
നേരത്തെ രണ്ടു പ്രാവശ്യം വന്നു കമന്റാന്‍ പറ്റാതെ പോയി..:(
ഇന്നു ഇതു ടൈപ്പു ചെയ്യുമ്പോള്‍ രണ്ടു പ്രാവശ്യം പുറത്തു പോകേണ്ടി വന്നു..!
ഇതെന്താ ഇവിടെ മാത്രം ഇങ്ങനെ..!?
വല്ല കൂടോത്രോം ആരെങ്കിലും ചെയ്തു വെച്ചിട്ടുണ്ടൊ..:)

ഏ.ആര്‍. നജീം said...

അലി, പ്രദീപ് : അഭിപ്രായത്തിന് വളരെ നന്ദി :)
പ്രയാസീ : അഭിപ്രായത്തിന് നന്ദി, അയ്യോ അങ്ങിനെ ഒരു പ്രശ്നവുമുണ്ടോ. എന്നാ പിന്നെ ഒരു ആന്റീകൂടോത്ര സൊഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമല്ലോ.. നോക്കട്ടേ ഇനിയും അങ്ങിനെ വല്ല പ്രശ്നവും ഉണ്ടാകുമോന്ന് :)

മാണിക്യം said...

സ്വയം തീര്‍ക്കുന്ന പട്ടുന്നൂല്‍ കൂടിനുള്ളില്‍
ഭാവന ചിറകുവിടര്‍ത്തുന്നതും കാത്തു
പുറം ലോകത്തെ പൂക്കളെയും നിറങ്ങളെയും
പുല്‍‌കുന്നാ നല്ലോരു നാളയെ സ്വപ്നം കണ്ട്
ഒളിച്ചിരിക്കുന്നത് ഒരു സുഖം തന്നെയാണേ !!

ഏ.ആര്‍. നജീം said...

മാണിക്ക്യം
വളരെ നന്ദി, ഇവിടെ എത്തിയതിനും ആ മനോഹര വരികള്‍ക്കും

Sharu (Ansha Muneer) said...

ചെറിയ കവിത....കാച്ചിക്കുറുക്കിയ കവിത.... നന്നായി