ചാച്ചാജീ; അങ്ങയുടെ, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായ്

on Tuesday, November 13, 2007






പൊള്ളും പകലുകളെങ്ങോ മറഞ്ഞുപോയ്
ഉള്ളം കിളുക്കും കുളിര്‍ക്കാറ്റ് വന്നിതാ
പൈതങ്ങള്‍ക്കേകാന്‍ നവമ്പറിന്‍ മാറിലെ
പൂക്കള്‍ ശിശുദിനമായിങ്ങെത്തിയല്ലോ
ചുറ്റും പരന്നാ പരിമളം കുഞ്ഞുങ്ങള്‍-
ക്കെല്ലാര്‍ക്കുമാനന്ദ മേകീടട്ടേ
ചാച്ചാ നെഹൃവിന്‍ സ്‌നേഹത്തിന്‍ ജന്മ
ദീപം കൊളുത്തിയ കൈത്തിരിയില്‍ നിന്നും
പൊന്‍പ്രഭ ചൊരിഞ്ഞിതെങ്ങും പരക്കട്ടെ
ഇന്നാപ്രചോദനമുള്‍ക്കൊണ്ടു നാട്ടില്‍
കാണാം ശിശുക്ഷേമ മന്ദിരങ്ങള്‍
ആരൊക്കെ നീതി പുലര്‍ത്തുന്നു, പിന്നെയ
ങ്ങാര്‍‌ക്കൊക്കെ നീതി ലഭിക്കുന്നു ചിന്തിതം
നീളുമജ്ഞാത കാരാള ഹസ്തങ്ങളില്‍
ഇന്നും പിടഞ്ഞു മരിക്കുന്നു കുരുന്നുകള്‍
നവജാതപൈതങ്ങള്‍ അമ്മയുപേക്ഷിച്ച്
നിത്യവും മൃത്യുവെ പുല്‍കിടുന്നു.
കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടും
ബാലകര്‍ തൂകുന്ന കണ്ണീര്‍കണം
കേള്‍ക്കാം പരശ്ശതം പീഢനമേറ്റുള്ള
പൈതങ്ങള്‍ തീര്‍ക്കും വിലാപ കാവ്യം
സമ്പന്നവര്‍‌ഗ്ഗ ശിശുക്കളാഢമ്പര
തൊട്ടിലിലാടി വളര്‍ന്നിടുമ്പോള്‍
രോഗം കശക്കിയ, ഒരനേരമുണ്ണാത്ത
കണ്ണീര്‍ തോരാത്ത ശിശുക്കളുണ്ടിപ്പുറം
ഇനിയും ഉണരാന്‍ മടിയ്ക്കും സമൂഹത്തി
നില്ലാ, മനസാക്ഷിക്കുത്തു പോലും
നാമെന്തു നല്‍കുന്നു വാരിവിതറുന്ന
മിഠായിയും പിന്നെ കുറേ പൂക്കളുമോ ?
കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിത
മേകാനണിനിരന്നടരാടീടാം
ആ നല്ല നാളിനെ വരവേറ്റീടാം
അന്ന് നേരാം നമ്മുക്കാ പൈതങ്ങള്‍ക്ക്
നല്ലൊരു സന്തോഷ ദിനാശംസകള്‍ !

23 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

നാളെ നവമ്പര്‍ 14, ശിശുദിനം ആഘോഷിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും. അതെന്തെന്നറിയാത്ത മറ്റു കുറേ കുഞ്ഞുങ്ങള്‍ക്കും....

ഹരിശ്രീ said...

Najeem bhai

Nalikeram udakkan vannatha ithu vazhi. ithu vare aa bhgyam kittiyilla. ithil thanne aakam ennu vachu. Kavitha istamayitto..

ശ്രീ said...

“കാണാം ഗൃഹങ്ങളില്‍ വേലകള്‍ ചെയ്തീടും
ബാലകര്‍ തൂകുന്ന കണ്ണീര്‍കണം
കേള്‍ക്കാം പരശ്ശതം പീഢനമേറ്റുള്ള
പൈതങ്ങള്‍ തീര്‍ക്കും വിലാപ കാവ്യം”

നജീമിക്കാ...

സമയോചിതമായ പോസ്റ്റ്.

:)

ബാജി ഓടംവേലി said...

നമ്മുടെ ശിശുക്കള്‍‌ക്കും
നിങ്ങളുടെ ശിശുക്കള്‍ക്കും
അവരുടെ ശിശുക്കള്‍‌ക്കും
ശിശുദിനാശംസകള്‍

ശ്രീഹരി::Sreehari said...

good one

അപ്പു ആദ്യാക്ഷരി said...

നജീം...നല്ലൊരു കവിതയില്‍ക്കൂടി നല്ലൊരാശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

പ്രയാസി said...

ശിശുദിന റാലിക്കു പോയതോര്‍മ്മ വന്നു..
എല്ലാകുഞ്ഞുങ്ങള്‍ക്കും ആശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശിശുദിനാശംസകള്‍

ഞാന്‍ ഇരിങ്ങല്‍ said...

ഓരോ ശിശുരോദനത്തിലും നീളുന്നു ഈശ്വര വിലാപം എന്നല്ലേ പറയുന്നത്.
ഈശ്വരന്‍ വിലപിച്ചു കൊണ്ടിരിക്കുകയാണ്.
ശിശുക്കള്‍ക്കായ് ദിനമുണ്ടെങ്കിലും അന്നെങ്കിലും , ഒരു ദിവസമെങ്കിലും എല്ലാ ശിശുക്കളും സന്തോഷമായിരിക്കുമൊ??
ഇന്ന് ശിശുക്കള്‍ക്കെല്ലാം പ്രായാധിക്യം ബാധിച്ചിരിക്കുന്നു.

എന്തു ചെയ്യാന്‍ ....

ദിലീപ് വിശ്വനാഥ് said...

ഭാരതം ശിശുദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇതു എന്തുകൊണ്ട് മികച്ചതായി.

Sethunath UN said...

താങ്ക‌ള്‍ക്ക് ഒരു സല്യൂട്ട് നജീം.

Typist | എഴുത്തുകാരി said...

ആഡംബര തൊട്ടിലില്‍ ആടുന്ന കുട്ടികള്‍ ഒരു വശത്തു്, ഒരു നേരം ഉണ്ണാന്‍ പോലും ഇല്ലാത്ത കുട്ടികള്‍ മറുവശത്തു്. ഒരു കറുത്ത സത്യം.

അലിഫ് /alif said...

ആഡംബര തൊട്ടിലുകള്‍ മാത്രമല്ല,
‘അമ്മ തൊട്ടിലു’കളും പെരുകുന്നു.

നജീം, നല്ല ചിന്ത, നല്ല വരികള്‍, സമയോജിതം.

ഏ.ആര്‍. നജീം said...

ഹരീശ്രീ : വളരെ നന്ദി, ഞാനും ആലോചിക്കുകയായിരുന്നു എന്താ ആരും ഇവിടെ തേങ്ങാ ഉടയ്ക്കാത്തെ എന്ന്. :)

ശ്രീ ,ബാജി, ശ്രീഹരി, അപ്പൂ, പ്രയാസി, പ്രിയ, ഇരിങ്ങള്‍, വാല്‍മീകി, നിഷ്കളങ്കന്‍ : എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി :)

പ്രിയ said...

കുട്ടികള്‍ക്കടിമത്തമേല്‍ക്കാത്ത ജീവിത
മേകാനണിനിരന്നടരാടീടാം
ആ നല്ല നാളിനെ വരവേറ്റീടാം
അന്ന് നേരാം നമ്മുക്കാ പൈതങ്ങള്‍ക്ക്
നല്ലൊരു സന്തോഷ ദിനാശംസകള്‍ !

athe. annu matrame aashamsa neran namukku avakasam ullu,

valare clearaayi manoharamay ee sandhesham paranjirikkunnu ikka.

valare nananyirikkunnu.

ചീര I Cheera said...

വരികള്‍ വായിയ്ക്കാന്‍ നല്ല ഒഴുക്കു തോന്നി, മാഷേ...
ആശംസകള്‍..

ഗീത said...

ഈ കവിത വായിച്ചപ്പോള്‍, ഇവിടെ ചില ഹോട്ടലുകളില്‍ എച്ചിലെടുക്കാന്‍
നിന്നിരുന്ന ബാലന്മാരുടെ ദയനീയമായ മുഖം ഓര്‍മ വരുന്നു. ടിപ് പോലും അവര്‍ക്ക് കൊടുക്കാന്‍ പാടില്ല എന്നാണ് നിയമം. ബാലവേല നിരോധിച്ചതിനാല്‍ ഇപ്പോള്‍ അവരെ കാണുന്നില്ല.ഇപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കുന്നുവോ....
പഴയതിനെക്കാളും കഷ്ടത്തിലായിരിക്കുമോ ആവോ...

ഏ.ആര്‍. നജീം said...

അലിഫ് : വളരെ നന്ദി, എന്തു ചെയ്യാം ഈ അമ്മത്തൊട്ടില്‍ ഒരര്‍ത്ഥത്തില്‍ നല്ലതായി ഭവിക്കുന്നുണ്ടാകും , തെരുവില്‍ എറിയപ്പെടുന്നതിനെക്കാള്‍ നന്ന്.

പ്രിയ : അതെ, ഈ ദിവസം കുറച്ച് മധുരം വിളിമ്പി പഴിതീര്‍ക്കുന്ന ഒരു ചടങ്ങായി തീര്‍ന്നിരിക്കുകയല്ലേ ഇതെല്ലാം.. അഭിപ്രായമറിയിച്ചതിനു വളരെ നന്ദി.

ഗീത : വളരെ സത്യം. കുട്ടികള്‍ക്ക് ഒരു സുരക്ഷിത താവളം പോലും നല്‍കാന്‍ ആവാത്ത ഈ സാഹചര്യത്തില്‍ ബാലവേല നിരോധിച്ചതിലൂടെ പലരും തെരുവില്‍ പല കൊള്ളരുതായ്മകളും ചെയ്യുന്നവരുടെ ചട്ടുകമായി തീരുന്നു..

ഇതൊന്നും നമ്മള്‍ സങ്കടപ്പെട്ടതു കൊണ്ടോ, ഇങ്ങനെ പരസ്പരം കമന്റിലൂടെ പ്രതികരിച്ചത് കൊണ്ടോ സമൂഹത്തില്‍ ഒരു മാറ്റവും വരുത്തില്ലെങ്കിലും, നമ്മുടെ ഇതു കാണുന്ന ചിലരുടെയെങ്കിലും മനസില്‍ സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെ ഒരു കുഞ്ഞു തിരിനാളം രൂപപ്പെട്ടാല്‍ നാളെ തെരുവില്‍ ഇത്തരം ഒരു കാഴ്ചകാണുമ്പോള്‍ സഹായിക്കാനുള്ള ഒരു മനസ്സ് ആരിലെങ്കിലും ഉണ്ടാക്കുന്നെങ്കില്‍ നമ്മുടെ ആ ശ്രമം വിജയം കണ്ടു.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി, തുടര്‍ന്നും എഴുതുമല്ലോ

മന്‍സുര്‍ said...

ലോകത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും

ശിശുദിനാശംസകള്‍

ഓരോ ശിശുദിനങ്ങളും കടന്നു പോകുന്നു
ഓരോ ശിശുവും കരഞ്ഞു ജനിക്കുന്നു
ഇന്നും കരയും ശിശുകള്‍ക്ക്‌
മധുരമൂട്ടാം നമ്മുക്കൊന്നായ്‌

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
വളരെ നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും അതിലുപരി ആ അര്‍ത്ഥവത്തായ വരികള്‍ക്കും

നിര്‍മ്മല said...

നല്ല ചിത്രങ്ങള്‍, സമയോചിതമായ വിഷയം. ഹ്രദയത്തെ ദ്രവീകരിക്കുന്ന എഴുത്ത്. ആശംസകള്‍!

ഏ.ആര്‍. നജീം said...

നിര്‍മ്മലാജീ,
അഭിപ്രായത്തിനു വളരെ നന്ദി..

Anonymous said...

NANNAYIRIKKUNNU NAJEEM IKKA