കാത്തിരുപ്പ്...

on Thursday, November 29, 2007



പാര്‍‌വണ ശശികല പാരിജാതത്തിന്‍
ചോട്ടില്‍ വിരിച്ച നിഴല്‍ പരപ്പില്‍
നിന്‍‌ചൂടു നിശ്വാസമേറ്റു കിടക്കവേ
തെന്നല്‍ വന്നെന്തേ കളി പറഞ്ഞൂ ?
നാണമെന്നോതിയോ, പൂക്കള്‍
വിതറി നിന്‍‌ മേനിയില്‍ കമ്പളം ചാര്‍‌ത്തിയോ
ദാഹത്തിന്‍ മുത്തുകള്‍ കോര്‍ത്തു ഞാനനുരാഗ
മാലനിന്‍ മാറിലണിഞ്ഞിടട്ടേ
ധന്യമായീ പ്രേമ സംഗമം ഗന്ധര്‍‌വ്വ
തന്ത്രിയിലെല്ലാം മറന്നിരിക്കാം.


പുലര്‍‌ക്കോഴി കൂകിത്തുടങ്ങിയല്ലോ
പുലര്‍ക്കാലമേറെയരികിലല്ലോ
കരയരുതെന്‍ പ്രേമ സര്‍‌വ്വസ്വമേ.
നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും
കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖ സ്മൃതികളില്‍ നീ വിതുമ്പീടുകില്‍
വെണ്‍ മേഘമായ് ഞാന്‍ വന്നു ചേരാം
മോഹപരവശയായ നിന്നാപാദങ്ങളില്‍
തേന്മഴയായെന്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങും.

22 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ദുഖ സ്‌മ്രിതികളില്‍ നീ വിതുമ്പീടുകില്‍
വെണ്‍ മേഘമായ് ഞാന്‍ വന്നു ചേരാം
മോഹപരവശയായ നിന്നാപാദങ്ങളില്‍
തേന്മഴയായെന്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങും

CHANTHU said...

ദാഹത്തിന്‍ മുത്തുകള്‍ കോര്‍ത്തു ഞാനനുരാഗ
മാല നിന്‍ മാറിലണിഞ്ഞിടട്ടെ......

വരികളൊക്കെ കടഞ്ഞെടുത്തതുപോലെ,
ചിത്രമാണെനിക്കേറ്റവും ഇഷ്ടമായത്‌.
ഈ പ്രഭാതത്തില്‍ നല്ല വാക്കുകള്‍ തന്നതിന്‌ നന്ദി....

മാണിക്യം said...

“...കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം......”
എന്തു കൊണ്ടൊ എന്തൊ
ഈ വരികള്‍ ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നു..
മനസ്സില്‍ തൊടുന്ന വരികള്‍...
നന്നായി ഈ “കാത്തിരുപ്പ്”............
ചിത്രവും !!

ദിലീപ് വിശ്വനാഥ് said...

നജീമിക്കാ... കിടിലന്‍ വരികള്‍.

Typist | എഴുത്തുകാരി said...

കാണാനിനിയേറെ ......
'കാണാതെ കാണാന്‍ പഠിച്ചിടേണം'
അതെനിക്കിഷ്ടപ്പെട്ടു.

സഹയാത്രികന്‍ said...

“നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും
കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം“

നജിംക്കാ‍ നല്ല വരികള്‍... ഇഷ്ടമായി.
:)

ഓ:ടോ: ‘ദുഖ സ്‌മ്രിതികളില്‍‘... ‘സ്മൃതി‘ അല്ലേ ശരി
:)

ശ്രീഹരി::Sreehari said...

ആഹാ.. ശരിക്കും നന്നായിട്ടൂണ്ട്

പ്രിയ said...

നല്ല വരികള്, നല്ല ഒരു കവിത . ഒരു സ്വപ്നത്തിലെന്നോണം പറയുന്ന ഫീലിംഗ്.

നിഴല്പരപ്പല്ലേ അല്ലെ, ഇക്കാ?

"നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും " :) നന്നായി ഇഷ്ടപെട്ടു

പ്രയാസി said...

വിരഹ വേദന ഉണര്‍ത്തുന്ന കവിത.. നജീമിക്കാ.. വെറുതെ ടെന്‍ഷനടിപ്പിക്കരുത്..:)

അലി said...

നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും

നജീമിക്കാ...
വളരെ നന്നായിരിക്കുന്നു.

അഭിനന്ദനങ്ങള്‍...

ഉപാസന || Upasana said...

നജീം ഭായ്

നനായി സഖേ
:)
ഉപാസന

മന്‍സുര്‍ said...

നജീം ഭായ്‌

നന്നായിരിക്കുന്നു....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജിം ഭായ്,

പ്രവാസികളെയൊക്കെ ടെന്‍ഷനടിപ്പിക്കല്ലെ വെറുതെ, കാണാതെ കാണാന്‍ പഠിക്കണമെന്നൊക്കെ പറഞ്ഞു. നാലെ മുതല്‍ പിന്നെ ലവന്മാരു ഇതായിരിക്കും പറഞ്ഞോണ്ട് നടക്കുക.

കൊള്ളാം മാഷെ നന്നായി.

ശ്രീ said...

നല്ല വരികള്‍‌, നജീമിക്കാ...

:)

ജൈമിനി said...

പിരിയാതെ പിരിഞ്ഞിരിക്കുന്പോള്‍ തേന്‍മഴയായ് ഓര്‍മ്മകള്‍ പെയ്യും, ആരുടെ മനസ്സിലും പെയ്യും!

ഭൂമിപുത്രി said...

വിരഹചിന്തകള്‍ മനോഹരമായി

മണിക്കുട്ടി said...

നിഴല്‍ പരിപ്പില്‍ അല്ല നജീമേ പരപ്പില്‍...

ഈ പരിപ്പ് പരിപ്പ് എന്നുപറഞ്ഞാല്‍ ഡാ നിന്റെ പരിപ്പ് ഞാനെടുക്കും എന്ന് പറയുന്നതിലെ ലോ ലതല്ല്യോ...

ഏ.ആര്‍. നജീം said...

ചന്തു : വളരെ നന്ദി..
മാണിക്ക്യം : അഭിപ്രായത്തിന് നന്ദി
വാല്‍മീകി : നന്ദീട്ടോ
എഴുത്തുകാരി : താങ്ക്സ്
സഹയാത്രികന്‍ : അതെ താങ്കള്‍ പറഞ്ഞതാ ശരി, ആ വരമൊഴിയുടെ പണിയാ അത് ഞാന്‍ തിരുത്തി :)
ശ്രീഹരീ : നന്ദി
പ്രിയ : നന്ദി , അതെ, നിഴല്പരപ്പ് തന്നാ, ഞാന്‍ തിരുത്തി..
പ്രയാസീ : അയ്യോ ടെന്‍ഷന്‍ എന്തിനാ ഇതൊരു നഗ്ന സത്യം മാത്രമല്ലേ :)
അലി : നന്ദി
മുരളി : വന്നതിനും കമന്റിനും പ്രത്യേക നന്ദി
ഉപാസന : നന്ദിട്ടോ
മന്‍സൂര്‍ : അഭിനന്ദനങ്ങള്‍ക്കും ഈ സ്‌നേഹത്തിനും ഒത്തിരി നന്ദിയുണ്ട്.
സണ്ണിക്കുട്ടാ : ഡോണ്‍‌ടൂ..ഡോണ്‍‌ടൂ... :)
ശ്രീ : നന്ദി
മിനീസ് : വളരെ സന്തോഷം ഒക്കെ ഒരുപാട് നന്ദിയും
റഷ്യക്കാരാ : ഞാന്‍ തോല്‍‌വി സമ്മതിച്ചു. തെറ്റു പറ്റിയതാ, തിരുത്തുകയും ചെയ്തു.
വായിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലാതെ പോയവര്‍ക്കും എന്റെ നന്ദി...

ഹാരിസ് said...

കല്ലു കടിച്ചില്ല.
നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...

അഭിപ്രായത്തിന് വളരെ നന്ദി ഹാരിസ് ... :)

ഗീത said...

നല്ല പ്രണയ കവിത...

നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെപ്പിരിയാതെ വയ്യെനിക്കും
കാണാനിനിയേറേ കാലം കഴിഞ്ഞീടണം
കാണാതെ കാണാന്‍ പഠിച്ചീടണം

ഇത് നല്ല വരികള്‍...

ഏ.ആര്‍. നജീം said...

ഗീത : വളരെ നന്ദി :)