ബീഹാറിലെ പാവപ്പെട്ട കൂലിപ്പണിക്കാരനായ ശംഭുവിന്റേയും പൂനത്തിന്റേയും മകളാണ് ലക്ഷ്മി എന്ന രണ്ടു വയസുകാരി. ജനിച്ചപ്പോഴേ നാലുകാലും നാലുകൈയും ഒരു ഉടലുമായി ജനിച്ച ലക്ഷ്മി, സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ അവതാരമാണെന്നു കരുതി പൂജിക്കുവാന്‍ ഒരുകൂട്ടര്‍, പിന്നെ സര്‍ക്കസില്‍ പ്രദര്‍ശിപ്പിച്ചു പണം സമ്പാദിക്കാമെന്ന് മറ്റു ചിലര്‍. അവരുടെ ശല്യം സഹിക്കവയ്യാതെ ആ കുടുമ്പം ലക്ഷ്മിയെ ഒരു ബന്ധുവീട്ടില്‍ കൊണ്ടു ചെന്നാക്കി. പിന്നെ ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഇതിന് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്ന് അവിടുത്തെ ഡോക്‌ടര്‍മാര്‍ വിധി എഴുതി.
ഈ കഥയൊക്കെ അറിഞ്ഞ ബാംഗ്ലൂര്‍ സ്പര്‍ശ് ആശുപത്രിയിലെ ഡോ : ശരണ്‍ പട്ടേല്‍ കുട്ടിയെ കാണുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം മനുഷ്യ സ്‌നേഹികളായ ഡോക്‌ടര്‍മാര്‍ അവളെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടത് ചെയ്യുവാനും തീരുമാനിച്ചു.
സാധാരണ ഒരു കുട്ടിക്ക് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ശതമാനമാണ് വേണ്ടതെങ്കില്‍ ലക്ഷ്മിക്ക് അത് വെറും 5.4 % ആയിരുന്നു. ഒപ്പം ആന്തരികാവയവങ്ങളിലെ അണുബാധ മൂലം തുടര്‍ച്ചയായ പനിയും അസുഖങ്ങളും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും മരുന്നുകളും നല്‍കിയതിന്റെ ഫലമായി ഇപ്പോള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11 % ആയി ഉയര്‍ത്താന്‍ കഴിഞ്ഞു.
നാളെ ലക്ഷ്മിയെ അതിസങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയക്ക് വിധേയയാക്കുകയാണ്. 40 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ആ മാരത്തോണ്‍ ശസ്ത്രക്രിയ വിജയിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണവും ദുര്‍ഘടവുമായ ഒരു ശസ്ത്രക്രിയയുടെ വിജയമായിരിക്കും അത് .
ഇത്രയും നീണ്ട ഒരു ശസ്ത്രക്രിയക്കായി സ്പര്‍ശിലെ അഞ്ചു മുതിര്‍ന്ന ഡോക്‌ടര്‍മാരും 36 പാരാ മെഡിക്കല്‍ സംഘങ്ങളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. നാളെ നടക്കുന്ന ശസ്ത്രക്രിയ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്ക് കേടുവരാതെ പുറത്തെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ഒരുമാസത്തിനു ശേഷം മുറിവ് ഉണങ്ങിയതിനു ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടെയും നടത്താനാണ് തീരുമാനം.
MRI സ്കാന്‍, 64 സ്ലൈസ് സി.ടി സ്കാന്‍, ശസ്ത്രക്രിയ എല്ലാം കൂടി 25 ലക്ഷം രൂപയുടെ ചികിത്സ ചിലവു പ്രതീക്ഷിക്കുന്നെങ്കിലും ആ കുടുമ്പത്തിന്റെ പ്രയാസമറിഞ്ഞ സ്പര്‍ശ് ഫൗണ്ടേഷന്‍ ആണ് ഈ ചിലവ് പൂര്‍ണ്ണമായും നടത്തുന്നത്.
തന്റെ മകളുടെ ജീവന്‍ ദൈവത്തിലും പിന്നെ സ്പര്‍ശ് ആശുപത്രിയിലെ ഡോക്‌ടര്‍മാരിലും ഏല്പിച്ച് പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിയുന്ന ആ മാതാപിതാക്കളോടൊപ്പം. ലക്ഷ്മിയ്ക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം....
23 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
തന്റെ മകളുടെ ജീവന്‍ ദൈവത്തിലും പിന്നെ സ്പര്‍ശ് ആശുപത്രിയിലെ ഡോക്‌ടര്‍മാരിലും ഏല്പിച്ച് പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിയുന്ന ആ മാതാപിതാക്കളോടൊപ്പം. ലക്ഷ്മിയ്ക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം....
തീര്‍ച്ചയായും. നാളെ ശസ്ത്രക്രിയയ്ക്കു വിധേയയാകുന്ന ലക്ഷ്മി മോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്..
വാണി.
ലക്ഷ്മി വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്..
ലക്ഷിമോള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു
ലക്ഷിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു
വാണി, മയൂര, പ്രിയ, നിഷ്കളങ്കന്‍ : ഇവിടം സന്ദര്‍ശിച്ചതിന് നന്ദി..
എവിടേയോ ഉള്ള ഏതോ ഒരു ലക്ഷ്മി മോളുടെ ദുരവസ്തയാണെങ്കിലും , ആ മാതാപിതാക്കളുടെ നിസ്സഹായവസ്ഥ, അതുര സേവനം വെറും കച്ചവടമായി കാണുന്ന ഇന്ന് മനസാക്ഷിയും മനുഷ്യസ്‌നേഹികളുമായ ഡോക്‌ടര്‍മാരുടെ കാരുണ്യം, അതിനുപരി ഈ ശസ്ത്രക്രിയ വിജയകരമായ് കഴിയുന്നതോടെ ലോക മെഡിക്കല്‍ രംഗത്ത് നമ്മുടെ ഡോക്‌ടര്‍മാര്‍ മിടുക്ക് തെളിയിക്കുന്നു...
ഈ ഘടകങ്ങള്‍ കൂടെ മനസില്‍ കണ്ടാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യണം എന്ന് തോന്നിയത്
ലക്ഷ്മിക്ക് സാധാരണ ജീവിതം ലഭിക്കട്ടെ ഒപ്പം കാരുണ്യവന്മാരായ ഡോക്ടറന്മാര്‍ക്ക് സര്‍വ്വ ഐശ്വര്യവും വന്നു ചേരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..!
പാവം മോള്..ഒരപകടവും ഉണ്ടാവല്ലെന്ന് പ്രാര്‍ത്ഥിക്കുന്നു..
സര്‍വ്വശക്തനായ ദൈവം ലക്ഷ്മിമോളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരട്ടെ.
പ്രാര്‍ത്ഥനകള്‍.
ഒന്നും എഴുതാന്‍ തോന്നുന്നില്ല. മനസ്സില്‍ ദൈവമേ എന്നു വിളിക്കുകയല്ലാതെ.
നജീമിക്കാ, എന്തെങ്കിലും വിവരം കിട്ടിയാല്‍ എഴുതാന്‍ മറക്കരുത്. നല്ല വാര്‍ത്ത കേള്‍ക്കാനായി കാത്തിരിക്കുന്നു.
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
പ്രാര്‍ത്ഥിയ്ക്കാം... അല്ലാതെന്തു ചെയ്യാനാകും.
ലക്ഷ്മി, എന്റെ പ്രാത്ഥനയും നിന്നോടുകൂടി.
ശാസ്ത്രത്തിണ്റ്റെ നേട്ടത്താല്‍, കാരുണ്യവാന്‍മാരായ ഡോക്ടര്‍മാരുടെ സഹായത്താല്‍, ലക്ഷ്മിമോള്‍ക്ക് സാധാരണജീവിതം ലഭിക്കണേ എന്നാഗ്രഹിക്കുകയാണ്.ഇതിന് മുന്‍കൈയ്യെടുത്ത സ്പര്‍ശ് ആശുപത്രിയുടെ പണം ആവശ്യപ്പെടാതെയുള്ള സേവനമനസ്ഥിതിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അനാവശ്യ സ്കാനിങ്ങും മറ്റും ചെയ്ത് പണം അറുത്ത് വാങ്ങിക്കുന്ന നമ്മുടെ സ്വകാര്യ അശുപത്രികളും, ഡോക്ടര്‍മാരും ഇവരെ കണ്ട് പഠിക്കേണ്ടതാണ്. നജീമിണ്റ്റെ പോസ്റ്റിന് ഒരായിരം നന്ദി നേര്‍ന്നുകൊണ്ട്, ലക്ഷ്മിമോള്‍ക്ക് സാധാരണജീവിതം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്
ഞാനും ചേരുന്നു പ്രാര്‍ത്ഥനയില്‍, അല്ലതൊന്നും പറയാന്‍ തോന്നുന്നില്ല. പടം പോലും എനിക്കു ശരിക്കു നോക്കാന്‍ കഴിഞ്ഞില്ല.
കൂടുതല്‍ വിവരങ്ങള്‍ അറിയിക്കണേ, നജീമിക്കാ.
ദൈവം കാക്കട്ടെ, പ്രാര്‍ത്ഥനകളോടെ,
ലക്ഷ്മി വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്..
ഓപ്പറേഷന്‍ 15 മണിക്കൂറ് പിന്നിട്ടപ്പോള്‍ ഡോക്ടറുടെ ഒരു ഹൃസ്വവിവരണം ഇന്നെലെ ഹിന്ദി വാര്‍ത്താ ചാനലില്‍ കണ്ടു.
ഓപ്പറേഷന്‍ 100%വും വിജയകരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ഇന്നു പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു.
ശസ്ത്രക്രിയ വിജയകരമായി ലക്ഷ്മി സാധാരണനിലയിലാവട്ടെ.
ലക്ഷ്മിക്കു പുതു ജീവിതം കിട്ടിയെന്ന് ഇവിടെ കാണാം
പ്രീയ നജീം,ഇന്നെനിക്ക് ബ്ലോഗ് തുറക്കാന്‍ പറ്റി..ലക്ഷ്മി എന്ന കുരുന്നിനെ പറ്റി കുറിക്കാന്‍ തോന്നിയത് നന്നായി.. ഇന്നലെ വീണ്ടും പത്ര വാര്‍ത്ത കണ്ടു. അവള്‍ രണ്ടു കാലുമായി സാധാരണ മനുഷ്യരെ പോലെ ആശുപത്രി വിട്ടു. ബീഹാറില്‍ പോയി കുറെ നാള്‍ കഴിഞ്ഞ് ബന്ധുവിന്റെ വിവാഹവും ഒക്കെ പങ്കെടുത്തിട്ട് തുടര്‍ ചികിത്സക്കയി വീണ്ടു സ്പര്‍ശ് ആശുപത്രിയില്‍ എത്തുമെന്ന്...അവളുടെ എല്ല പ്രധാന അവയവങ്ങളും നോര്‍മലായി പ്രവര്‍ത്തിക്കുന്നുവത്രേ..ഒത്തിരി പേരുടെ പ്രാര്‍ത്ഥനകളുണ്റ്റായിരുന്നു അഛന്‍ ശംഭുവിനും അമ്മയ്ക്കുമൊപ്പം..
എന്നെ സ്പര്‍ശിച്ച മറ്റൊരു കാര്യവും കൂടി ഞാനിവിടെ പങ്കു വയ്ക്കട്ടേ.. ഈ സര്‍ജറി നടത്തിയ സ്പര്‍ശ് ഹോസ്പിറ്റലിലെ ഡോ. നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി യുടെ മകനാണത്രേ.. അദ്ദേഹം ഈ കുടുമ്പം താമസിക്കുന്ന ചേരിയില്‍ 2 പ്രാവശ്യം പോയിയാണ് ഇവരെ ഈ ശസ്ത്രക്രീയയ്ക്കു പ്രേരിപ്പിച്ചത്..ആദ്യം ഈ കുഞ്ഞ് ദേവിയുടെ അവതാരമാണെന്ന് ( നാലു കൈയും നാലു കാലു മുള്ളതു കൊണ്ട്) വിശ്വസിച്ചിരുന്ന നാട്ടുകാര്‍ സമ്മതിച്ചില്ല. പിന്നീട് അദ്ദേഹം വീണ്ടും പോയി ഈ കുഞ്ഞിന്റെ ശരീര വളര്‍ച്ചയുടേ വരും വരായ്കകള്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. മാത്രമല്ല ഈ കുഞ്ഞിനെ വില്‍ക്കാനായിട്ട് പലരും ശംഭുവിനെ സമീപിച്ചിരുന്നു. ശരിക്കും ഒത്തീരി കടമ്പകള്‍ കടന്നും ഏറെ റിസ്കുമടുത്താണ് ആ ഡോക്ടര്‍ ഈ വലിയ സര്‍ജറി നടത്തിയത്.36 മണിക്കൂര്‍, 24 ലക്ഷം ചിലവ്, അതും ഒരു മന്ത്രിയുടെ മകന്‍ ഇത്തരം റിസ്ക് ഏറ്റെടുത്തു ചെയ്യാന്‍ തയ്യാറായി എന്നത് തെല്ല് അത്ഭുതപ്പെടുത്തുന്നു..അദ്ദേഹം ഒരു പബ്ലിസിറ്റിക്കു വേണ്ട് ഇതു ചെയ്തു എന്ന് ഒരു ആരോപണവും ഉണ്ടായി.. എന്തിനു വേണ്ടി യായാലും ഞാന്‍ ആ വലിയ മനുഷ്യന്റെ മുമ്പില്‍ തല വണക്കുന്നു..He did it for a great noble cause എന്നു കരുതാനാണെനിക്കിഷ്ടം..
30ല്‍ പരം ഡോക്റ്റര്‍മാര്‍ 24ല്‍ പരം മണിക്കൂര്‍ കഠിനാധ്വാനം ചെയ്ത് ലക്ഷ്മിയുടെ നില ഈ സ്ഥിതിയിലാക്കി . ഇനിയും അടുത്ത മാര്‍ച്ചില്‍ തുടര്‍ പരിശോധന നടത്തി ഡോക്റ്റര്‍മാര്‍ വേണ്ടത് ചെയ്യും . ഇതിന്റെ കൂടെ പ്രാര്‍ത്ഥനയും കൂടിയില്ലായിരുന്നുവെങ്കില്‍ ഇത് സാധിക്കുകയില്ലായിരുന്നോ ? എല്ലാവരും കൂടി ഇങ്ങിനെ പ്രാര്‍ത്ഥിക്കുന്നത് കണ്ടത് കൊണ്ടും , കുട്ടിയുടെ അച്ഛന്‍ തന്നെ ഒരു ലക്ഷ്മി ക്ഷേത്രം പണിയും എന്ന വാര്‍ത്ത പത്രത്തില്‍ കണ്ടത് കൊണ്ടും ഒരു സംശയം ചോദിച്ചതാണേ ....
Post a Comment