മായാത്ത കോലങ്ങള്‍...

on Tuesday, December 11, 2007



വെണ്‍ മഞ്ഞുതുള്ളികള്‍ തേന്മാവിലകളില്‍
തൂമുത്ത് പോലെ തിളങ്ങി നിന്നു
എന്‍ പ്രിയതോഴിതന്‍ കണ്ണില്‍ ഞാനിന്നും
ആ മുത്ത് കണ്ട് കൊതിച്ചു നിന്നു
ചുറ്റുമൊരായിരം അപ്സര കന്യകള്‍
നൃത്തമാടുന്നൊരാ പൗര്‍‌ണ്ണമിയില്‍
ഓര്‍‌മ്മകള്‍ പൂക്കുന്ന മായാ വനികയില്‍
ഞാന്‍ ചെറ്റു നേരമിരുന്നു പോയി.


ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.
പാടാതിരുന്നൊരാ നാളുകളൊക്കെയും
വാടിത്തളര്‍‌ന്ന പോലായിരുന്നു
നീയെന്നകതാരില്‍ ചാലിച്ചെഴുതിയ
ചിത്രങ്ങളൊക്കെയും മായ്ച്ച പോലെ
കാലം മനസിന്റെയുമ്മറ വാതുക്കല്‍
കോലം വരച്ചത് മായ്ച്ചതെന്തേ ?


മാപ്പ് ചൊല്ലീടാനണയുന്നു ഞാനിതാ
യാത്രാ മൊഴിയുമായ് നിന്നരുകില്‍
അന്നാ പരിദേവനത്താല്‍ മിഴികളില്‍
അശ്രുകണങ്ങള്‍ നിറഞ്ഞതെന്തേ ?

29 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

മാപ്പ് ചൊല്ലീടാനണയുന്നു ഞാനിതാ
യാത്രാ മൊഴിയുമായ് നിന്നരുകില്‍
അന്നാ പരിദേവനത്താല്‍ മിഴികളില്‍
അശ്രുകണങ്ങള്‍ നിറഞ്ഞതെന്തേ ?

ശ്രീ said...

നജീമിക്കാ...

മനോഹരമായ പ്രണയാര്‍‌ദ്രമായ വരികള്‍‌... നല്ല താളം.

ആരെങ്കിലും ഇതൊന്ന് ഈണമിട്ടു പാടിയാല്‍‌ നന്നായിരിക്കും.

:)

മാണിക്യം said...

..."കാലം മനസിന്റെയുമ്മറ വാതുക്കല്‍
കോലം വരച്ചത് മായ്ച്ചതെന്തേ ?...."
ഒതുക്കവും ഒഴുക്കുമുള്ള നല്ലാ വരികള്‍
നജിം പ്രണയ ഓര്‍മ്മകള്‍
നന്നായി വര്‍‌ണ്ണിച്ചിരിക്കുന്നു..
ആശംസകള്‍
തുടര്‍ന്നും എഴുതുകാ.

ദിലീപ് വിശ്വനാഥ് said...

മനോഹരമായ വരികള്‍‌ നജീമിക്കാ.

Kayjay Reborn again said...

MAYAATHA KOLANGAL, VERPIRIYATHA ORMAKAL. JEEVITHAM ORU MADHURA SWAPNAM

ചീര I Cheera said...

ചിത്രം വളരെ ഇഷ്ടമായി..

“ഞാന്‍ ചെറ്റുനേമ്മിരുന്നു പോയി.“

ഇവിടെ എനിയ്ക്ക് മുഴുവനും മനസ്സിലായില്ല..

വരികള്‍ ഇഷ്ടമാകുകയും ചെയ്തു.

കാവലാന്‍ said...

ആര്‍ദ്രപ്രണയമവാഹിച്ച വരികള്‍.നന്നൂട്ടോ.
ഒന്നു കാണുക എന്റെ കവിതകൂടി.

അഗ്രജന്‍ said...

മനോഹരമായ വരികള്‍ നജീ...!

ചിത്രവും സുന്ദരം...
ഇത് നജീം വരച്ചതാണോ!

ചിത്രത്തിലെ പൊയ്കയുടെ ആഴത്തിലേക്ക് കണ്ണെത്തിക്കുന്ന തെളിമയാണ് കൂടുതല്‍ ആകര്‍ഷിച്ചത്!

അലി said...

വെണ്‍ മഞ്ഞുതുള്ളികള്‍ തേന്മാവിലകളില്‍
തൂമുത്ത് പോലെ തിളങ്ങി നിന്നു
എന്‍ പ്രിയതോഴിതന്‍ കണ്ണില്‍ ഞാനിന്നും
ആ മുത്ത് കണ്ട് കൊതിച്ചു നിന്നു

മനോഹരമായിരിക്കുന്നു.
വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.
ചിത്രവും നന്നായിട്ടുണ്ട്.

അഭിനന്ദനങ്ങള്‍!

പ്രിയ said...

ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.
പാടാതിരുന്നൊരാ നാളുകളൊക്കെയും
വാടിത്തളര്‍‌ന്ന പോലായിരുന്നു

നല്ല വരികള് . പ്രണയത്തിന്റെ ആ സൌധര്യം പറഞ്ഞാലും തീരുന്നില്ല . വിരഹത്തിന് വേദനയും .

"ചെറ്റുനേമ്മിരുന്നു " ഇതു അക്ഷര പിശകാണോ ഇക്കാ ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിരഹത്തിന്റെ നൊമ്പരത്തിന്റെ തേങ്ങലിന്റെ..
അതൊക്കെ വരികളില്‍ നിന്നും തിരിച്ചറിയാം നയിസ്.
പ്രണയം എത്ര വിവരിച്ചാലും തീരില്ലാ അല്ലെ ഭായ്..
ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
തുടരട്ടെ...തുടരട്ടെ...

ഹരിശ്രീ said...

ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !
ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു..

നജീം ഭായ്,

സുന്ദരമായ വരികള്‍.

ചിത്രവും മനോഹരം....

ആശംസകളോടെ...

ഹരിശ്രീ.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊള്ളാം ഭായ് നന്നായിട്ടുണ്‍ട്!

മന്‍സുര്‍ said...

നജീം ഭായ്‌...

മനോരമായിരിക്കുന്നു വരികള്‍

സൂപ്പര്‍................അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

വളരെ നന്നായി ഭായ്
റിയല്ലി നൊസ്റ്റാള്‍ജിക്

“കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.
പാടാതിരുന്നൊരാ നാളുകളൊക്കെയും
വാടിത്തളര്‍‌ന്ന പോലായിരുന്നു“

:)
ഉപാസന

Teena C George said...

പ്രണയാര്‍ദ്രമായ വരികള്‍...

അഭിനന്ദനങ്ങള്‍...

ടീനാ സി ജോര്‍ജ്ജ്

ഏ.ആര്‍. നജീം said...

ശ്രീ : ഈ പോസ്റ്റ് ചെയ്തപ്പോഴേ ഞാന്‍ ഓര്‍ത്തത് പോലെ ശ്രീ തന്നെ ആദ്യ പോസ്റ്റ് ചെയ്തു. ഞാന്‍ പോസ്റ്റ് ചെയ്യുന്ന സമയവും ശ്രീ ബൂലോകത്തെയ്ക്ക് വരുന്ന സമയവും ഒരുപോലെ ആയത് കൊണ്ടാകും അങ്ങിനെ .. വളരെ നന്ദി ശ്രീ,
മാണിക്ക്യം : നന്ദി മാണിക്ക്യം. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
വാല്‍മീകി : വളരെ നന്ദി
KJ ഭായ് : സന്തോഷം ... അഭിപ്രായത്തിന്
PR : നന്ദി , ക്ഷമിക്കണം "ചെറ്റു നേരമിരുന്നുപോയി " എന്നായിരുന്നു അക്ഷര തെറ്റ് വന്നുപോയതാ തിരുത്തിയിട്ടുണ്ട്. :)
കാവലാന്‍ : വളരെ നന്ദി, തീര്‍‌ച്ചയായും .
അഗ്രജന്‍ : വളരെ നന്ദി, ചിത്രം എനിക്കും നന്നെന്ന് തോന്നിയത് കൊണ്ട് ഇട്ടെന്നെയുള്ളൂ ഞാന്‍ വരച്ചതേയല്ല. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ.. :)
അലി : വളരെ നന്ദിട്ടോ
പ്രിയ : സന്തോഷം, അഭിപ്രായത്തിനും തെറ്റു ചൂണ്ടിക്കാണിച്ചു തന്നതിനും. ചെറ്റു നേരമിരുന്നു എന്നായിരുന്നു. അപ്പോ തന്നെ തിരുത്തി. ശ്രദ്ധിച്ചു കാണുമല്ലോ..
സജി (Friends4Ever ): വളരെ നന്ദി :)
ഹരീശ്രീ : നന്ദീ :)
സണ്ണികുട്ടാ : ശുക്രിയാ :)
മന്‍സൂര്‍ ഭായ് : ഇത്രയ്ക്ക് സൂപ്പര്‍ എന്നൊന്നും പറയല്ലെ അയ്യോ.. ഞാന്‍ അഹങ്കരിക്കില്ലെ :)
സുനില്‍ (ഉപാസന) : വളരെ നന്ദി സുനില്‍
ടീന : ആദ്യമായാണ് എന്റെ ബ്ലോഗില്‍ ടീനയെ കാണുന്നത്. വളരെ സന്തോഷം തുടര്‍ന്നും ആയിച്ച് അഭിപ്രായം എഴുതണേ.. :)

വായിച്ചു പോയ മറ്റെല്ലാവര്‍ക്കും നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയാര്‍ദ്രമം വരികളില്‍ ഒരു നേര്‍ത്തനൊമ്പരം ഇതളിടുന്നു...

എല്ല വരികളും മനോഹരം...


ഓ.ടോ: സ്വപ്നഭൂമിയെ മറന്നൊ?

അഭിലാഷങ്ങള്‍ said...

നജീമേ, നല്ല വരികള്‍ ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‍നല്ല വരികള്
‍കൊള്ളാം......തുടരുക.....

Anonymous said...

നജീം.ഒരുപാടു , ഒരുപാടു പുരോഗമനം കാണുന്നു. അഭിനന്ദനങ്ങള്‍!
നീയെന്നകതാരില്‍ ചാലിച്ചെഴുതിയ
ചിത്രങ്ങളൊക്കെയും മായ്ച്ച പോലെ
കാലം മനസിന്റെയുമ്മറ വാതുക്കല്‍
കോലം വരച്ചത് മായ്ച്ചതെന്തേ ? ...വൃത്തം, പ്രാസം, എല്ലാം നന്നായിരിക്കുന്നു. ഇതുപൊലെ 10 എണ്ണം ചമച്ചു വിട്ടാല്‍ പിന്നെ പുറകോട്ടു നോക്കെണ്ടി വരില്ല. കീപ്പ് ഇറ്റ് അപ്പ്! സസ്നേഹം... കുഞ്ഞുബി

ചന്ദ്രകാന്തം said...

നജീം,
ചിത്രം പോലെത്തന്നെ.... മിഴിവും തെളിമയും ഉള്ള വരികള്‍...
നന്നായിരിയ്ക്കുന്നു.

ഏ.ആര്‍. നജീം said...

പ്രിയ : സന്തോഷം, നന്ദിയും :)

അഭിലാഷങ്ങള്‍ : താങ്ക്സ് :)
മുഹമ്മദ് സഗീര്‍ : നന്ദി, തീര്‍ച്ചയായും
കുഞ്ഞുബി : വളരെ സന്തോഷം, ഈ സ്‌നേഹവും സഹകരണവും ഉണ്ടെങ്കില്‍ എന്നും തുടരും ..
ചന്ദ്രകാന്തം : നന്ദി

തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

Anonymous said...

ബലിതവിചാരപ്പൈലുകള്‍ പൊതുവെ അല്‍പം മൊരടന്‍മാരാണേ..... പക്ഷെ, കൊള്ളാവുന്നത്‌
കൊള്ളാമെന്നു പറയണമല്ലോ.... തള്ളേ, ഞെരിപ്പായിരിക്ക്ണ്‌ കേട്ടാ.... മനോഹരം... ഇനി
വീണ്ടും...

യാഥാസ്ഥിതികന്‍

ഏ.ആര്‍. നജീം said...

പ്രിയ യാഥാസ്ഥിതികാ,
അഭിപ്രായം അറിയിച്ചതിന് നന്ദി, തുടര്‍ന്നും വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും വേണമേ...
പിന്നെ സത്യങ്ങള്‍ തുറന്ന് പറയുന്ന എല്ലാവരും മൊരടന്‍ മാരാകില്ലല്ലോ. ചില വിഷയങ്ങലില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ അത് പറയുന്ന ആളിന്റെ മൊത്തത്തിലുള്ള ചിന്തയേയോ അല്ലെങ്കില്‍ ആ ആളിനെതന്നേയോ ആണ് എതിര്‍ക്കുന്നതെന്ന് കരുതരുത്. മറിച്ച് ആ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായമായി കരുതുക.
ആശംസകള്‍...

ആമി said...

ആദ്യമായ് ചൊല്ലിയ വാക്കുകള്‍കൊക്കെയും
എന്തൊരു മാധുര്യമായിരുന്നു !
കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.


കൊള്ളാം നല്ല വരികള്‍ നല്ല ചിത്രവും

ഗീത said...

എന്‍ പ്രിയതോഴിതന്‍ കണ്ണില്‍ ഞാനിന്നും
ആ മുത്ത് കണ്ട് കൊതിച്ചു നിന്നു...

ഇതില്‍, ആ മുത്ത്....എന്ന വരിയില്‍ ഒരല്‍പ്പം താളഭ്രംശം...
.....കണ്ണില്‍ ഞാനിന്നുമാ-
പൊന്മുത്ത് കണ്ട്...
എന്നാക്കിയാല്‍ അതു മാറുമെന്നു തോന്നുന്നു.

ആദ്യമായ് കണ്ടൊരാ നാളുകളൊക്കെയും
എന്തൊരു സൗന്ദര്യമായിരുന്നു !

കാണാതിരുന്നൊരാ നാളുകളൊക്കെയും
കാര്‍‌മേഘ വര്‍‌ണ്ണങ്ങളായിരുന്നു.

ഈ രണ്ടൂ വരികളിലും വരുന്ന ‘നാളുകളൊക്കെയും‘ എന്ന പദത്തിനു പകരമായി ‘നാളുകള്‍ക്കൊക്കെയും‘ ചേര്‍ത്താല്‍ കുറച്ചു കൂടി അര്‍ത്ഥഭംഗി വരുമായിരുന്നുവെന്നു തോന്നുന്നു.....

കവിതയും പ്രമേയവും നന്നേ ഇഷ്ടമായി.

G.MANU said...

romanti baabaa..romantic...
pic and lines

ഏ.ആര്‍. നജീം said...

ആമി, ഗീത, മനു : അഭിപ്രായങ്ങള്‍ക്ക് നന്ദി തുടര്‍ന്നും വായിച്ച് അഭിപ്രായമറിയിക്കുമല്ലോ..