ഈ ഡിസമ്പറില്‍ ബൂലോകത്ത് ഉദയം ചെയ്ത ചില ബ്ലോഗുകളില്‍ ഒന്നാണ് "നിറങ്ങളുടെ കാഴ്ചകള്‍".
അതിലെ ആദ്യപോസ്റ്റ് "പ്രിയപെട്ട കൊച്ചുകൂട്ടുകാരി" വായിച്ചപ്പോള്‍ മുന്‍പ് എവിടെയോ വായിച്ചു മറന്നത് പോലെ. ആ ബ്ലോഗറുടെ പുതിയ പോസ്റ്റ് "ഇറങ്ങിത്തിരിച്ചവള്‍" വായിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. ഞാന്‍ അക്കാര്യം ഒരു കമന്റിലൂടെ അവരെ അറിയിക്കുകയും ഉണ്ടായി. എന്നാല്‍ അവര്‍ എന്റെ സംശയം ഉത്തരം തരാതെ അവഗണിച്ചത് കൊണ്ട് ആ സംശയം ഞാന്‍ ബൂലോകത്തെ വായനക്കാരുടെ മുന്നില്‍ വയ്ക്കുകയാണ്.
ഓര്‍ക്കൂട്ടിലെ എന്റെ ഒരു സുഹൃത്തിന് ഒരാള്‍ 2007 ജൂലൈയില്‍ എഴുതിയ ടെസ്റ്റിമോണിയിലെ വരികള്‍ ആണ് " പ്രിയപെട്ട കൂട്ടുകാരിയിലും" "ഇറങ്ങിത്തിരിച്ചവളിലും" ആയി ഈ ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രിയ സഹോദരീ ഈ മനോഹര വരികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ വരികള്‍ ആണ് ഒന്ന് പറഞ്ഞു തരൂ...പ്ലീസ്...
14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
പ്രിയ സഹോദരീ ഈ മനോഹര വരികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ വരികള്‍ ആണ് ഒന്ന് പറഞ്ഞു തരൂ...പ്ലീസ്...
സത്യത്തില്‍ ഈ വരികള്‍ ആരുടെ രചനയാണ്? ഡിസമ്പര്‍-16 ന് പോസ്റ്റ് ചെയ്ത ഈ കവിത ആറ് മാസമായി ഞാന്‍ കാണുകയാണ്. മറ്റൊരു രചയിതാവിന്റെ പേരില്‍. അത് കൊണ്ട് ഇതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്.
കൊള്ളാലൊ വീഡിയോണ്‍ ...ഓര്‍കൂട്ടിലെ ടെസ്റ്റിമോണിയല്‍ പോലും മോഷ്ടിക്കപ്പെടുന്നുവോ...
അത് അങ്ങനെയാണോ? എങ്കില്‍ കഷ്ടം തന്നെ.
നജിം ഭായ്,
അന്യേഷണങ്ങള്‍ തുടരുക
സത്യങ്ങള്‍ കണ്ടെത്തുക.....
ആ കൂട്ടുകാരി വളരെ ബുദ്ധിമതി ആണ്. കമന്റിലൂടെ അതു മോഷണം ആണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ആ കമന്റ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ഒരു മറുപടി പോലും പറയാതെ മിണ്ടാതിരിക്കുന്നു.
ഉറങ്ങുന്നവരെയല്ലെ ഉണര്‍ത്താന്‍ പറ്റുള്ളൂ,ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യണം?തീരുമാനിക്കേണ്ടത് ബ്ലോഗിലെ സുഹൃത്തുക്കള്‍ തന്നെയാണ്.
കൂട്ടുകാരിക്കു ഡിലീറ്റ് ചെയ്യാന്‍ അറിയില്ലാ...
മാത്രമല്ല.. വിമര്‍ശിച്ചു കൊണ്ടുള്ള കമന്റും പബ്ലിക്കാന്‍ അറിയില്ല..
ഞാനൊന്നു സ്നേഹിച്ചു നോക്കി.. പടച്ചോനാണെ ആ കമന്റുകള്‍ പബ്ലിഷിയിട്ടുണ്ട്..
നജീമിക്കാ.. ഓര്‍ക്കുട്ടിലെ കൂട്ടുകാരനായിരിക്കും ഈ കൂട്ടുകാരി..
ഇവിടെ വന്നപ്പോള്‍ തൂലികാ നാമം ഒന്നു പരിഷ്കരിച്ചതാ.. കൂടെ മലപ്പുറം ബി.ജി യില്‍ ഒരു പിങ്ക് പടവും..
അതല്ലെ ഡിലീറ്റാത്തത്.. സ്വന്തം വരികള്‍ ഡിലീറ്റാന്‍ പറഞ്ഞാല്‍ മോശമാണു കേട്ടൊ..
നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിസ്ടായീ...;)
അന്വേഷണങ്ങള്‍ പുരോഗമിക്കട്ടെ.
ഭാവന ശുഷ്കമോ, ശൂന്യമോ ആവുമ്പോഴാണല്ലൊ ഇത്തരം കൃത്യങ്ങള്‍ക്കു
തുനിയുന്നത്. എന്തായാലും ഈ കുരുക്കഴിക്കുവാന്‍ സൃഷി കര്‍ത്താവും, അതെടുത്തെഴുതിയ ആളും മുന്നോട്ടു വരേണ്ടതാണ്. നജീമിന്റെ അന്വേഷണം പുരോഗമിക്കട്ടെ.
നജീം, ഇതെല്ലാം എനിക്കും കിട്ടിയിരുന്നു ടെസ്റ്റിമോണിഅല്‍ ആയി...പിന്നെ ഒന്നില്‍ കൂടുതല്‍ പേര്‍ ഇതുതന്നെ അയച്ചു തന്നതില്‍ പിന്നെ ഞാന്‍ എല്ലാം ഡെലെറ്റ് ചെയ്യുകയായിരുന്നു...ഈ കുട്ടി ബ്ലോഗ് തുടങ്ങിയതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല..
എന്റെ മാണിക്യച്ചേച്ചീ പറഞ്ഞതു ഞാനും ഒന്നു ചോദിച്ചോട്ടെ ഞാന്‍ 7/22/2007 തീയതി മാണിക്യത്തിനു അയച്ച ട്ടെസ്റ്റി എങ്ങനെ ഒരുമാസം കഴിഞ്ഞപ്പോള്‍ സഞ്ചീവ് അയച്ചെ..?
അതുപോട്ടെ ഞാനങ്ങ് ക്ഷമിച്ചൂ..
അപ്പോള്‍ കാര്യത്തിലേയ്ക്ക് കടക്കാം..
അല്ലാ ഇതാരും നമ്മുടെ റസാക്കിനോട് ചോദിച്ചില്ലെ..?പ്രയാസിയേയ്
എനിക്കും ഹാപ്പിയായി എന്നാ പിന്നെ പള്ളീപ്പോകുമ്പോ എന്നെം കൂടി വിളിക്ക് നമ്മുക്ക് ചേരമാന്‍ പള്ളിയില്‍ പോകാം ഒരു ജാതയായങ്ങ് പോയേക്കാം എന്താ..
പറഞ്ഞപോലെ ഈ കൊച്ചിന്റെ ഒരു അറിവും ഇല്ലല്ലൊ..ഇനി ഇന്നലത്തെ പോസ്റ്റിലേതുപോലെ ഈ ബ്ലോഗും ഡിലീറ്റ് ആകുമൊ..?
ഇനി ഞാനിവിടെ എന്നും വരും.. എനിക്കിഷ്ടമായി ഈ ബ്ലോഗിനെ..:) എനിക്കും ഇഷ്ടായി ഈ ബ്ലോഗറെ...
ഹഹ....
കമന്റ് ഇട്ട എല്ലാവരോടും ...
ഇതൊരു മോഷണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ആ ഒരു നിലപാടില്‍ അല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടതും. പ്രയാസി പറഞ്ഞത് പോലെ ആ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഈ ബ്ലോഗറുടെതായിരിക്കാം അല്ലെങ്കില്‍ ഈ കവിത ആ ഓര്‍ക്കൂട്ട് സഹോദരന് മറ്റെവിടുന്നെങ്കിലും കിട്ടിയതാവാം. ഒരു സത്യാവസ്ഥ അറിയണം നമ്മുക്ക് എത്രെയുള്ളൂ..
അഗ്നേയ : ടെസ്റ്റിയോ, ഓര്‍ക്കൂട്ട് സ്ക്രാപ്പോ അല്ലെങ്കില്‍ ഫോര്വേര്‍ഡ് മെയിലോ ഒക്കെ അയക്കുന്നത് പോലെ അല്ലല്ലോ ബ്ലോഗ്.. അതൊക്കെ പലയിടത്തു നിന്നും എടുത്തെഴുതിയേക്കാം അതില്‍ കാര്യമില്ല. പക്ഷേ ബ്ലോഗ് എപ്പോഴും സ്വന്ത സൃഷ്ടി ആയിരിക്കണ്ടേ..
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി
Post a Comment