കണ്ണനോടായ്....

on Saturday, December 1, 2007





പുലര്‍ കാലെ കുഴലൂതി
അരികില്‍ നീ വന്നു
നിറനെയ് വിളക്കിന്റെ
പ്രഭയില്‍ ഞാന്‍ കണ്ടു
തിരുനെറ്റിയില്‍ ഹരിചന്ദനം
അണിയിക്കാം ഞാന്‍
കടമിഴികളിലഞ്ജനമെഴുതാം കണ്ണാ
മനതാരില്‍ അഴല്‍ വന്ന് നിറയും നേരം
എവിടെ നീ മായുന്നു മായക്കണ്ണാ


ഉറിയില്‍ കിടന്നാടും നറു വെണ്ണയ്ക്കായ്
ഉരലില്‍ കയറി നീ നോക്കിയില്ലേ
ഉലയില്‍ കിടന്നെന്റെ മനമെരിഞ്ഞാല്‍
ഉരിയാടാന്‍ പോലും വരാത്തതെന്തേ..?
അറിയുന്നു ഞാന്‍ നിന്‍ ഭക്തവാത്സല്യം
അതിനാല്‍ ഭയമില്ലെനിക്കൊരല്പവും
ഓടിയെത്തില്ലേ എന്നന്ത്യ നേരത്തു നീ
കൈതന്ന് കണ്ണീര്‍ തുടയ്ക്കുവാനായ് ?

32 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

യാദൃശ്ചികമായീ ഇന്ന് ഏഷ്യാനെറ്റില്‍ " ശ്രീകൃഷ്ണലീല " എന്ന സീരിയല്‍ കണ്ടപ്പോള്‍ മനസില്‍ തോന്നിയ വരികള്‍, ശ്രീകൃഷ്ണ ഭക്തരായ എന്റെ സുഹൃത്തുക്കള്‍ക്കായ് സമര്‍‌പ്പിക്കുന്നു....

ദിലീപ് വിശ്വനാഥ് said...

നജീമിക്കാ.. നല്ല വരികള്‍.

ബാജി ഓടംവേലി said...

നല്ല വരികള്‍
ഇപ്പോള്‍ അയ്യപ്പ സീസണാണ്
ആ സീരിയല്‍ കൂടിക്കാണൂ
കവിതയിലേക്കാവാഹിക്കൂ

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീം ഭായ്,

ങ്ങ്ടെ റെയ്ഞ്ച് ഭയങ്കരം കേട്ടാ,

നമ്മുടെ ഹരിയണ്ണനെക്കൊണ്ട് ഇതൊന്ന് പാടിപ്പിച്ച് യൂടൂബ് വഴി കേള്‍പ്പിക്കാം.

Typist | എഴുത്തുകാരി said...

ഉണ്ണിക്കണ്ണനെ കണ്ടപ്പോള്‍ തന്നെ സന്തോഷായി. എല്ലാരുടേയും മനസ്സിലെ‍ തോന്നലാണീ വരികള്‍.

പ്രിയ said...

മനതാരില്‍ അഴല്‍ വന്ന് നിറയും നേരം
എവിടെ നീ മായുന്നു മായക്കണ്ണാ

soooo nice ... :)

അലൈപായുതേ കണ്ണാ എന് മനമിഹ...

സഹയാത്രികന്‍ said...

നജിംക്കാ... നന്നായി നല്ല വരികള്‍
:)

chithrakaran ചിത്രകാരന്‍ said...

നജീം.. നല്ല മനസ്സിനു നന്ദി. പക്ഷേ ഈ ഭക്തി പിശാചിന്റെ പിടിയില്‍നിന്നും നജീമിന്റെ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള വഴികളാണ് ആലോചിക്കേണ്ടത്.ബുദ്ധിക്ക് വേഗപ്പൂട്ടിടുന്ന പരിപാടിയാണ് ഭക്തി. ഇന്ത്യക്കാരുടെ ദാസ്യമനസ്സിന്റെ കാരണവും ഇതുതന്നെ.

Murali K Menon said...

:)

അലി said...

നന്നായി...
അഭിനന്ദനങ്ങള്‍!

Peelikkutty!!!!! said...

കള്ളക്കണ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ;)

പ്രയാസി said...

നജീമിക്കാ.. പിടിച്ചാ കിട്ടാത്ത പോക്കാണല്ലൊ ഇതു കലക്കി കേട്ടാ...;)

കാവലാന്‍ said...

കവിതയെ ക്കുറിച്ച് ‌- നന്നായിരിക്കുന്നു
കണ്ണനെ ക്കുറിച്ച്-
കാര്‍മുകില്‍ വര്‍ണ്ണന്‍
കാലിക്കിടാത്തന്‍
അറിവിന്റെ നാളത്തെ-
യകമേ ജ്വലിപ്പിക്കും കണ്ണന്‍,...അവന്‍
ഒരു കള്ളന്‍
മായാലീലയാല്‍ ലോകത്തിന്‍
കണ്ണുമറച്ചോരു കള്ളന്‍...പെരുങ്കള്ളന്‍..

മന്‍സുര്‍ said...

നജീം ഭായ്‌

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

padmanabhan namboodiri said...

താളം അല്പംകൂടി ശ്രദ്ധിച്ചാല്....
എന്നാല് സൂപ്പറായി

നിലാവര്‍ നിസ said...

സുഹൃത്തേ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

ഉപാസന || Upasana said...

najeemikkaa

namikkunnu tto upasana
:)
upaasana

Mazhavillu said...

nalla varikal ikka..athu vaayichu manasilakkan njan kastapettenkilum nallathayirunnu :)

ഏ.ആര്‍. നജീം said...

വാല്‍മീകി : അഭിപ്രായത്തിന് നന്ദി :)
ബാജി ഭായ് : അതേ, ഇത് പെട്ടെന്ന്‍ അങ്ങിനെ തോന്നി. കുറിച്ചിട്ടു അത്രേയുള്ളൂ..നന്ദി :)
സണ്ണികുട്ടന്‍ : അയ്യോ അങ്ങിനെ റേഞ്ചിന്റെ കാര്യം ഒന്നും പറഞ്ഞു പേടിപ്പിക്കല്ലേ.. ഇഷ്ടപെട്ടു എന്ന് പറഞ്ഞ് കേക്കുമ്പോള്‍ ഒരു സതോഷം അത് മതീ.
എഴുത്തുകാരി : നന്ദിട്ടോ :)
പ്രിയ : ഇഷ്ടപെട്ടു എന്നറുഞ്ഞതില്‍ സന്തോഷം
സഹയാത്രികന്‍ : വളരെ സന്തോഷം :)
ചിത്രകാരാ : അങ്ങിനെ പറയാനാകുമോ..? ഭക്തി ഒരിക്കലും പിശാചിന്റെ പിടി ആകില്ല. ശരിയായ ഭക്തി ഇന്നും പലരുടേയുംമനസുകളില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ എങ്കിലും പോകുന്നത്. എവിടേയോ വായിച്ചതോര്‍ക്കുന്നു. എല്ലാ കൃസ്ത്യാനികളും യേശുവിനെ പോലെയും മുസ്ലിംകള്‍ മുഹമ്മദ് നബിയേ പോലെയും ഹൈന്ദവര്‍ രാമനേയും കൃഷ്ണനേയും പോലെ ആയിരുന്നെങ്കിലും ഈ ഭൂമിയാകില്ലായിരുന്നോ സ്വര്‍‌ഗം. അപ്പോ ഭക്തിയല്ല. കപട ഭക്തിയെയാണ് ഒഴിവാക്കേണ്ടത്. താങ്കളെ ഇവിടെ കണ്ടതില്‍ സന്തോഷം. അഭിപ്രായത്തിന് നന്ദി. തുടര്‍ന്നും അറിയിക്കുമല്ലോ.
മുരളീ : നന്ദി :)
അലി : തങ്ക്സ് ട്ടോ :)
പീലിക്കുട്ടീ : അതെന്താ ഇപ്പോ പെട്ടെന്ന് അങ്ങ് വിളിക്കാന്‍ തോന്നിയേ :) നന്ദി
പ്രയാസീ : അയ്യോ അങ്ങിനെ ഒന്നും പറയാതേ. ഒക്കെ നിങ്ങള്‍ അല്ലെ കാരണക്കാര്‍, ഓരോ തവണയും പോസ്റ്റ് ചെയ്യുമ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് സുഖിപ്പിച്ച് എന്നെ വീണ്ടും വീണ്ടും ഇങ്ങെനെ എഴുതുപ്പിക്കുന്നത്..? നന്ദിട്ടോ :)
കാവലാന്‍ : നന്ദി , അഭിപ്രായത്തിനും ആ മനോഹര വരികള്‍ക്കും
മന്‍സൂര്‍ ഭായ് : നന്ദി വളരെ വളരെ
നമ്പൂതിരീ : അഭിപ്രായത്തിന് വളരെ നന്ദി തീര്‍‌ച്ചയായും ശ്രദ്ധിക്കാം.
നിലവെര്‍‌സിന :)
ജ്യോതി : നന്ദിട്ടോ :)
ഉപാസനോ : അയ്യോ അങ്ങിനെ ഒന്നും പുകഴ്ത്തല്ലേ ഇഷ്ടപെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അത് മതി എനിക്ക്
അമിക്കുട്ടോ : താങ്ക്സ് ട്ടോ, തപ്പിത്തടഞ്ഞായാലും തുടര്‍ന്നും വായിക്കണം അഭിപ്രായം അറിയിക്കയും വേണം.
വായിച്ച് പ്രത്യേകിച്ച് അഭിപ്രായം അറിയിക്കാതെ പോയിട്ടുള്ള മറ്റ് സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ട്

Jochie said...

"പുലര്‍ കാലെ കുഴലൂതി
അരികില്‍ നീ വന്നു..."
ഒരു ദിവസം തുടങ്ങുമ്പോള്‍
അത് ഉണ്ണികണ്ണനെ
കണ്ടു കൊണ്ടായാല്‍
അതിലും വലിയ പുണ്യം
വേറെ എന്താ ?
നല്ല വരികള്‍ ,
നല്ല ചിന്താ
നന്മ വരട്ടെ!

ഹരിശ്രീ said...

ചിത്രവും വരികളും നന്നായിരിയ്കുന്നു.

നജീമിക്കാ

ആശംസകള്‍

ഏ.ആര്‍. നജീം said...

ജോജീ, ഹരീശ്രീ : നന്ദിട്ടോ, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക :)

മയൂര said...

"മനതാരില്‍ അഴല്‍ വന്ന് നിറയും നേരം
എവിടെ നീ മായുന്നു മായക്കണ്ണാ"

ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി..:)

നിര്‍മ്മല said...

ഉലയില്‍ കിടന്നെന്റെ മനമെരിഞ്ഞാല്‍
ഉരിയാടാന്‍ പോലും വരാത്തതെന്തേ..?

നല്ല വരികള്‍, ഇപ്പോഴാണു കണ്ടത്.

Mahesh Cheruthana/മഹി said...

വരികള്‍ നന്നായിരിയ്കുന്നു!അഭിനന്ദനങ്ങള്‍!!!!!

ഗീത said...

ശ്രീകൃഷ്ണലീല ഞാനും കാണാറുണ്ട്.
നല്ലഭക്തി തോന്നിക്കുന്ന വരികള്‍.

ഫസല്‍ ബിനാലി.. said...

Nannaayirikkunnu Najeem

rangeinte kaaryam angeekarikkathe vayya

ഏ.ആര്‍. നജീം said...

മയൂര, നിര്‍മ്മല, മഹേഷ്. ഗീത, ഫസല്‍ :

അഭിപ്രായങ്ങള്‍ക്ക് നന്ദി, തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

ശ്രീ said...

നജീമിക്കാ...

നല്ല ഭക്തി നിറഞ്ഞ വരികള്‍‌... നന്നായിരിക്കുന്നു.
:)

[എന്നാലും എല്ലാ വരികളേയും ഒരേ താളത്തില്‍‌ കിട്ടുന്നില്ല എന്നൊരു തോന്നല്‍‌.]

Kayjay Reborn again said...

Najeemka.

Excellent.

ചീര I Cheera said...

ഫോട്ടോ ഗംഭീരം!
വരികളും ഇഷ്ടമായി...
കാണാന്‍ വൈകിയെന്നു മാത്രം.

ഏ.ആര്‍. നജീം said...

ശ്രീ, KJ ഭായ്, PR : അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി :)