ദേവ ഗീതം

on Sunday, December 23, 2007


അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..

ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

33 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ക്രിസ്‌മസ്സ് ആശംസകള്‍....!

മാണിക്യം said...

ഈ ക്രിസ്‌മസ്സ് അഘോഷ വേളയില്‍
ഏ.ആര്‍. നജീം എഴുതിയ
‘ദേവഗീതം’ ഈ കവിതാ നന്നായി ,
ചിത്രം വളരെ ഭംഗിയായിരിക്കുന്നു..
ക്രിസ്‌മസ്സിന്റെ മംഗളാശംസകള്‍!!

SAJAN | സാജന്‍ said...

നജീം, ക്രിസ്മസ്സ് പുതുവത്സരാശംസകള്‍!
നജീമിനും കുടുംബത്തിനും സമൃദ്ധിയുടെ ഒരു പുതു വര്‍‌ഷം നേരുന്നു:)

ശ്രീലാല്‍ said...

ദേവഗീതം നന്നായി നജീമേ.


കൃസ്മസ് - പുതുവത്സരാശംസകള്‍..

ആഗ്നേയ said...

deva geetham nannayitto. :-)

അലി said...

ക്രിസ്തുമസ് - പുതുവത്സരാശംസകള്‍..

പ്രയാസി said...

എന്റെ നജീമിക്കാ..

കവിത എഴുതാനുള്ള കഴിവിനെ സമ്മതിച്ചു തന്നിരിക്കുന്നൂ...

ക്രിസ്മസ്സ് പുതുവത്സരാശംസകള്‍!

Geetha Geethikal said...

ദേവഗീതം വായിച്ചു. ഭക്തിരസം മുറ്റിനില്‍ക്കുന്നു.
പിന്നെ അള്‍ത്താരയല്ലേ ശരി? (ആള്‍ത്താര എന്നാണ് കവിതയില്‍).
ആരെങ്കിലും സംശയനിവൃത്തിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

Gopi.. said...

നജീം നന്നായിരിക്കുന്നു തകര്‍പ്പന്‍ മാഷേ തകര്‍പ്പന്‍...

ഉപാസന | Upasana said...

najeem bhaai

ക്രിസ്മസ് ആശംസകള്‍
കവിതയും കലക്കി
:)
ഉപാസന

സീത said...

ദേവഗീതത്തിനു സ്തുതി
ക്രിസ്മസ്സ് ആശംസകള്‍

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നജീമിക്കാ, ദേവഗീതം നന്നായിരിക്കുന്നു...

എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സര ആശംസകള്‍..

സു | Su said...

നജീം :) ഇഷ്ടമായി ദേവഗീതം.

Friendz4ever said...

നജീമിക്കാ കര്‍ത്താവിനേം വെറുതെ വിടാന്‍ ഉദ്ധേശമില്ലെ..?
ഹഹ... പുള്ളി ഒരു കുരിഷല്ലെ ചുമന്നുള്ളൂ..ക്രിസ്മസ് ആശംസകള്‍

വാല്‍മീകി said...

ദൈവപുത്രന്റെ അപദാനങ്ങള്‍ നന്നായി നജീമിക്കാ..

ഏ.ആര്‍. നജീം said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി,
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ക്രിസ്മസ് പുതുവത്സരാശംസകള്‍..

ഹരിശ്രീ said...

നന്നായിരിയ്ക്കുന്നു.

ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍...

അഗ്രജന്‍ said...

ദേവഗീതം നന്നായിരിക്കുന്നു നജീം...

ഏവര്‍ക്കും സ്നേഹത്തോടെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നു...

സി. കെ. ബാബു said...

ക്രിസ്തുമസ്സ്- നവവത്സരാശംശകള്‍!

പി.സി. പ്രദീപ്‌ said...

നജീമേ,
ദേവഗീതം നന്നായിട്ടുണ്ട്.
ഒപ്പം ഈദ്, ക്രിസ്‌മസ്സ്, പുതുവത്സരാശംസകളും നേരുന്നു.

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

ചിത്രകാരന്‍chithrakaran said...

പ്രിയ നജീം,
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!

ഏ.ആര്‍. നജീം said...

ചിത്രകാരന്‍, ബാജി, പ്രദീപ്, ബാബു സാര്‍, അഗ്രജന്‍, ഹരീശ്രീ : അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി,
തുടര്‍ന്നും വായിക്കുക അഭിപ്രായം അറിയിക്കണേ.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദേവഗീതത്തിനു സ്തുതി...

ക്രിസ്തുമസ് ആശംസകള്‍

ചന്ദ്രകാന്തം said...

നജീം,
ദേവഗീതം നന്നായിരിയ്ക്കുന്നു.......
ക്രിസ്തുമസ്‌ - നവവല്‍സരാശംസകള്‍...!!!

പടിപ്പുര said...

നജീം, സ്തുതിയായിരിക്കട്ടെ

കുട്ടന്മേനോന്‍ said...

നജീം. ക്രിസ്തുമസ് ആശംസകള്‍ !

ശ്രീ said...

കാണാനല്‍‌പ്പം വൈകി, നജീമിക്കാ...

വളരെ നന്നായിരിയ്ക്കുന്നു.
:)

വൊകിയ ക്രിസ്തുമസ്സ് ആശംസകള്‍‌... ഒപ്പം മുന്‍‌കൂര്‍ പുതുവത്സരാശംസകള്‍‌!

അപ്പു said...

നജീം... ഇപ്പോഴേ കണ്ടുള്ളൂ..
നന്നായിട്ടുണ്ട്.

നജീമിനും കുടുംബത്തിനും ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍

monu said...

കവിത വളരേ നന്നായിട്ടുണ്ട് ....
ഇനിയും ഇതുപോലുള്ള കവിതകളും കഥകളും പ്രതീക്ഷിക്കുന്നു

കൃഷ്‌ | krish said...

നന്നായിരിക്കുന്നു.
ആശംസകള്‍.

മിലേഷ്.. said...

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

കര്‍ത്താവനുഭവിച്ച വേദനയുടെ തീവ്രത അനുഭവവേദ്യമാക്കുന്ന വരികള്‍...

നവവത്സരാശംസകളോടെ...

ഏ.ആര്‍. നജീം said...

പ്രിയ ഉണ്ണികൃഷ്ണന്‍, ചന്ദ്രകാന്തം, പടിപ്പുര, കുട്ടന്മേനോന്‍, ശ്രീ, അപ്പു, മോനു, കൃഷ്, മിലേഷ് : അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിട്ടോ... തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ