പുഴുവിന്റെ ബ്ലോഗില്‍ നിന്നും 'ഒരു മോഡേണ്‍ പ്രണയഗാഥ' എന്ന കഥ മോഷ്ടിക്കപെട്ടതിനെ കുറിച്ച് കഴിഞ്ഞയാഴ്ച അനിയന്‍കുട്ടിയും , പുഴു ബ്ലൊഗ് തന്നെയും ബൂലോകത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ദേ, മോഷണം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു..!
ഞാന്‍ ഇരിങ്ങല്‍ പോസ്റ്റ് ചെയ്ത "ഒരു കുഞ്ഞു ജനിക്കുന്നു" എന്ന കവിത യാതൊരു ഉളുപ്പും ഇല്ലാതെ ഐലൗ കേരള എന്ന സൈറ്റില്‍ ശ്രീ മനോജ് മാത്യു സ്വന്തം പേരില്‍ അതേ തലക്കെട്ടില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു...!
എന്നിട്ടും നിര്‍ത്തില്ലെന്ന് വച്ചാ...?
ശ്രീ: അജിത് പോളക്കുളത്തിന്റെ മുസിരിസ് എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്ത "സരസു എന്ന പ്രാന്തത്തി" എന്ന കവിത ഇതേ മനോജ് മാത്യു അതേ തലക്കെട്ടില്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിലും രസം ഈ മനോജിന് ആ നല്ല കവിത കഥപോലെ തോന്നിയത് കൊണ്ടാകാം അതില്‍ ചെറുകഥകളുടെ കൂട്ടത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്..!
"മനോജേ, ബൂലോകത്ത് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നവരാരും ഇതില്‍ നിന്നും യാതൊരു വരുമാനവും പ്രതീക്ഷിച്ചല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. താങ്കള്‍ ഒന്ന് അവരോട് അനുവാദം ചോദിച്ചിട്ട് എടുത്തോളൂ അവരുടെ പേരില്‍ തന്നെ പ്രസിദ്ധീകരിച്ചോളൂ. അല്ലാതെ എന്തിനു വെറുതേ.."
29 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഈ മോഷണം ചൂണ്ടിക്കാട്ടാന്‍ എന്നെ സഹായിച്ച ടെസ്സി (മഞ്ഞുതുള്ളി)യ്ക്കും നന്ദി.. :)
ഇതിങ്ങനെ തുടരുകയാണല്ലോ?
ആളുകള്‍ അറിവില്ലായ്മ മൂലം ചെയ്യുന്നതാണോ അതോ മനപ്പൂര്‍വ്വം ആണോ?
എന്തായാലും ഇതു തടഞ്ഞേ പറ്റൂ.
മോഷണ പരമ്പര തന്നെയാണല്ലോ ബ്ലോഗില്‍.
ഇതു തടഞ്ഞേ തീരൂ, അതിന് ശ്രമിക്കേണ്ടത് ബൂലോഗത്തെ സുഹൃത്തുക്കള്‍ തന്നെയാണ്.
മോഷണമെന്ന് തെളിഞ്ഞാല്‍ ആ ബ്ലോഗ് അവഗണിക്കാനും, എല്ലവരേയും അറിയിക്കാനും കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ മൊഷണം നിന്നേക്കാം
മോഷണം തടയുക...
ഇതു പോലെ വേറെയും മോഷ്ടിക്കപ്പെടുനുണ്ടാവില്ലേ? എനിക്ക് ഒരി പഴം ചോല്ല് ഓര്‍മ വരുന്നു..
നമുക്കു വേലി കെട്ടാം..
“കള്ളാ കള്ളാ കൊച്ചു കള്ളാ
നിന്നെ കാണാനെന്തൊരു ചേലാണു”
ഇതല്ലെ മയൂരാമ്മെ പഴഞ്ചൊല്ല്..;)
മോശം തന്നെ. ആ ബ്ലോഗില്‍ കൊടുത്തിരിക്കുന്ന എല്ലാ ഏതാണ്ടെല്ലാ പോസ്റ്റുകളും മോഷണം തന്നെ. പോസ്റ്റിലെ ടൈറ്റില്‍ എടുത്തു ഗൂഗിള്‍ സേര്‍ച്ച് ചെയ്‌താല്‍ യഥാര്‍ത്ഥ ഉടമസ്ഥനെ കിട്ടും.
ശ്രീ. മനോജ് ഇതു നിര്‍ത്തുക....
പലനാൾ കട്ടവൻ ഒരിക്കൽ പിടിക്കപ്പെടും എന്ന ആപ്തവാക്യം അക്ഷരംപ്രതി ശരിയാണ്. ശിക്ഷയെക്കാൾ എത്ര കഠിനമാണ് മാനഹാനി.
മോഷണം ഒരു കലയാണെന്നു ശ്രീ മനോജ് കരുതുന്നുവെങ്കില്‍, അതല്ലെന്ന് അയാളുടെ നല്ല ബുദ്ധിയില്‍ എത്രയും പെട്ടന്ന് തോന്നട്ടെ...
കക്കാനും അറിയാം
നില്‍ക്കാനും അറിയാം
കക്കുന്നതു നില്‍ക്കുന്നതും
എല്ലാവരും കാണുകയും ചെയ്യും.
“മോഷണം ഒരു കലയാണ് ”
എന്നാണ് പുതിയാ ആപ്തവാക്യം അപ്പോഴൊ?
‘ചെറുപ്പത്തില്‍ കട്ടാല്‍
ചെറു വിരല്‍ ചെത്തണം’
എന്നൊക്കെ പറഞ്ഞതു അങ്ങു പണ്ട്..!
മയൂര, പഴമൊഴിയൊ പട്ടോ
“വെറുമൊരു മോഷ്ടാവാം എന്നെ
കള്ളനെന്നു വിളിച്ചില്ലെ?...”
ഇത്രയും ബൂലൊകരെ അറിയിക്കാന്‍
സന്മനസ്സു കാട്ടിയാ എ.ആര്‍.നജിം , താങ്കളുടെ ഉദ്യമത്തിന് ഭാവുകങ്ങള്‍.
ഇതു മോഷണം അല്ല .കൊള്ളയടി ആണ് . എന്റെ ബ്ലോഗ് പരദൈവങ്ങളെ ഇവനെ ഒക്കെ ശപിച്ചു ഇസ്പെട് ഗുലാന്‍ ആക്കി കളയൂ ...
മാഷെ , ആ പോസ്റ്റ് എനിക്ക് കാണാന്‍ പറ്റുന്നില്ല ..
നമ്മുടെ ബ്ലോഗ്ഗിലെ കണ്ടെന്റ് ഫ്രീസ് ചെയ്ത് വെയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?
അതേപടി പോസ്റ്റുകള്‍ മോഷ്ടിച്ചാല്‍ (ക്രെഡിറ്റ്/സമ്മതം ഇല്ലാതെ), അത് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താതെ/ഡിലിറ്റു ചെയ്യാതെ/ഖേദം പോലും പ്രകടിപ്പിക്കാതിരുന്നാല്‍, മോഷ്ടിക്കുന്ന ആളുടെ ബ്ലോഗ്ഗ് ഫ്ലാഗ് ചെയ്യാമല്ലോ.
ഇതിനെതിരെ എന്റെ പ്രതിക്ഷേദം രേഖപ്പെടുത്തുന്നു....
ഓഹോ... അതു വീണ്ടും തുടരുകയാണോ? കഷ്ടം!
പ്രതികരിക്കേണ്ട സമയം അതിക്രമിയ്ക്കുന്നു. ഈ കക്ഷിയ്ക്ക് ഈ പോസ്റ്റുകള്‍ അത്ര ഇഷ്ടപ്പെട്ടെങ്കില്‍ നജീമിക്ക പറഞ്ഞതു പോലെ യഥാര്‍ത്ഥ ലേഖകനോട് ചോദിച്ച ശേഷം, അവരുടെ പേരു കൂടി ചേര്‍ത്ത് അദ്ദേഹത്തിന്റെ ബ്ലോഗിലിട്ടു കൂടെ?
വേഗം ഒരു പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു.
ഞാനും എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
പ്രതികരിക്കുക,ശക്തമായി പ്രതികരിക്കുക,അദ്ദേഹത്തിന്റെ അഡ്ഡ്രസ്സ് അറിയാമെങ്കില്‍ അറിയിക്കുക, എസ്.പി.കേസെടുക്കുവാന്‍ തയ്യാറാണ്.നമുക്ക് യോജിച്ച് ഒരു പരാതി നല്‍കാം.മന്ദാരം കമ്മ്യൂണിറ്റി ഇത്തരം കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു.
മന്ദാരം കമ്മ്യൂണിറ്റിയ്ക് വേണ്ടി,
അനില്‍ ഐക്കര,അഡ്വക്കേറ്റ്.
വല്ലവന്റേയും അടിച്ചു മാറ്റി ഞെളിയുന്നതിനേക്കാള്‍ വലിയ ചെറ്റത്തരം ഈ ലോകത്തില്‍ മറ്റൊന്നുമില്ല.
എങ്കിപ്പിന്നെ നമുക്കിദ്ദേഹത്തെ അങ്ങ് ഫ്ലാഗ് ചെയ്തുകളയാം .
അല്ല മനോജേ, ഒന്നു മനസ്സിലാകുന്നില്ല. ഈ മോഷണകലയില്‍ നിന്നും ലഭിക്കുന്ന അനുഭൂതി അത്രയ്ക്കും വലുതാണോ?
‘ഐ ലവ് കേരള‘ , ‘ഇവിടെ‘ ഇതൊക്കെ ക്ലിക്ക് ചെയ്യുമ്പോള്‍ ലിങ്ക് കിട്ടുന്നില്ല.....
Geetha paranjathupole njaanum clickiyittu onnum kittiyilla, enthokkeyaayaalum moashanam nallathalla, arrenkilaalum ennenkilum ithu kandu pidikkappedum ennu addeham manassilaakkum ennu pratheekshikkam
അതെ, അതുതന്നെ ഞാനും പറയട്ടെ, മനോജേ പ്ലീസ് ഈ പണി നിറുത്തുക..
Booloka kallan!!!!!
Catch him......
ആ ബ്ലോഗ് ഡിലീറ്റായെന്നു തോന്നുന്നു.
നല്ല കാര്യം.
ആ വെബ് സൈറ്റ് തന്നെ അവര്‍ ഡിലീറ്റ് ചെയ്തു. നന്നായി. നമുക്ക്ഈനിയും കൂട്ടായി ഇതിനെതിരെ പ്രതികരിക്കാം.
എന്റെ നജീമിക്കാ കക്കാന്‍ പഠിച്ചവന്‍ നിക്കാന്‍ മറന്നുപോയൊ ആവൊ..?
എന്തായാലും ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ ആ ബ്ലോഗ് തന്നെ നഷ്ടമായി ആ ലിങ്ക് ഇപ്പൊ വര്‍ക്ക് ചെയ്യുനില്ലാ..
ഇവിടെ പ്രതികരണം തുടങ്ങിയപ്പോഴേ അവിടെ ആ പാവത്തിനു ബ്ലോഗ് നഷ്ടമായി..
ഹെന്റമ്മോ.................ഇക്കാ കലക്കി കെട്ടൊ..
“മോഷണം ഒരു കലയാണ് ”
എന്നല്ലെ ഇക്കായേയ്..
അതിപ്പോ മാറ്റിയെഴുതിയ ഇക്കാ.ഹഹ..
ബൂലോകത്തില്‍ നിന്നുള്ള എതിര്‍പ്പിന്റെ ചെറിയൊരു അനക്കം പോലും ഉണ്ടാകുന്നതിന്നു മുന്‍പേ ആ പോസ്റ്റുകള്‍ എന്നല്ല ആ വെബ്‌സൈറ്റ് തന്നെയും ഇന്റെര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു..!
കേവലം രണ്ട് ബ്ലോഗ് പോസ്റ്റുകളുടെയോ ഒരു വെബ് സൈറ്റിന്റേയോ പ്രശ്നമല്ല ഇത്, മറിച്ച് ഒരുമയുടെ ഗുണത്തെ കുറിച്ച് ചിന്തിക്കാനും നമ്മുക്ക് ഇത് ഉപകരിക്കട്ടെ...
നന്നായി..
ഇതു വായിച്ചപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം ഓര്‍മ വരുന്നത്... കലാകൌമുദി വാരിക ഒക്കെ പാടിപ്പുകഴ്ത്തിയ നമ്മുടെ എന്‍ എസ് മാധവണ്റ്റെ മോളുടെ ബ്ളോഗ് ഉണ്ടല്ലോ... ഈ സാധനം ഒരു ഇംഗ്ളീഷ് ബ്ളോഗിണ്റ്റെ ഭാരതീയ പതിപ്പാണ്... മലയാളി എന്നും എവിടെയും സ്വന്തം സ്വഭാവം കാണിക്കും എന്നു മാത്രമേ എനിക്ക് പറയാനുള്ളു... സൌദി അറേബ്യയില്‍ ഏറ്റവും വാറ്റുകരും ചാരായ കച്ചവടക്കാരും മലയാളികള്‍ ആയത് സ്വാഭാവികം... മലയാളിക്കില്ലാത്ത സ്വഭാവദൂഷ്യം വല്ലതും ഉണ്ടോ... ബ്ളോഗ് ആയാലും ശരി മലയാളി മോഷ്ടിക്കുക തന്നെ ചെയ്യും....... വര്‍ഗ ഗുണം ബ്ളോഗിലും എന്നല്ലാതെ എന്ത് പറയാന്‍....
Post a Comment