തത്ത്വമസി

on Thursday, December 27, 2007

പുതു വര്‍ഷത്തിലേക്ക് കടന്ന് ചെല്ലുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും മനസില്‍ ഒരു നിമിഷം ചിന്തിക്കാന്‍..!
( അറബിക്കഥ എന്ന ചിത്രത്തിലെ "ചോര വീണ മണ്ണില്‍" എന്ന ഈണം.. )




വ്യര്‍‌ത്ഥമെന്ന് ജീവിതം തത്വമോതി വെയ്ക്കയായ്
കൂട്ടിവച്ചതത്രയും കൂട്ടിനില്ല മാത്രയില്‍,
നഷ്ടമെന്ന് ചൊല്ലുവാന്‍ ശിഷ്ടമില്ല ജീവിതം
മായയെന്ന് ചൊല്ലിടും മണ്ണിലുള്ളതൊക്കെയും
മിന്നല്‍ പോലെ മാറിടും കണ്ണിലുള്ളതൊക്കെയും
പിഞ്ചു കുഞ്ഞുനെപ്പൊഴും പാല് തന്നെ സദ്‌ഗുണം
വെള്ളമില്ലാമണ്ണില്‍ പൊന്ന് വിളയില്ലപോല്‍
കണ്ണുനീര് കാണ്‍‌കിലും ഉള്ളിലലിഞ്ഞു പോയീടാ-
പെണ്ണിനുള്ളതൊക്കെയും പൊന്ന് പോലെ കാത്തിടാന്‍


കേഴുവാനറിഞ്ഞിടാതെ വന്നതാര് ഭൂമിയില്‍ ?
കേഴുമെങ്കില്‍ വാഴുവാന്‍ അറിഞ്ഞിടാതെ പോയിടും
മക്കളൊക്കെ വേറിടും അച്ഛനായി മാറിടും
പിച്ച വെച്ച മോഹമോ നെഞ്ചില്‍ നീറി നിന്നിടും
ലക്ഷ്യമെന്നതെപ്പഴും മുഖ്യമെന്ന് തോന്നുകില്‍
വന്നുചേരുമൊക്കെയും ഇല്ല തെല്ലു സംശയം
ദേഹമെന്നതാകിലോ മണ്ണിലൊന്നു ചേര്‍ന്നിടും
ദേഹിനിത്യ സത്യമായ് ഇഹം പുനര്‍‌ജനിച്ചിടും
വെട്ടിലാക്കിയൊക്കെയും കട്ടുകൊണ്ട് പോവുകില്‍
കിട്ടിടാതിരിക്കുമോ വെട്ടൊരിക്കല്‍ നേര്‍‌ക്കുനേര്‍


ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?
കണ്ടു നീയളക്കുവാന്‍ എത്രയുണ്ട് നിന്‍‌വശം ?
ഒരു വിരലനക്കുവാന്‍ ഒന്നെഴുന്നു നില്‍ക്കുവാന്‍
നല്‍കണം മഹല്‍ പിതാ സമ്മതം കൃമി കീടമെ
നന്മ ചെയ്തു വെയ്കുകില്‍ ഓര്‍ത്തിടുന്നു പിന്‍‌മുറ
സത്യവൃത്തി ചെയ്തിടും മര്‍‌ത്ത്യനുണ്ട് നിര്‍‌വൃതി
തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശോകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
ഇന്ദ്രലോകമൊക്കെയും കണ്ടിടാത്ത സ്വസ്ഥവും
ശാന്തമാര്‍‌ന്ന നാള്‍കളും മന്നിതില്‍ നിറഞ്ഞിടും

51 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശൊകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
ഇന്ദ്രലോകമൊക്കെയും കണ്ടിടാത്ത സ്വസ്ഥവും
ശാന്തമാര്‍‌ന്ന നാള്‍കളും മന്നിതില്‍ നിറഞ്ഞിടും

മാണിക്യം said...

ഏ.ആര്‍. നജീമിന്റെ ഏറ്റം പുതിയ
കവിതാ "തത്വമസി"
ഒരു അഭിപ്രായം പറയാന്‍ ഒന്നും
കൂടി ആലോചിക്കെണ്ടിയിരിക്കുന്നു.....
കെട്ടിലും മട്ടിലും ഗംഭീരം ..
ഒരോ കവിതയും ഒന്നിനൊന്നു നന്നാവുന്നു!
എന്നു മാത്രമല്ലാ തിരഞ്ഞെടുക്കുന്ന
വിഷയങ്ങളും വൈവിധ്യം പുലര്‍ത്തുന്നു..
ഗാംഭീര്യമുള്ള് വരികള്‍!!

“ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും”

ശ്രീ said...

നജീമിക്കാ...
വളരെ വളരെ ഇഷ്ടമായി. ആ ഈണത്തിനൊത്തു നില്‍‌ക്കുന്നു. ആരെങ്കിലും പാടിയാല്‍‌ ഗംഭീരമായിരിയ്ക്കും.

“പിഞ്ചു കുഞ്ഞിനെപ്പോഴും” എന്നല്ലേ?


സ്നേഹപുര്‍‌വ്വം പുതുവത്സരാശംസകള്‍‌!
:)

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു. ആ ശരിക്കുമുള്ള കവിതയുടെ ഭംഗി ഒട്ടും ചോരാതെ നന്നായി മാറ്റി എഴുതിരിയിരിക്കുന്നു..

പുതുവത്സരാശംസകള്‍..

പ്രിയ said...

വളരെ വളരെ നന്നായിരിക്കുന്നു. കവിതയുടെ വരികളും അത് നല്കുന്ന സന്ദേശവും വളരെ വളരെ മനോഹരം. മനോഹരമോ അതോ മഹത്തരമോ ?

നന്നായിരിക്കുന്നു.

കാവലാന്‍ said...

"നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും"

നമ്മളെച്ചൂണ്ടുന്ന നമ്മുടെ വിരല്‍...! വളരെ നല്ല കാഴ്ച്ചപ്പാട്.

സുല്‍ |Sul said...

അസ്സലായിട്ടുണ്ട്‌ നജീ.

പുതുവല്‍സരാശംസകള്‍!!

-സുല്‍

G.MANU said...

assal asssaal..maashe..

puthu varsha aasamsakaL

നവരുചിയന്‍ said...

വളരെ മനോഹരം .. ആ ഈണത്തില്‍ പാടുമ്പോള്‍ ....

എനിക്ക് വളരെ ഇഷ്ടപെട്ട വരികല്‍
'തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?
കണ്ടു നീയളക്കുവാന്‍ എത്രയുണ്ട് നിന്‍‌വശം ?"

Teena C George said...

അതിമനോഹരം...
അഭിനന്ദനങ്ങള്‍...
പുതുവത്സരാശംസകള്‍..

അലി said...

നജീമിക്കാ...
പുതുവര്‍ഷസമ്മാനം ഹൃദ്യമായി...

നല്ല ആശയം..
തീക്ഷ്ണതയുള്ള വരികള്‍..
അഭിനന്ദനങ്ങള്‍.

പുതുവത്സരാശംസകള്‍!

കുഞ്ഞായി | kunjai said...

നജീമിക്കാ,
"നഷ്ടമെന്ന് ചൊല്ലുവാന്‍ ശിഷ്ടമില്ല ജീവിതം
മായയെന്ന് ചൊല്ലിടും മണ്ണിലുള്ളതൊക്കെയും
മിന്നല്‍ പോലെ മാറിടും കണ്ണിലുള്ളതൊക്കെയും
പിഞ്ചു കുഞ്ഞുനെപ്പഴും പാല് തന്നെ സദ്‌ഗുണം"

“ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും”

വളരെ നന്നായി,നല്ല അര്‍ത്ഥമുള്ള വരികള്‍
പുതുവത്സരാശംസകള്‍

ഉപാസന || Upasana said...

ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?

നല്ല ശൊങ്കന്‍ വരികള്‍ ഭാഇ
:)
ഉപാസന

പ്രയാസി said...

അറബിക്കഥ കണ്ടില്ല പാട്ടും കേട്ടില്ല..:(

എന്നാലും നജീമിക്കാരെ വരികള്‍ സൂപ്പര്‍..

പുതു വത്സരാശംസകള്‍..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

"നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും"

നമ്മളെച്ചൂണ്ടുന്ന നമ്മുടെ വിരല്‍.
സ്‌നേഹമെങ്കില്‍ ജീവിത
ശൊകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും
പുതുവത്സരത്തിന്റെ പുതിയനിറക്കൂട്ട് അല്ലെ ഇക്കാ..
ഒരായിരം പുതുവത്സരാശംസകള്‍...

ഹരിശ്രീ said...

നജീം ഭായ്

നന്നായിരിയ്കുന്നു വരികള്‍...

പുതുവത്സരാശംസകളോടെ...

Nachiketh said...

കലക്കി നജീം ഭായ്............

Dr.Biji Anie Thomas said...

കുറെ നല്ല തത്വചിന്തകള്‍ കോര്‍ത്തിണക്കി ഒരു മാലയില്‍ കൊരുത്ത മുത്തുകള്‍ കണക്കേ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പോലെ തോന്നുകയാണ് ഈ വരികള്‍ക്കിടയിലൂടെ കണ്ണോടിക്കുമ്പോള്‍

തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശൊകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും..

ഉള്ളം നിറഞ്ഞു കവിയുന്നതില്‍ നിന്നും അധരം സംസാരിക്കുന്നു എന്നു ക്രിസ്തു മൊഴികള്‍. രചയിതാവിന്റെ ഉള്ളിലെ നന്മയും ത്വാത്വികതയും ഉള്‍നേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയുന്നു ഞാനിപ്പോള്‍..

Sherlock said...

നജീമിക്കാ....ഈണമൊപ്പിച്ചു പാടി നോക്കി... കുറേയധികം ചിന്തകള് ഉണ്ടല്ലോ....കൊള്ളാം...:)

പുതുവത്സരാശംസകള്‍‌..

ചീര I Cheera said...

ചിത്രം വളരെ ഇഷ്ടമായി...
ഒഴുക്കോടെ വായിയ്ക്കാനാകുന്നുണ്ട്..

പിന്നെ, ‘ശോകമാകെ’ എന്നാവുമല്ലേ അവസാനത്തെ വരിയില്‍?

ഏ.ആര്‍. നജീം said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി, ഈ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ആണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് :). അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

ശ്രീ, PR : ടൈപ്പ് ചെയ്തതില്‍ പറ്റിയ തെറ്റുകള്‍ ആയിരുന്നു അത്. കൂടുതല്‍ സൂഷ്മതയോടെ ശ്രദ്ധയോടെ പോസ്റ്റ് ചെയ്യാന്‍ ഈ ചൂണ്ടിക്കാണിക്കലുകള്‍ എന്നെ പ്രേരിപ്പിക്കുന്നു എന്ന്‍ സസന്തോഷം പറയട്ടെ,

തെറ്റുകള്‍ തിരുത്തിയത് ശ്രദ്ധിച്ചുകാണുമല്ലോ..

CHANTHU said...

വായിച്ചപ്പോള്‍ ആകെ ഒരു വെളിച്ചം....
ആത്മാര്‍ത്ഥതയോടെ നന്ദി....

(നിങ്ങള്‍ക്കെന്റെ സ്‌നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍)

കരീം മാഷ്‌ said...

നന്മ ചെയ്തു വെയ്കുകില്‍ ഓര്‍ത്തിടുന്നു പിന്‍‌മുറ
സത്യവൃത്തി ചെയ്തിടും മര്‍‌ത്ത്യനുണ്ട് നിര്‍‌വൃതി

പുതുവത്സരാശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നജീമിക്കയുടെ രചനകളില്‍ ഏറെ ഇഷ്ടമായത് ഈ കവിതയാണ്.
ചിന്തിപ്പിക്കുകയും, അതിലേറെ വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വിഷയം.

അഭിനന്ദനങ്ങള്‍

Unknown said...

നന്നായിരിക്കുന്നു നജീം
പുതുവത്സരാശംസകള്‍

ശലഭം said...

കാലം കാത്തുവെച്ച സ്വപ്നങ്ങള്‍ പൂക്കുന്ന ഇന്നെലെകള്‍ക്ക് വിരാമമിടുകയാണൊ..?
ഇനിവരുന്ന ഒരു പുതുലുലരിയ്കാ‍യ് നമുക്ക് കാതോര്‍ക്കാം..
ശെരിയാ പടിയിറങ്ങുന്ന ഇന്നെലെകള്‍ കൂട്ടായ് ഓര്‍മകള്‍ മാത്രം.
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ ജനതയെ വാര്‍ത്തെടുക്കാം..എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍.

ജോഷി രവി said...

നജീം, വളരെ നന്നായിരിക്കുന്നു, ഒരുപാടിഷ്ടമായി...

ഏ.ആര്‍. നജീം said...

ചന്തു, കരീം മാഷ്, പ്രിയ, അഗ്നേയ, ബട്ടര്‍‌ഫ്ലൈസ്, പുറക്കാടന്‍ : അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..
:)

Unknown said...

നജീം,

അഭിനന്ദനങ്ങള്‍!

ദിലീപ് വിശ്വനാഥ് said...

ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും
തത്വമെന്ത് സത്യമെന്ത് മിഥ്യയെന്ത് ചൊല്ലുമോ ?

സത്യമായ വരികള്‍. വിഷയത്തിന്റെ തീഷ്ണത ഒട്ടു ചോര്‍ന്നുപോകാതെ വരികളില്‍ കാണുന്നുണ്ട്.
അഭിനന്ദനങ്ങള്‍ നജീമിക്കാ.

ഹരിശ്രീ said...

നജീം ഭായ്,

നല്ല അര്‍ത്ഥവത്തായ വരികള്‍...

ചിത്രവും ഇഷ്ടമായി,

പുതുവത്സരാശംസകളോടെ...

ഹരിശ്രീ.

ഗീത said...

തമ്മില്‍ നമ്മള്‍ നല്‍കുമോ സ്‌നേഹമെങ്കില്‍ ജീവിത
ശോകമാകെ മാറിടും ഭൂമി സ്വര്‍‌ഗ്ഗമായിടും.....

ഇതു പരമ സത്യം.


ഭയങ്കര philosophical poem!!!
തലക്കെട്ട് യോജിച്ചതു തന്നെ...

ഗീത said...

അയ്യോ! പറയാന്‍ വിട്ടുപോയി

ആ ചിത്രത്തിന്റെ ഒരു ഭംഗി!!!

ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞതു തന്നെ ഒരിക്കല്‍ കൂടി പറയുന്നു...

എന്റെ നരച്ച പേജില്‍ നിന്ന്‌ ഇവിടെ എത്തുമ്പോള്‍....

സൂര്യപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന വെണ്‍മേഖങ്ങള്‍ നിറഞ്ഞ നീലാകാശപരപ്പിനുകീഴെ എത്തിപ്പെട്ട പ്രതീതി.....

Unknown said...

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന..
നന്മ്മയും,സ്നേഹവുമുള്ള...
ഒരു നല്ല നാളേക്കു വേണ്ടി ..
നമുക്ക് പ്രതീക്ഷയോടെ
കാത്തിരിക്കാം.

നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍.

ഗുപ്തന്‍ said...

നജീമേ.. തത്+ത്വം അസി ‘തത്ത്വമസി‘ എന്നാണ്. ആശംസകള്‍

ഏ.ആര്‍. നജീം said...

ബാബു സര്‍ : വളരെ നന്ദി
വാല്‍മീകി : താങ്ക്യൂ :)

ഹരീശ്രീ : അഭിപ്രായത്തിന് വളരെ നന്ദീട്ടോ...

ഗീതാ : അഭിപ്രായത്തിന് വളരെ നന്ദീട്ടോ.. പിന്നെ ഇങ്ങനെ താരതമ്യം ഒന്നും വേണ്ടട്ടോ. ടെമ്പ്ലേറ്റിലോ അക്ഷരങ്ങളുടെ നിറത്തിലോ അല്ലല്ലോ കാര്യം. അതിലുള്ള സംഭവങ്ങളില്‍ അല്ലെ കാര്യം...

റഫീക്ക് : നന്ദിട്ടോ.. തിരിച്ചും ഒരു പുതുവത്സരാശംസകള്‍...

ഗുപ്തന്‍ : താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഒരു വലിയ തെറ്റു തന്നെയാണ് അതിന് എനിക്ക് ചോദിക്കനുള്ളത് ഒരു ക്ഷമ മാത്രം. തിരുത്തിയത് ശ്രദ്ധിച്ചു കാണുമല്ലോ...

ഇവിടെ വന്നുപോയ മറ്റെല്ലാവര്‍ക്കും വളരെ നന്ദി..

SreeDeviNair.ശ്രീരാഗം said...

പൂമരച്ചോട്ടിലെ, പൂവിതള്‍ക്കുള്ളിലെ, പൂവിന്‍ മണം പാരിനെ ഓര്‍ത്തിരിക്കും
ചേച്ചി

Unknown said...
This comment has been removed by the author.
Unknown said...

najimikkayude mattu kavithakal njan vayichittillenkilum ee kavitha enikku nanne ishtayi gambheeramaya aasayam
mattullavarkku nere viral choondumbol thante nere thanneyanu viral choondunnathu ennu innathe ilam thalamura manassilakkunnilla
aasayathinte theekshnatha alppam polum chornnu pokathe avatharippicha ikkakku ee kanthariyude ayiram aayiram aasamsakal

ജ്യോനവന്‍ said...

പ്രിയപെട്ട നജീം മാഷേ..
കവിതയില്‍ ചിലത് വായിച്ചു. കഥകളും. ആനുകാലികത്തിലെ ചില പോസ്റ്റുകള്‍ മനസിനെ വല്ലാതെ ഉലച്ചുകളഞ്ഞു. മാഷിന്റെ താളബോധം എന്നെ കീഴ്പ്പെടുത്തി. അക്ഷരാര്‍ത്ഥത്തില്‍ എന്നിലൊക്കെ മരിച്ചുകഴിഞ്ഞൊരു താളത്തിലേയ്ക്കാണ് ഈ കവിതകള്‍ നോക്കിപ്പിക്കുന്നത്. നന്ദി.
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

മിലേഷ്.. said...

ലക്ഷ്യമെന്നതെപ്പഴും മുഖ്യമെന്ന് തോന്നുകില്‍
വന്നുചേരുമൊക്കെയും ഇല്ല തെല്ലു സംശയം

പുതിയ ലക്ഷ്യബോധത്തോടെ നമുക്കും 2008 നെ വരവേല്‍ക്കാമല്ലേ?
.

മയൂര said...

ഈണത്തിനൊത്തു നില്‍‌ക്കുന്നു..ഇഷ്ടമായി..
പുതുവത്സരാശംസകള്‍...

Ammuz said...

തികച്ചും പ്രശംസാര്‍ഹമായ വരികള്‍..ചിന്തോദ്ദീപകമായ ആശയം..അഭിനന്ദനങ്ങള്‍

Anonymous said...

ക്ഷണികമായ ഈ ജീവിതത്തില്‍ , മര്‍ത്ത്യര്‍ കാട്ടിക്കൂട്ടുന്നതൊക്കെ കണ്ടാല്‍ " മല ചുമക്കുന്ന എലിയും " നാണിച്ചു പോകും ... സ്നേഹമെന്നത് കണി കാണാനേ ഇല്ലല്ലോ ... സ്വാര്‍ത്ഥതയുടെ പര്യായമായ ഇന്നത്തെ സമൂഹത്തെ നോക്കി ഇനിയും ഉച്ചത്തില്‍ പറയാന്‍ കഴിയട്ടെ ... ഭാവുകങ്ങള്‍ ...

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

“ചൂണ്ടിടുന്നോരു വിരല്‍ അന്യനെ ഹനിക്കുവാന്‍
പിന്നെയുള്ള നിന്‍‌വിരല്‍ ചൂണ്ടിടുന്നു നിന്നെയും”

നജീം നന്നായിരിക്കുന്നു..
നല്ല വരികള്‍ ഇതിനെ കുറിച്ചു പറയാന്‍ ഞാനോന്നുമല്ല എന്നാലും പറയുന്നു ഗംഭീരം....

ഏ.ആര്‍. നജീം said...

ശ്രീദേവിചേച്ചി : സന്തോഷമായിട്ടോ ആ വരികള്‍ കണ്ടപ്പോള്‍.. നന്ദി, ഒരുപാട്
വിനയ : വളരെ നന്ദി, തുടര്‍ന്നും വായിക്കണേ അഭിപ്രായവും അറിയിക്കണേ
ജ്യോനവന്‍ : വളരെ നന്ദിട്ടോ, ഇത്തരം പ്രോത്സാഹനമല്ലെ എന്നെ കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ പ്രേരിപ്പിക്കുന്നത്.
മിലേഷ് : അതെ, ഒരു ലക്ഷ്യബോധം എപ്പോഴും ഉണ്ടായിരിക്കണമല്ലോ...
മയൂര : നന്ദി
ശ്രീ പാര്‍‌വത് : വളരെ നന്ദി
സനില്‍ : തീര്‍‌ച്ചയായും, നമ്മുക്ക് അതിനല്ലേ പറ്റൂ
ഗോപി : താങ്ക്യൂ :)

Sharu (Ansha Muneer) said...

ഇഴയടുപ്പമുള്ള വളരെ നല്ല വരികള്‍...

ഫസല്‍ ബിനാലി.. said...

Nannaayittundu ennu paranjaal poaraa superb
Najeem congrats..

ഏ.ആര്‍. നജീം said...

ഷാരു, ഫസല്‍ : അഭിപ്രായത്തിനു വളരെ നന്ദി...

Gopan | ഗോപന്‍ said...

നജിം ഭായ്..
വൈകിയാണിവിടെ എത്തിയത്...
വളരെ നന്നായിരിക്കുന്നൂ ഈ വരികള്‍...
ആശംസകള്‍..

ഏ.ആര്‍. നജീം said...

ഗോപന്‍ : അഭിപ്രായത്തിന് വളരെ നന്ദി, സമയം കിട്ടുമ്പോള്‍ തുടര്‍ന്നും വായിക്കണേ....