വേര്‍പാട്

on Saturday, December 15, 2007


വിട പറയുകയാണോ നിലാവേ
നിന്‍ മനവുമുരുകുകയാണോ
കളിപറയുകയാണൊ കാറ്റേ
കവിത പാടുകയാണോ
കളമുരളീരവ ഗാനം
കരളില്‍ നൊമ്പരമായി
സ്വരമിടറുകയല്ലേ
എന്‍ ഹൃദയ രാധയെവിടെ ?


ആയില്യം കാവിലെ പൂരം
അതിനായിരമേന്തും ദീപം
കണ്ണുകള്‍ നീളെ തേടി
നിന്നെ കാണാതെയെന്‍ മനം വാടീ
ചമയങ്ങളണിയുന്ന ചാക്യാരിന്‍ ചാരത്തോ
ചമയങ്ങള്‍ വില്‍ക്കുന്ന കടതന്നരികത്തോ
കുട്ടികള്‍ കളിക്കന്നൊരാല്‍ത്തറയിലും
ഇന്ദ്രജാലം കാണും കൂട്ടത്തിനിടയിലും
എങ്ങു ഞാന്‍ തേടേണ്ടു നിന്‍ ചന്ദനക്കുറി
ചെന്തളിര്‍ മുഖകാന്തി ചന്ദ്രികേ മനോഹരീ


കൂത്തരങ്ങൊഴിഞ്ഞല്ലോ കൂട്ടുകാര്‍ പിരിഞ്ഞല്ലോ
അമ്പലപ്പറമ്പിലെ പൂരവും കഴിഞ്ഞല്ലോ
ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

31 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

കൂത്തരങ്ങൊഴിഞ്ഞല്ലോ കൂട്ടുകാര്‍ പിരിഞ്ഞല്ലോ
അമ്പലപ്പറമ്പിലെ പൂരവും കഴിഞ്ഞല്ലോ
ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആയില്യം കാവിലെ പൂരം
അതിനായിരമേന്തും ദീപം
കണ്ണുകള്‍ നീളെ തേടി
നിന്നെ കാണാതെയെന്‍ മനം വാടീ
ഇക്കാ നയിസ് തുടരൂ ഇനിയും
കൊച്ചുഗള്ളാ ഏത് ആയില്യം കാവിലാ ആ മനോഹരിയെ കണ്ടുമുട്ടിയെ.?

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ നജീമിക്കാ...

മയൂര said...

നല്ല ഒഴുക്കുള്ള വരികള്‍...
ഇതൊന്നു പാടികേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു പ്രണയകാവ്യം തേടിയലയുന്ന മനസ്സ്‌....

ഹൃദ്യമായ വരികള്‍...

പി.സി. പ്രദീപ്‌ said...

നജീം...
കവിത ഇഷ്ടപ്പെട്ടു.നല്ല ഒഴുക്കുള്ള വരികള്‍.
ഇനിയും എഴുതുക.

നിര്‍മ്മല said...

ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
അതാണോ ഈ താളില്‍ കണ്ണീര്‍ കണങ്ങള്‍ അടര്‍ന്നു വീഴുന്ന്.

ഏ.ആര്‍. നജീം said...

സജി ( Friends 4 Ever ) : പൊന്നുമോനെ എന്റെ നല്ല പാതി കേക്കണ്ടാ :)

വാല്‍മീകി : വളരെ സന്തോഷം. അഭിപ്രായത്തിന് നന്ദി :)

മയൂര : വളരെ നന്ദി :)

പ്രിയ : താങ്ക്സ് :)

പ്രദീപ് : സന്തോഷം , തീര്‍ച്ചയായും, താങ്കളെപോലുള്ളവരുടെ അഭിപ്രായ നിര്‍‌ദേശങ്ങള്‍ തുടര്‍ന്നും വേണമെന്ന് മാത്രം :)

നിര്‍‌മ്മലാജീ : അയ്യൊ, അത് നല്ല തണുത്ത ഐസ് കഷണങ്ങള്‍ അല്ലേ, അവിടെ കാനഡയില്‍ ഐസ്സ് പെയ്യുന്നതൊക്കെ പറഞ്ഞ് കൊതിപ്പിച്ചപ്പോ ഒരാഗ്രഹം. അങ്ങിനെ ജാവയുടെ സഹായത്തോടേ നമ്മുടെ സുല്‍ പഠിപ്പിച്ചതാ :)

മാണിക്യം said...

“ആയില്യം കാവിലെ പൂരം
അതിനായിരമേന്തും ദീപം
കണ്ണുകള്‍ നീളെ തേടി
നിന്നെ കാണാതെയെന്‍ മനം വാടീ...”

ആള്‍ക്കൂട്ടത്തില്‍ പ്രണയിനിയെ തേടുകയും
കാണാതേ ഉഴലുകയും ചെയ്യുന്നാ ഭാവം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു
ഏകാ‍ന്തത അനുഭവപ്പെടുന്ന വരികള്‍
അഭിനന്ദനങ്ങള്‍ .. നജിം

ശ്രീ said...

“ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍...”

നജീമിക്കാ... വരികള്‍‌ വളരെ നന്നായീട്ടോ.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീം ഭായ്,

ഇതനുഭവത്തില്‍ നിന്നുണ്ടായ കവിതാ തന്തുവാണോ? ഈയിടക്ക് നാട്ടിലെങ്ങാനും പോയി ആയില്യം കാവിലെങ്ങാനും ഒരു കറക്കം കറങ്ങിയോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

പ്രിയ said...

" ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍ "

കവിത നന്നായിരിക്കുന്നു. കീപ്പിറ്റ് അപ്പേ ;)

ആ മഞ്ഞുകഷ്ണങ്ങള്, ശോ ഞാന് പേടിച്ചു പോയി, ഞാന് മോളിലേക്ക് നോക്കി, എന്റെ മേല്ക്കൂരയില് എങ്ങാനും വിള്ളല് വന്നോന്നോര്ത്ത് . പക്ഷെ ഇവിടെ ഒരു കുഞ്ഞു winter അല്ലെ. എവിടെ മഞ്ഞു വീഴാന്? എന്നെ കണ്ഫ്യൂഷന് ആക്കി.

ഗീത said...

ആങ്ഹാ, നല്ലപാതി ഉണ്ടായിരിക്കേ ഇതൊരു അഡീഷണല്‍ ‘ഹൃദയ രാധ’യാണോ???

അതോ ഈ ഹൃദയരാധ നിലാവു തന്നെയാണോ?(ചന്ദ്രികേ മനോഹരീ....)

എന്തായാലും നജീമിക്കയുടെ പേജിന് അപാര സൌന്ദര്യമാണ്....
കൂട്ടത്തില്‍ വരുന്ന പെയിന്റിങ്ങുകളും അതിമനോഹരം.

sv said...

പ്രവാസിയുടെ വിരഹത്തിന്‍റെ അംശങ്ങള്‍ കാണാം ഇതില്ലും...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

asdfasdf asfdasdf said...

പാടാന്‍ പറ്റിയ വരികള്‍..
എങ്കിലും വായനക്കാരനിലേക്കിറങ്ങാനപര്യാപ്തം.

മന്‍സുര്‍ said...

നജീം ഭായ്‌...

വിരഹരാഗങ്ങളുമായ്‌ ഒഴുകുകയാണോ നീ
മനസ്സിലെ നിണമണിഞ്ഞ കാല്‍പാടുകള്‍
ഓര്‍മ്മകളിലെ മായാത്ത നൊമ്പരങ്ങള്‍
മിഴിയിലെ വറ്റിവരണ്ട നീര്‍മണികള്‍
അകലെ ഇനിയും കെടാത്ത പൂര വിളക്കുകള്‍
ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നു

മനോഹരം മനോഹരം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നജീം, പ്രണയം തുളുമ്പുന്ന വരികള്‍

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍
തുടരട്ടെ കവിതയുടെ പ്രളയം...


ആശംസകള്‍

പ്രയാസി said...

“വിട പറയുകയാണോ നിലാവേ
നിന്‍ മനവുമുരുകുകയാണോ“

നല്ല വരികള്‍..

അജയ്‌ ശ്രീശാന്ത്‌.. said...

"ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍"

വരികള്‍ കൊള്ളാം...

കുഞ്ഞായി | kunjai said...

നജീമിക്കാ...കവിത നന്നായെന്നു പറഞാല്‍ പോരാ,വളരെ നന്നായി...

ഏ.ആര്‍. നജീം said...

മാണിക്ക്യം : വളരെ സന്തോഷം തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ...

ശ്രീ : സന്തോഷം. നന്ദി :)

സണ്ണിക്കുട്ടന്‍ : സണ്ണികുട്ടാ ഡോണ്‍‌ടൂ ഡോണ്‍‌ടൂ.... ജീവിച്ചു പൊയ്‌ക്കോട്ടെ :)

പ്രിയ : ഇപ്പൊ എനിക്ക് കണ്‍‌ഫ്യൂഷന്‍ ആക്‌ച്വലി എവിടുന്നു എന്തു വീണെന്നാ..?:). കവിതയെ കുറിച്ചുള്ള അഭിപ്രായത്തിനു നന്ദിട്ടോ

കൈയ്യോപ്പ് : നന്ദി, തീര്‍‌ച്ചയായും

ഗീത : അയ്യൊ അവളാണ് രാധയും ചന്ദ്രികയും ഒക്കെ (ചുമ്മ അവള്‍ വല്ലതും തുറന്നു വായിച്ചു പോയാലോ അതനുള്ള മുന്‍‌കൂര്‍ ജാമ്യം ആണ് ). പിന്നെ ഇങ്ങനെ പൊക്കി പറയല്ലേ, ഞാന്‍ അഹങ്കരിച്ചു പോകും..


കുട്ടന്‍ മേനോന്‍ : ഭായ് വളരെ സന്തോഷം :) തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം. അക്കാര്യം. അഭിപ്രായത്തിന് നന്ദി

sv : അങ്ങിനെ തോന്നിയോ..? അതാണല്ലോ ഒരു കവിതയുടെയും കഥയുടെയും ഗുണം. ഒരു സിനിമ ആണെങ്കില്‍ കാണിക്കുന്നത് മാത്രമേ നമ്മള്‍ കാണൂ. കഥയും കവിതകളും ഒക്കെ നമ്മുക്ക് ഇഷ്ടമുള്ളത് പോലെ മനസില്‍ കാണാമല്ലോ. അഭിപ്രായത്തിന് നന്ദി

മന്‍സൂര്‍: കവിതയ്ക്ക് കവിത കൊണ്ട് തന്നെ കമന്റ് ഇടുന്ന മന്‍സൂര്‍ ഭായ് യുടെ കഴിവിനെ സമ്മതിച്ചിരിക്കുന്നു. നന്ദീട്ടോ

വഴിപോക്കന്‍ : വളരെ നന്ദി, തുടര്‍‌ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

ദ്രൗപതി : നന്ദി :)

അമൃതാ വാര്യര്‍ : വളരെ നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക

കുഞ്ഞായി : താങ്ക്യൂ... :)

മിലേഷ്.. said...

പ്രീയ നജീമിക്കാ,

കളമുരളീവര ഗാനം

കരളില്‍ നൊമ്ബ്ബരമായി

സ്വരമിടറുകയല്ലേ

എന്‍ ഹ്യദയ രാധയെവിടെ ?

വളരെ നന്നായിരിക്കുന്നു....ദുഃഖത്തില്‍ ആശ്വസിപ്പിക്കാന്‍ ഒരു രാധയെത്തുമോ ??

Unknown said...

വൈകിയാണു കണ്ടതു.. മനോഹരം...വികാര തീവ്രം...(പ്രാസം ഇടക്കു മുറിഞ്ഞു പോകുന്നു.) സാരമില്ല. എത്ര മാ‍ത്രം പുരോഗമിച്ചെന്നു ഇപ്പൊള്‍ തൊന്നുന്നുണ്ടോ>.... ഏസ്. അനുമോദനങ്ങള്‍.

BEJOY said...

ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

വായിച്ചപ്പോള്‍, ഇതൊന്നു അംബുജാക്ഷി ടീച്ചര്‍(എന്റെ എട്ടാം ക്ലാസിലെ മലയാളം ടീച്ചര്‍)പാടിത്തന്നിരുന്നെങ്കിലെന്ന് ആലോചിക്കുകയായിരുന്നു....നല്ല രസമുള്ള വരികള്‍...

BEJOY said...

ഏകനായിരിപ്പൂ ഞാനീ
ശൂന്യമാം കളിത്തട്ടില്‍
ചാരുതേ ചമയ്ക്കട്ടെ
വ്യഥ തന്‍ തുടിപ്പുകള്‍

വായിച്ചപ്പോള്‍, ഇതൊന്നു അംബുജാക്ഷി ടീച്ചര്‍(എന്റെ എട്ടാം ക്ലാസിലെ മലയാളം ടീച്ചര്‍)പാടിത്തന്നിരുന്നെങ്കിലെന്ന് ആലോചിക്കുകയായിരുന്നു....നല്ല രസമുള്ള വരികള്‍...

അനാഗതശ്മശ്രു said...

നജീം
നന്നായി

G.MANU said...

super gaanam/kavitha

Dr.Biji Anie Thomas said...

നന്നായിരിക്കുന്നു നജീം.. മധുരമായ വരികള്‍ . എനിക്കും ഇതു പോലെ എഴുതാന്‍ തോന്നൂന്നു...
കൂത്തരങ്ങൊഴിഞ്ഞു, കൂട്ടുകാര്‍ പിരിഞ്ഞു,
പൂരവും കഴിഞ്ഞു പോയി,കളിക്കളത്തില്‍ ഞാനിതാ വീണ്ടും ഏകനായി...ഈ വരികള്‍ വായിക്കുമ്പോള്‍ എനിക്കൊരു കാര്യം ഓര്‍ന്മ്മ വരുന്നു..
സത്യമാണ്,അവനവന്റെ ദുഖങ്ങളീല്‍ എപ്പോഴും നമ്മള്‍ തനിയെ ആകുന്നു..കൂട്ടുകാര്‍ക്ക് ഒന്ന് തോളില്‍ തട്ടി ആശ്വസിപ്പിക്കാം,പ്രീയപ്പെട്ടവര്‍ക്ക് ഒന്നു ചേര്‍ത്തണയ്ക്കാം,എന്നാലുമതിനുപരിയായി എല്ലാവരും കൂടണയുമ്മ്പോള്‍, (കവിതയിലെ വരികള്‍ പോലെ) നാം നമ്മുടെ സങ്കടങ്ങളുമായി ഏകന്തതയില്‍ തനിയെ ആകുന്നു...

Unknown said...

കൂത്തരങ്ങൊഴിഞ്ഞു് കൂട്ടുകാര്‍ പിരിഞ്ഞപ്പോഴാ എത്താന്‍ പറ്റീതു്. ഏകനായി ഇവിടെ ഉണ്ടായിരുന്നതു് ഭാഗ്യം. നന്നായീന്നു് പറയാന്‍ കഴിഞ്ഞല്ലോ!

ആശംസകള്‍!

ജോഷി രവി said...

വളരെ നന്നായിരിക്കുന്നു നജീമിക്കാ.... നാമെന്തെന്ന് തിരിച്ചറിയാന്‍ എല്ല ഉത്സവവും കഴിഞ്ഞുള്ളൊരിടവേള അനിവാര്യം തന്നെ.... ആരുമില്ലാതെ ഒന്നുമില്ലാതെ ഏകമാവും മനസ്സപ്പോള്‍.... ഇനിയുമിനിയും എഴുതുക.. ഒരുപാട്‌... ആശംസകള്‍...