ശ്രീ:എം.കെ ഹരികുമാറിന്,

on Tuesday, December 4, 2007

ശ്രീ. എം. കെ.ഹരികുമാര്‍ 'അക്ഷരജാലകം' എന്ന ബ്ലോഗില്‍ എന്റെ കവിതകളെ വിലയിരുത്തി ഒരു പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ എന്റെ തോന്നലുകള്‍...

അവിവേകമെങ്കില്‍ ക്ഷമ....


ഗായകനല്ല ഞാന്‍
ഗായകര്‍‌ക്കേകുവാന്‍
ഗാനം ചമയ്ക്കും കവിയുമല്ല
ഏതോ വികാര വിക്ഷേപത്തി-
ലെന്‍ മനം എന്നോടു തന്നെ
പറഞ്ഞീടുന്നു, ഞാനവ
കുത്തുക്കുറിച്ചീടുന്നു.
പാടുവാനല്ലിത്
എന്നെ വാഴ്ത്തുവാനല്ലിത്
ഒന്നിവ നിങ്ങള്‍ക്ക് വിരസമാം വേളയില്‍
നന്നെന്ന് തോന്നുകില്‍
കൃതാര്‍‌ത്ഥനായ് ഞാന്‍

29 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഗായകനല്ല ഞാന്‍
ഗായകര്‍‌ക്കേകുവാന്‍
ഗാനം ചമയ്ക്കും കവിയുമല്ല
ഏതോ വികാര വിക്ഷേപത്തി-
ലെന്‍ മനം എന്നോടു തന്നെ
പറഞ്ഞീടുന്നു, ഞാനവ
കുത്തുക്കുറിച്ചീടുന്നു.
പാടുവാനല്ലിത്
എന്നെ വാഴ്ത്തുവാനല്ലിത്
ഒന്നിവ നിങ്ങള്‍ക്ക് വിരസമാം വേളയില്‍
നന്നെന്ന് തോന്നുകില്‍
കൃതാര്‍‌ത്തനായ് ഞാന്‍

ശ്രീ said...

നജീമിക്കാ...

ഞങ്ങള്‍‌ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ വീണ്ടും വീണ്ടും വായിക്കാന്‍‌ വരുന്നത്. അതു കൊണ്ട്, മറ്റൊന്നും ശ്രദ്ധിയ്ക്കേണ്ടതേയില്ല. ഇനിയും എഴുതൂ...


[കൃതാര്‍‌ത്ഥന്‍‌ എന്നതല്ലേ ശരി?]

ഏ.ആര്‍. നജീം said...

വളരെ നന്ദി ശ്രീ..

പിന്നെ അക്ഷരതെറ്റ് ഞാന്‍ തിരുത്തിട്ടോ..ചൂണ്ടിക്കാണിച്ചതില്‍ നന്ദി

മാണിക്യം said...

ഏ.ആര്‍. നജീം,
താങ്കള്‍ പറഞ്ഞതാണ് ശരി,
അതെ മനസ്സിന്റെ സ്വരം ശ്രവിക്കൂ,
അവ കുറിച്ചിടു..
അവക്ക് അജന്താ ശില്പാ സൌന്ദര്യം കാണും ,
കവിതയേ ഉപാസിച്ചാല്‍
അതെ തങ്കളുടെ വരികള്‍ നന്നായി
മനോഹരം ..
വീണ്ടും വീണ്ടും എഴുതൂ..
ഭാവുകങ്ങള്‍!!

മലബാറി said...

Najeem
U Carry On with ur moments

വല്യമ്മായി said...

വിമര്‍‍ശനങ്ങളില്‍ നല്ലതിനെ സ്വീകരിക്കുക, വേണ്ടാത്തതിനെ തള്ളുക.ആശംസകള്‍.

Sherlock said...

നജീമിക്ക, നമ്മുടെ മനസില് തോന്നുന്നത് കുറിക്കാനുള്ള സ്വാതന്ത്രം ഇവിടെയുണ്ട്....നല്ലതെങ്കില് അത് വായിക്കാനും ആളുണ്ട്...അപ്പോ ഇനിയും ഇനിയും പോരട്ടേ...:)

ഹരിശ്രീ said...

പാടുവാനല്ലിത്
എന്നെ വാഴ്ത്തുവാനല്ലിത്
ഒന്നിവ നിങ്ങള്‍ക്ക് വിരസമാം വേളയില്‍
നന്നെന്ന് തോന്നുകില്‍
കൃതാര്‍‌ത്ഥനായ് ഞാന്‍...

നജീ ഭായ്,

നിങ്ങള്‍ എഴുതുന്ന വരികള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു, വിമര്‍ശനങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ കരുത്തോടെ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക.

Meenakshi said...

ഇനിയെങ്കിലും കവിതകള്‍ എഴുതുമ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ പറ്റാത്തവിധം ദുരൂഹമായി എഴുതൂ നജീമെ. ഇതിപ്പോ കവിത മനസ്സിലായത്‌ കൊണ്ടല്ലെ വിമര്‍ശനം ഉണ്ടായത്‌. നമ്മള്‍ എത്രയോ കവിതയും കഥകളും വായിച്ച്‌ വളരെ പെട്ടെന്ന് സ്ഥലം കാലിയാക്കുന്നു. അതുകൊണ്ട്‌ നജീമിന്‌ കിട്ടിയ ഒരു അംഗീകാരമായിട്ട്‌ കരുതാവുള്ളൂ ഇത്‌. എന്തായാലും മറുപടിയും നല്ല ഒരു കവിതയിലൂടെ ആയത്‌ നന്നായിരിക്കുന്നു. ഇനിയും എഴുതുക.

പ്രിയ said...

ഒരു സാധാരണക്കാരന് മനസിലാകുന്ന വിധത്തില് എഴുതിയാല് അത് വായിയ്ക്കാന് ആളുണ്ട്. എന്നെ പോലുള്ള സാഹിത്യപരമായ ഒരു വിവരവും ഇല്ലാതവര്ക്കുപോലും ഇഷ്ടമാകും.

അതുകൊണ്ട് ഇക്കാ, അദേഹം പറഞ്ഞതു നല്ലരീതിയില് എടുത്താല് ഒരു പക്ഷെ വരികളുടെ ഭംഗി കൂടുമായിരിക്കും, കവിതയുടെ നിലവാരവും. അങ്ങയുടെ നന്മക്കായി ആയിരിക്കും ശ്രീ ഹരി അത് പറഞ്ഞതും. അതിനാല് അത് വേണ്ടെന്നു പറയുന്നില്ല. പക്ഷെ എന്നെപോലുള്ള പാമാരന്മാര് കൂടെ ഇവിടെ ഉണ്ടെന്നു ഒന്നു ഓര്ക്കണേ. മീനാക്ഷി പറഞ്ഞതുപോലെ ഒന്നും മനസിലാവാത്ത വിധത്തില് എഴുതല്ലേ.
(പന്ത്രണ്ട് മക്കളെ ... ;) )

പിന്നെ ഈ കവിത, ഇതും ഇഷ്ടമായി.

un said...

നജീം,
ഹരികുമാറിന്റെ വിമര്‍ശനം താങ്കളെ വേദനിപ്പിച്ചു എന്നതുകൊണ്ടാവണം ഇങ്ങനെ ഒരു വിശദീകരണ പോസ്റ്റ് എന്നു വിശ്വസിക്കുന്നു. ഹരികുമാരിന്റെ പോസ്റ്റും ഞാന്‍ കണ്ടിരുന്നു.
എനിക്കു കവിതാസ്വാദനത്തെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല്‍ ഹരികുമാര്‍ പറഞ്ഞതിന്റെ തെറ്റും ശരിയും ചികയാന്‍ മുതിരുന്നില്ല. പക്ഷേ, ഒരു കലാകാരനെന്ന നിലയില്‍ താങ്കള്‍ക്ക് improve ചെയ്യണമെന്നുണ്ടെങ്കില്‍ അദ്ദേഹം പറയാന്‍ ശ്രമിച്ചതെന്താണെന്ന് മനസ്സിലാക്കൂ. പാളിച്ചകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കൂ. പൊതുവേ, ബൂലോകത്ത് പ്രത്യേകിച്ചും,ക്രിയാത്മക വിമര്‍ശനങ്ങള്‍ വളരെക്കുറവായ സ്ഥിതിക്ക് ഹരികുമാറിനെപ്പോലെയുള്ളവര്‍ ചെയ്യുന്നത് നല്ലകാര്യമെന്നേ ഞാന്‍ പറയൂ. (അഥവാ, ആരെങ്കിലും വല്ലതും പറഞ്ഞാല്‍ അവന്റെ മെക്കിട്ട് കേറുന്ന ദുര്‍ഭാഗ്യകരമായ അവസ്ഥയാണ് പലപ്പോഴും കാണാറ്.മേനിപറച്ചിലുകാര്‍ക്കോ, ഒരു പഞ്ഞവുമില്ല!)അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണം മാത്രമായിരിക്കാം. അതില്‍ നജീമിന് കുറ്റബോധം തോന്നേണ്ട ഒരു കാര്യവുമില്ല. ഇങ്ങനെ ഒരു വിശദീകരണവും വേണ്ടിയിരുന്നില്ല. താങ്കളെപ്പോലുള്ളവരുടെ പ്രതിഭയെ ബഹുമാനിക്കുന്നില്ലെങ്കില്‍ താങ്കളുടെ കവിതകള്‍ വായിക്കാനോ വിശകലനം ചെയ്യാനോ അദ്ദേഹം സമയം കളയുമായിരുന്നില്ല. സോ, ചീര്‍ അപ്!!വിഷമിക്കാതെ അടുത്ത പോസ്റ്റിലേക്ക് കടക്കൂ!

മുസ്തഫ|musthapha said...

മറുപടി കൊള്ളാം നജീം :)

വിമര്‍ശനങ്ങള്‍, വളങ്ങള്‍ക്ക് തുല്യമാണ്... ആവശ്യാനുസരണം വലിച്ചെടുത്താല്‍ വളര്‍ച്ചയെ സഹായിക്കും... അധികമായാല്‍ കരിഞ്ഞ് പോകും :)

ഓ.ടോ: പണ്ട് ഒരു പനിനീരിന്‍റെ കമ്പ് പൊടിച്ച് വന്നതായിരുന്നു... സുഹൃത്ത് സ്നേഹത്തോടെ തന്ന രാസവളം, തടമെടുത്ത് പനിനീരിന് ചുറ്റും വിതറി... പനിനീര്‍ തഴച്ച് വളരുന്ന നാളുകള്‍ സ്വപ്നം കണ്ടിരുന്നു... പക്ഷെ വെള്ളമൊഴിക്കാന്‍ മറന്നു പോയി... രണ്ട് നാല് ദിവസം കഴിഞ്ഞപ്പോ പനിനീര്‍ തണ്ട് ചുമ്മാ കയറിയങ്ങ് കറുത്തു പോയി... സംഭവം നടന്നിട്ട് അധികം കാലമൊന്നുമായിട്ടില്ല... വെറും 22 കൊല്ലം ആയതേയുള്ളൂ :)

CHANTHU said...

പതിവുശീലങ്ങള്‍ പാലിക്കുന്നവരാണവര്‍
പരിഭവം വേണ്ട, പുതിയതിനിയും തരിക നിങ്ങള്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നജീം ഭായ്,

ശ്രീ ഹരികുമാറിന്റെ വിമര്‍ശനം താങ്കള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നുവോ?

എന്തായാലും നജീം ഭായ് യുടെ രിതി തന്നെ യാണ് വായനക്കാര്‍ക്കിഷ്ടം. പിന്നെ നമ്മുടെ മനസ്സില്‍ തൊന്നുന്നതെല്ലാം (വൃത്തികേടല്ലാത്തത്) കുറിക്കാനുള്ളീടമാണല്ലോ ഈ ബ്ലോഗ്.

മറ്റുള്ളവര്‍ പറഞ്ഞപോലെ മനസ്സിലാകാത്ത വാക്കുകള്‍ കൊണ്ടുള്ള ഘോഷയാത്ര നടത്തിയാലെ കവിതയാകത്തുള്ളു എന്നൊന്നുമില്ലല്ലൊ? കുഞ്ഞുണ്ണീ മാഷും കേരളത്തിന്റെ പ്രിയപ്പെട്ട കവി ആയിരുന്നു.

ഉപാസന || Upasana said...

ithokke ithra kaaryamakkaNO bhaay...
there is a lot of supporters in malayalam bloggers, including me, for you
Go ahead
:)
upaasana

ബാജി ഓടംവേലി said...

നജിമിന്റെ രചനകള്‍ ഞങ്ങള്‍‌ക്ക് വളരെ ഇഷ്‌ടമാണ്. തുടര്‍‌ന്നും മനസ്സിലാകുന്ന ഭാഷയില്‍ മനസ്സിനെ കുറിക്കുക. വിമര്‍‌ശനത്തില്‍ നല്ലതു വല്ലതും ഉണ്ടെങ്കില്‍ സ്വീകരിക്കുക.
ആശംസകളോടെ
ബാജി

മന്‍സുര്‍ said...

നജീം ഭായ്‌...

എഴുതുക വീണ്ടും വീണ്ടുമെഴുതുക...ആ എഴുത്തില്‍ ആനന്ദിക്കുക...കൂടെ ഞങ്ങളും

എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു

ഉറുമ്പ്‌ /ANT said...

നജീം, താങ്കള്‍ക്ക് തുടര്‍ന്നും നല്ല കവിതകള്‍ എഴുതാനുള്ള പ്രജോദനമായി കണ്ടുകൂടേ ആ വിമര്‍ശനത്തെ? അതില്‍ അസഹിശ്ണുത കാണിക്കേണ്ട കാര്യമില്ല. ബ്ളോഗു വായിക്കുന്ന എല്ലാപേരും, അത്യുഗ്രം, മനോഹരം, എന്നൊക്കെ പറയുമെന്നു കരുതുകയോ, അങ്ങനെ ആഗ്രഹിക്കുകയോ ചെയ്യുന്നത് തെറ്റാണ്. അത് നിങ്ങളിലെ കവിയെ നശിപ്പിക്കാനേ ഉപകരിക്കൂ. തുടര്‍ന്നും എഴുതൂ, കൂടുതല്‍ മികച്ച കവിതകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നേര്‍ത്തവിരലുകള്‍കൊണ്ട് അത്മാവിനെ തൊട്ടുണര്‍ത്താന്‍ കഴിയണം വരികള്‍ക്ക്..

ആരും അര്‍ക്കും പകരമാകില്ലാ..
അരുടേയും താപത്തിനോ കോപത്തിനേയൊ കവിതകൊണ്ട് വിലയിരുത്തുകയും അരുത്.!!
ഇഷ്ടാനുഷ്ടാ‍നങ്ങള്‍ പലര്‍ക്കും പലതരത്തിലല്ലെ മാഷെ..

തൂലികതുമ്പില്‍ വിരിയുന്നത് ആശയങ്ങളായിരിക്കണം വിമര്‍ഷനങ്ങളാകരുത്.

ഏ.ആര്‍. നജീം said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും വളരെ നന്ദി.
ഈ പോസ്റ്റ് ഒരിക്കലും ശ്രീ: ഹരികുമാറിനുള്ള മറുകുറിപ്പോ ഉത്തരമോ ആയിരുന്നില്ലെന്ന് സവിനയം സൂചിപ്പിച്ചു കൊള്ളട്ടെ. എന്റെ പോസ്റ്റുകള്‍ സസൂഷ്മം വായിക്കുകയും അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് എനിക്കായ് മാറ്റി വച്ചതില്‍ വളരെ സന്തോഷിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ വിമര്‍ശനമല്ല വിലയിരുത്തല്‍ മാത്രമായി എനിക്ക് തോന്നിയത്. അദ്ദേഹത്തിനുള്ള നന്ദിയും എന്റെ അഭിപ്രായവും ഞാന്‍ അവിടെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കവിതയുടെയും കഥകളുടെയും ലോകത്ത് നമ്മള്‍ ആരും ഒന്നും അല്ലെന്ന് എന്റെ മനസിന് ഞാന്‍ നല്‍കിയ ഒരോര്‍‌മ്മപ്പെടുത്തല്‍ മാത്രമായിരുന്നു ആ വരികള്‍.

Unknown said...

നജീം....“.....കുരക്കും സാത്ഥവാഹകസംഘം മുന്നോട്ടു“ എന്നൊരു പഴഞ്ചൊല്ലുണ്ട്. നിങ്ങള്‍ എഴുതുന്ന കവിത ആദ്യമായും അവസാനമായും നിങ്ങളുടെ സ്വയം കൃതാര്‍ത്ഥതക്കു വേണ്ടി ആണു ..പിന്നീടു മാത്രമെ അതു അനുവാചകര്‍ക്കു വേണ്ടി ആകുന്നുള്ളു. ഒരു പത്രമോ, വീക്കലിയോ പണം കൊടുത്തു സ്വന്തം ആക്കുമ്പോള്‍‍ അതിനു ഒരു പ്രതിബദ്ധത ഉണ്ടു. നെറ്റിലെ ബ്ലോഗ് വായിക്കുന്നവര്‍ക്കു ആ പ്രതി ബദ്ധത അവകാശപ്പെടേണ്ട കാര്യം ഇല്ലല്ലോ!. അവര്‍ക്കു ഇഷ്ടമെങ്കില്‍ വായിക്കാം. ഇഷ്ടമുണ്ടെങ്കില്‍ നല്ലതെന്നു പറയാം. അല്ലാതെ നിങ്ങള്‍ എഴുത്തു നിര്ത്താനൊ, കവിതകള്‍ക്കു ഇന്നു സാഹിത്യത്തില്‍ സ്ഥാനം ഇല്ലെന്നോ പറയേണ്ട കാര്യം ഇല്ല. ഇങ്ങനെ സ്വന്ത അഭിപ്രായം മറ്റുള്ളവരുടെ പുറത്തു അടിച്ചേല്‍പ്പിക്കേണ്ട അനുവാദം എങ്ങനെ ലഭ്യമായി? ഓ.എന്‍.വി.യും മറ്റു കവികളും പിച്ച എടുക്കേണ്ടി വരുമല്ലൊ.അസൂയക്കും,കുശുമ്പിനും മരുന്നു കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.എന്നാല്‍ അദ്ദേഹം അങനെ ഒരെണ്ണം എഴുതട്ടെ. ജേര്‍ണലിസ്റ്റിന്റെ കുപ്പായം ഞാനും ഒരെണ്ണം തൈപ്പിക്കാന്‍ പൊകുകയാണു. ഇങ്ങനെ ഒക്കെ ജാഡ എഴുതാമല്ലൊ!.

Anonymous said...

നജീം ...നന്നായി.നല്ല കവി ആയി ആസ്ഥാന കവി പട്ടം തരണമെന്നു വിചാരിച്ചിരുന്ന ആളിനെ നിങ്ങള്‍‍ ഇങ്ങനെ തഴയരുതായിരുന്നു. ഇനി എന്തു ചെയ്യും..അയാള്‍‍ പരയുന്നതു കേള്‍‍ക്കോ‍തിരിക്കരുതു. അതാണു നല്ലതു..ബുദ്ധിജീവികള്‍ പറയുന്നതു കേള്‍‍ക്കാതിരിക്കരുതു.വിവരദോഷമാണെങ്കിലും!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നജീമിക്കാ, ആ എഴുത്തുകള്‍ ഒരുപാടുപേര്‍ ഇഷ്ടപ്പെടുന്നു.ഇനിയും ഒരുപാടെഴുതുക

വായനക്കരിലൊരാളായി ഞാനും ഉണ്ട്.

ഭാവുകങ്ങള്‍

ശ്രീവല്ലഭന്‍. said...

അയ്യോ ഈ ബഹളം ഇപ്പോഴാ അറിഞ്ഞത്.
നജീം ഭായ്, താങ്കളുടെ വിശദീകരണമാണ് ഈ കവിത വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. പിന്നീട് കമന്റ്സ് കണ്ടപ്പോള്‍ ചെറിയ സംശയം തോന്നി. ഏതായാലും സംശയം തീര്‍ത്ത്തിനു നന്ദി.
ഇനിയും എഴുതുക. മനസ്സില്‍ തോന്നുന്നതെന്തും...

സ്നേഹത്തോടെ....

ഏ.ആര്‍. നജീം said...

കുഞ്ഞുബി, ശോഭ, പ്രിയ, ശ്രീവല്ലഭന്‍..
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഈ സ്‌നേഹവും സഹകരണവും എനിക്കല്ല ഇവിടെ വരുന്ന മറ്റു പുതുബ്ലോഗര്‍ക്ക് പ്രചോദനം ആയെങ്കില്‍ അതില്‍ എനിക്ക് സന്തോഷമേയുള്ളൂ..
പിന്നെ ബ്ലോഗ് എന്നുള്ളത് എന്തും എഴുതാനുള്ള ഇടമാണ് എന്ന് എനിക്ക് തോന്നുന്നില്ല കാരണം ഒരു വാരികയോ മാസികയോ വാങ്ങുമ്പോള്‍ ഒരു കവിതയോ കഥയോ ഇഷ്ടപെട്ടില്ലെങ്കില്‍ ആ പേജ് മറിച്ചാല്‍ മതി കുറേ ഏറെ ഉള്ളതില്‍ ഒന്നു മാത്രമാണ് അത്. പക്ഷേ ബ്ലോഗ് നമ്മള്‍ എഴുതി വച്ചിരിക്കുന്നത് വായിക്കാന്‍ മാത്രമാണ് വായനക്കാര്‍ നമ്മുടെ ബ്ലോഗില്‍ വരുന്നത് ആ പ്രതിബദ്ധത നമ്മള്‍ ബ്ലോഗര്‍മാരും കാണിക്കണം.
പിന്നെ ഒരിക്കല്‍ കൂടി പറയട്ടേ ഞാന്‍ ഒരിക്കലും ശ്രീ ഹരികുമാറിനുള്ള മറുപടി ആയി അല്ല ഈ പോസ്റ്റ് ഇട്ടത്. അദ്ദേഹം എന്നില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്ന ചിന്ത എന്നെ കൂടുതല്‍ ഗൗരവമായി ഇതിനെ കാണാനേ ഉപകരിക്കൂ..
ഈ കമന്റ് വായിക്കുന്നുവെങ്കില്‍ ബഹുമാനപെട്ട ഹരികുമാറിനോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ എന്റെ പോസ്റ്റിലെ തെറ്റുകുറ്റങ്ങള്‍ അവിടെ കമന്റ് ആയി താങ്കള്‍ ഭാവിയില്‍ സൂചിപ്പിച്ചു തന്നാല്‍ എനിക്കും അതൊരനുഗ്രഹമാകും...
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി,
തുടര്‍ന്നും നിങ്ങളുടെ കൂവലും തൂവലും പ്രതീക്ഷിച്ചു കൊണ്ട്..

അലി said...

താങ്കളുടെ ബ്ലോഗ് കണ്ടു.
സ്ഥിരമായി വായിക്കാം
അഭിനന്ദനങ്ങള്‍!

Typist | എഴുത്തുകാരി said...

എന്നേപ്പോലെയുള്ള സാധാരണക്കാര്‍ക്കു വായിച്ചാല്‍ മനസ്സിലാകുന്ന ലളിതമായ വരികള്‍. ഞാനിഷ്ടപ്പെടുന്നു, ഈ കൊച്ചു കവിതകളെ.

ഗീത said...

ഇതും ഒരു നല്ല കവിത തന്നെ.

പിന്നെ ഒരു സംശയം...
വികാര വിക്ഷേപമാണോ
വികാര വിക്ഷോഭമാണോ ഉദ്ദേശിച്ചത്?

ഏ.ആര്‍. നജീം said...

അലി, എഴുത്തുകാരി, ഗീത : അഭിപ്രായത്തിന് വളരെ നന്ദി, തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കണേ...