പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം..!!!

on Friday, August 31, 2007


ചില മലയാളം വാരികകളില്‍ തുടര്‍ച്ചയായി കാണുന്ന ഒരു പരസ്യമാണിത്..


ഉത്തരം അയച്ചു കൊടുത്താല്‍ ( ശരിയുത്തരം ആകണമെന്നില്ല ) മറുപടി തപാലില്‍ തന്നെ വരും ഒരു കത്ത് "നിങ്ങള്‍ സമ്മാനാര്‍‌ഹരായിരിക്കുകയാണ് പോസ്‌റ്റേജ് ചാര്‍ജ്ജും അതിന്റെ ഇന്‍ഷുറന്‍സും ഒക്കെ ആയി ഇത്ര രൂപ അയച്ചു കൊടുക്കാന്‍.


എന്തായാലും കേരളത്തില്‍ നിന്നും ഇത്രയും ശരിയുത്തരങ്ങള്‍ കിട്ടുന്നതു കൊണ്ടല്ലേ തുടര്‍ച്ചയായി അവര്‍ ഇത് പ്രസിദ്ധീകരിക്കുന്നത്..?


ഒരു ഉല്പന്നം പോലും വില്പനയില്ലാത്ത ഒരു കമ്പനി ചുമ്മ അങ്ങോട്ട് 21 ലക്ഷം രൂപ സമ്മാനം നല്‍കുക..! എന്നിട്ടും എന്തേ നമ്മള്‍ മലയാളികള്‍ ഇതില്‍ പെട്ടു പോകുന്നു..?


പ്രസിദ്ധീകരിക്കാന്‍ പണം കിട്ടുമെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്ന വാരികയ്‌ക്ക് ഇതേകുറിച്ച് ഒന്ന് അന്വഷിക്കേണ്ട ബാദ്ധ്യതയില്ലേ..?


അവരുടെ വായനക്കാരോട് ഒട്ടും പ്രതിപത്തി ഇല്ലെന്നോ..?


ഇന്റര്‍‌നെറ്റിലേയും ഈമെയിലേയും തട്ടിപ്പിനെ കുറിച്ചൊക്കെ പ്രതികരണവും മുന്നറിയിപ്പും ഒക്കെ ഇഷ്‌ടം പോലെ വരുന്നുണ്ടെങ്കിലും പാവപ്പെട്ടവരുടെ പണം അല്പാല്പമായി കൊണ്ട് പോകുന്ന ഇത്തരം തട്ടിപ്പിനെ കുറിച്ചെന്തേ ആരും മിണ്ടുന്നില്ല ?.


മത്സരം ഉത്തമം തന്നെ.., ഇടതു വശത്തെ കോളത്തില്‍ നിന്നും ഓരോ അക്കം കൂട്ടിയിട്ടാല്‍ ഉത്തരമായി. അയച്ചു കൊടുക്കുന്ന ആദ്യത്തെ 200 പേര്‍ക്ക് 5 ഗ്രാം സ്വ‌ര്‍‌ണ്ണം !

ചുരുക്കത്തില്‍ ഒരു കിലോ സ്വ‌ര്‍‌ണ്ണം വെറും പ്രോത്സാഹന സമ്മാനം മാത്രം. പിന്നെങ്ങിനെ പാവങ്ങള്‍ വീണുപോകാതിരിക്കും..

കൃഷ്ണമാമ ( കഥ )

on Wednesday, August 29, 2007


നേരം പത്ത് കഴിഞ്ഞതേയുള്ളുവെങ്കിലും പാതിരാ ആയതുപോലെ ഗ്രാമം ഉറങ്ങി കഴിഞ്ഞിരിക്കുന്നു. മഴ പെയ്തു തോര്‍ന്നതേയുള്ളു. ചെറിയ ചാറ്റല്‍ മഴയുടെ തണുത്ത തുള്ളീകള്‍ ശരീരത്തിള്‍ സൂചി കുത്തിയിറക്കുമ്പോലെ. ആകാശത്തു മിന്നലും ഇടിയുടെ ചെറിയ മുഴക്കവും കേല്‍ക്കാം. എവിടേയോ ഇപ്പോഴും നല്ല മഴ പെയ്യുന്നുണ്ടാകും.

ബാഗിന്റെ വള്ളി തോളിലേക്കു ഒന്നൂടെ വലിച്ചിട്ട്‌ റെയില്‍വേയും ഇലക്‌ട്രിസിറ്റി ബോര്‍ഡിനേയും മനസാ പ്രാകികൊണ്ടു ഞാന്‍ മുന്നോട്ടു നടന്നു. എങ്ങിനെ പ്രാകാതിരിക്കും നാലു മണിക്കൂറാണു ട്രയിന്‍ വൈകിയത്‌. അല്ലെങ്കില്‍ വീട്ടില്‍ ഭക്ഷണവും കഴിച്ച്‌ ഒരുറക്കം കഴിയേണ്ട നേരമായി. കറണ്ടാണെങ്കിലോ, ആകാശത്തു മഴക്കാറു കണ്ടാമതി അപ്പോ ഊരും ഇലക്‌ട്രിസിറ്റിക്കാരു ഫ്യൂസ്.


കടവില്‍ കടത്തുകാരന്‍ ഉണ്ടാകുമോ ആവോ?. ഇല്ലെങ്കില്‍ ഈ തണുപ്പും സഹിച്ച്‌ വായനശാലയുടെ തിണ്ണയില്‍ ഇരുന്നു നേരം വെളിപ്പിക്കുകയേ മാര്‍ഗമുള്ളു. തന്നെ കാണാതെ ഇപ്പൊ വീട്ടില്‍ അച്‌ഛനും അമ്മയുമൊക്കെ വഷമിച്ചിരിക്കുകയാവും.

ബാഗില്‍ നിന്ന്‌ ഒരു സിഗററ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ച്‌ അല്പം നനഞ്ഞ തീപ്പെട്ടി ഒന്നുരണ്ടു തവണ ഉരച്ചു കത്തിക്കാന്‍ ശ്രമിച്ചു പരജയപ്പെട്ടതിനാല്‍ സിഗരറ്റ്‌ റോഡിലേക്ക്‌ വലിച്ചെറിഞ്ഞ്‌ കടവിലേക്കു നടന്നു.

ഭാഗ്യം വള്ളപ്പുരയിലെ പഴയ ആ തടിക്കട്ടിലില്‍ ഉസ്‌മാനിക്ക കിടപ്പുണ്ട്‌. ഞാന്‍ ഒന്നു മുരടനക്കി.

മെല്ലെ തല ഉയര്‍ത്തി ഉസ്‌മാന്‍ ചോദിച്ചു : ആരാ..?

ഞാനാ ഉസ്‌മാനിക്ക സുനില്‍, വടക്കേലേ വാസൂന്റെ മോന്‍.


അയാള്‍ എഴുനേറ്റ്‌ തോര്‍ത്ത്‌ ശക്‌തിയായി ഒന്നു കുടഞ്ഞ്‌ തലയില്‍ കെട്ടി വള്ളത്തിലേക്കു കയറുന്നതിനിടയില്‍ ചോദിച്ചു:
വരുന്ന വഴിയാ ?.


ങാ..!


എന്തേ വൈകിയേ ?.


ട്രെയിന്‍ ലേറ്റായി ഉസ്‌മാനിക്കാ


നീളന്‍ മുള കായല്‍ പരപ്പില്‍ കുത്തിയിറക്കി വള്ളം മുന്നോട്ടു തുഴയുന്നതിനിടയില്‍ അയാള്‍ എന്തെക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും നീണ്ട യാത്രയുടെ ആലസ്യം കൊണ്ട്‌ ഒന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.

കടവില്‍ ഇറങ്ങി അയാള്‍ക്ക്‌ ഒരു ചെറിയ തുക പാരിതോഷികമായി കൊടുത്തു നന്ദിയും പറഞ്ഞു മുന്നോട്ടു നടന്നു. വയലിറമ്പിലൂടെ നടന്ന്‌ അമ്മന്‍ കോവിലിന്‍ അരികിലെത്തിയപ്പോല്‍ അയാള്‍ മനസിലോര്‍ത്തു.


രണ്ടു വര്‍ഷം!


യാതൊരു മാറ്റവുമില്ല!. നിറം മങ്ങാത്ത ഒരു ഛായാചിത്രം പോലെ!.


മുന്നോട്ടു നടക്കുന്നതിനിടെ പഞ്ചായത്തു പുറമ്പോക്കു പറമ്പിലെ മാടക്കടകള്‍ക്കിടയിലെ രണ്ട് നിരപ്പലകകള്‍ മറ്റി വക്കപ്പെട്ട മാടത്തില്‍ നിന്നും ചിരപരിചിതമായ ആ ശബ്ദം


ആരാതു്‌..!


ഞാനാ കൃഷ്‌ണമാമാ, സുനില്‍..


അനധികൃതമായി റോഡു കൈയ്യേറി കച്ചവടം നടത്തുന്ന മാടക്കടകള്‍ പഞ്ചായത്തു പിടിച്ചു കൊണ്ടിട്ടിരിക്കുന്നതിലൊന്നാണു കൃഷ്‌ണമാമ ഇപ്പോള്‍ കിടക്കാന്‍ ഉപയോഗിക്കുന്നത്. അതെന്തായാലും നന്നായി, തണുപ്പും കാറ്റും കൊള്ളാതെ കിടക്കാലോ.

പണ്ടു തന്റെ വീടിനടുത്തുള്ള കടയുടെ തിണ്ണയില്‍ ആയിരുന്നു അയാള്‍
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് വടക്ക് എവിടുന്നോ ഈ ഗ്രാമത്തില്‍ എത്തിയതാണയാള്‍. കറവയായിരുന്നു തൊഴില്‍. ജോലിയിലെ കൃത്യത കൊണ്ടും ഇടപെടല്‍ കൊണ്ടും ഗ്രാമത്തില്‍ എല്ലവര്‍ക്കും വലിയ ഇഷ്‌ടമായിരുന്നു അയാളെ. പ്രായഭേദമന്യേ എല്ലാവര്‍ക്കും അയാള്‍ "കൃഷ്ണമാമ"യായിരുന്നു.

ഒരിക്കല്‍ കറവക്കിടെ ഏതോ തെമ്മാടി പശൂ അയാളെ കുത്തിയിടുകയും കാലില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതാണ്. പ്രമേഹരോഗിയായ അയാളുടെ കാലിലെ പഴുപ്പ് ക്രമേണ മുകളിലേക്കു കയറി വലതു കാല്‍ അരക്കു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. തുടര്‍ന്നു ജോലിയെടുക്കാന്‍ കഴിയാതെയായെങ്കിലും ഈ ഗ്രാമം വിട്ടെങ്ങോട്ടും പോകാന്‍ അയാള്‍ക്കു താല്പര്യവുമില്ലയിരുന്നു.

ഓരോ വീടുകളില്‍ നിന്നും കൊടുക്കുന്ന ഭക്ഷണവും നാണയതുട്ടുകളുമായിരുന്നു അയാളുടെ വരുമാനം.

പഞ്ഞിക്കെട്ടു പോലെ വെളുത്ത താടിയും വലിയ മീശയും കക്ഷത്തിലെ ഊന്നു വടിയുടെ സഹായത്തോടെ ഞൊണ്ടി ഞൊണ്ടി പടിപ്പുര കടന്നു വീട്ടിലേക്കു കടന്നു വരുന്ന കൃഷ്ണമാമയെ കാണുന്നതു തന്നെ ബാല്യത്തില്‍ എനിക്കു ഭയമായിരുന്നു.

അയാളെ കാണുമ്പോഴേ അകത്തേക്കോടി അമ്മയുടെ സാരിത്തുമ്പിലൊളിച്ചു പതിയെ തല വെളിയിലേക്കിട്ട് നോക്കുമ്പോള്‍ തന്റെ ഭയഭാവം കണ്ട്‌ അയാള്‍ ഉറക്കെ ചിരിക്കുമ്പോള്‍ അതെന്നെ കൂടുതല്‍ ഭയപ്പെടുത്തിയിട്ടേയുള്ളൂ.


ഈ ഗ്രാമത്തില്‍ വ്യാപകമായ ഒരു വിശ്വാസമുണ്ട്. രാത്രിയുടെ രണ്ടാം യാമത്തില്‍ "ആനമറുത" എന്ന പ്രേതം ഇറങ്ങി നടക്കാറുണ്ടത്രേ !.

ഗന്ധര്‍വലോകത്തിനിന്നും ശപിക്കപ്പെട്ടു ഭൂമിയിലെത്തിപ്പെട്ടവരാണവര്‍. രാത്രി വീടിനു പുറത്തു വന്നു പരിചയമുള്ളവരുടെ സ്വരത്തില്‍ വിളിക്കുമത്രേ.ആ ശബ്ദം കേട്ടാല്‍ നാമറിയാതെ പാതി ഉറക്കത്തില്‍ വാതില്‍ തുറന്നിറങ്ങി കൂടെ പോകും‌ പോലും !!.

അങ്ങിനെ പലരേയും ആനമറുത കൂട്ടികൊണ്ടു പോയി പുഴയില്‍ മുക്കി കൊന്നിട്ടിണ്ടെന്നാ കേക്കുന്നത്.

പണ്ട്‌ ആരുടേയെങ്കിലും ഭാവനയില്‍ വിടര്‍ന്ന ഒരു കഥയായിരിക്കാമിതെങ്കിലും കൌമാരത്തില്‍ ആ ഭയം എന്നെ വല്ലാതെ അലട്ടാറുണ്ടായിരുന്നു.

പാതിരാത്രി കലശലായ മൂത്രശങ്കയുണ്ടായാല്‍ പോലും പുറത്തിറങ്ങാന്‍ ഭയന്നു കട്ടിലില്‍ ഉണര്‍ന്നു കിടക്കും.വെളുപ്പിന് എപ്പോഴോ ഉണര്‍ന്നുള്ള കൃഷ്ണമാമയുടെ ചുമയും കഫം തുപ്പലും കേള്‍ക്കുന്നതു വരെ അങ്ങിനെ കിടക്കും റോഡിനു മറുവശത്താണെങ്കിലും ആ ശബ്ദം, അയാളുടെ സാന്നിദ്ധ്യം എനിക്കു വല്ലാത്ത ധൈര്യമാണു്‌ തന്നിരുന്നത്.


ഒരാനവാല്‍ മോതിരം പോലെ!.


രാത്രിയില്‍ കൃഷ്ണമാമയ്ക്ക് ഉറക്കം തീരെ കുറവായിരുന്നു. ബീഡിയും വലിച്ച്‌ അങ്ങിനെ ഇരിക്കുമ്പോള്‍ ആരെങ്കിലും ആ വഴിയിലൂടെ വന്നാല്‍ അയാള്‍ ഉച്ചത്തില്‍ ചോദിക്കും...ആരാത്‌ ?.


ആ ഒറ്റക്കാലന്റെ സാന്നിദ്ധ്യമാകാം ഗ്രാമത്തില്‍ മോഷണം എന്ന പ്രശ്നമേയില്ലയിരുന്നു.


ഗ്രാമത്തിന്റെ സംരക്ഷകനായിരുന്നു അയാള്‍.


എന്തെക്കെയോ ചിന്തിച്ചു വീടെത്തിയതറിഞ്ഞില്ല.


ഭാഗ്യം, കറണ്ട് വന്നിട്ടുണ്ട് .

താന്‍ പടിപ്പുര തുറക്കുന്ന ശബ്ദം കേട്ടിട്ടാകാം അമ്മ വന്നു വാതില്‍ തുറന്നു.

ഭക്ഷണത്തിനിടയില്‍ അമ്മയും അഛനും സഹോദരങ്ങളുമൊക്കെ നൂറുകൂട്ടം ചൊദ്യങ്ങള്‍ ആയിരുന്നു.

ജോലി എങ്ങിനെ ?.

കൂടെ ഉള്ളവര്‍ ഒക്കെ മലയാളികള്‍ ആണോ?.

ഭക്ഷണം പാചകം ചെയ്തു കഴിക്കുകയാണോ ?.


"ഒരു വര്‍ഷം കഴിഞ്ഞും കണാതായപ്പൊ ഞങ്ങളു കരുതിയത് ഏട്ടന്‍ ഏതേലും മാര്‍‌വാടി സുന്ദരിയേയും കെട്ടി അവിടെ അങ്ങു കൂടിക്കാണുംന്നാ.."അനിയത്തിയുടെ കമന്റ്.


"പോടി അവിടുന്നു.!"


ഉറങ്ങാനായി കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോള്‍ കരിന്തിരി പോലെ തലക്കു മുകളില്‍ കിനിഞ്ഞു കത്തുന്ന ബള്‍ബിന്റെ വെളിച്ചം കണ്ടപ്പോള്‍ തോന്നി.നിയോണ്‍ വിളക്കുകളും ചീറിപ്പായുന്ന വഹനങ്ങളും ഉറക്കമില്ലാത്ത ജനങ്ങളുമുള്ള മുമ്പൈ രാവുകല്‍ !.അവിടുന്നു കിലോമീറ്ററുകള്‍ക്കിപ്പുറം ഇരുണ്ട, ശാന്തമായ, ചീവീടുകളും തവളകളും നീട്ടി കരയുന്ന നമ്മുടെ രാത്രികള്‍!.


എപ്പോഴോ ഉറങ്ങി....


"ങാ..രാവിലെ എത്തിയോ ?.അവന്‍ ഒരുപാട് താമസിച്ചാണു കിടന്നത് .കുറച്ചുകൂടി ഉറങ്ങട്ടെ."

അമ്മയുടെ ശബ്ദത്തില്‍ നിന്ന് കൂട്ടുകാര്‍ എത്തിയിട്ടുണ്ടെന്നു മനസിലായി.

എഴുന്നേറ്റ് കുളികഴിഞ്ഞ് അവരോടൊപ്പം പുറത്തേക്ക് നടക്കുമ്പോള്‍ അമ്മയുടെ ശബ്ദം പുറകില്‍ കേള്‍ക്കാം.

"പോകുന്നത് ഒക്കെ കൊള്ളാം ഉച്ചക്കു നേരത്തെ ഇങ്ങെത്തിയേക്കണം."


പകല്‍ മുഴുവന്‍ ക്ലബ്ബിലും വായനശാലയിലുമക്കെയായി അടിച്ചു പൊളിച്ച് സന്ധ്യയോടെ ഷാപ്പില്‍ ഒത്തുകൂടി. ജോലി കിട്ടിയപ്പോള്‍ ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുത്ത വാക്ക് , എന്റെ വക ചെലവ്.


തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ !.


കഷടപാടുകളും പ്രാരാബ്ദങ്ങളും ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഗ്രാമത്തിന്റെ നിശ്‌കളങ്കതയാണു അവര്‍ക്ക് അങ്ങിനെ ചിരിക്കാന്‍ കഴിയുന്നത്.

അതെനിക്കെന്നേ നഷ്‌ടപെട്ടു എന്നു മനസിലായി.വെറുതെ അവര്‍ക്കൊപ്പം ചിരിക്കാന്‍ ശ്രമിച്ചു.

അതിനിടയില്‍ സംസാരം കൃഷ്ണമാമയിലെത്തി.

കൂട്ടുകാരന്‍ വിനോദിന്റെ ശബ്ഗം കര്‍‌ണ്ണങ്ങളില്‍ മുഴങ്ങും പോലെ തോന്നി.

വിനോദ് പറഞ്ഞു.


"ഇതെപോലെ ഒരു പാര്‍ട്ടി കഴിഞ്ഞു പോകുമ്പോഴായിരുന്നു അവസാനമായി കൃഷ്ണമാമയെ കണ്ടത്. മിണ്ടാതെ കിടക്കുന്നതു കണ്ടപ്പോള്‍ ഉറക്കമാണെന്നാണു വിചാരിച്ചത് , പക്ഷെ പിറ്റേന്ന് രാവിലെയാണ് അറിയുന്നത് കൃഷ്ണമാമ മരിച്ചു കിടക്കുകയായിരുന്നു. നമ്മുടെ ക്ലബ്ബു വകയായിരുന്നു ശവസംസ്ക്കാര ചെലവുകള്‍. അയാളുടെ ആഗ്രഹ പ്രകാരം കൃഷ്ണമാമയുടെ ഊന്നുവടിയും ചിതയില്‍ കൂടെ വച്ചു കത്തിച്ചു.

"മനസ്സിനൊരാന്തല്‍..!!!

കൃഷ്ണമാമ മരിച്ചോ...?

അപ്പോള്‍ ഇന്നലെ ഞാന്‍ കണ്ടത് കൃഷ്ണമാമയല്ലെന്നോ....?

ഭയം മനസ്സില്‍ വിങ്ങി നിന്നു....!!!


തന്റെ നിര്‍ബദ്ധപ്രകാരം പെട്ടെന്നു തന്നെ ഷാപ്പില്‍ നിന്നും പിരിഞ്ഞ് വീട്ടിലേക്കു നടന്നു.

അവസാനം കൂടെയുണ്ടായിരുന്ന സുഹൃത്തും ശുഭരാത്രി പറഞ്ഞു പിരിഞ്ഞതോടെ മനസു പതറി.

ഭയം ശരീരത്തെ ഉലക്കുന്നത് പോലെ.

മുന്നോട്ടു നടക്കുന്നതിനിടെ ഒളി കണ്ണൂകളോടെ നിരപ്പാളികളില്ലാത്ത ആ മടത്തിലേക്കു നോക്കി.

കൃഷ്ണമാമയെ കാണുന്നുണ്ടോ...?

കത്തി നില്‍ക്കുന്ന കുറ്റിബീഡിയുടെ ചുവന്ന വെട്ടം കാണുന്നവോ....?


കാലുകള്‍ നീട്ടി വലിച്ചു വച്ചു വേഗത്തില്‍ നടന്നു വീട്ടിലെത്തി.

കൈകാലുകള്‍ കഴുകി മുറിയില്‍ ഒറ്റക്ക് ഉറങ്ങാന്‍ കിടന്നതോടെ ചിന്തകള്‍ വീണ്ടും തലപോക്കാന്‍ തുടങ്ങി.


ഇന്നലെ കണ്ട കൃഷ്ണമാമ..!


തീപ്പന്തം പോലെ കത്തുന്ന ബീഡികുറ്റി...!


ചാരി വച്ചിരുന്ന ഊന്നുവടികള്‍...!


എന്തിന്, "ആരാണ് എന്ന ചോദ്യം പോലും തനിക്കു വ്യക്തമായിരുന്നില്ലേ...?


അതെങ്ങിനെ അവിശ്വസിക്കും...!

അതോ അതും ആന മറുതയുടെ മറ്റൊരു അവതാരമായിരുന്നുവോ ?.തന്നെ പുഴയില്‍ കൊണ്ടുപോയി മുക്കി കൊല്ലാന്‍ !


ഇല്ല, അതു കൃഷ്ണമാമ തന്നെയായിരുന്നു.

മരിച്ചാലും ഈ ഗ്രാമവും നാട്ടുകാരേയും വിട്ട് പോകാന്‍ അയാള്‍ക്ക് കഴിയില്ല.

ഈ ഗ്രാമത്തില്‍ ഇപ്പോഴും കൃഷ്ണമാമ അലഞ്ഞു തിരിയുന്നുണ്ടാവും.!

ഗ്രാമത്തിന്റെ സംരക്ഷകനായി. എല്ലാരാത്രികളിലും ഈ തെരുവിലുണ്ടാവും.

കണ്ണുകള്‍ ഇറുകെ ഇറുകെ അടച്ചു കിടന്നു..


പാതി മയക്കത്തില്‍ തവളകളുടയും ചീവീടുകളുടെയും കരച്ചിലിനോപ്പം, അവ്യക്തമായി ഞാന്‍ കേട്ടു

ആ ചുമ....!

കൃഷ്ണമാമയുടെ നീട്ടി നീട്ടീയൂള്ള ചുമയും കഫം തുപ്പലും....!


എവിടേയോ ഒരു പൂവന്‍ രാവറിയാതെ നീട്ടി കൂവുന്നു....

അഗതികളുടെ അമ്മ...

on Monday, August 27, 2007



97 വര്‍ഷം മുന്‍പ്.
ഒരു ആഗസ്റ്റ് മാസം 27 ആം തീയതി അല്‍ബേനിയയിലെ ഒരു സാധാരണ കുടുമ്പത്തിലെ മൂന്നു മക്കളില്‍ ഇളയവളായി "അഗ്‌നസ്" എന്ന പെണ്‍കുട്ടി പിറന്നു.


സ്‌കൂള്‍ പഠനത്തിനിടയിലും പന്ത്രണ്ടാമത്തെ വയസുമുതല്‍ പാവങ്ങളെ സഹായിക്കുക അവര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടന്ന ആ പെണ്‍കുട്ടി 17ആം വയസു മുതല്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേരുകയും, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1931 മെയ് 24 നു ഇന്ത്യയില്‍ എത്തിചേരുകയുമായിരുന്നു അവര്‍.


സ്വര്‍ഗത്തില്‍ നിന്നും ദൈവം നിയോഗിച്ച ഒരു മാലായെ പോലെ ഇന്ത്യയിലെ അശരണര്‍ക്കും അനാഥര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക വഴി ലോകത്തെതന്നെ നമ്മകള്‍കൊണ്ട് പ്രകാശപൂരിത ശ്രമിച്ച അഗതികളുടെ അമ്മയായിരുന്ന 'മദര്‍ തെരേസ' ആയിരുന്നു ആഗ്നസ് എന്ന ആ പെണ്‍കുട്ടി.


കൊല്‍കത്ത സെന്റ് മേരീസ് സ്കൂളില്‍ 1948 വരെ ജോലി നോക്കിയിരുന്നെങ്കിലും അവിടുത്തെ പുഴുക്കള്‍ നുരയുന്ന തെരുവോരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരല്പം സാന്ത്വനവും നല്‍കുക എന്ന കര്‍ത്തവ്യം ഏറ്റെടുക്കാന്‍ സ്‌കൂള്‍ അധികൃതരുടെ അനുവാദത്തോടെ ഇരുണ്ട വൃത്തികെട്ട തെരുവിലേക്കിറങ്ങുകയായിരുന്നു ആ അമ്മ.


നീണ്ട 9 വര്‍ഷക്കാലം ആ തെരുവിലെ ഇടുങ്ങില്‍ മുറിയില്‍ താമസിച്ച് ആരോരുമില്ലാതെ രോഗബാധിതരായി കിടക്കുന്നവരെ ജീവിതത്തിലേക്ക് നയിക്കാന്‍ അക്ഷീണ പ്രവര്‍ത്തനം തന്നെ നടത്തുകയാണുണ്ടയത്.


അനാഥര്‍ക്കും കുഷ്‌ടരോഗികള്‍ക്കും ഒരു അഭയ കേന്ദ്രമായി മദര്‍ 1950 ഒക്‌ടോബര്‍ 7 നു തുടങ്ങിവച്ച "മിഷണറീസ് ഓഫ് ചാരിറ്റി" എന്ന പ്രസ്ഥാനം ലോകം മുഴുവന്‍ വളര്‍ന്ന് ഇന്നത് നാല്പതിലേറെ രാജ്യങ്ങളിലായി 570 ഇല്‍ പരം സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തില്പരം സന്നദ്ധ പ്രവര്‍ത്തകരും 4000ല്‍ അധികം കന്യസ്‌ത്രീകളും പ്രവര്‍ത്തിച്ചു വരുന്നു.


ഏതോ ദുര്‍ബല നിമിഷത്തിന്റെ ബാക്കി പത്രമെന്നോണം സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞിനെ പൊക്കിള്‍ കൊടി അറുത്ത് കക്കൂസിലും അഴുക്കുചാലിലും എറിഞ്നിട്ടു പോകുന്നവര്‍, അപമാനഭയം കൊണ്ടോ വളര്‍ത്താന്‍ കഴിവില്ലാത്തതിനാലോ ഇത്തരത്തില്‍ ക്രൂരമായി ഉപേക്ഷിക്കുന്ന കുട്ടികളെ ഏറ്റെടുത്തു സം‌രക്ഷിക്കുവാന്‍ ശിശുഭവന്‍, എയ്‌ഡ്‌സ് എന്നത് മഹാപാപവും കൊടിയ രോഗവുമായി കരുതിയിരുന്ന കാലത്ത് എയിഡ്‌സ് രോഗികള്‍ക്കായ് ഒരാശ്വാസകേന്ദ്രം, അങ്ങിനെ ഒട്ടനവധി സ്ഥാപനങ്ങള്‍ക്ക് മദര്‍ തുടക്കമിട്ടു.


ഈ അപൂര്‍‌വ വ്യക്തിത്വത്തിന്റെ സേവന തല്പരതക്കുള്ള നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി.ഈ അവാര്‍‌ഡുകളും ബഹുമതികളും അവരെ കൂടുതല്‍ ഉദാരമതിയും വിനീതയും ആക്കിയതേയുള്ളുവെന്നും നമ്മുക്കറിയാം.
ഇത്തരത്തില്‍ അനാഥര്‍ക്കും ആലമ്പഹീനര്‍ക്കും വേണ്ടി ജീവന്‍ തന്നെ ഉഴിഞ്ഞുവച്ച മറ്റൊരു വ്യക്തിത്വത്തെ ഇനി കണ്ടെത്താനാവുമോ.

കരുണയും സ്‌നേഹവും കൈമുതലായി സൂക്ഷിച്ച ആ പുണ്ണ്യ വനിത അനോരോഗ്യത്താല്‍ 1997 മാര്‍ച്ച് 13-ആം തീയതി താന്‍ തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടത്തിപ്പ് സിസ്റ്റര്‍ നിര്‍മ്മലയെ ഏല്പിക്കുകയും , ദൈവം ഭൂമിയില്‍ ഏല്പിച്ച ജോലി സത്യസന്ധമായും കൃത്യമായും ചെയ്തു തീര്‍ത്ത് കരുണയുടെ ആ മാലാഖ 1997 സെപ്തമ്പര്‍ 5 നു ഈ ലോകത്തോട് വിടപറഞ്ഞു പോയി.


നമ്മുടെ പ്രിയപെട്ടവര്‍‌ക്കൊപ്പം നാളെ സ്വര്‍ഗത്തില്‍ ആ സ്‌നേഹമാതാവിനെ ഒരിക്കല്‍ കൂടി കണ്ടമുട്ടുവാന്‍ ദൈവം ഇടനല്‍കിയെങ്കില്‍.....!!!



ഓണാശംസകള്‍....

on Sunday, August 26, 2007


പകിട്ടാര്‍ന്ന ചിത്രശലഭങ്ങളും നിറമുള്ള പൂക്കളും മാത്രം മനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും ഒരു നല്ല ഓണം എല്ലാവര്‍ക്കും നേരുന്നു......

ഒരു ഉത്രാട രാത്രിയുടെ ഓര്‍മ്മയ്ക്ക്....

on Saturday, August 25, 2007

"ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു
എന്റെ ഉണ്ണിയുടചഛനെ കാത്തിരുന്നു..."


തരംഗിണിയുടെ ഒരു പഴയ ഓണപ്പാട്ടിന്റെ ചില വരികള്‍. പക്ഷേ ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ മനസിനൊരു തേങ്ങല്‍, ഹൃദയത്തില്‍ ഒരു ചെറു നൊമ്പരംപോലെ.

എന്റെ ആരുമല്ലെങ്കിലും വല്ലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്. വിഷ്‌ണുവും ശ്രീദേവിയും കുമാരേട്ടനും ഒക്കെ ഇപ്പോള്‍ എവിടെയാണോ അവോ...?


എന്റെ തൊട്ടയലത്തായിരുന്നു കുമാരേട്ടന്റെ വീട്. അമ്പതിനോടടുത്ത കൂലിപ്പണിക്കരനായ കുമാരേട്ടന്റെ ഭാര്യയാണ് ഒരു ദരിദ്ര കുടുമ്പത്തിലെ അംഗവും സുന്ദരിയിമായ മുപ്പത്തഞ്ചുകാരി ശ്രീദേവി. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കുമാരേട്ടന്‍ മദ്യത്തിന്റെ അകമ്പടിയോടെയുള്ള മടങ്ങിവരവ് രാത്രി വളരെ വൈകിയാണ്. വന്നു കഴിഞ്ഞാല്‍ പിന്നെ ശ്രീദേവിയുടെ കണ്ണീര്‍ ആ കൂരക്കുള്ളില്‍ വീഴുക പതിവാണ്. അയാള്‍തന്നെ തളര്‍ന്ന് ഉറങ്ങും വരെ കുമാരേട്ടന്‍ ശ്രീദേവിയെ ഉപദ്രവിക്കും. അയല്‍ക്കാര്‍ക്കു ശല്ല്യമാകുമെന്ന് ഭയന്നു ഒന്നുറക്കെ കരയുകപോലുമില്ലായിരുന്നു ആ പാവം !.

അവരുടെ ഏകമകനാണ് വിഷ്‌ണു. എന്റെ മകന്‍ അശ്വിനോടൊപ്പം അഞ്ചാം ക്ലസ്സില്‍ പഠിക്കുകയായിരുന്നു അന്നു വിഷ്‌ണു.


വിഷ്‌ണു ഉള്ളതുകൊണ്ട് മോന്‍ അപ്പോഴും ക്ലാസില്‍ സെക്കന്റ് ആണെന്ന് അശ്വിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊരിക്കലും ആ കുട്ടികളുടെ കൊച്ചു സൗഹൃദത്തിനു വിലങ്ങുതടിയായിട്ടില്ല എന്നും എനിക്കറിയാം.


എന്റെ കഴിഞ്ഞ ഓണം ലീവു ഒത്തുവന്നതു കൊണ്ട് നാട്ടില്‍ കുടുമ്പത്തോടൊപ്പമായിരുന്നു. ഉത്രാട ദിവസം ചില പഴയ സുഹൃത്തുക്കള്‍ക്ക് അവരുടെ നിര്‍ബന്ധപ്രകാരം ഒരു വലിയ ബാറില്‍തന്നെ എന്റെ വക ഓണത്തിന്റെ ഒത്തു ചേരലും നടത്തി.

ഓണസമ്മാനമായി മോന്‍ ആവശ്യപ്പെട്ട കമ്പ്യൂട്ടറ് ഗെയിമിന്റെ പുതിയ ജോയ്‌സ്റ്റിക്കും കുറച്ചു നല്ല ഗെയിം സീഡികളും പിന്നെ ചില അത്യവശ്യ വീട്ടുസാധനങ്ങളുമായി രാത്രി എട്ടുമണിയോടെ ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്നു.

തിരുവോണം അഘോഷിക്കാന്‍, മവേലിയെ വരവേല്‍ക്കാന്‍ പുതിയ ഉടുപ്പുകളും വീട്ടുസാധനങ്ങളുമായി വീടണയാന്‍ ധൃതി കൂട്ടുന്നവരെ കൊണ്ടു ടൗണ്‍ നല്ല തിരക്കിലായിരുന്നു.

വീട്ടിലേക്കുള്ള തിരക്കോഴിഞ്ഞ റോഡിലൂടെ സാവധാനം വരുമ്പോള്‍ കുമാരേട്ടന്റെ വീട്ടിലെ മുനിഞ്ഞുകത്തുന്ന മണ്ണണ്ണവിളക്കിന്റെ വെളിച്ചത്തില്‍ തുറന്നിട്ട വാതില്‍ പടിയില്‍ കാലുകള്‍ നീട്ടിവച്ച് വഴിയിലേക്ക് നോക്കിയിരിക്കുന്ന ശ്രീദേവിയെ കണ്ടു. അവരുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്‌ണുവിന്റെ തലമുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍.

കുമാരേട്ടനെ കാത്തിരിക്കുകയാണവര്‍ എന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. ഈ രാത്രിയിലും അയാള്‍ എത്തിയില്ലേ ?.

ബൈക്ക് മുന്നോട്ടെടുക്കുമ്പോഴും എന്റെ മനസില്‍ എന്തൊ ഒരു അസ്വസ്ഥത പോലെ.എല്ലാവരും ഓണ സദ്യക്കു വട്ടം കൂട്ടുന്ന ഈ ഉത്രാടരാവില്‍.. ഇവിടെ തന്റെ മകനുവാങ്ങിയ ജോയ്‌സ്റ്റിക്കിന്റെ വില, അല്ലെങ്കില്‍ ബാറില്‍ കൊടുത്ത ബില്ലിന്റെ പകുതിപോലും വേണ്ട ആ കുടുമ്പത്തിനു തിരുവോണം കേമമാക്കാന്‍ !.

മകന്‍ പറയാറുണ്ട് വിഷ്‌ണു കീറിപിഞ്ചിയ ഉടുപ്പും നിക്കറുമിട്ടാണ് ക്ലസ്സില്‍ വരുന്നതെന്നും, ചില വിക്രിതിപിള്ളേര്‍ ആ തുളയിലൂടെ വിരലിട്ട് തുളവലുതാക്കി അവനെ ദേശ്യം പിടിപ്പിക്കറുണ്ടത്രേ..ഉച്ചക്കു സ്‌ക്കൂളില്‍ കഞ്ഞി ഇല്ലാത്ത ദിവസങ്ങളില്‍ ടീച്ചര്‍ ആണ് അവനു ചോറു കൊണ്ടുവന്നു കൊടുക്കുന്നതെന്നും.


തിരുവോണത്തിനു രാവിലെ തന്നെ ടൗണില്‍ പോയി ആ കുട്ടിക്ക് മൂന്ന് ജോഡി വസ്ത്രങ്ങള്‍ വാങ്ങി വരുന്ന വഴിതന്നെ കുമാരേട്ടന്റെ വീട്ടില്‍ കയറി.

പുറത്തെങ്ങോ കളിച്ചു കൊണ്ടിരുന്ന വിഷ്‌ണു ഊര്‍ന്നുവീഴുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കയറ്റിപിടിച്ച്, ഒരു സൈക്കിള്‍ ടയറും ഒരുട്ടി വായ കൊണ്ട് ഗിയര്‍ മാറ്റിയും ഹോണടിച്ചും എന്റെ മുന്നില്‍ വന്നു നിന്നു.


വീട്ടില്‍ ആരേയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു. "അമ്മയെവിടെ..?"


"അമ്മ ലാസറു ചേട്ടന്റെ വീട്ടില്‍ പണിക്കു പോയിരിക്കുകയാ.."


അചഛനോ...?


അചഛന്‍ ഇന്നലെ വന്നില്ല


മോന്‍ വല്ലതും കഴിച്ചുവോ...?


"ഇല്ല, അമ്മ ലാസറുചേട്ടന്റെ വീട്ടീന്നു വരുമ്പോ കൊണ്ടുവരാന്നു പറഞ്ഞിട്ടുണ്ട്..."


കൈയിലിരുന്ന കവര്‍ കൊടുത്തിട്ടു ഞാന്‍ പറഞ്ഞു. "ഇന്നു തിരുവോണമല്ലേ., മോന്‍ വേഗം കൂളിച്ചിട്ട് ഈ പുതിയ ഉടുപ്പിട്ടോളൂ. ഇനി മുതല്‍ നല്ല ഉടുപ്പോക്കെ ഇട്ടിട്ടു മോന്‍ സ്കൂളില്‍ പോയാല്‍ മതി കേട്ടോ."


സന്തോഷം കൊണ്ടു വീടര്‍ന്ന ആ കുഞ്ഞികണ്ണുകള്‍ പെട്ടെന്നു കൂമ്പി. തലതാഴ്ത്തി പക്വതയാര്‍ന്ന മുതിര്‍ന്ന ഒരു കുട്ടിയേപ്പോലെ അവന്‍ പറഞ്ഞു, "തങ്ക്‌യൂ അങ്കിള്‍, പക്ഷേ, ഞാന്‍ പഴയ ഉടുപ്പിട്ടോണ്ടു പോകുന്നതു കൊണ്ട് ടീച്ചര്‍ക്കെന്നോട് ഒരുപാട് ഇഷ്‌ടവും സ്‌നേഹവുമാണ്. പിന്നെ ചായക്കടയിലെ ആ കബീറിക്കയും പഞ്ചായത്താപ്പീസിലെ സാറമ്മാരും സുപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അച്ചായനൊമോക്കെ വല്ലപ്പോഴും ഒക്കെ വല്ലതും തരും അതു കൊണ്ടുവന്നാ രാത്രി ഞാനും അമ്മയും ആഹാരം കഴിക്കുന്നേ.പുതിയ ഉടുപ്പൊക്കെ ഇട്ടു നടക്കുന്നതു കണ്ട് അവര്‍ ഒന്നും തരാതായാല്‍ പിന്നെ ഞാനും അമ്മയും പട്ടിണിയാകില്ലേ..?


"നിശ്‌കളങ്കമായ ആ ചോദ്യത്തില്‍ മനസിലേക്ക് ഒരു മുള്ളു കൊണ്ടതു പോലെ ഒരു നിമിഷം എനിക്കു തോന്നി.


തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു."മോന്‍ എപ്പോ വിശന്നാലും അശ്വിന്റെ അടുത്തു വന്ന് ആഹാരം കഴിക്കണം കേട്ടോ.അവന്‍ നിന്റെ കൂട്ടുകാരനല്ലേ.


"ആ മുഖത്തു സന്തൊഷമോ നന്ദിയോ മിന്നി മറയുന്നതു ഞാന്‍ കണ്ടു.


ഒരു മാസത്തിനു ശേഷം ഞാന്‍ തിരികെ വന്നു.പിന്നീടൊരിക്കല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നതിനിട ഭാര്യ പറഞ്ഞു 'കുമാരേട്ടനും കൂടുമ്പവും വീടും പറമ്പും ഒക്കെ വിറ്റ് എങ്ങോട്ടോ പോയെന്ന്. ഒപ്പം അശ്വ്വിന്‍ പറഞ്ഞു അവനാണത്രേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്.അടുത്ത നിമിഷവും കൂട്ടുകാരനെ നഷ്‌ടപ്പെട്ട വിഷമവും അവന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞു.


*********************************************
നമ്മുക്കിടയില്‍ ഇനിയും എത്രയോ വിഷ്‌ണുമാരും ശ്രീദേവിമാരും ജീവിക്കുന്നു.. !


ഉത്രാട രാവില്‍ കുടിച്ചു ലക്കുകെട്ട് വഴിപോക്കരേയും വഴിവിളക്കിനേയും തെറി പറഞ്ഞു വരുന്ന കുമാരേട്ടനെ കാത്തിരിക്കുന്ന ശ്രീദേവിമാര്‍...!


ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും, "അചഛന്‍ എന്തായാലും എത്തും" എന്നു കളവു പറഞ്ഞു വിഷ്‌ണുവിനെ ഉറക്കുന്ന ശ്രീദേവിമാര്‍.!
ഓണമുണ്ണാനായി വില്‍ക്കാന്‍ കാണം പോലുമില്ലാത്ത പാവങ്ങള്‍.!!!

അക്കരെയിക്കരെ നിന്നാലെങ്ങിനെ....?

on Friday, August 24, 2007

അക്കരയിക്കര നിന്നാലെങ്ങിനെ ആശതീരും ..
നിങ്ങടെ ആശ തീരും....?


മമ്മാലിക്ക കണ്ട ദുഫായ്..!

on Thursday, August 23, 2007

അങ്ങിനെ നമ്മുടെ മമ്മാലിക്കയുടെ ആഗ്രഹം സാധിച്ചു..!


എപ്പോ എന്നെ കണ്ടാലും ചോദിക്കും "മോനേ, ഇക്കായ്ക് ഒരു വിസാ നീ അയച്ചുതാ രണ്ടാഴ്ച്ച ഞാന്‍ ഒന്നു ദുബായ് ഒക്കെ കാണട്ടേ.."


കൈയില്‍ അത്യാവശ്യം പണമൊക്കെയുള്ളതു കൊണ്ട് ഞാനും വിചാരിച്ചു മരിച്ചുപോകുന്ന മനുഷ്യരല്ലേ ഒരു വിസിറ്റിങ്ങ് വിസ എടുത്തേക്കാം..


അങ്ങനെ ഇക്ക രണ്ടാഴ്ച ഇവിടുണ്ടായിരുന്നു നല്ല രസമുള്ള രണ്ടാഴ്ച..!
അതിനിടെ നടന്ന ചില സംഭവങ്ങള്‍ ഓര്‍ക്കട്ടേ..
****************************************


വിസ കിട്ടിയ ഉടനെ മമ്മാലിക്ക പോയത് നൈറ്റ് ക്ലാസ്സില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍. ദുഫായിലൊക്കെ പോകുമ്പോള്‍ അതിന്റെതായ ഒരു 'ഇതൊ'ക്കെ വേണ്ടെ..ഏത്...?


അവിടെ ചെന്നപ്പോഴോ..അവിടെ പഠിപ്പിക്കുന്നത് "രാമാ കില്‍ രാവണാ, രാവണാ കില്‍ഡ് ബൈ രാമാ..! "
മമ്മാലിക്കക്ക് ആകെ ഡൗട്ട് ദുബായില്‍ പോകാന്‍ എന്തിനാ പണ്ട് രാമന്‍ രാവണനെ കൊന്നതൊക്കെ നമ്മള്‍ പഠിക്കുന്നത് ..? തന്നെയുമല്ല ഞമ്മള്‍ പണ്ടത്തെ നാലാം ക്ലാസ്സാ, അത്യാവശ്യ ഇംഗ്ലീഷൊക്കെ അറിയാം. പിന്നെന്തിന്നാ പണം കളയുന്നേ.?
അവിടെ നിര്‍ത്തി ഇക്കയുടെ പഠനം.
****************************************


വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ ഫോം പൂരിപ്പിക്കാന്‍ നോക്കുമ്പോഴാണ് മമ്മാലിക്കക്കു മനസിലാകുന്നത് "ഫില്ല് ഇന്‍ ദ ബ്ലാക്ക് ലെറ്റര്‍" മമ്മാലിക്കയുടെ കൈയില്‍ ഉള്ളതോ നീല ബിസ്മി പെന്നും..! ('ബ്ലോക്ക്' ലെറ്റര്‍ എന്നത് പാവത്തിനു തെറ്റിയതായിരുന്നു..)


അടുത്ത് നിന്നയാളോട് പേന വാങ്ങി പൂരിപ്പിക്കുമ്പോഴാ ദേ വരുന്നു അടുത്ത ചോദ്യം ..!
ഒരു കോളത്തില്‍ കിടക്കുന്നു SEX..?
മമ്മാലിക്കക്ക് ആകെ ഡൗട്ട് ആയി എന്താ ഇപ്പൊ എഴുതുക. സംശയ നിവാരണത്തിനു അടുത്തുള്ളയാളോട് ചോദിച്ചു.


അതേ അതു സെക്സ്..ആണോ പെണ്ണോ എന്നെഴുതാനാ..
ഇക്കാ ആകെ വട്ടായി 'പടച്ച തമ്പുരാനേ ഈ വയസാന്‍ കാലത്ത് എന്ത് സെക്സ് എന്നാലോചിക്കുമ്പോള്‍ ദേ, കിടക്കുന്നു അതിലും വൃത്തികെട്ട ചോദ്യം !


രാജ്യം മൊത്തം എയിഡ്‌സ് ഓക്കെയുള്ളതല്ലേ, അതായിരിക്കും ഇങ്ങനെയൊക്കെ ഒരോരോ ചോദ്യങ്ങള്‍ .കാലം പോയ പോക്കെ....!


"ആണായാലും പെണ്ണായാലും ഞമ്മക്കങ്ങിനെ സെക്സില്‍ ഒന്നും വലിയ താല്പര്യം ഒന്നുമില്ല" എന്നെഴുതാന്‍ മുതിര്‍‌ന്നെങ്കിലും അത് ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്തതിനാല്‍ അതങ്ങിനെ വിട്ടു.
****************************************


വിമാനത്തില്‍ ജ്യൂസും കൊടുത്തപ്പോഴും പിന്നെ ഭക്ഷണം കൊടുത്തപ്പോഴും മമ്മാലിക്ക പറഞ്ഞു .."നോ തങ്ക്സ്.."


ഇത് കണ്ട് അടുത്തിരുന്ന ഒരാള്‍ ചോദിച്ചു : 'എന്താ ഇക്ക നോയിമ്പ് ആണോ എന്താ ഒന്നും കഴിക്കാത്തേ..?'


"മോനെ ഒരാഗ്രഹം കൊണ്ട് ദുബായ് കാണാന്‍ പോകുന്നുവെന്നെയുള്ളൂ. മോന്‍ കരുതുന്നപോലെ അത്ര പെരുത്ത് പണമൊന്നും ഇക്കായുടെ അടുത്തില്ല്ല.വിമാനത്താവളത്തില്‍ ഒരു ചായ കുടിച്ചപ്പോഴേ രൂപ പത്താ വാങ്ങിയത്. ഇനി ഇപ്പോ ആകാശത്ത് വച്ച് നല്ല കോയിബിരിയാണിയൊക്കെ തിന്നാല്‍ പടച്ചോനേ ബില്ലു വരുമ്പോള്‍ അറിയാം..!

"ഇക്കാ, ഇതൊക്കെ ഫ്രീയാ ടിക്കറ്റിനോടൊപ്പം ഇതിന്റെ പൈസ ഒക്കെ അവരു വാങ്ങിയിട്ടുണ്ട്.."


മമ്മാലിക്കയുടെ ചങ്കിടിച്ചു, എന്തു ചെയ്യാം അപ്പോഴേക്കും ഭക്ഷണം ഒക്കെ വിളമ്പി കഴിഞ്ഞിരുന്നു.
***************************************


ഒരിക്കല്‍ മമ്മാലിക്കയുമായി പുറത്തു പോകുന്നതിനിടെ പെട്രോള്‍ അടിക്കാന്‍ വേണ്ടി പമ്പില്‍ കയറിയപ്പോഴാ മമ്മാലിക്ക പറയുന്നത്..


"മോനേ, ഞാന്‍ കൊണ്ടുവന്ന പനാമയൊക്കെ തീര്‍ന്നു ഒരു മാള്‍ബോറോ വാങ്ങിയിട്ടു വരാം കേട്ടാ.."


ദിര്‍ഹംസ് അത്ര പരിചയമില്ലാത്തതിനാല്‍ ഞാന്‍ തന്നെ കൃത്യമായി എടുത്തു കൊടുത്തു.


രണ്ടു മിനിട്ടിനു ശേഷം അകത്തേക്കു പോയ അതേ സ്പീഡില്‍ തിരിച്ചു വന്നിട്ട് പറഞ്ഞു..
"പടച്ചോനേ.., ഞാന്‍ വിചാരിച്ചു ഈ തട്ടിപ്പും വെട്ടിപ്പും ഒക്കെ നമ്മുടെ നാട്ടിലേ ഉള്ളൂന്നാ പക്ഷേങ്കില് ഇവിടെ അതിലും കഷ്‌ടമാ മോനേ.."


എന്താ മമ്മാലിക്കാ എന്താ ഉണ്ടായേ..?


എന്താ ഉണ്ടായേന്നാ..? ഞാന്‍ അങ്ങോട്ടു കേറിച്ചെന്നപ്പോഴേ ആ ഫിലിപ്പീനി കൊച്ച് പറയുവാ "ഗുഡ് ഈവിനിങ്ങ് സാ....ര്‍ന്ന്." ആ വിളി കേട്ടപ്പോഴേ എനിക്ക് തോന്നിയതാ എന്തോ ഒരു ഗുലുമാലുണ്ടെന്ന്..!


അതിന് എന്താ നടന്നതെന്ന് പറയിക്കാ..?


"ഞാന്‍ ആദ്യം പൈസ കൊടുത്തു അപ്പൊ തന്നെ ആ കൊച്ച് അതെടുത്ത് ആ പെട്ടിയില്‍ ഇടുകയും ചെയ്ത്. ഞാന്‍ ഒന്നു അവിടെ ഒക്കെ നോക്കി സിഗറേറ്റ് വാങ്ങാന്‍ ചെന്നപ്പോ..ദേ പിന്നെം ചോദിക്കുന്നു പൈസ !. എനിക്ക് ശരിക്കും ദേശ്യം വന്നതാ പക്ഷേ ഭാഷയുടെ പ്രശ്നമാ മോനെ, ഇല്ലെങ്കില്‍ ആ കൊച്ചിനെ ഞാന്‍ നല്ല നാലു പറഞ്ഞേനേ.."


ഞങ്ങള്‍ അകത്തു കയറി ചോദിക്കുമ്പോഴല്ലേ കാര്യം അറിയുന്നത്.
പൈസ ആദ്യം കൊടുത്തത് നേരു തന്നെ, ഇക്ക സിഗററ്റെടുക്കാന്‍ നേരത്ത "വുഡ് യു ലൈക്ക് റ്റു ബൈ എനിത്തിങ്ങ് എള്‍സ് സര്‍' എന്നാ കാഷ്യര്‍ ചോദിച്ചപ്പോള്‍ ഇക്കക്ക് തോന്നിയത് വീണ്ടും പൈസ ചോദിക്കുന്നു എന്നാ..!
**************************************


തിരികെ പോകാന്‍ നേരം മമ്മാലിക്ക കരുതികൂട്ടി തന്നെ വിമാനത്തില്‍ ഇരുന്നു. എന്തു തന്നാലും വേണ്ടെന്നു പറയുന്ന പ്രശ്നമില്ല. ഭക്ഷണവും പിന്നെ ജീവിതത്തില്‍ ആദ്യമായാണെങ്കിലും അല്പം "ഹോട്ട്" പോലും ഇക്ക വേണ്ടെന്നു പറഞ്ഞില്ല.


ആളു നല്ല മൂഡില്‍ ഇങ്ങനെ ഇരിക്കുമ്പോഴാ അങ്ങു ദൂരെ കരിപ്പൂര്‍ വിമാനത്താവളം..! അതങ്ങ് അടുത്തടുത്ത് വന്നപ്പോള്‍ മമ്മാലിക്കയുടെ മനസ്സിലും പെരുത്ത് സന്തോഷം. രണ്ടാഴ്ചയായില്ലെ വീടു വിട്ടു നിന്നിട്ട് !.


സിഗ്നല്‍ ലഭിക്കാത്തതിനാല്‍ വിമാനം ഒന്നു രണ്ടു കറക്കം വിമാനത്താവളത്തിനു മുകളിലൂടെ കറങ്ങിയപ്പോള്‍ ഇക്കക്ക് ക്ഷമയുടെ നെല്ലിപ്പലക ഇളകി..ആളിത്തിരി ഫോമിലും ആയിരുന്നല്ലോ..


മമ്മാലിക്ക ചാടി എണീറ്റ് അല്പം ഉച്ചയില്‍ തന്നെ അങ്ങട്ട് കാച്ചി..


"പൈലറ്റ് സാറേ, നിങ്ങള് ചിലപ്പോ വല്ലപ്പോഴുമൊക്കെ വരുന്നത് കൊണ്ടായിരിക്കും ഒരു ഡൗട്ട് അല്ലേ..? പക്ഷേങ്കില് ഞമ്മള്‍ ദിവസവും ഇതിന്റെ വാതുക്കക്കൂടി തേരാപാരാ ഓട്ടോയില് പോകുന്നതാ ഞമ്മക്ക് തെറ്റില്ലാ..സാറങ്ങട്ട് ധൈര്യായി എറക്കിക്കോ ഒരു സംശയവും വേണ്ട ഇതന്നെ ഞമ്മട കരിപ്പൂര്..!"
**************************************


ഇവിടെ ആരെങ്കിലും നാട്ടില്‍ പോകുമ്പോള്‍ പെട്ടി കെട്ടുന്ന സമയം കൂട്ടൂകാര്‍ തമാശക്ക് എന്തെങ്കിലും സാധങ്ങള്‍ അതിനുള്ളിലേക്ക് കയറ്റി വച്ചു കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്. ഉണക്ക റൊട്ടിയോ ചിലപ്പോള്‍ ആ സമയത്ത് അവിടെ ഇല്ലാത്ത ഏതെങ്കിലും നിര്‍ഭാഗ്യവാന്റെ ടീഷര്‍‌ട്ടോ ലുങ്കയോ വരെ അങ്ങിനെ അനധികൃതമായി നാട്ടില്‍ എത്തിയെന്നിരിക്കും.!


മമ്മാലിക്ക പോയപ്പോള്‍ ഭാഗ്യം, മറ്റൊന്നും വെച്ചില്ല രണ്ട് തക്കാളി, രണ്ട് സവാള, കുറച്ച് ഇഞ്ചി പച്ചമുള്‍ക് ഒക്കെ നല്ല മനോഹരമായി പാക്ക് ചെയ്ത് പെട്ടിക്കുള്ളില്‍ തിരുകി..


വീട്ടില്‍ എത്തി പെട്ടി തുറക്കുമ്പോള്‍ ഇക്കക്ക് കാര്യം മനസിലായി. ഇക്ക പറഞ്ഞു


"അതാ കുരുത്തം കെട്ട പിള്ളേരുടെ പണിയാ..നീ ഇതങ്ങ് കളഞ്ഞേര് സഫിയാ..."


ഇത്ത ഇത് കേട്ട പാതി കേക്കാത്ത പാതി ചാടി വീണില്ലെ..


"ആഹാ..കളയാനാ..? നിങ്ങള്‍ രണ്ടാഴ്ച അവിടെ തിന്ന് കൊഴുത്ത് നടന്നപ്പോ ഞങ്ങളെ ഒന്നും ഓര്‍ത്തില്ലെല്ലോ ?. അതിനു പടച്ചോന്‍ തന്നതാ ഇത്. ഇതൊക്കെ ഇട്ട് ഇന്ന് ഞാന്‍ ഒരു കോയിക്കറി ബക്കട്ടെ..ഞമ്മക്കും അറിയേണ്ടേ ദുബായിലെ കറികളുടെ ടേസ്റ്റ്...ങേ...!"
**************************************


ഇതൊന്നും മമ്മാലിക്ക അറിഞ്ഞില്ലെങ്കില്‍, മമ്മാലിക്ക എന്നോട് വഴക്കിടാന്‍ വന്നില്ലെങ്കില്‍ ഞാന്‍ ബാക്കി നടന്ന സംഭവങ്ങള്‍ കൂടി തുടര്‍ന്നു പറയാം കേട്ടോ...

ഒരു (പഴയ )പുതിയ കണ്ടെത്തല്‍

on Wednesday, August 22, 2007


"പാട്ടു പാടി ഉറക്കാം ഞാന്‍ താമര പൂപൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..."



അതൊക്കെ പണ്ട്, ഇന്ന് തിരക്കു പിടിച്ച ഈ സമയത്ത് താരാട്ടൊക്കെ പാടി ഉറക്കാനെവിടെയാ അമ്മമാര്‍‌ക്കു സമയം..?


ഇതാ അത്തരം തിരക്കുള്ള അമ്മമാര്‍ക്കായ് പുതിയൊരു ഐഡിയ...


കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ മായം ഉണ്ടെന്നറിയാത്തിടത്തോളം അമ്മയുടെ സാന്ത്വന സ്‌പര്‍ശത്തില്‍ ആശ്വാസം കണ്ടെത്തി ആ കുരുന്ന്‍ സുഖമായി ഉറങ്ങിക്കോളും...

ബാച്ചിലേഴ്‌സിനു ഒരു മുന്നറിയിപ്പ്..!

on Tuesday, August 21, 2007


'ബ്രാഡ്‌ഫോര്‍‌ഡ് ആന്റ് ബിന്‍‌ജിലി' ( Bradford & Bingley ) ബാങ്ക് ഈ അടുത്ത് ലണ്ടനില്‍ നടത്തിയ ഒരു സര്‍‌വേ വിവാഹിതരാകാന്‍ പോകുന്നവര്‍ക്കു ഒരു മുന്നറിയിപ്പും, ഭര്‍ത്താക്കന്‍‌മാര്‍ക്ക് അലോസരവുമുണ്ടാക്കുന്നതായിരിക്കാം..!


35 വയസുമുതല്‍ 45 വയസുവരെ പ്രായമുള്ള വീട്ടമ്മമാരില്‍ നടത്തിയ സര്‍‌വേ പ്രകാരം അഞ്ചു പേരില്‍ ഒരാള്‍ക്ക് വീതം അവരുടെ ഭര്‍ത്താക്കന്‍‌മാരെ ഇഷ്‌ടമല്ലത്രേ..!


നല്ല ഒരു ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ നിരാശയുള്ള ഇവര്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ ഭര്‍ത്താവിനെ ചിലപ്പോള്‍ ഉപേക്ഷിച്ചേക്കാം എന്നുവരെ അഭിപ്രായപ്പെടുന്നു..!!


ഭാഗ്യം.., സര്‍‌വേയില്‍ പങ്കെടുത്ത പകുതിയില്‍ കൂടുതല്‍ പേരും ( 58% ) വിവാഹ ബന്ധത്തില്‍ സംതൃപ്തരാണെന്ന്‍ ആണ് അഭിപ്രായപെട്ടത് !


ഇതങ്ങ് ലണ്ടനില്‍ അല്ലേ എന്ന് ആശ്വാസം കൊള്ളുന്നവര്‍ ഒന്നോര്‍‌ത്തോ.. നാളെ ഏതെങ്കിലും കമ്പനി ഇത്തരം ഒരു സര്‍‌വേ നമ്മുടെ കേരളത്തില്‍ നടത്താന്‍ പരിപാടി ഇട്ടാല്‍..?


ജാഗ്രതൈ..!!!


ബാച്ചിലേഴ്‌സ്....ചിരിക്കേണ്ട..


ഇന്നു ഞാന്‍ നാളെ നീ...

ഫോര്‍ മെന്‍ ഒണ്‍ലി...!

on Monday, August 20, 2007


സത്യം പറയാമല്ലോ, ഞാന്‍ ഒന്നു പുറത്തു പോകണം എന്ന് തീരുമാനിക്കുന്ന ദിവസം ഡ്രസ് ചെയ്യുന്നതിന്റെ മുന്‍പും പിന്‍പും ഒന്നു മൂത്രമൊഴിക്കാന്‍ പോകന്നത് ഒരു (ദു)സ്വഭാവമായി തീര്‍‌ന്നിരിക്കുകയാണ്. കാരണം വഴിയില്‍ വച്ച് വല്ലതും മുത്രശങ്ക ഉണ്ടായിപ്പോയാല്‍ പൊതു കക്കൂസ് ഉപയോഗിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴാ...ഹോ..
വെള്ളിയാഴ്ചയോ വല്ല അവധി ദിവസമോ ആയാല്‍ പറയുകയേ വേണ്ട.

അതിനു മുന്നിലെ ആളുകളുടെ നീണ്ട ക്യൂ കണ്ടാല്‍ തോന്നും ഇവമ്മാരുടെ വീട്ടില്‍ ഇതിനൊന്നുമുള്ള സൗകര്യങ്ങളില്ലേന്ന്.

എന്നാല്‍ കഷ്‌ടപെട്ട് ക്യൂ നിന്ന് അകത്തേക്കു കയറിയാലോ, പുറകില്‍ അതെപോലെ പ്രകൃതിയുടെ വിളിയെ അടക്കിയൊതുക്കി കാല് കത്രിക പൂട്ടുപോലെ വച്ച് കാത്തു നില്‍ക്കുന്നവരുടെ കാര്യം ഒക്കെ മറന്ന് ശ്വാസം മുട്ടുന്ന ഗന്ധം സഹിച്ചാണെങ്കിലും ഒരു സിഗററ്റും കൊളുത്തി മൂളിപ്പാട്ടും പാടി ഒറ്റ ഒരിരുപ്പാ..ഒന്നും, രണ്ടും, മൂന്നും ഒക്കെ കഴിഞ്ഞു ഇറങ്ങി വരുമ്പോഴെക്കും അടുത്ത ഊഴക്കാരന്റെ പ്രശ്നമൊക്കെ 'അടങ്ങിയിട്ടുണ്ടാകും'.


പക്ഷേ ചില വിരുതരുണ്ട് നമ്മള്‍ അകത്തു കയറിയ ഉടനേ തുടങ്ങും കതകില്‍ കൊട്ടാന്‍ !.


ഒരു മിനിറ്റ് ഒന്നു വെയിറ്റ് ചെയ്തൂടെ ഈ പഹയന്മാര്‍ക്ക് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.


ഒരിക്കന്‍ ഞാന്‍ ഇതേപോലെ കയറിയതേയുള്ളു പുറകില്‍ നിന്നും കൊട്ട്.


ഞാന്‍ ഓഫീസ് ഗമയില്‍ തന്നെ പറഞ്ഞു..


Yesss, come in.....!


ഇംഗ്ലീഷ് അറിയാന്‍ പാടില്ലാഞ്ഞിട്ടോ എന്തോ അതോടെ അയാളുടെ ശല്യം നിന്നു കിട്ടി.


ലോകത്തുള്ള 210 രാജ്യംങ്ങളിലെ ആളുകള്‍ ഇവിടെ വന്നു ജോലി ചെയ്യുന്നതെങ്കിലും ഈ ടോയ്‌ലറ്റിന്റെ നാലു ചുമരുകളും കണ്ടാല്‍ നമ്മുടെ ചില മലയാളികള്‍ക്ക് ഭാവന ഉണരും.

ചില നുറുങ്ങു കഥകളും കവിതകളും ഒക്കെ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് ഈ സഹോദരന്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ മിനിമം പത്തു കമന്റ്സെങ്കിലും ഉറപ്പാണെന്ന്.


പക്ഷേ എന്നു കരുതി എഴുതിയിരിക്കുന്നതൊന്നും പെട്ടെന്ന് കേറി വായിച്ചേക്കരുത് കാരണം അവിടുത്തെ ചില പോസ്റ്റിംഗ് വായിച്ചു പോയാല്‍ നമ്മള്‍ അറിയാതെ നമ്മുടെ പാവം അചഛനെയും അമ്മയേയും മുതല്‍ അപ്പൂപ്പന്‍മാരെ വരെ നമ്മള്‍ സ്വയം തെറി വിളിച്ചു പോകും.

" ഇതു വായിക്കുന്നവന്റെ ...."എന്നു കണ്ടാല്‍ അപ്പോ നിര്‍ത്തിക്കോളണം അത് ഈ മേല്‍ പറഞ്ഞ വൈറസായിരിക്കും !


പിന്നെ ചില കലാകാരന്മാര്‍..! ലോകത്ത് എത്രയോ ഗ്ലാമര്‍ നടികളുണ്ട് അവര്‍ക്കില്ലാത്ത ഒരു ഭാഗ്യം നമ്മുടെ ഷക്കീലക്കും മറിയക്കും ഒക്കെ കിട്ടിയത് ഇവിടെ സ്ഥാനം പിടിക്കാന്‍ ഭാഗ്യം ഉണ്ടായി എന്നെതാണ്.
ചില പടങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ മനസില്‍ ഓര്‍ക്കാറുണ്ട് ഇവര്‍ക്ക് സിനിമയില്‍ ഇത്ര 'ബോഡീ സ്‌ട്രക്‌ച്ചര്‍' ഒന്നും തോന്നുന്നില്ലല്ലോ എന്ന്‍.


എന്നു കരുതി അമ്മച്ചിയാണേ ഞാന്‍ ഈ സഹോദരിമാരുടെ പടങ്ങള്‍ കാണാറില്ല കേട്ടോ. ഒരിക്കല്‍ ഒരു തീയറ്ററില്‍ ഒരു മമ്മൂട്ടി ചിത്രം കളിക്കുന്നുണ്ടായിരുന്നു മോര്‍‌ണിങ്ങ് ഷോ തുടങ്ങാനുള്ള കൃത്യ സമയമായപ്പോള്‍ ഓടിച്ചെന്ന് ടിക്കറ്റെടുത്ത് അകത്തു കയറി ഇരുന്നപ്പോഴല്ലേ അറിയുന്നത് മോര്‍‌ണിങ്ങ് ഷോക്ക് മമ്മുക്കക്കും സഹപ്രവര്‍ത്തകര്‍ക്കും റെസ്റ്റാണെന്നും പകരം ഷക്കീല സഹോദരങ്ങളാണ് ആടുന്നതെന്നും പൈസ മുടക്കി പോയില്ലേന്നു വച്ച് കണ്ണും അടച്ചിരുന്നു കണ്ടു. ആ ഒരു പരിചയം മാത്രമേ എനിക്ക് ഇവരുമായി ഉള്ളു ..!


അതൊക്കെ പോട്ടേ, പറഞ്ഞു വന്നതെന്താന്നുവച്ചാ, കഴിഞ്ഞ വെള്ളിയാഴ്ചയും നിര്‍ഭാഗ്യവശാല്‍ പബ്ലിക് ടോയ്‌ലെറ്റില്‍ കയറേണ്ടി വന്നു ഞാന്‍ അടുത്ത ഊഴം കാത്തു നില്‍ക്കുമ്പോള്‍ അകത്തിരിക്കുന്ന അടുത്തടുത്ത രണ്ടു ടോയ്‌ലെറ്റില്‍ ഇരുന്നു രണ്ട് മല്ലൂസ് ഭയങ്കയ ചര്‍ച്ച..


ഒന്നാമന്‍ : ഹലോ എന്തൊക്കെയുണ്ടെടാ വിശേഷം ...?


അടുത്തയാള്‍ : ഓ ..എന്തു പറയാന്‍ ഇങ്ങനെ ഒക്കെ പോകുന്നു


ഒന്നാമന്‍ :ബിസിനസ് ഒക്കെ ഇപ്പോ എങ്ങിനെ പോകുന്നു ..?


രണ്ടാമന്‍:ഈയിടെയായി അല്പം കുറവാ..


വീണ്ടും ഒന്നമന്‍ :നീ അതൊക്കെ നിര്‍ത്തി ഇങ്ങോട്ടു വാ.. നമ്മുക്ക് ഇവിടെ ഒരുമിച്ചങ്ങ് കൂടാം.


"ഛേ..വൃത്തികെട്ടവമ്മാര്‍.!" എന്നു ഞാന്‍ മനസില്‍ പറഞ്ഞതിനിടയി രണ്ടാമന്റെ മറുപടി കേള്‍ക്കാന്‍ പറ്റിയില്ല.
പക്ഷേ ആദ്യത്തയാളുടെ അടുത്ത വാക്കു കേട്ടപ്പോഴല്ലേ സത്യം മനസിലായത്...


"എടാ പ്രമോദേ ഞാന്‍ നിന്നെ പിന്നെ വിളിക്കാം നിന്നോട് ഞാന്‍ ചോദിക്കുന്നതിനൊക്കെ ദേ ഇവിടെ അടുത്തിരുന്ന് ഒരാള്‍ മറുപടി പറയുന്നു


ഗുണപാഠം : പബ്ലിക് ടൊയ്‌ലറ്റിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക!!.

ഒരു ഭഗവല്‍ സ്‌മരണ

on Sunday, August 19, 2007



പൈക്കളെ മേച്ചു നടക്കും കണ്ണാ
നിന്‍ പൈദാഹം തീര്‍ക്കുവാനെന്തു വേണം ?
കാളിന്ദീ തീരത്തു വന്നുവെന്നാല്‍
നല്ല വെണ്ണ ചോറൂട്ടി നല്‍കിടാം ഞാന്‍


മാനത്ത് കാര്‍മുകില്‍ കാണുന്നേരം
ചാരത്തെന്‍ കാര്‍‌വര്‍‌ണ്ണനുള്ള പോലെ
ഓടക്കുഴലൂതി നില്‍ക്കുന്ന നേരത്തെന്‍ -
ദുഖങ്ങളൊക്കെയും മാഞ്ഞപോലെ !


സംസാര സാഗര തിരമാലയില്‍
ജന്മം വ്യഥയായൊഴുകീടുമ്പോള്‍
ഒരു നവ്യ രൂപമായവതരിക്കൂ
സ്വര്‍‌ഗ്ഗ ലോകത്തിലേക്കെന്നെ നീ
കൊണ്ടൂപോകൂ പ്രഭോ...

ജാതി കോമരങ്ങള്‍

on Friday, August 17, 2007

അങ്ങിനെ നാം നമ്മുടെ നാടിന്റെ 60 ആം പിറന്നാള്‍ സന്തോഷത്തോടെ ആഘോഷിച്ചു. രാഷ്‌ട്രപതാക നെഞ്ചോട് ചേര്‍ത്തുവച്ച് ലോകത്തോടു കൊട്ടിഘോഷിച്ചു നമ്മൂടെ നാടിനെ കുറിച്ച് ,നമ്മുടെ സാഹോദര്യം മതേതരത്വം എന്നൊക്കെ പറഞ്ഞ്. എന്നാല്‍ അതിനിടയില്‍ നാം കാണാതെ പോയ എത്രയോ സത്യങ്ങള്‍ !.


ജാതിയുടെ തൊട്ടുതീണ്ടലുകള്‍ ഇന്നും അവശേഷിക്കുന്നു നമ്മുക്കിടയില്‍ എന്നതിനു വ്യക്തമായ ഒരു സംഭവം ഇതിനിടെ നാം അറിയാതെ കടന്നു പോയി.
ബീഹാറിലെ 'റൊഹിതാസ്' ജില്ലയിലെ പിപ്പ്‌രി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താമസിക്കുന്ന ഗ്രമത്തിലെ ഒരു സ്‌കൂളില്‍ ഉച്ചക്കഞ്ഞി വച്ചു കൊടുത്ത് അതില്‍ നിന്നും കിട്ടുന്ന തുഛവരുമാനത്തില്‍ ജീവിക്കാമെന്ന് വച്ചാണ് ദളിത സ്‌ത്രീയായ ലളിദേവി എന്ന 30 വയസുകാരി സ്ത്രീ ജോലിക്ക് ചേര്‍ന്നത്.

എന്നാല്‍ "ഉയര്‍ന്ന ജാതിയില്‍ പെട്ട" സ്‌കൂള്‍ സെക്രട്ടറി ഉമ ഷങ്കര്‍ തിവാരി അതോടെ ഉത്തരവിറക്കി കുട്ടികള്‍ ആരും ഭക്ഷണം കഴിക്കരുത് !!. കാരണം ഒരു ദളിത സ്ത്രീയുടെ കൈ കൊണ്ടുണ്ടാക്കിയതാണത്രേ !.


രണ്ടു മാസത്തോളം ആ സ്ത്രീ അവരുടെ ആട്ടും തുപ്പും സഹിച്ചു വന്നുപോയ് കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കഞ്ഞിവച്ചു കൊണ്ടിരുന്ന അവരെ വലിച്ചിഴച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയും, പാചക സാമഗ്രികള്‍ വലിച്ചെറിയുകയും ഉണ്ടായി. തടയാന്‍ എത്തിയ ഭര്‍ത്താവിനേയും അക്ഷേപിക്കുകയുമായിരുന്നു.


അതു കഴിഞ്ഞും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ തല്‍‌പര്യപ്പെടുന്നില്ല എന്ന കാരണം പറഞ്ഞു അവരെ പിരിച്ചു വിട്ടു. അക്കാരണം കൊണ്ടു തന്നെ അവരെ തിരിച്ചെടുക്കാനുമാവില്ലെന്നു ജില്ലാ ഭരണകൂടവും തീരുമാനിച്ചു !!.
എന്തായാലും അവിടുത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ അന്വഷണത്തിനായി ഗ്രാമത്തിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവം തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നതും. കാത്തിരുന്നു കാണാം.

അഭിനവ കായംകുളം കൊച്ചുണ്ണി


കുറേ ദിവസങ്ങളുടെ ബഹളത്തിനു ശേഷം കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഫാരിസിനെ പതുക്കെ മറന്നു മറ്റു വാര്‍‌ത്തകളിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് വിവേകമുള്ള കേരള ജനത.

എന്നാല്‍ അതിനിടയില്‍ സി.പി എം.ന്റെ മുതിര്‍ന്ന നേതാവും മുന്‍ സ്‌പീക്കറുമായ ശ്രീ:വര്‍ക്കല രാധാകൃഷ്‌ണന്റെ കമന്റ്, കായംകുളം കൊച്ചുണ്ണി എന്ന നല്ലവനായ കള്ളനെ കുറിച്ച് !!.


ആരേയാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നതെന്നു പകല്‍ പോലെ വ്യക്തം !!.

കൃഷ്‌ണലീല

on Wednesday, August 15, 2007


കുന്തിയന്നോതി വരമൊന്നു നല്‍കുവാന്‍
ദു:ഖങ്ങള്‍ മേല്‍ ‍മേല്‍ വരുത്തണമേ..
വീണു ഞാന്‍ കേഴുന്നു മേഘവര്‍‌ണ്ണാ
പാദ പത്മത്തില്‍, ദുഖങ്ങള്‍ മാറ്റീടുവാന്‍..


സര്‍‌വ്വ ജാലങ്ങളിലും നീയാണെനിക്കെന്നും
സ്‌നേഹിച്ചു ഞാനിഹ ലോകമെല്ലാം
കയ്പ്പുനീര്‍ മാത്രം തിരിച്ചു തന്നു..
ചിലര്‍, മുള്‍ക്കിരീടങ്ങളും വെച്ചുതന്നു


ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഞാന്‍ നിനക്കായ്
കത്തിച്ചു വച്ച നിലവിളക്കിന്‍
നെയ്ത്തിരി നാളമണഞ്ഞുവല്ലോ
കാണുവാനായില്ല നിന്നെയെങ്ങും
എങ്ങോ മറഞ്ഞെന്നെ നോക്കി നില്‍പ്പൂ
മാനസ ലോലാ വരാത്തതെന്തേ
നിന്റെ രാധയാമെന്നെ മറന്നതെന്തേ..?

അനാഥ ജന്മങ്ങള്‍...


അമ്മയെ കണ്ടതോര്‍മ്മയില്ല
അചഛനേതാണെന്നറിയുകില്ല
ഏതോ മരച്ചോട്ടില്‍ പെറ്റു വീണ
എന്നെ വിട്ടമ്മയെങ്ങോ മറഞ്ഞുപോയ്


വാസന്ത സന്ധ്യകള്‍ വന്നില്ല
എന്നെ, കൈപിടിച്ചെങ്ങും നടത്തിയില്ല
അമ്മിഞ്ഞപ്പാലിന്‍ മണവുമില്ല
അമ്മതന്‍ മാറിലുറങ്ങിയില്ല
അമ്പിളിമാമനെ കൊണ്ടത്തരാന്‍
അമ്മ, കൈനീട്ടിയെന്നെയെടുത്തതില്ല
മുറ്റത്തെ മുല്ല പറിച്ചെടുത്ത്
എന്റെ മുത്തണിമാറിലണിഞ്ഞുമില്ല
കണ്ണന്‍ ചിരട്ടയില്‍ മണ്ണു വാരി
എന്റെ കൂടെ കളിക്കുവാനാരുമില്ല
താരാട്ടു കേട്ടു മയങ്ങിയില്ല
ആ മടിത്തട്ടില്‍ കിടന്നുമില്ല


അമ്മതന്‍ രൂപവും ആ ദിവ്യസ്‌നേഹവും
ഇല്ലിനി പുണ്ണ്യമതാസ്വദിക്കാന്‍
എന്തിനു പിന്നീയനാഥ ജന്മം?
കൊടും കാറ്റൊന്നടിച്ചു തകര്‍ന്നുവെങ്കില്‍...

സ്വാതന്ത്ര്യ ദിനാശംസകള്‍..!!!

on Tuesday, August 14, 2007









എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍..!!!

യുവത്വം തെരുവില്‍...!!!

on Wednesday, August 8, 2007


ഒരു പത്രത്തില്‍ വന്ന ചിത്രം..!!!
നാളെയുടെ വാഗ്‌ദാനം...നാടിന്റെ സ്വത്താകേണ്ടവര്‍...?
എവിടെയാകും പിഴച്ചത്...?
സ്‌നേഹം വാരിക്കോരി കൊടുക്കുന്ന മാതാപിതാക്കളോ..?
കച്ചവടക്കണ്ണു മാത്രമുള്ള വിദ്യാലയങ്ങളോ..?
പടിഞ്ഞാറിനെ അന്ധമായി അനുഗമിക്കുന്ന ആധുനിക സംസ്‌കാരമോ...?

വേര്‍‌പാട്

പാര്‍‌വണ ശശികല പാരിജാതത്തിന്‍
‍ചോട്ടില്‍ വിരിച്ച നിഴല്‍ വിരിപ്പില്‍
നിന്‍ ചുടു നിശ്വാസമേറ്റു കിടക്കവേ
തെന്നല്‍ വന്നെന്തേ കളിമൊഴിഞ്ഞു..?
നാണമെന്നോതിയോ, പൂക്കള്‍ വിതറി
നിന്‍ മേനിയില്‍ കമ്പളം ചാര്‍ത്തിയോ..?


സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍‌ത്തൊരീയനുരാഗ
മാലനിന്‍ മാറിലണിഞ്ഞീടട്ടേ.
ധന്യമായീ പ്രേമ സംഗമം, ഗന്ധര്‍‌വ്വ
രാത്രിയിലെല്ലാം മറന്നിരിക്കവേ
പുലര്‍‌ക്കോഴി കൂകി തുടങ്ങിയല്ലോ
പുലര്‍ക്കാലമേറെയരികിലല്ലോ
കരയരുതെന്‍ പ്രേമ സര്‍‌വ്വസ്വമേ
നല്ലോരുനാള്‍ വിരുന്നെത്തും നമ്മരികില്‍


നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെ പിരിയാതെ വയ്യ.
കാണാനിനിയേറെ കാലം കഴിയേണം
തമ്മില്‍ കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖസ്‌മൃതികളില്‍ നീ വിതുമ്പീടവേ
വെണ്‍‌മേഖമായൊരുനാള്‍ ഞാന്‍ വന്നുചേരാം

ഇതാണോ ഗുരുശിഷ്യ ബന്ധം...?

on Tuesday, August 7, 2007

"മറ്റേതൊരു ജോലിയെ അപേക്ഷിച്ചും അദ്ധ്യാപക ജോലി മഹനീയം എന്നു പറയാന്‍ കാരണം ഏതൊരു ജോലിയും അവിടുന്നു പിരിയുന്നതോടെ നാം വിസ്‌മരിക്കപ്പെടും എന്നാല്‍ അദ്ധ്യാപകര്‍ക്ക് അതു കഴിഞ്ഞും എപ്പോള്‍ എവിടെ ചെന്നാലും ഒരു ശിഷ്യനെയെങ്കിലും കണ്ടെത്താം. അവന്‍ അല്ലെങ്കില്‍ അവള്‍ നമ്മുടെ ഏതു കാര്യവും സന്തോഷത്തോടെ സാധിച്ചു തരും. അത് ഗവണ്‍‌മെന്റ് ഓഫീസുകളിലായാലും ആശുപത്രികളിലോ മറ്റെവിടെ ആയാലും...!"

ഇന്ത്യയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള പുരസ്കാരം ലഭിച്ച ഒരദ്ധ്യാപകന്‍ ഒരു സ്വീകരണ യോഗത്തില്‍ പറഞ്ഞ വാക്കുകളാണിത്.

എത്ര സത്യമാണത്..? ഏതു വലിയ വലിയ സ്ഥാപനത്തില്‍ എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്നവരായിക്കോട്ടെ, നമ്മളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപകനെ കാണമ്പോള്‍ ഒന്നെഴുന്നേറ്റ് പോകുക സ്വാഭാവികമാണ്. സന്തോഷത്തോടെ അദ്ദേഹത്തിന്റെ ആവശ്യം സാധിച്ചു കൊടുക്കാറുമുണ്ട്.

മാതാ,പിതാ,ഗുരു,ദൈവം എന്നല്ലേ, അവിടെ പോലും ദൈവത്തിനു അവസാന സ്ഥാനമേയുള്ളൂ. മാതാവ് പിതാവിനെ കാട്ടിതരുന്നു പിതാവ് ഗുരുവിനെയും ആ ഗുരുവാണ് ദൈവത്തെ കാട്ടി തരുന്നത് എന്ന ഒരര്‍ത്ഥവും ഇതിനുണ്ട്. ദൈവത്തെ കാട്ടി തരിക എന്നുപറഞ്ഞാല്‍ സല്‍സ്വഭാവം പഠിപ്പിക്കുക, നന്നായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നര്‍ത്ഥം.എന്നാല്‍ ഇന്നോ..?

നാലു ദിവസം മുന്‍പ് ആന്ധ്രയിലെ 'നല്ലകുന്ത' സെന്റ് മേരീസ് കിണ്ടര്‍ഗാര്‍ട്ടന്‍ സ്‌കൂളിലെ K.ദേവീവരപ്രസാദ് എന്ന അഞ്ചു വയസുകാരി കുട്ടിയെ ടീച്ചര്‍ ക്ലാസില്‍ നിന്നും തള്ളിയിട്ട് നാക്ക് മുറിഞ്ഞു പൊയ സംഭവം പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകം.

എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്ന് തുടരെ വന്നു കൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്നലെയും അതാവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

ഹൈദ്രബാദിലുള്ള 'ഗുഡ് ഷേപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലെ' "ശ്രീഷ" എന്ന 10 വയസുകാരി മൂന്നാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥിനി ശരീരത്തില്‍ പലയിടത്തും ചെറിയ പൊള്ളലോടെയാണ് വീട്ടില്‍ വന്നത്. ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നു പറഞ്ഞു കരയുന്ന കുട്ടിയെ കണ്ടു സംശയം തോന്നി മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം കുട്ടി പറയുന്നത്. പഠിക്കാതെയോ മറ്റോ ചെന്നാല്‍ സാര്‍ ചെയ്യുന്ന ശിക്ഷ കറണ്ട് അടിപ്പിക്കുകയാണതേ..!! പരാതിയുമായ് സ്‌കൂളില്‍ ചെന്ന മാതാപിതാക്കളോട് പ്രിന്‍സിപ്പാള്‍ പറഞ്ഞത് പഠിക്കാന്‍ വേണ്ടി ആണുപോലും.!! അവസാനം കേസാക്കുകയും അവിടുത്തെ പോലീസ് സൂപ്രണ്ട് ശ്രീ: S.P രങ്കനാഥ് നടത്തിയ അന്വഷണത്തില്‍ മറ്റ് കുട്ടികളും പറഞ്ഞത് പലരേയും ഇത്തരത്തില്‍ കറണ്ട് അടിക്കല്‍ ശിക്ഷ നടപ്പാക്കയിട്ടുണ്ടെന്നാണ്. പാവം കുട്ടികള്‍ പേടിച്ചു പുറത്തു പറയാതിരുന്നതാണു പോലും. തന്നെയുമല്ല പത്തും പന്ത്രണ്ടും വയസ്സു പ്രായമുള്ള കുരുന്നുകളെ കൊണ്ട് മുറ്റം അടിപ്പിക്കുക കക്കൂസ് കഴുകിക്കുക ഇതൊക്കെയായിരുന്നു ആ സ്‌കൂളിലെ ശിക്ഷ രീതികള്‍.എന്തായാലും കേസ്സായപ്പോള്‍ ആ പ്രിന്‍സിപ്പാള്‍ ഒളിവിലുമായി.

ഇതിനെ എവിടേയോ നടന്ന ഒരു പ്രശ്‌നമായി തള്ളാനാവുമോ ?. ഇത്തരം അദ്ധ്യാപകര്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലും ഇല്ലെന്നു പറയാനാകുമോ?..

കാലത്തിന്റെ മറ്റു പല മാറ്റങ്ങള്‍ക്കൊപ്പം നമ്മള്‍ ഭാരതീയര്‍ അഭിമാനത്തോടെ പറഞ്ഞു നടന്നിരുന്ന ഗുരുശിഷ്യ ബന്ധങ്ങളും നഷ്‌ടപ്പെട്ടു തുടങ്ങയോ....?

അവസ്ഥാന്തരങ്ങള്‍ ( കഥ )

on Monday, August 6, 2007

ദീര്‍ഘദൂര ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു കായിക താരത്തെപോലെ ട്രെയില്‍ ഓടിയെത്തി പ്ലാറ്റ്ഫോമില്‍ കിതച്ചു നിന്നു. അവസാന സ്‌റ്റേഷന്‍ ആയതിനാലാവണം യാത്രക്കാര്‍ വളരെ കുറവായിരുന്നു. ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ ഒരു ദീര്‍‌ഘനിശ്വാസത്തോടെ കൈകള്‍ ശക്തിയായി ഒന്നു കുടഞ്ഞ് തുണിസഞ്ചിയുടെ നീളമുള്ള വള്ളി തോളിലേക്ക് കയറ്റിയിട്ട് മുന്നോട്ടു നടക്കുന്നതിനിടെ സ്‌റ്റേഷനിലെ വലിയ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കി. സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു.

സ്‌റ്റേഷനുമുന്നിലൂടെ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങളില്‍ പാകിയിരിക്കുന്ന കരിങ്കല്‍ ചീളുകളില്‍ ചവിട്ടി അയാള്‍ മുന്നോട്ടു നടന്നു.കുറെ ദൂരെയാണെങ്കിലും പപ്പേട്ടന്റെ ആനന്ദവിലാസം ലോഡ്‌ജും അതിന്റെ നരച്ച ബോര്‍ഡും ബോര്‍ഡിലേക്ക് വെളിച്ചം വീശിനില്‍ക്കുന്ന ബള്‍ബും ഒക്കെ വ്യക്തമായി കാണാവുന്നുണ്ടായിരുന്നു.നടക്കുന്നതിനിടെ അയാള്‍ മനസിലോര്‍ത്തു. തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ എടുത്തു പുറത്തേക്കെറിഞ്ഞ് പപ്പേട്ടന്‍ ആ മുറി മറ്റാര്‍‌ക്കെങ്കിലും കൊടുത്തിട്ടുണ്ടാകുമോ?. അല്ല, അയാളെ കുറ്റം പറയാനുമവില്ലല്ലോ. നാലുമാസമായി വാടക കൊടുത്തിട്ടെന്നതോ പോട്ടെ, രണ്ടു മാസമാകുന്നു അങ്ങോട്ടു ചെന്നിട്ടു തന്നെ പിന്നെങ്ങിനാ..?പക്ഷേ, പപ്പേട്ടന്‍ അങ്ങിനെ ചെയ്യുമോ.? അയാള്‍ തന്നെ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു."സാറെ സാറെഴുതുന്ന കഥകളും നോവലുകളുമൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വരുമ്പോള്‍, വലിയ വലിയ ആളുകള്‍ അതു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ മനസു കൊണ്ട് അഹങ്കരിക്കറുണ്ട് ഇതൊക്കെ പിറക്കുന്നത് എന്റെ ലോഡ്ജിന്റെ ഈ പത്താം നമ്പര്‍ മുറിയില്‍ വച്ചല്ലേന്ന്, സരസ്വതീദേവിയുടെ കടാക്ഷം ആവോളമുള്ള സാറ് ഈ മുറിയില്‍ താമസിക്കുമ്പോള്‍ മുറിയിലും, പിന്നിവിടം മുഴുവനും ആ ദേവീ ചൈതന്യം ഉണ്ടാവൂല്ലോ.അതു കൊണ്ട് സാറു വന്നാലും വന്നില്ലെങ്കിലും ഈ മുറി പപ്പേട്ടന്‍ സാറിനു വേണ്ടി ഒളിച്ചിട്ടിരിക്കും അതു കൊഴിഞ്ഞുള്ളതിന്റെ വരുമാനമേ ഞാന്‍ കണക്കു കൂട്ടിയിട്ടുള്ളൂ..
"പപ്പേട്ടനു തോന്നിയ ആ സ്‌നേഹം പോലും ഇവിടുള്ള തന്റെ സാം‌സ്‌കാരിക സുഹൃത്തുക്കള്‍ക്കോ, പത്രപ്രവര്‍ത്തകര്‍‌ക്കോ തോന്നുന്നില്ലല്ലോ..? പണ്ട് ഈ മോഹനചന്ദ്രന്റെ ഒരു നോവലിനോ കഥക്കോ വേണ്ടി ഇവരൊക്കെ ഈ ലോഡ്‌ജു മുറിയില്‍ കയറി ഇറങ്ങുകയായിരുന്നല്ലോ. തന്റെ പേരില്‍ മറ്റാരെങ്കിലും എഴുതുന്ന ചവറില്‍ തന്റെ പേരുചേര്‍ക്കാന്‍ വരെ തുക വാഗ്ദാനം ചെയ്തവര്‍ വരെ ഉണ്ടായിരുന്നു. മോഹനചന്ദ്രന്‍ എന്ന പേരുപോലും സര്‍‌ക്കുലേഷന്‍ കൂട്ടാന്‍ ഉപകരിക്കുന്ന ഒരു കാലമായിരുന്നല്ലോ അത്. ഇപ്പോള്‍ ഒരു ചെറിയ തുക അഡ്വാന്‍സായി ചോദിച്ചാല്‍ എല്ലാവര്‍ക്കും മടി. പൂര്‍ത്തിയാക്കിയ മാറ്റര്‍ കൊണ്ടു ചെന്നാല്‍ തരാമെന്ന്. സാഹിത്യചര്‍‌ച്ചകളില്‍ സജ്ജീവ സാന്നിദ്ധ്യമായിരുന്ന ഈ മോഹന ചന്ദ്രനെ കാണുന്നതു പോലും ഇന്നവര്‍ക്കു ദുശ്ശകുനമാണത്രേ..!


തന്റെ സഹപാഠിയായിരുന്നു ഇന്ദ്രന്‍ ഇപ്പോളവന്‍ വലിയ പോലീസ് സര്‍ക്കിള്‍ അല്ലേ, സര്‍ക്കിള്, അത്യാവശ്യത്തിനു ഇത്തിരി പണം കടം ചോദിച്ചപ്പോള്‍ അവന്റെ വക ഒരു തമാശ "സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരുടെ കഷ്‌ടപാടുകളെ കുറിച്ച് ഒരു നോവലെഴുതാന്‍!". പക്ഷേ ഇപ്പോ വലിയ തുണിക്കടയൊക്കെ നടത്തുന്ന ബെന്നിച്ചനെക്കാളും സര്‍ക്കിള്‍ തന്ന ഭേദം. ബെന്നിച്ച്ന്റെ ആവശ്യമെന്താ പണം തന്നു സഹായിക്കാം പക്ഷേ അടുത്തു ഞാന്‍ എഴുതുന്ന നോവലില്‍ പലയിടത്തായി ഇരുപത് തവണ അയാളുടെ കടയുടെ പേര് എഴുതി വക്കണമെന്ന് !!. എന്തൊരു കച്ചവട തന്ത്രം.!!ഇപ്പോ എല്ലാവരുടെയും പറച്ചിലെന്താ മോഹന ചന്ദ്രന്‍ മദ്യവും മയക്കുമരുന്നും ഒക്കെയായി കൂത്താടി നടക്കുകയാണെന്നും, തന്നിലെ സര്‍ഗ പ്രതിഭയെ താന്‍ തന്നെ കൊന്നുവെന്നും ..

ത്‌ഭൂ..വിഢ്‌ഢികള്‍!! ഞാന്‍ കുടിക്കും നശിക്കും അതിനവര്‍ക്കെന്താ ?.

ഇവനൊക്കെ എന്നിലെ എഴുത്തുകാരനെ മാത്രം ശ്രദ്ധിച്ചാല്‍ പോരെ ? മോഹന ചന്ദ്രന്‍ എന്ന വ്യക്തിയെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്കെന്തധികാരം ?

എല്ലാവര്‍ക്കുമുള്ള ഒരു മറുപടി, ഒരു ഉത്തമ സൃഷ്‌ടി, ഈ മോഹന ചന്ദ്രന്റെ മാസ്‌റ്റര്‍പീസ് എഴുതി തീര്‍ക്കണം. തന്നിലെ എഴുത്തുകാരനെ നശിപ്പിക്കാന്‍ ഈ ലഹരികള്‍ക്കൊന്നും ആവില്ലെന്നും എനിക്ക് ബോധ്യപെടുത്തേണ്ടിയിരിക്കുന്നു.

"സാറെ..."ഒരു നേര്‍ത്ത സ്‌ത്രീ ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. റെയില്‍‌വേ ഗ്യാങ്ങ്മാന്റെ അടഞ്ഞു കിടക്കുന്ന മുറിയുടെ വശത്തുള്ള ഇരുട്ടില്‍ നിന്നും നിറം മങ്ങിയ സാരി ചുറ്റിയ, വാടിയ മുല്ലപ്പൂ ചൂടി, പൗഡര്‍ വാരിപ്പൂശി, ചുണ്ടില്‍ അലസമായി ചായം തേച്ച ഒരു മുപ്പത്തി അഞ്ചുകാരി..! വിലകുറഞ്ഞ ഏതോ സുഗന്ധ ദ്രവ്യത്തിന്റെ രൂക്ഷ ഗന്ധവും !.


നിശാസുന്ദരികള്‍.!!തന്റെ മറ്റൊരു ദൗര്‍ബല്യം!!.


പോക്കറ്റില്‍ അവശേഷിക്കുന്ന ഏതാനും നോട്ടുകള്‍ കൊണ്ട് ചില ദിവസങ്ങളെങ്കിലും ഭക്ഷണം കഴിക്കണം എന്ന ചിന്ത അയാളെ തടഞ്ഞു. ഒന്നു പാളി നോക്കു അവഗണിച്ചു മുന്നോട്ട് നടന്നു.

ലോഡ്‌ജില്‍ എത്തി. വാതുക്കലും വരാന്തയിലു ഓരോ വൈദ്യുത വിളക്കുകള്‍ മങ്ങി കത്തുന്നുണ്ടായിരുന്നു. താമസക്കരെല്ലം ഉറങ്ങി കഴിഞ്ഞിട്ടുണ്ട്. നാളെയും രാവിലെ എണീറ്റ് ജോലിക്ക് പോകേണ്ട പാവങ്ങള്‍. ജീവിതകാലം മുഴുവന്‍ കുടുമ്പത്തേയും ചുമലിലേറ്റി നടക്കുന്ന കഴുതകള്‍.!പലയിടങ്ങളില്‍ നിന്ന് ഇവിടെ എത്തി, ഈ നഗരത്തില്‍ അലിഞ്ഞു ചേര്‍ന്ന് ചെറു ജോലികള്‍ ചെയ്ത് കുടുമ്പം പോറ്റുന്നു.

ലോഡ്‌ജിനു പുറകിലുള്ള പപ്പേട്ടന്റെ വീടമ്മ് ഉറങ്ങി കഴിഞ്ഞിരിക്കുന്നു.

ലോഡ്‌ജിന്റെ ഒന്നാം നിലയിലേക്ക് നടക്കുന്നതിനിടെ മരപ്പലകയില്‍ തീര്‍ത്ത ചവിട്ടുപടിയുടെ ചെറിയ ഞരക്കം പോലും അസഹ്യമായി തോന്നുന്ന നിശബ്ദത..! സാവധാനം നടന്നു മുറിയുടെ മുന്നില്‍ എത്തി. സഞ്ചിയില്‍ നിന്നും താക്കോലെടുത്ത് മുറിയുടെ വാതില്‍ തുറന്നു.


തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ കൃത്യമായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു. അതിശയമെന്നോണം കൂജയിലെ വെള്ളം പോലും നിറച്ചു വച്ചിരിക്കുന്നു !.പപ്പേട്ടന്‍ ആ തമിഴന്‍ റൂംബോയിയെ കൊണ്ടു ചെയ്യിച്ചതാവാം.

വസ്ത്രം മാറി, മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലെ നേര്‍ത്തുവീഴുന്ന പൈപ്പ് വെള്ളത്തിനു താഴെനിന്നു ഒന്നു ശരീരം തണുത്തപ്പോള്‍ കുറെ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം ഒന്നടങ്ങിയതു പോലെ. പുറത്ത് വന്ന് കൂജയില്‍ നിന്നും രണ്ടിറക്കു വെള്ളം കുടിച്ചു കസേര വരാന്തയിലേക്കിട്ട് ക്ലിപ്പ്ബോര്‍ഡും പേപ്പറും പേനയുമായി അയാള്‍ എഴുതാനിരുന്നു.


എന്താണെഴുതേണ്ടത്..? എവിടെയാണ് തുടങ്ങേണ്ടത്..?

അല്പം ദൂരെയായി റെയില്‍‌വേസ്‌റ്റേഷന്‍ നിയോണ്‍ വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. ഈ രാത്രിയിലും യാത്രക്കാരുടെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്നവര്‍ !.


തന്റെ ഒരുപാടു കഥകള്‍ക്കും നോവലുകള്‍ക്കും ഈ റെയില്‍‌വേ പശ്ചാത്തലമായിരുന്നല്ലോ എന്ന് ഒരു നിമിഷം അയാള്‍ ഓര്‍ത്തു.

തൊട്ടടുത്ത പാളത്തിലൂടെ ഒരു ട്രെയിന്‍ അലറിവിളിച്ചു പാഞ്ഞുപോയി. ഇരിപ്പിടത്തില്‍ നിന്നും ഒന്നു കുലുങ്ങി വിറച്ചതുപോലെ അയാള്‍ക്ക് തോന്നി. ഇരുമ്പ് ഇരുമ്പിലുരയുന്ന രൂക്ഷഗന്ധം!. ഈ ഭീകരശബ്ദത്തിനിടയിലും ഇവിടെയുള്ളവര്‍ക്ക് എങ്ങിനെ സ്വസ്ഥമായി ഉറങ്ങാനാവുന്നു.? പകലത്തെ അദ്ധ്വാനത്തിന്റെ ക്ഷീണമാകാം.

എന്തെഴുതണം ?. തലക്കുള്ളില്‍ ഒരുതരം ശൂന്യത, തന്റെ സാഹിത്യ ജീവിതത്തിലെ ആശയദാരിദ്ര്യത്തിന്റെ ആദ്യാനുഭവം എന്ന് ഒരാന്തലോടെ അയാളോര്‍ത്തു. തന്നിലെ സര്‍ഗവാസന നഷ്‌ടപെട്ടു കഴിഞ്ഞിരിക്കുന്നുവോ..

അകത്ത് സഞ്ചിയില്‍ നിന്നും അയാള്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത ലഹരിയുടെ ഒരു പന്തമെടുത്തു കത്തിച്ച് ആഞ്ഞുവലിച്ചു. വായിക്കുള്ളിലൂടെ ഒരു വൈദ്യുത്‌തരംഗം തലച്ചോറിലും പിന്നെ സര്‍‌വ്വ നാഡീനരമ്പുകളിലും പ്രവഹിക്കുന്നതിന്റെ ഒരു സ്വര്‍ഗീയാനുഭൂതി ! മനസ്സില്‍ ഒരായിരം വര്‍‌ണ്ണങ്ങളിലെ പൂക്കള്‍ പൊട്ടിമുളച്ച് പൂത്തുലയും പോലെ !.

അയാള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.ശൂന്യമായ വീഥി. താഴെ വഴിയില്‍ ഇരുട്ടിലെ ഒരടഞ്ഞ കടത്തിണ്ണയില്‍ താന്‍ മുന്‍പ് കണ്ട സ്‌ത്രീയും അവരുടെ മടിയില്‍ രണ്ടര വയസോളം പ്രായമുള്ള ഒരു കുട്ടിയും. കുട്ടിയെ മടിയിലിരുത്തി ഒരു പൊതിയില്‍ നിന്നും ചോറ് എടുത്തു ഊട്ടുകയായിരുന്നു.കൗതുകത്തോടെ അതു നോക്കി അയാള്‍ ഇരുന്നു. തെരുവില്‍ നിന്നും കിട്ടിയതാവാം ആ കുഞ്ഞിനെ അവര്‍ക്ക്. അതല്ലെങ്കില്‍ ഏതെങ്കിലും പകല്‍മാന്യന്‍ അവര്‍ക്ക് സമ്മാനിച്ചിട്ടു പോയതാവാം.

തലയില്‍ ഒരു വെള്ള തോര്‍ത്തുകെട്ടി കൈയ്യില്‍ ചൂരലുമായി ഒരു പോലീസുകാരന്‍ അവിടേക്ക് വരുന്നതും എന്തോ പറയുന്നതും അയാള്‍ കൗതുകപൂര്‍‌വ്വം നോക്കി ഇരുന്നു. ജുട്ടിയെ അവിടെയിരുന്നു അവര്‍ എഴുനേല്‍ക്കാനാഞ്ഞപ്പോള്‍ വയര്‍ നിറയാത്തതിനാലോ മാതൃസാമീപ്യം നഷ്‌ടപ്പെട്ടതു കൊണ്ടോ കരഞ്ഞ ആ കുട്ടിയെ അവര്‍ തിരികെ വന്നു പൊതിരെ തല്ലി.ആരോടോ ഉള്ള പകപോലെ.ചില നിമിഷങ്ങള്‍..അഴിഞ്ഞ തലമുടി അലസമായി വാരിക്കെട്ടി, കടയുടെ പുറകിലെ ഇരുളില്‍ നിന്നും പുറത്തുവന്ന അവര്‍ ആ കുഞ്ഞിനെ അടുത്തു മടിയില്‍ ഇരുത്തി മാറോടു ചേര്‍ത്തു രണ്ടു കവിളുകളിലും തെരുതെരെ ചുമ്പിച്ചു. യാതൊരു പരിഭവവും കാണിക്കാതെ ആ കുഞ്ഞു കരച്ചില്‍ നിര്‍ത്തി അവരുടെ മാറോടൊട്ടി കിടന്നു.''മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്‌പര്‍‌ശം.." അയാള്‍ ഓര്‍‌ത്തു.ഇതല്ലെ പച്ചയായ മനുഷ്യജീവിതം..?ഒരു നല്ല തീം വീണുകിട്ടിയ സന്തോഷത്തോടെ, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ തഴേക്ക് നോക്കി ഇരുന്നു.ഒരു നിമിഷം!മനസില്‍ ഒരു വിസ്‌ഫോടനം പോലെ.., അതു ക്ലാരയല്ലേ..? തന്റെ യവനികയെന്ന നോവലിലെ നായിക..?അതെ, അത് അവള്‍ തന്നെ...ലഹരി കനം തൂങ്ങുന്ന കണ്ണുകള്‍ ഒന്നു ഇറുക്കി അടച്ചു തുറന്ന് അയാള്‍ വീണ്ടും ശ്രദ്ധിച്ചു.

ക്ലര..! തനിക്ക് അക്കാഡമി അവാര്‍ഡ് സമ്മാനിച്ച തന്റെ കഥാപാത്രം. സമൂഹം പിച്ചി ചീന്തിയെറിഞ്ഞ ഒരു കലാകാരി. ഈ ദുരവസ്ഥ അറിയാമായിരുന്നതിനാല്‍ അന്നേ അവളെ താന്‍ കൊന്നതായിരുന്നു. ഒരു മുഴം കയറില്‍ അവളെ ഞാന്‍ ആത്മഹത്യ ചെയ്യിച്ചു. എന്നാല്‍ തന്റെ എല്ലാം എല്ലമായ ശരണ്യയാണ് എതിര്‍ത്തത്. കൊല്ലരുത് അവള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ അവകാശമുണ്ട്. നമ്മുക്കു ചുറ്റും ഒരുപാട് ക്ലാരമാര്‍ക്ക് വേണ്ടി അവള്‍ ജീവിക്കണം പോലും!. ഒരുപക്ഷേ ആ തീരുമാനമല്ലേ തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം ?. തന്റെ ശരണ്യയും മറ്റൊരു ക്ലാരയായിരുന്നോ..?താന്‍ താലികെട്ടി ജീവിതം പിച്ചിചീന്തിയെറിഞ്ഞ കഥാപാത്രം.സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന ശരണ്യ. തന്നേക്കാലുപരി തന്റെ കഥകളേയും കവിതകളേയും സ്‌നേഹിച്ച് എല്ലാം ഇട്ടെറിഞ്ഞ് തന്നോടോപ്പം ഇറങ്ങിതിരിച്ച തന്റെ ശരണ്യ. അരൂണ്‍ എന്ന ഒരു മകനല്ലാതെ താന്‍ ശരണ്യക്ക് മറ്റൊന്നും കൊടുത്തിട്ടില്ലല്ലോ.ജീവിതത്തിന്റെയും കുടുമ്പപ്രാരബ്ദങ്ങളുടേയും കെട്ടുപാടില്‍ തളച്ചിടപ്പെടാതെ കാല്‍‌പ്പനികതയുടെ അനന്തവിഹായസ്സില്‍ പറന്നു നടക്കുവാനാണല്ലോ തനിക്കിഷ്‌ടം ഏകയാണെന്നു തോന്നിയപ്പോള്‍ വിവേകപൂര്‍‌വ്വം അവള്‍ അചഛനോടൊപ്പം തിരികെ പോയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതേപോലുരു ഇരുട്ടില്‍ തന്റെ ശരണ്യയും..?സൃഷ്‌ടികളുടെ പുതുമയ്‌ക്കായ് നാടു മുഴുവന്‍ കണ്ണും കാതും കൂര്‍മ്മിപ്പിച്ചു നടന്നപ്പോഴും തന്നിലേക്ക് ഒരു നിമിഷം ശ്രദ്ധിക്കാന്‍ മറന്നു.അയാള്‍ മറ്റൊരു ലഹരി പന്തം കത്തിച്ചു ചുണ്ടോട് ചേര്‍ത്തു..വീണ്ടും വീണ്ടും ആഞ്ഞു വലിച്ചു.കുറേ കാല്പെരുമാറ്റങ്ങള്‍ അയാള്‍ക്കരികിലേക്കെത്തി. തൊട്ടടുത്തെത്തിയപ്പോഴാണ് വ്യക്തമായി കാണാനായത്..സൈറ, ജാസ്‌മിന്‍, ലേഖ, വിജയന്‍, ഉമ്മര്‍..മറ്റു പലരും..!എല്ലാം താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍.!"ഹേ, കഥാകാരാ, സ്‌നേഹത്തിന്റെ ബന്ധനം ബന്ധങ്ങലിലെ സ്‌നേഹം ഇതൊന്നുമറിയാത്ത, ജീവിതമെന്തെന്നറിയാത്ത താന്‍ എങ്ങിനെ ഇവയൊക്കെ എഴുതിക്കൂട്ടി ?.സമൂഹത്തിന്റെ അവഗണന ഏറ്റവാങ്ങുവാനായി എന്തിനു ഞങ്ങളെ ഒക്കെ സൃഷ്‌ടിച്ചു? ഭ്രാന്തമായി ലഹരിക്കടിമപ്പെട്ട് തൂലികയാല്‍ ഞങ്ങളെ കോറിയിടുമ്പോള്‍ ഞങ്ങളുടെ നിരപരാധിത്തം, വേദന ഇവയൊന്നും നീചിന്തിക്കറില്ലായിരുന്നല്ലോ? തങ്ങളോടൊപ്പം നില്‍ക്കുന്ന അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരു വലിയ വിഭാഗം ഭാഷാസ്‌നേഹികളെ നീ മറന്നു.അതാ താങ്കള്‍ക്ക് പറ്റിയ തെറ്റ്. വേണ്ട, ഇവിടെ ഇനിയും ഒരു പുതിയ ജന്മം താങ്കളുടെ തൂലികയില്‍ പിറക്കാതിരിക്കട്ടേ...കണ്ണിലും തലച്ചോറിനുള്ളിലും പിന്നെ മനോമുകുരത്തിലാകമാനവും എഴുതാന്‍ വച്ചിരുന്ന പേപ്പറിലും, അയാള്‍ക്കു ചുറ്റും അവര്‍ നൃത്തം ചെയ്‌തു ആടിപ്പാടി നടന്നു."സ്‌റ്റോപ്പിറ്റ്...!!!" മോഹനചന്ദ്രന്‍ ഒന്നട്ടഹസിച്ചു."ഹ..ഹാ ഇവിടെ പലരും പലവട്ടം ശ്രമിച്ചിട്ടും മോഹനചന്ദ്രന്‍ തോറ്റിട്ടില്ല, പിന്നല്ലെ എന്റ തൂലികയില്‍ മാത്രം പിറന്ന നിങ്ങള്‍? സാഹിത്യരചനക്കു മാത്രമേ തനിക്കീ ലഹരികള്‍ ആവശ്യമുള്ളൂ..വേണ്ട സാഹിത്യകാരനായ മോഹനചന്ദ്രന്റെ കഥ ഇവിടെ തീരട്ടെ, എന്നിലെ അറിവുകള്‍ കുറെ കുരുന്നുകള്‍ക്ക് പകര്‍ന്നു കൊടുത്താല്‍ എനിക്കും ശരണ്യക്കും അരൂണിനും സസുഖം കഴിയാം..ക്ലിപ് ബോര്‍ഡിലെ പേപ്പറില്‍ വിറക്കുന്ന കൈകളോടെ അയാള്‍ എഴുതി..."പ്രിയ പപ്പേട്ടന്, മുറി ഒഴിയുകയാണ്. വാടക കുടിശിഖ തീര്‍ക്കാന്‍ എനിക്ക് ഒരു മാര്‍ഗവും ഇല്ല.പകരം മുറിയിലുള്ള തന്റെ പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ ഏട്ടനു തരുന്നു. അക്ഷരങ്ങളുടെ പവിത്രതയറിയാവുന്ന താങ്കള്‍ എങ്ങിനെ കൂട്ടികിഴിച്ചു നോക്കിയാലും ലാമേ കാണൂ.ഒരു നല്ല ഭര്‍ത്താവായി അചഛനായി കുടുമ്പസമേതം ഒരുനാള്‍ ഞാന്‍ ഇവിടെ തിരിച്ചെത്തും അന്ന് ഐ മുറി ഒഴിവാണെങ്കില്‍ ഒരു ദിവസം കൂടി എനിക്ക് തരണം. പഴയ ഓര്‍മ്മകളുമായ് ഒരുനാള്‍ കൂടി അന്തിയുറങ്ങാന്‍ മാത്രം.സ‌നേഹം.മോഹനചന്ദ്രന്‍.
മുറിപൂട്ടി സാവധാനം താഴേക്കിറങ്ങി, താക്കോലും കത്തും പപ്പേട്ടന്റെ വാതില്‍ പടിയില്‍ വച്ചു തിരികെ നടന്നു കാലുകള്‍ കൊഴയുന്നു, കാലുകള്‍ക്ക് വല്ലാത്ത ഭാരവും. കാലുകള്‍ വലിച്ചു വച്ച് അയാള്‍ മുന്നോട്ടു നടന്നു.ലഹരി തലച്ചോറിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.ലഹരി കുത്തിനിറച്ച മറ്റൊരു ബീഡികൂടി അയാള്‍ സഞ്ചിയില്‍ നിന്നും എടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു. തുടരെ, ഒരുതരം ഭ്രാന്തമായ ആവേശത്തോടെ.നടന്ന് പുറത്തിറങ്ങി കടത്തിണ്ണയിലെ ആ സ്ത്രീക്കരികിലേക്കു നടന്നു"എന്താ എന്തു വേണം..? ഇപ്പോള്‍ എനിക്കു വയ്യ, പൊയ്‌ക്കോ അവിടുന്നു..പാതിരാത്രിയാവുമ്പോള്‍ കുടിച്ചോണ്ടിറങ്ങിക്കോളും മനുഷ്യനെ ശല്ല്യം ചെയ്യാന്‍." അവര്‍ ശബ്ദന്‍ ഉയര്‍ത്തി തുടര്‍ന്നും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. മറ്റാരും സഹായത്തിനില്ലാത്ത ഒരിടത്ത് ശത്രുവിന്റെ മുന്നില്‍ ഒറ്റപ്പെട്ടുപോയ ഒരാളുടെ സ്വദൈര്യം സംഭരിക്കലാകാം ആ ശബ്ദം.എന്നാലും അവരുടെ മുഖത്തും വന്യമായ ഒരു ഭീതി നിലനിന്നിരുന്നു.അവരുടെ വാക്കുകള്‍ വകവെക്കാതെ അയാള്‍ കുട്ടിയുടെ അടുത്തുചെന്ന് കുനിഞ്ഞ് തന്റെ എല്ലാമെല്ലാമായ തൂലികയും ബാക്കി ഉണ്ടായിരുന്ന നോട്ടുകളും ആ കുഞ്ഞു കൈകളിലേക്കു വച്ചു കൊടുത്ത ശേഷം ആ കുരുന്നു തലയില്‍ കൈവച്ച് അയാള്‍ പതുക്കെ പറഞ്ഞു.'പഠിച്ചു വലുതായി മിടുക്കനാവുമ്പോഴേക്കും നീയും എഴുതണം. ഭാഷക്ക് വേണ്ടി, ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ശരിക്കും അനുഭവിച്ചു വളരുന്ന നിനക്കേ ജീവിതഗന്ധിയായി എഴുതാനാവൂ..അയാള്‍ തിരികെ നടക്കുന്നതിനിടെ അവര്‍ ആശ്ചര്യത്തോടെ അയാളെ നോക്കി എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. സൊഡിയം വേപ്പര്‍ലാമ്പിന്റെ വെളിച്ചത്തില്‍ രണ്ടു വെള്ളി രേഖകള്‍ പോലെ പാളം അനന്തതയിലേക്കു നീണ്ടുകിടക്കുന്നു. ഈ രേഖകള്‍ ഒരിക്കലും കൂടിചേരില്ലേ..?തന്നേയും ശരണ്യയേയും പോലെ..?ഉണ്ട് ഇതിനും ഒരു സംഗമസ്ഥാനമുണ്ട്. തമ്മില്‍ ഒന്നാവുന്ന ഒരു ശുഭമുഹൂര്‍‌ത്തം..!തനിക്ക് അവിടെയെത്തണം , അതു മാത്രമാണ് ഇനി തന്റെ ലക്ഷ്യം.അടഞ്ഞപോകുന്ന കണ്ണുകളും, ഭാരമുള്ള കാലുകളും വലിച്ച് ആ പാളത്തിലൂടെ അയാള്‍ മുന്നോട്ടു നടന്നു.ഇങ്ങനെ നടന്നാല്‍ തന്റെ ശിഷ്‌ടകാലും മുഴുവനെടുത്താലും എങ്ങുമെത്തില്ലെന്നുറച്ച അയാള്‍ വേഗതയില്‍ നടന്നു പിന്നെ ഓടി..എവിടെയൊക്കെയോ തട്ടിവീണെങ്കിലും വീണ്ടും എഴുന്നേറ്റ് അയാള്‍ ഓടിക്കോണ്ടേയിരുന്നു. ഇരുളിലൂടെ എതിരേ വരുന്ന തീഗോളം അയാള്‍ കണ്ടു.അയാളുടെ ഭ്രാന്തമായ മനസു വിലക്കി, ഇല്ല ഒരു തടസ്സവും തന്നെ പിന്തിരിപ്പിച്ചുകൂടാ. എത്രയും പെട്ടെന്നു തനിക്കവിടെയെത്തണം.മനസില്‍ ശരണ്യയും മകന്‍ അരൂണും മാത്രം..അയാളുടെ ബലക്ഷയം സംഭവിച്ച കാലുകള്‍ മുന്നോട്ടു നീങ്ങികോണ്ടേയിരുന്നു..

സുഹൃത്തുക്കള്‍ക്കായ്..

on Saturday, August 4, 2007

Photo Sharing and Video Hosting at Photobucket

നല്ല സുഹൃത്തുക്കള്‍...!!!

അതെന്നും ദൈവത്തിന്റെ വരദാനം തന്നെയാണ്. പരസ്‌പരം ഒന്നും പ്രതീക്ഷിക്കാതെ എന്നാലും മനസറിഞ്ഞു സ്‌നേഹിക്കാന്‍ നല്ലോരു സുഹൃത്തിനു മാത്രമേ കഴിയൂ.

കൂടെ കളിച്ചും, പഠിച്ചും, ഇണങ്ങിയും, പിണങ്ങിയും ജീവിതത്തില്‍ ഒപ്പം നടക്കുന്നവര്‍ മുതല്‍ കാണാത്ത അറിയാത്ത എവിടെയോ ഒരിടത്തു നിന്നും നമ്മുടെ മെയിലിനായി sms നായ് കാത്തിരിക്കുന്ന ഒരാള്‍ വരെ, അങ്ങിനെ അങ്ങിനെ..

നല്ല സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഒരുനാള്‍..ആഗസ്‌റ്റ് മാസത്തെ ആദ്യത്തെ ഞായര്‍...!

എല്ലാ സുഹൃത്തുക്കള്‍ക്കും Happy Friendship Day...നേരുന്നു..!!

അപ്‌സരസ്സ്

on Thursday, August 2, 2007

അപ്‌സരസ്സ്


എങ്ങുനിന്നോ പറന്നെത്തിയൊരപ്‌സര
കന്യയന്നേകയായെന്നങ്കണത്തില്‍
ഞാനറിഞ്ഞീലവള്‍ ചൊല്ലിയ മന്മഥ
മന്ത്രത്തിലെന്നെ മറന്നുപോയ് ഞാന്‍
‍തെല്ലുനേരം കൊണ്ടോക്കെ കവര്‍ന്നവള്‍
‍പാടിയപാട്ടിലെന്നന്തരംഗം
ഞങ്ങളനുഭൂതിയായ് പറന്നങ്ങിനെ
നീല വിഹായസ്സിന്‍ സ്വചഛതയില്‍
‍പിന്നെ മടിയിലിരുത്തിപ്പറന്നവള്‍
നക്ഷത്ര രാജ്യത്തു ചെന്നിറങ്ങി..
*********************
ആരോ ഒരാള്‍


മനസ്സിന്‍ മായാ വാതില്‍
തുറക്കാനാരാനുള്ളൂ..?
നഭസ്സില്‍ ഗഹനമി-
ന്നളക്കാനാരാനുള്ളൂ..?
****************
ചങ്ങാതി


കുട്ടിളോടൊത്ത് പാട്ടുപാടും
മാമര കൊമ്പിലെ പാട്ടുകാരാ
കാട്ടിലെ തേന്‍ കവര്‍ന്നിങ്ങുവന്ന
കട്ടുറുമ്പെങ്ങിനെ നിന്‍ ചങ്ങാതിയായ്..?
************************