
പൂക്കള്‍ വിടരുന്നതും
കൊഴിയുന്നതുമറിയാതെ,
ഋതുക്കള്‍ മാറുന്നതറിയാതെ
രാവിന്റെ ശാന്തതയും
പകലിന്റെ സൗന്ദര്യവുമറിയാതെ
പ്രിയതമയുടെ കണ്ണുകളില്‍
വിരിയുന്ന പ്രണയത്തിന്
വര്‍ണ്ണങ്ങള്‍ കാണാതെ
ഈയുള്ളവനെപ്പോലും
ഒന്നു കാണാനാകാത്ത,
ജീവിതയാത്രയിലെ ഒഴുക്കിനെതിരെ
നീങ്ങാന്‍ പാടുപെടുന്ന
ഒരന്ധന് ഈ ഞാന്‍...
ഈ അന്ധതയും ഇന്നു ഞാന്‍
ആസ്വദിക്കുകയാണ്
എനിക്കെന്തിനു വേണം കാഴ്ചകള്‍..?
തന്റെ മതത്തെ, ദൈവത്തെ
സംരക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന
യുവത്വത്തെ കാണാനോ..?
അവരുടെ വാള്‍മുനയില്‍ നിന്നിറ്റുവീഴും
ചുടുരക്തമൊഴുകുന്ന ശവപ്പറമ്പ് കാണാനോ?
കാമഭ്രാന്തന്മാരാല് പിച്ചിച്ചീന്തപ്പെട്ട്
തകര്‍ന്ന പെണ്‍കിടാവിനെ കാണാനോ?
അവരെ നീതിപീഠത്തിനു മുന്നില്‍
വീണ്ടും വാക്കുകള്‍ കൊണ്ട്
തുണിയുരിയിക്കുന്ന
നിയമത്തിന്റെ കറുപ്പില്‍ പൊതിഞ്ഞ
വൈറ്റ്ക്കോളര്‍ കാണാനോ..?
വേണ്ട എനിക്കീ കാഴ്ച വേണ്ട
ഈ പ്രകാശം വേണ്ട
ഈ ലോകത്തെ
ഒരു സൗന്ദര്യവും
കാണേണ്ട
തമസ്സ് തന്നെ സുഖപ്രദം..