
പൂക്കള്‍ വിടരുന്നതും
കൊഴിയുന്നതുമറിയാതെ,
ഋതുക്കള്‍ മാറുന്നതറിയാതെ
രാവിന്റെ ശാന്തതയും
പകലിന്റെ സൗന്ദര്യവുമറിയാതെ
പ്രിയതമയുടെ കണ്ണുകളില്‍
വിരിയുന്ന പ്രണയത്തിന്‍
വര്‍ണ്ണങ്ങള്‍ കാണാതെ
ഈയുള്ളവനെപ്പോലും
ഒന്നു കാണാനാകാത്ത,
ജീവിതയാത്രയിലെ ഒഴുക്കിനെതിരെ
നീങ്ങാന്‍ പാടുപെടുന്ന
ഒരന്ധന്‍ ഈ ഞാന്‍...
ഈ അന്ധതയും ഇന്നു ഞാന്‍
ആസ്വദിക്കുകയാണ്
എനിക്കെന്തിനു വേണം കാഴ്ചകള്‍..?
തന്റെ മതത്തെ, ദൈവത്തെ
സംരക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന
യുവത്വത്തെ കാണാനോ..?
അവരുടെ വാള്‍മുനയില്‍ നിന്നിറ്റുവീഴും
ചുടുരക്തമൊഴുകുന്ന ശവപ്പറമ്പ് കാണാനോ?
കാമഭ്രാന്തന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട്
തകര്‍ന്ന പെണ്‍കിടാവിനെ കാണാനോ?
അവരെ നീതിപീഠത്തിനു മുന്നില്‍
വീണ്ടും വാക്കുകള്‍ കൊണ്ട്
തുണിയുരിയിക്കുന്ന
നിയമത്തിന്റെ കറുപ്പില്‍ പൊതിഞ്ഞ
വൈറ്റ്ക്കോളര്‍ കാണാനോ..?
വേണ്ട എനിക്കീ കാഴ്ച വേണ്ട
ഈ പ്രകാശം വേണ്ട
ഈ ലോകത്തെ
ഒരു സൗന്ദര്യവും
കാണേണ്ട
തമസ്സ് തന്നെ സുഖപ്രദം..
15 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
തമസ്സ് തന്നെ സുഖപ്രദം..
തമസ്സല്ലോ സുഖപ്രദം!
അതെ
പക്ഷേ ഇവിടെയതൊരു ഒളിച്ചോട്ടം ആവും
"മാനിഷാദ" എന്നെങ്കിലും പറയാം
അല്ലങ്കില്‍ നേര്‍വഴിക്ക് പോകാന്‍
യുവതലമുറക്ക് നല്ലതു പറഞ്ഞു കൊടുക്കാം
ഒരു കൈതിരി കത്തിക്കാം
ജീവിത മാതൃകയാവാം
കണ്ണടച്ച് ഇരുട്ടാക്കുന്നത് ഒന്നിനും
പ്രതിവിധി അല്ല .
ആണോ???
കവിത നന്നെന്നു പറയുമ്പോഴും
ആശയതോടൂള്ള വിയോജിപ്പ് പറയാതെ വയ്യ
കാരണം കവിയും കവിതയും
പലരേയും സ്വാധീനിക്കുന്നു..
നജീം,
അന്ധകാരത്തിലൊരു
തിരിവെട്ടം! നോക്കു..
സ്നേഹത്തിന്റെ
കണ്ണുകളില്‍ നോക്കു...
പിന്നെ സ്വന്തമാത്മാവിലേ
യ്ക്കും നോക്കു...
കാഴ്ച അതെത്ര മനോഹരം!
ശ്രീദേവിനായര്‍.
ഭൂമി എത്ര മനോഹരമാണ്. ഓരോ ഋതുവും ഓരോരോ ചമയങ്ങളാല്‍ പ്രകൃതിയെ അലങ്കരിക്കുന്നു. കാണരുതാത്ത കാഴ്ചകളെക്കാള്‍ കാണേണ്ട കാഴ്ചകളാണ് ഈ ലോകത്ത്.
"പ്രിയതമയുടെ കണ്ണുകളില്‍
വിരിയുന്ന പ്രണയത്തിന്‍
വര്‍ണ്ണങ്ങള്‍ കാണാതെ"
അന്ധന്‍ മാത്രമല്ല ക്രൂരനും കൂടിയാണ്. അവസാനം അന്ധത ഒരു അനുഗ്രഹമാകുന്നുണ്ടല്ലോ
വെളിച്ചം ദുഖമാണുണ്ണി; എങ്കിലും ഈ തമസ്സിലും ദുഖമില്ലേ?
agreeing with siva..
കാണേണ്ടതുതന്നെ ഈ ലോകം :-)
അജ്ഞത അനുഗ്രഹം എന്നു പറയുമ്പോലെ അന്ധത അനുഗ്രഹം എന്നു പറയേണ്ട കാലം വന്നിരിക്കുന്നു. ശരിയായ ചിന്തകള്‍ നജീം.
കണ്ണടച്ചിരുട്ടാക്കല്ലേ സഖേ
കാണുക കണ്‍ തുറന്നീ കാലത്തിന്‍ കോലങ്ങള്‍
കരുതുക കാരിരുമ്പോലും കരുത്തു കരളില്‍
കണ്ണില്‍ തിളങ്ങട്ടെ കനലിരമ്പും പ്രതികരണമാവുംവിധം ....
സംഗതി ശരി.
പക്ഷേ, കവിത?
ഇത് കവിതയെങ്കില്‍,
ക്ഷമിക്കുക, കവിതയെക്കുറിച്ച്
വല്യവിവരോന്നുല്ല...
ഇരുട്ടാക്കിയിട്ട് എവിടെക്ക് ഒളിച്ചോടാൻ...?
നാം നേരിട്ടല്ലേ പറ്റൂ...
നമുക്കെങ്ങനെ ഭീരുവാനാകും....?!
we are using same template
വായിക്കുക പുലരിയില്‍
പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
വാസ്തവത്തിൽ പർദ്ദയെ അല്ല എതിർക്കുന്നവർ ലക്ഷ്യം വെക്കുന്നത്, മറിച്ച് ഇസ്ലാമിക മൂല്യങ്ങളെ തന്നെയാണു
ഇനി ഈ തമസ്സ് മാറ്റി ഇത്തിരി വെളിച്ചം തരൂ ...
പുതിയ കവിതയെഴുതി വെളിച്ചം പകരൂ നജീമേ
Mr. Najeem...
Great....Great....It's so Fantastic yaar...And your view is so Correct.....
Who has written this song for you; are you not ashamed to publish this and tell the one who wrote for you, this is shameful.
Post a Comment