താജ് മഹല്‍

on Tuesday, February 24, 2009





അറിയാതെ വന്നുനീ
പ്രണയമായ് മാറിനീ
എന്‍ ജീവനായ് പിന്നെ
ഞാനായി മാറിടുമ്പോള്‍
നഷ്ടങ്ങളായ് തീരുവാനായീടുമോ?
നിന്നുടെ മനമെന്ന മഹാ മാന്ത്രിക
കോപിച്ചീടുമോ
എന്നെയുമെന്‍‌ മനസ്സിനേയും?

നിനക്കായെന്നും കാത്തിരിപ്പൂ
നിന്‍ ഹൃദയരാഗങ്ങളോര്‍ത്തിരിപ്പൂ
നീറുമ്മനസ്സിന്റെ നോവകറ്റീടുവാന്‍
നിന്നിടാം ഞാനെന്റെ ശിഷ്ടകാലം
ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം
ഓരോവാക്കിലുംകേട്ടിടാം നിന്നുടെ
മനസ്സിന്‍ മന്ത്രമുണര്‍ത്തിടും
മധുമാസകാലം

എന്‍‌ മണിക്കൂടുതുറന്നു തരാം
പിന്നെയെന്നാത്മാവില്‍ നിന്നെ
ഞാന്‍‌ പൂട്ടിവയ്ക്കാം
പറക്കുവാനാകുമെങ്കില്‍
വീണ്ടും ശ്രമിക്കൂ നീ
മനോഹരമീ വിഹായസ്സിലേയ്ക്ക്
പൂര്‍ണ്ണ സ്വതന്ത്രയായ് !

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

17 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

തേജസ്വിനി said...

എഴുതപ്പെടാതെ പോയ മഹാകാവ്യങ്ങള്‍
പ്രണയത്തിനവകാശപ്പെട്ടതു തന്നെയാകും, തീര്‍ച്ച!!

‘മമ പ്രണയലതിക തഴയ്ക്കുവാന്‍
മരണശാഖയില്‍തന്നെ പടരണം’ കവിവചനം ഓര്‍ത്തുപോകുന്നു....

നന്നായി....

SreeDeviNair.ശ്രീരാഗം said...

നജീം,

എന്താണുപറയേണ്ടത്?

Anuroop Sunny said...

ഒരു SMS തമാശയുണ്ട്:
കാമുകി കാമുകനോട്:- മുംതാസ് മരിച്ചപ്പോള്‍ ഷാജഹാന്‍ താജ്മഹല് കീറി. ഞാന്‍ മരിച്ചാല്‍ ചേട്ടന്‍ എന്ത് കെട്ടും?
കാമുകന്‍:- അനിയത്തിയെ കെട്ടികൊള്ളാം .

ഇത്രേ ഉള്ളൂ. ഇനി താജ്മാഹലോന്നുമുണ്ടാവില്ല...

ആശംസകള്‍..

മാണിക്യം said...



നിനക്കായെന്നും കാത്തിരിപ്പൂ
നിന്‍ ഹൃദയരാഗങ്ങളോര്‍ത്തിരിപ്പൂ
നീറുമ്മനസ്സിന്റെ നോവകറ്റീടുവാന്‍
നിന്നിടാം ഞാനെന്റെ ശിഷ്ടകാലം
ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം
ഓരോവാക്കിലുംകേട്ടിടാം നിന്നുടെ
മനസ്സിന്‍ മന്ത്രമുണര്‍ത്തിടും
മധുമാസകാലം


പ്രണയത്തിനായ് തീര്‍ത്ത സ്മാരകം താജ്‌മഹല്‍‌
താജ്‌മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍‌ എന്ന് ചരിത്രം
അതിനു പിന്നിലെ അധ്വാനശേഷിയോ?
അതെന്തുമാകട്ടെ പക്ഷേ ഈ വരികള്‍
തീര്‍ത്ത കവി ഷാജഹാനെക്കാള്‍ എന്തു കൊണ്ടൂം ശ്രേഷ്ടന്‍ ഇതിന്റെ പിന്നിലെ ബുദ്ധിയും
അദ്ധ്വാനവും കവിയുടെതു തന്നെ!!

ഏതുജന്മവും നിന്നോര്‍മ്മയാല്‍,ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നൊമ്പരമുണറ്ത്തുന്ന ഈ പ്രണയകാവ്യം നന്നായിരിക്കുന്നു!!!

Unknown said...

എത്രകാലമായി നജീക്കായുടെ ഒരു ബ്ലോഗ് ഞാൻ വായിച്ചിട്ട് .......

Anonymous said...

beautiful

പകല്‍കിനാവന്‍ | daYdreaMer said...

ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!
:)

Mahesh Cheruthana/മഹി said...

പ്രണയo അനാദിയാം അഗ്നിനാളം!!
നന്നായിരിക്കുന്നു!!!

Unknown said...

നല്ല്ല വായന,നന്നായിട്ടുണ്ട് നജീം...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..! "


പ്രണയാര്‍ദ്രം ഈ വരികള്‍...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

മുംതാസ് എങ്ങനയാണ് മരിച്ചതന്ന് അറിയാമോ ? ഒരു പ്രസവത്തോടെയാണ് മുതാസ് മരിക്കുന്നത് ?
മരിക്കുന്നതിനുമുമ്പ് മുംതാസ് ഷാജഹാന് വേണ്ടി എത്ര കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത് ??? മുംതാസിന് പേറൊഴിഞ്ഞിട്ട് വേരൊന്നിനും നേരമില്ലായിരുന്നുവെന്ന് ചരിത്രം ...ഇതറിഞ്ഞാല്‍ ഏതെങ്കിലും പെണ്ണ് താജ്‌മഹല്‍ വേണമെന്ന് പറയുമോ ?

*************************


പ്രണയത്തിന്‍ നിത്യ സ്‌മാരകമാം
താജ്‌മഹലിന്‍ മുമ്പില്‍
ആലിംഗനബദ്ധരായി നിന്നു ഞങ്ങള്‍
പ്രണയത്തിന്‍ തീക്ഷണത അറിഞ്ഞു ഞാ‍ന്‍
വനജ്യോത്‌സനയായി ഞാനവളില്‍ പടര്‍ന്നു‍.

അകത്തെവിടയോ മുംതാസിന്റെ പ്രസവകരച്ചില്‍
ഷാജഹാന്റെ അട്ടഹാസം മുഴങ്ങുന്നു.
കൈകള്‍ നഷ്‌ടപ്പെട്ട ശില്പിയുടെ തേങ്ങല്‍ കേട്ടുഞാന്‍
ഞാനവളെ എന്റെ മാറില്‍ നിന്നകറ്റി
മറ്റൊരു ഷാജഹാനാകാന്‍ ഞാനില്ല.

mini//മിനി said...

കവിത വളരെ നന്നായിട്ടുണ്ട്.എന്നാല്‍ മനുഷ്യനിര്‍മ്മിതമായ മഹാത്ഭുതങ്ങള്‍ ഓരോന്നും കാണുമ്പോള്‍ അതിനടിയില്‍ വീണു മരിച്ച ആയിരങ്ങളെ കൂടി ഓര്‍‍ത്തു പോകുന്നു.

ശ്രീ said...

നന്നായിരിയ്ക്കുന്നു, നജീമിക്കാ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഓരോ കണിക്കൊന്നപ്പൂവിലും കണ്ടിടാം
പ്രണയാര്‍ദ്രമായൊരു പുണ്യകാലം

പ്രണയിക്കാത്ത മനസ്സുപോലെ ഊഷരമായ മറ്റെന്താണ് ഭൂമിയിലുള്ളത്‌ ......
പ്രണയിക്കുന്നവര്‍ക്ക് വേണ്ടി സിംഹാസനവും , തന്റെ പ്രാണനെ തന്നെയും ത്യജിച്ചവര്‍ ...
സ്മാരകങ്ങളിലൂടെ ആ പ്രണയ കഥകള്‍ തലമുറകളിലേക്ക് കരുതി വച്ചവര്‍ ....
...... ഇവിടെയൊരു പ്രണയാതുരമായ കവിതയും .... ഇനിയും പ്രതീക്ഷിക്കുന്നു

ശ്രീഇടമൺ said...

എന്നും നിനക്കായ്
ആയിരവട്ടംഞാന്‍
ആരുംകാണാതെ നന്മ നേരാം
ഏതുജന്മവും നിന്നോര്‍മ്മയാല്‍,
ഞാനെന്നും
നിന്നെക്കുറിച്ചു പ്രണയകാവ്യമെഴുതാം..!