സ്നേഹഗീതം

on Sunday, March 22, 2009




പാടിത്തളര്‍ന്നൊരു തംബുരുവാണു ഞാന്‍
പാട്ടുകളെല്ലാം പ്രണയങ്ങളായ്
പാടാതെ പൊട്ടിത്തകര്‍ന്നൊരു വേണു ഞാന്‍
നാദങ്ങളോ,നിത്യം അപശ്രുതിയായ്.

പാട്ടിന്റെ പല്ലവീ പാടെമറന്നു ഞാന്‍
പാട്ടിന്റെ ഈണവും മറന്നുപോയീ
പ്രണയത്തിന്‍ ഗാനങ്ങള്‍ പാടാന്‍ തുടങ്ങീ ഞാന്‍
ശോകത്തിന്‍ ചരണങ്ങള്‍ ആലപിച്ചൂ.

മധുമാസം വന്നതും, പീലിവിടര്‍ന്നതും
മാദകമായതുമറിഞ്ഞീല ഞാന്‍.
മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

23 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

Anonymous said...

ishtaayi...thnxx....

SreeDeviNair.ശ്രീരാഗം said...

നജീം,

ഒത്തിരി ഇഷ്ടമായീ....

തേജസ്വിനി said...

മഴ ഇനിയും വരും,
വരാതിരിക്കാന്‍ മഴയ്ക്കാവില്ല...

കാത്തിരിപ്പ് നന്നായി ട്ടോ...

പകല്‍കിനാവന്‍ | daYdreaMer said...

സ്നേഹഗീതം ഇഷ്ടമായി നജീം...

പി.സി. പ്രദീപ്‌ said...

നജീമേ..
നന്നായിട്ടുണ്ട്.

കാദംബരി said...

"മധുമാസം വന്നതും, പീലിവിടര്‍ന്നതും
മാദകമായതുമറിഞ്ഞീല ഞാന്‍.
മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍."
കവിതയുടെ രൂപ ഭാവങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഈ നല്ല കവിതക്കു ആശംസകള്‍

the man to walk with said...

:)

ശ്രീ said...

നല്ലൊരു സ്നേഹഗീതം തന്നെ, നജീമിക്കാ...
:)

Unknown said...

നജീമിക്കാ പാടി തളർന്നൊരു തംബരു പോലെ ജീവിതം.
മനൊഹരമായിരിക്കുന്നു

ശ്രീഇടമൺ said...

സ്നേഹഗീതം....
നന്നായിട്ടുണ്ട്...*

ramanika said...

nannayittundu!!

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹഗീതം തന്നെ :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്നേഹം പങ്കുവെച്ച് പങ്കുവെച്ചങ്ങിനെ!എഴുതിയ ഈ കവിത സുന്ദരം

മാണിക്യം said...

പാടാതെ പൊട്ടിത്തകര്‍ന്നൊരു വേണു ഞാന്‍
നാദങ്ങളോ,നിത്യം അപശ്രുതിയായ്.
പാട്ടിന്റെ പല്ലവീ പാടെമറന്നു ഞാന്‍
പാട്ടിന്റെ ഈണവും മറന്നുപോയീ

ഇഷ്ടമായീ കവിത !
ആശംസകള്‍..

ജോഷി രവി said...

വളരെ നന്നായിട്ടുണ്ട്‌ നജീമിക്കാ.. ഏറെ നാളുകള്‍ക്ക്‌ ശേഷം ബൂലോഗത്തേക്ക്‌ തിരിച്ചു കേറാന്‍ തോന്നിയത്‌ വെറുതെ ആയില്ലാ..

sreedevi nair said...

നല്ല കവിത

Anuroop Sunny said...

ചാറ്റല്‍മഴ..
ആശംസകള്‍..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

നന്നായിരിക്കുന്നു നജീം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മധുവൂറും രാവിന്റെ മഴമേഘം മാഞ്ഞതും
മഴയായ് നിറഞ്ഞതുമറിയുന്നു ഞാനിന്ന്
മഴയായെന്നില്‍ അണയുന്നു നീ നിന്നില്‍
അലിയാനായ്നിത്യം ഉണരുന്നുഞാന്‍.

നന്നായിരിക്കുന്നു നജീം.

Mahesh Cheruthana/മഹി said...

ഒത്തിരി ഇഷ്ടമായി സ്നേഹഗീതം!

സൂത്രന്‍..!! said...

ആശംസകള്‍ ..