ഒരു ബ്ലോഗിന്റെ അന്ത്യം

on Friday, October 16, 2009




കവിതകളും കഥകളും
മാത്രമായിരുന്നു മനസ്സു നിറയെ
പുതിയ പോസ്റ്റുകളും കമന്റുകളും
മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളില്‍
ഓരോ പോസ്റ്റുകളിലും വായനക്കാരുടെ
കമന്റുകള്‍ വിളിച്ചോതുന്നത്
"നിനക്ക സാഹിത്യത്തില്‍ നല്ലൊരു
ഭാവി കാണുന്നു സ്നേഹിതാ..."
അവധി ദിനങ്ങള്‍ ബ്ലോഗിനായ് മാറ്റി വച്ചു
റിയാലുകള്‍ കിട്ടുമെങ്കില്‍ പോലും
ഓവര്‍‌ടൈം ചെയ്യാതായി
കവിതകളിലൂടെ സ്നേഹിച്ചെത്തിയ
അവളോട് മാത്രമല്ല
എല്ലാ സുഹൃത്തുക്കളോടും
ഡാവിഞ്ചിക്കോടും പാബ്ലോ നെരൂദയും
വിക്ടര്‍ ഹ്യൂഗോയും ലിസ സരനും
തട്ടിവിട്ടപ്പോഴെന്തായീ
ജീടാക്കിലെ പച്ചവെളിച്ചം കണ്ടാല്‍ പോലും
ആരും മിണ്ടാതായ്
മദ്യം ഹറാമായത് കൊണ്ട്
കവിയരങ്ങിനും സാഹിത്യ സമ്മേളനങ്ങള്‍‌ക്കും
താല്പര്യമില്ലായിരുന്നുവെങ്കിലും
മറുനാട്ടിലായതിനാല്‍ താടിയും മുടിയും
നീട്ടാനും കുറ്റിബീഡി വലിക്കാനും വയ്യാതായി
നാട്ടിലായിരുന്നെങ്കില്‍
പച്ചയായ ജീവിതം തേടി
രാത്രി വൈകിയും തെരുവിലലയാമയിരുന്നു
എന്നാലും സ്വപ്നങ്ങള്‍ കാടുകയറുകയായിരുന്നു
ആദ്യ കവിതാ സമാഹാരം
ഡീസീ ബുക്സില്‍ അല്ലെങ്കില്‍ കരന്റ് ബുക്സില്‍
ഡീസീ കരന്റ് പോയിട്ട്
ഓലപ്പീപ്പി പബ്ലിക്കേഷന്‍സ് വരെ
അവഗണിച്ചുവെന്ന് തോന്നിയപ്പോള്‍
................................
ഒരൊറ്റ ബട്ടണ്‍
"ഡിലേറ്റ് ആള്‍"
ഹാ... സുഖം സ്വസ്ഥം..!
ഓര്‍ക്കൂട്ടും , ഫേസ്‌ബുക്കും
പിന്നെ ബ്ലോഗും പൂട്ടിക്കെട്ടി
യൂട്യൂബ് തുറന്ന്
"എന്റെ ഖള്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ.."
കൈയ്യില്‍ കടുപ്പത്തലൊരു
സുലൈമാനിയും
സുഖം സ്വസ്ഥം..!


27 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ബൂലോകത്തെ മറ്റാരുടെയും കാര്യമല്ലാട്ടോ.. എന്റെ സ്വന്തം പാഠഭേദത്തിന്റെ കാര്യമാ..
( പിന്നേ.. ഡിലേറ്റ് ചെയ്യാന്‍ ഇത്തിരി പുളിക്കും )

ഞാന്‍ ഇവിടെ എങ്ങുമില്ല... (എപ്പോഴേ ഓടി ) :)

ശ്രീ said...

ഡിലീറ്റ് ചെയ്തില്ലെങ്കിലും കുറേ നാളായി എഴുത്തൊക്കെ കുറച്ചല്ലോ...

:)

Typist | എഴുത്തുകാരി said...

പൂട്ടിക്കെട്ടി എവിടെപ്പോവാന്‍ നമ്മളൊക്കെ? ഡീസിബുക്ക്സും കറന്റു ബുക്ക്സും ഒന്നുമില്ലെങ്കിലും, ഈ ഞങ്ങളൊക്കെയില്ലേ വായിക്കാന്‍.

പ്രിയ said...

ഹഹഹ ശ്ശോ ആശിപ്പിച്ചു :P

Rare Rose said...

ഹി..ഹി..രസിച്ചു..:)

OAB/ഒഎബി said...

ഞാൻ കണ്ടാൽ പിടിച്ച് കൊണ്ട് വന്ന് ആ ബട്ടണിൽ അമർത്തിപ്പിച്ചേ അടങ്ങൂ....ങാഹ ഹാ.... അത്രക്ക് ആഗ്രഹമോ?

ഫസല്‍ ബിനാലി.. said...

ഡി സി ബുക്ക്സും കറന്‍റെ ബുക്ക്സും അനുഗ്രഹിച്ച് വായിക്കുന്നവരെ കിട്ടാതായപ്പോഴാണോ നജീമേ പാവം ബ്ലോഗ് വായനക്കാരനെ ഓര്‍ത്തത്?
പ്രതിഷേധിക്കുന്നു
കുറേ നാള്‍ താങ്കള്‍ ബൂലോകത്ത് നിന്ന് വിട്ടു നിന്നപ്പോഴും ഓര്‍ത്തിരുന്നു നജീമിനെ, മുമ്പ് വായിച്ചു തീര്‍ത്ത താങ്കളുടെ കവിതയിലൂടെ...
ആശംസകള്‍

മാണിക്യം said...

കുറിപ്പ് അസ്സല്‍ ആയി!
ഈയിടെ ബൂലോകത്ത് വായിച്ചതില്‍
ഏറ്റവും നല്ല നര്‍മ്മ കവിത!

അപ്പോള്‍ ഒന്നു ചോദിക്കട്ടെ
ഇടക്കാലത്ത് ഓവര്‍ റ്റൈം കാരണമാണൊ
പഠഭേദം അടച്ചു പൂട്ടിയത്?
എഴുത്തുകാരി പറഞ്ഞതു നേരാ.
നമ്മള്‍ ഒക്കെ എവിടെ പോവാന്‍?
ഈ അക്ഷരലോകത്ത് ബന്ധുക്കളായി
ബന്ധനത്തിലായി കഴിയാം.
അതിനും ഒരു സുലൈമാനിയുടെ സുഖം..
എനിക്ക് കട്ടന്‍ കാപ്പിയാണിഷ്ടം!:)

jayanEvoor said...

അപ്പൊ ഇനി ഇവിടൊക്കെ തന്നെയുണ്ടാവും അല്ലെ!?
നന്നായി.
നമുക്ക് വീണ്ടും കാണാം!

തിരൂര്‍ക്കാരന്‍ said...

:::)

Faisal Mohammed said...

മാ നിഷാദാ...........:)

Aziz Mannery said...
This comment has been removed by the author.
Aziz Mannery said...

പ്രധിഷേധം.......നിസ്സഹായത.......കുട്ടബോതം........ആത്മരോഷം........

ഉറുമ്പ്‌ /ANT said...

ഇതു പറയാനാണോ ഇത്രയും നാൾ മിണ്ടാതിരുന്നിട്ട് ഇപ്പോൾ വന്നത്.
ഡിലീറ്റിക്കോ, സുട്ടിടുവേൻ........

ഒരു മിനിട്ട്. ഞാനൊരു പി.ഡി.എഫ്. ആക്കിക്കോട്ടെ.

പാവപ്പെട്ടവൻ said...

അങ്ങനെ ഒരു .......... തീര്‍ന്നു പ്രാര്‍ത്ഥിക്കാം

കണ്ണനുണ്ണി said...

ഹേയ്യ് ...ചുമ്മാ പരെയ്ന്നതാവും ല്ലേ

binisivan said...

വെറുതെ കൊതിപ്പിച്ചു .. ഇനി എങ്കിലും ഈ അറുബോറന്‍ കവിതകള്‍ സഹിക്കേണ്ടി വരില്ലല്ലോ എന്ന് ഒരു നിമിഷം ആശിച്ചു പോയി..

ശ്രീവല്ലഭന്‍. said...

നല്ല കവിത :-)

പള്ളിക്കുളം.. said...

ബുഹഹ

ഗീത said...

നജീമേ, എന്നാലും ഡി.സി. ബുക്സിന്റേയും കറന്റ് ബുക്സിന്റേയും വായനക്കാര്‍ക്ക് വേണ്ടിയേ എഴുതൂന്ന് വിചാരിച്ചു കളഞ്ഞത് കുറച്ച് കടുപ്പം തന്ന്യാ... ഈ ബ്ലോഗ് വായനക്കാരെന്തേ മോശാ? നമ്മളും വായിക്കട്ടേന്ന്.

കുറേ നാളായി ഇതുവഴി വന്നിട്ട്. കവിത വായിച്ചു കഴിഞ്ഞു നോക്യപ്പോളതാ 2 പാട്ടുകള്‍. ആദ്യത്തെ പാട്ട് (ഓര്‍മ്മ)കേട്ടു. രണ്ടാമത്തേത് ക്ലിക്കിയപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. വോളിയം കൂട്ടിവച്ചപ്പോള്‍ അതാ വരുന്നു പാട്ട് ...
ഹെന്റമ്മേ! അതുകേട്ട് ഞെട്ടിത്തെറിച്ചു പോയീന്നു പറഞ്ഞാല്‍ മതിയല്ലോ!അതവിടെ പതിച്ചു വക്കാന്‍ തോന്നിയ നജീമിന്റെ ധൈര്യം അപാരം തന്നെ!

ANITHA HARISH said...

ഒരൊറ്റ ബട്ടണ്‍
"ഡിലേറ്റ് ആള്‍"
ഹാ... സുഖം സ്വസ്ഥം..!

ethra eluppam. but ingane onnu undaakaan....
deepavali aashamsakal.

ജാഹ്നവി said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

നജീം,


മാനവ മനസ്സിന്റെ
മറവിയില്‍ മയങ്ങുന്നു
മറക്കാന്‍ മടിക്കുന്നൂ
മനക്കോട്ടകള്‍!

ശ്രീദേവിനായര്‍

ആഗ്നേയ said...

പിന്നെ ഡെലിറ്റ് ചെയ്യാനിത്തിരി പുളിക്കും..അതുതന്നെയാ എന്റേം പ്രശ്നം..:(
കുറേക്കാലം കൂടി കണ്ടതില്‍ സന്തോഷം..നല്ല കവിത..

Deepa Bijo Alexander said...

:-)

ഏ.ആര്‍. നജീം said...

ശ്രീ...

അല്പം ജോലിത്തിരക്കായിരുന്നത് കൊണ്ടാ ബൂലോകത്ത് നിന്നും ലീവെടുത്തത്.. ഇനി ഇവിടെ ഒക്കെ തന്നെയുണ്ടാകുംട്ടോ..ടേക്കെയറേ...

എഴുത്തുകാരീ..

ഹല്ല പിന്നെ... നിങ്ങളൊക്കെ ഇല്ലെങ്കില്‍ പിന്നെ എനിക്കെന്ത് ബ്ലോഗ്...നന്ദിട്ടോ.

പ്രിയാ..

വേണ്ടാ... വേണ്ടാ.... :) ഡോണ്‍‌ടൂ...ഡോണ്‍‌ടൂ

rare rose... THANK YOU THANK YOU... :)


OIB : അയ്യോ.. അഹങ്കാരമോ..എനിക്കോ നന്നായി.. ഈ എളിമ എളിമ എന്ന് കേട്ടിട്ടുണ്ടോ.. അതാ ഈ മനസ്സിലും മുഖത്തും ഒക്കെ (ശ്ശോ... എന്റെ ഒരു കാര്യമേ ) :)


ഫസല്‍‌ : വളരെ വളരെ നന്ദിട്ടോ.. ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം മറ്റെവിടെ കിട്ടാനാ..


മാണിക്ക്യം : നന്ദിട്ടോ ഈനല്ല വാക്കുകള്‍ക്ക്

ജയന്‍ : ഹല്ല പിന്നെ നമ്മള്‍ ഒക്കെ പിന്നെ എവിടെ പോകാനാ...

ഏ.ആര്‍. നജീം said...

ത്രിശൂര്‍ക്കാരാ : :) നന്ദിട്ടോ..


പാച്ചൂ : ഹേയ്....എവിടെ..ചുമ്മ ഒന്നു വിരട്ടി നോക്കിയതല്ലെ...
(ഈ നിഷാദയുടെ അര്‍ത്ഥം ഇപ്പോഴും കാട്ടാളാന്നു തന്ന്യാ...? :( ......)


അസീസ് ഭായ് : അയ്യോ വികാരം കൊള്ളല്ലേ... അടങ്ങ് ഒന്നടങ്ങ് :)

ANT :ഹേയ്യ് ഡിലേറ്റാനോ ഞാനോ...? നന്നായി :)

പാവപ്പെട്ടവനേ : ശല്യം എന്നാണോ ഉദ്ദേശിച്ചത്.. പാവം ഞാന്‍...:)

കണ്ണനുണ്ണി : പിന്നല്ലാതെ.. ഒക്കെ ചുമ്മ ബഡായി പറയുന്നതല്ലെ.. :)

ഉണ്ണീ: ഒക്കെ വിധിയാ സുഹൃത്തേ സഹിക്കാതെന്ത് ചെയ്യും... അനുഭവിക്ക്യ തന്നെ...അല്ലാണ്ടെന്താ

ശ്രീ വല്ലഭന്‍ : എവിടാ ഭായ് കാണാറെ ഇല്ലല്ലോ.. എന്തായാലും മറന്നില്ലല്ലോ നന്ദിട്ടോ

പള്ളിക്കളം : ങ്യേ...ന്താത്... :)


ഗീതാജീ : ഒരു പാട്ടിന്റെ സുഖമല്ല എന്നെ അതവിടെ ഇടാന്‍ പ്രേരിപ്പിച്ചത്. ഒരു പക്ഷേ ഞാന്‍ കുറിച്ചപ്പോള്‍ പോലും പ്രതീക്ഷിക്കാത്ത ഭക്തി ആ വാക്കുകള്‍ ഞാന്‍ കണ്ടു അതാ... അത് സൗണ്ട് കൂട്ടിയാലും കേള്‍ക്കുന്ന വായനക്കാര്‍ക്കും മനസ്സിലാകുമെന്നെനിക്കുറപ്പുണ്ട്..


അനിത : വൈകിയെങ്കിലും തിരിച്ചും ദീപാവലി ആശംസകള്‍.. അതെ, ആ വാക്കുകള്‍ രണ്ടാമതൊന്നാലോചിക്കാതെ എടുത്തുച്ചാടി തീരുമാനമെടുക്കുന്ന പലര്‍ക്കും ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.

ശ്രീദേവീ : നന്ദീ.. ആ കമന്റില്‍ ഒരു കവിത ഒളിച്ചിരിക്കുന്നുണ്ല്ലോ..

ആഗ്നേയ : നന്ദീ


ദീപ, അഗ്രജന്‍ : നന്ദിട്ടോ...

അഭിപ്രായമറിയിച്ചവരും വായിച്ചു പോയവരുമായ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...