കാലചക്രം

on Tuesday, January 19, 2010

ശൈശവത്തില്‍
ജീവിതം ഒരു പൂമ്പാറ്റ പോലായിരുന്നു
വര്‍‌ണ്ണച്ചിറകുകളുമായി തൊടിയിലെ
പൂക്കള്‍ തോറും പാറി നടന്ന
നിറമുള്ളൊരു പൂമ്പാറ്റ.
----
ബാല്യത്തില്‍
ഞാനൊരു വികൃതിയെന്നമ്മ.
അന്ന് ജീവിതം കൗതുകമായിരുന്നു
ആ കൗതുകത്തെ കണ്ടത്താന്‍
കൈയ്യില്‍ കിട്ടുന്നതെന്തും
ഉടച്ച് നോക്കി രസിച്ചു ചിരിച്ചു.
----
കൗമാരത്തില്‍
ഒരായിരം സ്വപ്നങ്ങളെ
താലോലിച്ചപ്പോള്‍
ജീവിതം മലര്‍‌വാടിയായിരുന്നു
പിന്നീടെപ്പോഴോ സ്വപ്നങ്ങളോരോന്നായ്
കൊഴിഞ്ഞപ്പോള്‍ ജീവിതമൊരു
മരുഭൂമിയെന്നാദ്യമായറിഞ്ഞു.
അതിലൊരു നീരുറവ തേടിയായി
പിന്നീടെന്റെ പ്രയാണം.
----
യൗവ്വനത്തില്‍
ആദ്യമായാരേയോ പ്രണയിച്ചപ്പോള്‍
ജീവിതം സ്വര്‍‌ഗ്ഗത്തിന്റെ താഴ്വാരമായി
ഈ മനോഹരതീരത്ത്
ഇനിയുമൊരായിരം ജന്മങ്ങള്‍
കൊതിച്ചു പോയി.
പക്ഷേ, ആ കിനാക്കളെല്ലാം
ചിറകറ്റു വീണ നിമിഷം
ജീവിതം അഗാധ ഗര്‍ത്തമെന്നറിഞ്ഞു
ഞാനാ ഗര്‍ത്തത്തിലാണ്ടുപോയെന്നും.
----
ഇന്ന്
എന്റെയീ ജീവിതം കേവലം
നീര്‍ക്കുമിളകളെന്ന് ഞാനറിയുന്നു
ജീവിത സാഗരത്തില്‍
അനന്തമായി മുങ്ങിപ്പൊങ്ങവേ
ഓര്‍‌മ്മകള്‍ തന്‍ നൗകയിലേന്തി
എന്റെ ഹൃദയവും മനസ്സും
തിരികെ തുഴയുന്നുവോ..?
ഹൃദയം യൗവ്വനത്തെ തേടിയലയുമ്പോള്‍
അങ്ങ് ദൂരെ മനോഹരമായ
പച്ചപ്പുള്ള ഒരു ചെറുതുരുത്ത്
അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?

16 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?

കാപ്പിലാന്‍ said...

എനിക്കീ കവിത നിരൂപിക്കണം :(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കാലചക്രത്തിനു ശരിയായ നിര്‍വചനത്തില്‍ കവിത എഴുതിയിരിക്കുന്നു.

Unknown said...

ഒത്തിരി സ്വപ്നങ്ങള്‍ കൊണ്ടുനടന്ന കുട്ടിക്കാലം...ഒത്തിരി മോഹങ്ങള്‍ താലോലിച്ച കൌമാരം....ഇപ്പോള്‍ എന്ട യവ്വനം ...... എല്ലാം ഓര്‍ക്കാന്‍ ഒത്തിരി പൂമ്പാറ്റ കള്‍ എന്‍ ഓര്‍മ്മയില്‍ പാറി നടക്കുന്നു .......അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?

മാണിക്യം said...

ചിത്രശലഭത്തെ പോലെയുള്ള ബാല്യം
മറ്റുള്ളവരെ മോഹിപ്പിക്കും നിറങ്ങളുമായി പാറിപ്പറക്കുന്ന കൗതുകത്തെ
വികൃതിയെന്ന് വിളിച്ചോമനിക്കുമമ്മ
സ്വപ്നത്തിനു ചിറകിലേന്തിപറക്കും കൗമാരം.
മുന്‍പിന്‍ നോട്ടമില്ലതെ പായും കുതിരപോല്‍
എപ്പോഴോ സ്വന്തമെന്ന വികാരത്തിനു മുന്തൂക്കം
വരുന്ന യൗവനം അവിടെ വീഴ്ചയും
പിന്നെ നിരാശയും നിറയുമ്പോള്‍
മനസ്സ് ഒരു തുരുത്ത് തേടുന്നു
പകല്‍കിനാവാവാതിരിക്കട്ടെ
ആ ജീവിതനൗക മുന്നോട്ട് പോകട്ടെ..

കവിതക്ക് എല്ലാം വല്ലാത്ത വിഷാദം
മനസ്സിനെ കുത്തികീറുന്ന എഫക്റ്റ്.

mini//മിനി said...

ജീവിതയാത്രയിൽ ന്നിർക്കുമിള പൊട്ടുന്നത് വരെ പ്രതീക്ഷകൾ , നല്ല, വളരെ നല്ല കവിത.

SAJAN S said...

അങ്ങ് ദൂരെ മനോഹരമായ
പച്ചപ്പുള്ള ഒരു ചെറുതുരുത്ത്
അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?

ശ്രീ said...

ആ കിനാവ് എങ്കിലും അത്രയും നേരം ആസ്വദിയ്ക്കാന്‍ കഴിഞ്ഞു എന്ന് സമാധാനിയ്ക്കാം

Typist | എഴുത്തുകാരി said...

ഇല്ല, അതൊരു പകല്‍ക്കിനാവാവില്ല.

ജാഹ്നവി said...

നജീം,
പിന്നെ എന്തിനായീ
വീണ്ടും ഒരു സാഹസം?

ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

നജീം,

മോഹങ്ങള്‍
പൂവണിയട്ടെ....

ആശംസകള്‍

ഉപാസന || Upasana said...

Jiivitham palappOzhum oru thamaazayaaNennu thOnniyittuNT

good lines

പാവപ്പെട്ടവൻ said...

കാലങ്ങള്‍ പകരുന്ന നോവുകള്‍ എല്ലാം കാലങ്ങള്‍ തന്നെ മായിക്കുന്നു

Kamal Kassim said...

Kollaaaam maaashe Abhinandanagal.

ഗീത said...

അങ്ങു ദൂരെ കാണുന്ന പച്ചതുരുത്ത് അങ്ങെത്തും മുന്‍പ് തന്നെ വെറുമൊരു പകല്‍കിനാവായിരിക്കും എന്നു വിചാരിച്ചാല്‍ പിന്നെ എങ്ങനെ അവിടേക്ക് പോകാന്‍ തോന്നും? പ്രതീക്ഷകളല്ലേ നമ്മളെ ജീവിപ്പിക്കുന്നത്? നല്ലൊരു പച്ചത്തുരുത്ത് തന്നെ പ്രതീക്ഷിക്കൂ.
നിരാശയും വിഷമവുമൊക്കെയാണ് പ്രതിപാദ്യമെങ്കിലും ഹൃദയസ്പര്‍ശിയായ കവിത നജീം.

ആഗ്നേയ said...

ഒന്നൂടേ ഒതുക്കാമായിരുന്നു

ഹൃദയം യൗവ്വനത്തെ തേടിയലയുമ്പോള്
അങ്ങ് ദൂരെ മനോഹരമായ
പച്ചപ്പുള്ള ഒരു ചെറുതുരുത്ത്
അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്..?
ഈ വരികൾ ഹൃദ്യം.:-)